Tuesday, July 10, 2018

ഈശ്വരനെ ശരണം പ്രാപിച്ചു, 
സമഷ്ടി പുരുഷനായ ബോധത്തെ സർവ്വവും ഏൽപ്പിച്ചിട്ടു കൈവിട്ടു കർമ്മം ചെയ്യുക; 
പിന്നെ ഒന്നും പേടിക്കാനില്ല; 
ഇത് അത്യന്തം രഹസ്യമാണ്..
എത്ര കൊല്ലം കഴിഞ്ഞാലും 
ഇത് രഹസ്യമായി തുടരും; 
പുസ്തകങ്ങൾ എഴുതിയത് കൊണ്ടോ, 
വ്യാഖ്യാനങ്ങൾ കൊണ്ടോ ഒന്നും ഈ രഹസ്യം പോവുകയില്ല; 
ശാശ്വതമായതുകൊണ്ടാണ് ഇതിനെ 'രഹസ്യം' ,'ഉപനിഷത് ' എന്ന് പറയുന്നത്......
ഇതാണ് ശരണാഗതി....
സങ്കൽപ്പ വികല്പം ഉണ്ടാക്കുന്ന മനസ്സ്, ഈശ്വരനിൽ പൂർണ്ണമായി അർപ്പിച്ചു മുൻപിൽ വരുന്ന കർത്തവ്യമായ കർമ്മങ്ങൾ മാത്രം ചെയ്യുക.. ഈ മനസ്സിന് വേണ്ടി വന്ന പ്രാരാബ്ധ കർമ്മം ചെയ്തു തീർക്കുക..

No comments: