Tuesday, June 30, 2020


*2020 ജൂലൈ 1 - ശയനൈക ഏകാദശി* വിഷ്ണുവിന്റെ പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി അനിഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. ഭഗവാൻ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേയാണ് വ്രതം അനുഷ്ഠിക്കുന്നത്. ജൂലായ് ഒന്നിന് ശയനൈക ഏകാദശിയാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവും ഉത്തമമായ ശയനൈക ഏകാദശി വ്രതം ദശമി, ഏകാദശി, ദ്വാദശി നാളുകളിൽ പകൽ ഒരു നേരം ഭക്ഷണം കഴിച്ചും മൂന്ന് രാത്രി ഊണ് ഉപേക്ഷിച്ചും സാധാരണ വ്രത്ര നിഷ്ഠകളെല്ലാം പാലിച്ചുമാണ് അനുഷ്ഠിക്കുന്നത്. പകൽ 12.5 മണി മുതൽ രാത്രി 10.57 വരെയാണ് ഹരിവാസരം. ഈ സമയത്ത് വിഷ്ണു പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. ആഷാഡ ഏകാദശി എന്നും അറിയപ്പെടുന്ന ഈ ദിവസമാണ് ചതുർമ്മാസി വ്രതാരംഭം. ക്ഷീരസാഗരത്തിൽ കാലമാകുന്ന ശേഷനു മീതെ പള്ളി കൊള്ളുന്ന ഭഗവാൻ ശ്രീഹരി 4 മാസത്തെ നിദ്രയിൽ പ്രവേശിക്കുന്ന ദിവസമെന്ന പ്രത്യേകതയും ജൂലായ് ഒന്നിനുണ്ട്. ജൂലായ് ഒന്നിന് ബുധൻ പരിപൂർണ്ണ മൗഢ്യത്തിലാകും. ഇത് മകയിരം, തിരുവാതിര, പുണർതം, ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർക്ക് നല്ലതല്ല. ഇവർ അന്ന് 108 തവണ ഓം ക്ലീം കൃഷ്ണായ നമ: തുടങ്ങിയ ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കണം. [ജൂലായ് 2 നാണ് പ്രദോഷം. മഹാവിഷ്ണു ഉൾപ്പെടെ സകല ദേവതകളും ശിവനെ സേവിക്കുന്ന പ്രദോഷ സന്ധ്യ ശിവ പാർവ്വതി പ്രീതികരമായ പുണ്യകാലമാണ്. അന്ന് ഉപവസിച്ച് പഞ്ചാക്ഷര ജപത്തോടെ വ്രത്രമെടുത്താൽ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യവുമുണ്ടാകും. എല്ലാ ആഗ്രഹങ്ങളും സഫലമാകും.] [ജൂലായ് 3 ന് മിഥുന മാസത്തിലെ മൃത്യുനക്ഷത്രമായ തൃക്കേട്ടയാണ്. ഈ ദിവസം ശുഭ കാര്യങ്ങൾ ഒഴിവാക്കണം. തൃക്കേട്ട നക്ഷത്രക്കാർ പ്രത്യേകിച്ച് മിഥുനത്തിൽ ജനിച്ചവർ ദോഷപരിഹാരമായി മൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കണം.] ചാന്ദ്ര മാസ-കാലഗണനയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഏകാദശി: ഇഹലോകസുഖവും പരലോകസുഖവും ഫലമെന്ന് വിശ്വസിയ്ക്കപ്പെടുന്ന. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എന്നാൽ കറുത്തപക്ഷം ഏകാദശിയും ആചരിച്ചുവരാറുണ്ട്. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സന്ന്യാസികൾ, വിധവകൾ മുതലായവർ കൃഷ്ണപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങൾ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച് വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുക. ഏകാദശി നാളിൽ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയിൽ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയിൽ മുഴുകന്നതാണ് ഉത്തമം. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. ഏകാദശി വ്രത രീതി അന്നത്തെ ദിവസം മുഴുവൻ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേൻ, മാസം, എണ്ണ, സ്റ്റീൽ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവർക്ക് പഴം, പാൽ എന്നിവ ഉപയോഗിക്കാം. എകാദശി നാളിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതൽ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു. എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പഴങ്ങൾ കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാമെന്നും വിശ്വസിക്കപ്പെടുന്നു. ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ : ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു. ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്. വിഷ്ണു സ്തുതി ശുക്ലാംബരധരം വി​​ഷ്ണും​​ ​​ശശിവര്‍ണ്ണം ചതുര്‍ഭുജം​​ ​​പ്രസന്നവദനം ധ്യായേത്‌​​ ​​സര്‍വ്വവിഘ്‌നോപശാന്തയേ​ ​​അവികാരായ ശുദ്ധായ​​ ​​നിത്യായ പരമാത്മനേ​​ ​​സദൈകരൂപരൂപായ​​ ​​വിഷ്ണവേ സര്‍വ്വജിഷ്ണവേ​​ ​​യസ്യ സ്മരണ മാത്രേണ​​ ​​ജന്മസംസാരബന്ധനാത്​​ ​​വിമുച്യതേ നമസ്തസ്മൈ​​ ​​വിഷ്ണവേ പ്രഭവിഷ്ണവേ​​ ​സ ശംഖചക്രം സ കിരീട കുണ്ഡലം സ പീതവസ്ത്രം സരസീ രൂപോക്ഷണം സഹാര വക്ഷസ്ഥല ശോഭികൌസ്തുഭം നമാമി വിഷ്ണും ശിരസാചതുര്‍ഭുജം യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍ യാതൊന്നു ചെയ്യ്വതതു നാരായണാര്‍ച്ചനകള്‍ യാതൊന്നതൊക്കെ ഹരിനാരായണായ നമ: നമസ്തേതു മഹാമായേ ശ്രീപീഠേ സുരപൂജിതെ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ അംബുജാക്ഷായ ദേവായ നാനാലങ്കാരിണേ നമഃ രാധികേശായ ദേവായ തീർത്ഥപാദായ തേ നമഃ സച്ചിതാനന്ദരൂപായ പൂർണ്ണാനന്ദായ തേ നമഃ നീലവർണ്ണ പ്രകാശായ മന്മഥാംഗായ തേ നമഃ ദിവ്യഗന്ധാനുലേപായ സുന്ദരാംഗായ തേ നമഃ നിത്യായ പത്മനാഭായ പ്രേമരൂപായ തേ നമഃ രാധികാ പ്രാണനാഥായ പീതാംബരധരായ ച കൌസ്തുഭാനന്ദ ശോഭായ പൂർണ്ണാനന്ദായ തേനമഃ ഗോപരാജകുമാരായ ദേവകീനന്ദനായ ച നീലവർണ്ണപ്രകാശായ ദിവ്യരൂപായ തേ നമഃ അംബുജാക്ഷായ പൂജ്യായ ആദിനാഥായ തേ നമഃ നീലനീരദവർണ്ണായ മംഗളകരായ തേ നമഃ . സർവ്വചിത്ത പ്രമോദായ കസ്തൂരീ തിലകായ ച വൃന്ദാവനവിഹാരായ രാധികേശായ തേ നമഃ ശ്യാമസുന്ദരരൂപായ ദേവവന്ദ്യായ തേ നമഃ മംഗളം യദുനാഥായ സുഖസാരായ തേ നമഃ നൃത്തകേളീ വിഹാരായ ഗോപീനാഥായ തേ നമഃ നമഃ കൃഷ്ണായ ദേവായ മംഗളാംഗായ തേ നമഃ ഫണിദർപ്പവിനാശായ നിരഹംകാരിണേ നമഃ നമഃ കൃഷ്ണായ ദേവായ സുഖപൂർണ്ണായ തേ നമഃ.

https://www.facebook.com/mathrubhumidotcom/videos/683466689170042/

Monday, June 29, 2020


ദയവായി മുഴുവനും വായിക്കുക: തിരുവിതാംകൂര്‍ രാജവംശത്തിലെ 2013 ല്‍ അന്തരിച്ച ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ ഹൃദയസ്പര്‍ശിയായ ഡയറി കുറിപ്പുകള്‍: ശ്രീപത്മനാഭന് സ്തുതി. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും സമ്പത്തും രേഖകളും..... പ്രഭാതങ്ങളിലെ ഒരു മണിക്കൂര്‍ ആണ് എന്‍റെ സ്വര്‍ഗം . രാവിലെ ഏഴുമുതല്‍ എട്ടുവരെ. ശ്രീപത്മനാഭദര്‍ശനശേഷം മടങ്ങിയെത്തുംവരെ. ശിഷ്ടസമയം പ്രാരാബ്ധങ്ങളുടെയും ക്ളേശങ്ങളുടെയും. ജൂണ്‍ 27, 2011. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചും എന്‍റെ കുടുംബത്തെ സംബന്ധിച്ചും അവിസ്മരണീയം. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കോടതി നിയോഗിച്ച ഏഴംഗസംഘം പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചു. എന്‍റെ ജ്യേഷ്ഠനായ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ഇൗ സംഭവം ഉണ്ടാവാത്തതില്‍ അല്‍പം സമാധാനമുണ്ട്. ഇതൊന്നും താങ്ങാനുള്ള കെല്‍പ്പ് അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നില്ല. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇവയില്‍ ഒന്നു തുറന്നിട്ടു വളരെക്കാലമായി. ഇൗ സന്ദര്‍ഭങ്ങളില്‍ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്: ഇന്നു കാണുന്ന ഇൗ മഹാക്ഷേത്രം തിരുവിതാംകൂറിന്‍റെ ശില്‍പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സമര്‍പ്പണമാണ്. അതിനു മുന്‍പേ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അന്നും നിലവറകളുമുണ്ടായിരുന്നതായി മതിലകം രേഖകളില്‍നിന്നു മനസ്സിലാക്കാം. കൊല്ലവര്‍ഷം 634 വൃശ്ചികം 11ന് (1462 എ.ഡി.) അന്നത്തെ മഹാരാജാവ് വീരമാര്‍ത്താണ്ഡവര്‍മ്മ നിലവറ തുറന്ന് ഈ നിലവറകളില്‍ ചിലതില്‍നിന്നു വിശേഷദിവസങ്ങളില്‍ നിയമാനുസരണം ആഭരണങ്ങളെടുത്തു ശ്രീപത്മനാഭനു ചാര്‍ത്തിയതായാണു രേഖ. മഹാരാജാവ് താല്‍ക്കാലികമായി തെക്കേനടയ്ക്കു സമീപം കുളത്തൂര്‍ വീട്ടിലായിരുന്നു താമസമെന്നും രേഖ സൂചിപ്പിക്കുന്നു. നിലവറകള്‍ പരിശോധിക്കാന്‍ തുടങ്ങിയ ദിനം മുതല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധയാകര്‍ഷിച്ചുവരുന്നു. പ്രാദേശിക -ദേശീയ- രാജ്യാന്തര മാധ്യമങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെയാണു വാര്‍ത്തകള്‍ നല്‍കിയത്. നിലവറകളില്‍ കണ്ടതു പുറംലോകം അറിയരുത് എന്ന വിധി മറികടന്നാണു വാര്‍ത്തകള്‍ ചോര്‍ന്നതും ചോര്‍ത്തിയതും. മാധ്യമങ്ങള്‍ അവരുടെ മനോധര്‍മമനുസരിച്ചു വാര്‍ത്തകളും വ്യാജ ചിത്രങ്ങളും പരിശോധനാവസ്തുക്കളുടെ മൂല്യവും പുറത്തുവിട്ടു.ഇത്രയുമായപ്പോള്‍ ക്ഷേത്രസുരക്ഷ പ്രശ്നമായി. സര്‍ക്കാര്‍ വേണ്ടരീതിയില്‍ പൊലീസ് സേനയെ വിന്യസിച്ചു. പ്രശാന്തസുന്ദരമായ സ്ഥലത്തു റോന്തുചുറ്റുന്ന ആയുധധാരികളായ അര്‍ധസൈനികരെയാണ് ഇന്നു കാണുന്നത്. നിധിയല്ല..... സമര്‍പ്പണ ശേഖരം, ഭഗവാന്‍റെ സമ്പത്താണ് , നിധിയല്ല. നിലവറകളില്‍ കണ്ടതെല്ലാം നിധിയായിട്ടാണു പലരും തെറ്റായി കാണുന്നത്. എന്നാല്‍ അവയെല്ലാം സമര്‍പ്പണശേഖരങ്ങളാണ്. ശ്രീപത്മനാഭഭക്തന്മാരായ രാജാക്കന്മാര്‍ കാണിക്കവച്ച സമര്‍പ്പണങ്ങളാണു ബഹുഭൂരിഭാഗവും. മതിലകം രേഖകളില്‍ എല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. ശ്രീപത്മനാഭന്‍റെ പേരില്‍ ഭൂമി പതിച്ചു നല്‍കുക, പണം നടയ്ക്കു വയ്ക്കുക, സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങള്‍, പാത്രങ്ങള്‍, നവരത്ന പതക്കങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, വിളക്കുകള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കുടങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടും. ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിന് ഏഴേക്കര്‍ വിസ്തൃതിയുണ്ട്. ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാല്‍ ക്ഷേത്രത്തിനു മതിലകം എന്നു പേരു വന്നു.ക്ഷേത്രസംബന്ധിയായതും രാജ്യസംബന്ധിയായതുമായ എല്ലാ സംഭവങ്ങളും ശിലാലിഖിതങ്ങളായും താളിയോലശേഖരങ്ങളായും ലഭ്യമാണ്. താളിയോലകള്‍ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്നു. അവയെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം, പഴന്തമിഴ് എന്നീ ഭാഷകളിലാണ് ചുരുണകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും പഴക്കം ചെന്ന താളിയോല എഡി 1320ല്‍ ഉള്ളതാണ്. മഹാകവി ഉള്ളൂര്‍ മതിലകം രേഖകളെപ്പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ ശിലാലിഖിതമുണ്ട്. പതിമ്മൂന്നാം നൂറ്റാണ്ടിലെ ഈ ശിലാലിഖിതം സര്‍വാംഗനാഥ ആദിത്യവര്‍മ അവിടെ ഒരു ഗോശാലയും ഒരു ദീപഗ്രഹവും പണിതതിനെപ്പറ്റിയാണ്. കൊല്ലവര്‍ഷം 564 (എഡി 1389) ലെ രേഖയില്‍ അല്പശി ഉല്‍സവം ആഘോഷിച്ചിരുന്നതായി കാണാം. കൊല്ലവര്‍ഷം 634 മകരം 14നു നാലാം കലശം നടന്നതായും രേഖയുണ്ട് (ചുരുണ 2600, ഓല 28).കൊല്ലവര്‍ഷം 634 മകരം 20നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. കൊല്ലവര്‍ഷം 636 മകരം 12നു പൂര്‍ത്തിയായി. 12,008 സാളഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം കടുശര്‍ക്കര യോഗത്തില്‍ ഭൂമീദേവി, ശ്രീദേവി എന്നീ ദേവതകളുടെ വിഗ്രഹങ്ങളോടൊപ്പം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തിന്‍റെ നിര്‍മാണവും നടന്നതായി ഗ്രന്ഥവരി (ചുരണ 2602, ഓല 3). എട്ടാം ദിവസം വിഗ്രഹം പുനഃപ്രതിഷ്ഠിച്ചു. ഈ കാലയളവില്‍ മൂലവിഗ്രഹം തിരുവിളം കോവിലിലായിരുന്നു പ്രതിഷ്ഠിച്ചിരുന്നത്. ശ്രീപത്മനാഭന്‍റെ നക്ഷത്രത്തിലേക്കു പ്രധാനം തിരുവോണമാണ്. അന്നേദിവസം വിശേഷാല്‍ പൂജയും മംഗളവാദ്യം ഉള്‍പ്പെട്ട പൊന്നുംശീവേലിയുമുണ്ട്. കൊല്ലവര്‍ഷം 676 മകരം 23 തിരുവോണമായിരുന്നു. അന്നു ശ്രീബലിബിംബത്തിനു ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങളെക്കുറിച്ചുള്ള വിവരണം (ചുരുണ 1283, ഓല 194, 195, 196).കൊല്ലവര്‍ഷം 723 മീനം രണ്ടിനു ദേശിംഗനാട് രാജരാജവര്‍മ അനന്തപുരിയിലെത്തി ശ്രീപത്മനാഭനു പണം നടയ്ക്കുവച്ചു (ചുരുണ 1673, ഓല 42).കൊല്ലവര്‍ഷം 754 കന്നി 18ന് ഇരവി ഉദയ മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭനു സ്വര്‍ണത്താമരപ്പൂവ് സമര്‍പ്പിച്ചു (ചുരുണ 1673, ഓല 66).കൊല്ലവര്‍ഷം 785 കന്നി രണ്ടിന് ഇരവിവര്‍മയുടെ ആട്ടത്തിരുനാളിന് ഒരു പൊന്നിന്‍പൂവ് സമര്‍പ്പിച്ചു. ഒരു തണ്ടില്‍ 32 ഇതളുകളുള്ള സുവര്‍ണകമലം. പൊന്നിന്‍ തളികയില്‍ വച്ചായിരുന്നു സമര്‍പ്പണം (ചുരുണ 16, ഓല 4). മഹാദാനങ്ങള്‍ 16 എണ്ണമുണ്ട്. അതില്‍ സുപ്രധാനമായവയാണ് ഹിരണ്യഗര്‍ഭവും തുലാപുരുഷദാനവും. ഹിരണ്യഗര്‍ഭം എന്ന പദത്തിനര്‍ഥം സ്വര്‍ണപ്പാത്രമെന്നാണ്. താമരയുടെ ആകൃതിയില്‍ നിര്‍മിച്ച സ്വര്‍ണപ്പാത്രത്തില്‍ പഞ്ചഗവ്യം നിറച്ച് പണ്ഡിതശ്രേഷ്ഠന്മാര്‍ മന്ത്രോച്ചാരണം നടത്തവേ മഹാരാജാവ് ഹിരണ്യഗര്‍ഭത്തില്‍ പ്രവേശിച്ച് അഞ്ചു പ്രാവശ്യം മുങ്ങും. അതിനുശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ ശ്രീപത്മനാഭനെ ദര്‍ശിച്ചശേഷം കിരീടമണിയുന്നു. ഇതോടെ മഹാരാജാവിനു കുലശേഖരപ്പെരുമാള്‍ എന്ന നാമധയേവും ലഭിക്കുന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് ഹിരണ്യഗര്‍ഭം നടത്തുന്നതിലേക്കു സ്വര്‍ണപ്പാത്രം നിര്‍മിക്കാന്‍ നല്‍കിയ നിര്‍ദേശം ഇപ്രകാരമായിരുന്നു.നിര്‍മാണശേഷം ബാക്കിയുള്ളവ കരുതല്‍ധനമായി ശ്രീപത്മനാഭനു സമര്‍പ്പിച്ചിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ തെക്കുകിഴക്കേ കോണിലാണു തുലാപുരുഷദാനം നടക്കുക.1850ല്‍ നടന്ന തുലാഭാരത്തിന് 22,924 കഴഞ്ച് 3 മഞ്ചാടി സ്വര്‍ണവും 1870ല്‍ നടന്ന ചടങ്ങിനു 18,150 കഴഞ്ച് 19 മഞ്ചാടി സ്വര്‍ണവും ചെലവായി. 1850ല്‍ തുലാപുരുഷദാനത്തിനുശേഷം 84 കഴഞ്ച് പതിന്നാലര മഞ്ചാടി സ്വര്‍ണം ബാക്കിവന്നു.(1 കഴഞ്ച് = ഒരു കഴഞ്ച് കുരുവിനു തുല്ല്യമായ തൂക്കം = 5 ഗ്രാം; 12 കഴഞ്ചു്‌ = ഒരു പലം = 60 ഗ്രാം ; മഞ്ചാടി = ഒരു മഞ്ചാടിക്കുരു തൂക്കം ). സ്വാതിതിരുനാള്‍ മഹാരാജാവ് 34 ലക്ഷം പണമാണ് ഒരവസരത്തില്‍ സമര്‍പ്പിച്ചത്. ഇതില്‍ വലിയകാണിക്ക വളരെ പ്രസിദ്ധമാണ്. അന്ന് ഒരുലക്ഷം സൂറത്ത് നാണയങ്ങളാണ് ദേവനു സമര്‍പ്പിച്ചത്. കൊല്ലവര്‍ഷം 676 വൃശ്ചികം 19ന് ഇരവി മാര്‍ത്താണ്ഡവര്‍മ വേറിട്ടൊരു സമര്‍പ്പണം നടത്തി . വാദ്യോപകരണങ്ങള്‍ (ചുരുണ 1720, ഓല 127). എല്ലാ മഹാരാജാക്കന്മാരും അവരുടെ ആട്ടത്തിരുനാള്‍ ദിനത്തില്‍ ശ്രീപത്മനാഭനും ഇതരദേവന്മാര്‍ക്കും ഇനി പറയുന്നവ നടയ്ക്കുവയ്ക്കും. കാണിക്ക പണം , 12പട്ട് , മൂന്ന് കുത്ത്, ബ്രിട്ടീഷ് രൂപ 100ന് 1725 പണം , 250, പവന്‍ , 71 ശ്രീനരസിംഹ പെരുമാള്‍ക്ക്: പണം , 11, പട്ട് ഒരു കുത്ത് ശ്രീകൃഷ്ണസ്വാമിക്ക്: പണം 9, പട്ട് ഒരു കുത്ത് വടക്കേടത്തും ചുറ്റുനടകളിലും എട്ടു മാറുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത മൂന്നു പട്ടം ശരപ്പൊളിമാല 12, ഇവ വയ്ക്കാന്‍ സ്വര്‍ണത്തളികയും. ഒരു മാലയ്ക്ക് എട്ടു കഴഞ്ചും തളികയ്ക്കു 152 കഴഞ്ചും ഭാരം. ഭഗവാനു സമര്‍പ്പിക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. അവ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ വന്‍ശേഖരമായി. ഇതിന്‍റെ ഉടമ ശ്രീപത്മനാഭനാണ്. അതിനാല്‍ അവ അവിടെത്തന്നെ സൂക്ഷിക്കണമെന്നാണു ഞങ്ങളുടെ അഭിപ്രായവും ആഗ്രഹവും, ആചാരവും. ഇപ്പോള്‍ നടക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു വസ്തുവകകളുടെ കണക്കെടുക്കാനും വിഡിയോയില്‍ പകര്‍ത്താനും അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. ഭൂഗര്‍ഭ നിലവറകളില്‍ ഒരെണ്ണം ഇപ്പോഴും തുറക്കാനായിട്ടില്ല. നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ നിലവറ അടച്ചിരിക്കുന്നു. പരിശ്രമിച്ചിട്ടും തുറക്കാനാവാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയും കോടതിയെ വിവരം ബോധിപ്പിക്കുകയും ചെയ്തു. തല്‍ക്കാലം ഈ നിലവറ തുറക്കേണ്ടെന്നു കോടതി. ഇത്രയും സംഭവവികാസങ്ങള്‍ ദേവപ്രശ്നത്തിനു വിധയേമാക്കണമെന്നു തന്ത്രി വിനീതമായി അഭിപ്രായപ്പെട്ടു. ക്ഷേത്ര തന്ത്രിയെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഏര്‍പ്പാടാക്കി. അതിന്‍പ്രകാരം 2011 ഓഗസ്റ്റ് എട്ടുമുതല്‍ നാലു ദിവസത്തേക്കു നാടകശാലയില്‍ ദേവപ്രശ്നം നടത്തി. ദേവപ്രശ്നത്തിനെത്തിയ ദൈവജ്ഞരെ എനിക്കോ കുടുംബത്തിനോ അറിയാന്‍ പാടില്ല. സാധാരണ അസുഖം വന്നാല്‍ ഡോക്ടറെ സമീപിക്കും. ഡോക്ടറാണല്ലോ മറ്റു ചികില്‍സാരീതികളുമെല്ലാം നിശ്ചയിക്കുന്നത്. ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ മറ്റു വൈദികനടപടികള്‍ക്കായി തന്ത്രിയെ ഏല്‍പ്പിച്ചു. അറിയാന്‍വയ്യാത്ത കാര്യങ്ങള്‍ അറിയാന്‍ ഈ മാര്‍ഗമാണ് ഉണ്ടായിരുന്നത്; അതു ചെയ്തു. പ്രശ്നവിധി ചുരുക്കിപ്പറയാമായിരുന്നു. ശാന്തസ്വരൂപനായ മഹാവിഷ്ണുവിനെയാണ് ദാസന്മാരായ ഞങ്ങള്‍ ഭജിക്കുന്നത്. സഹിഷ്ണുതയും വിനയവും ഒരിക്കലും കൈവിടാറില്ല. പ്രതിസന്ധികള്‍ നിറഞ്ഞ ദിനങ്ങളിലൂടെയാണു കടന്നുപോകുന്നത്. പരീക്ഷണങ്ങള്‍ പലതും കഴിഞ്ഞു. അധിക്ഷേപത്തിന്‍റെ പല ഘട്ടങ്ങളും കടന്നാണ് ഇവിടെ നില്‍ക്കുന്നത്. ഞാനൊരിക്കലും ആത്മനിയന്ത്രണം വിടാറില്ല.1971ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ പ്രിവിപഴ്സ് നിര്‍ത്തലാക്കി. ഡല്‍ഹിയില്‍ ആ യോഗത്തില്‍ പങ്കെടുത്തതു ഞാനായിരുന്നു. യോഗതീരുമാനം അറിഞ്ഞശേഷം കൊച്ചി വിമാനത്താവളത്തില്‍ ഞാന്‍ വന്നിറങ്ങി. ജ്യേഷ്ഠന്‍ ചിത്തിര തിരുനാള്‍ തിരുമനസ്സ് അന്നു പീരുമേട്ടിലായിരുന്നു. അദ്ദേഹത്തെ കണ്ടു വിവരം അറിയിക്കാനായി ഞാന്‍ കൊച്ചി വിമാനത്താവളത്തിലിറങ്ങി. സാധാരണ പോലെ വിഐപി റൂമിലേക്കു നടന്നു. വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എന്നെ തടഞ്ഞു. ഇനിമേല്‍ ഈ പരിഗണന തരാന്‍ പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ മാറി നിന്നു. അപ്പോഴേക്കും മറ്റൊരാള്‍ എന്‍റെ അടുത്തു വന്നു. കൈത്തണ്ടയിലിട്ടിരുന്ന രണ്ടാംമുണ്ട് തോളത്തിട്ടു. എന്നോട് ഓരോ പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. വളരെ സംയമനത്തോടെ, ശാന്തതയോടെ എല്ലാറ്റിനും മറുപടി നല്‍കി. അതിനുശേഷം അയാൾ കുപ്പായത്തിന്‍റെ കീശയില്‍നിന്നു സിഗരറ്റ് പായ്ക്കറ്റ് എടുത്തു. അതില്‍നിന്നൊരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു കത്തിച്ചു. ശേഷം വലിച്ച പുക മൂന്നുതവണ എന്‍റെ മുഖത്തേക്ക് ഊതിവിട്ടു. എന്‍റെ പ്രതികരണം വിനയാന്വിതമായിരുന്നു. അതു കണ്ടിട്ടാവണം, അദ്ദേഹം രണ്ടാംമുണ്ട് കൈത്തണ്ടയിലേക്കു മാറ്റിയിട്ടു വിനയാന്വിതനായി നില്‍ക്കുന്നതും കണ്ടു. ആളൊരു രാഷ്ട്രീയ നേതാവായിരുന്നു. ഭൂഗര്‍ഭ അറകളില്‍ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂര്‍വികര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങള്‍ക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ 1947നു മുന്‍പേ ആകാമായിരുന്നല്ലോ. ശ്രീപത്മനാഭന് ഇത്രയും സമ്പത്ത് ഉണ്ടായിട്ടും ഉല്‍സവത്തിനും മുറജപത്തിനും ലക്ഷദീപത്തിനുമൊക്കെ ഭക്തിപൂര്‍വം ഞങ്ങളാണു ചെലവഴിച്ചിരുന്നത്. അടുത്തകാലത്തായി ഭക്തന്മാരുടെ വഴിപാടുകളും സ്വീകരിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചു 17 ട്രസ്റ്റുകളുണ്ടെങ്കിലും അതില്‍നിന്നുള്ള വരുമാനം ക്ഷേത്രചെലവുകള്‍ക്കു തികയാതെവരാറുണ്ട്. ക്ഷേത്രത്തിനകത്തോ പുറത്തോ സംഭാവനകള്‍ ആരോടും ഞങ്ങള്‍ ചോദിക്കാറില്ല. ഇക്കണ്ട സമ്പത്തൊന്നും ഞങ്ങളുടേതല്ലെന്നു ചെറുതിലേ മുതിര്‍ന്നവര്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതില്‍നിന്ന് ഒരുതരിപോലും ഞങ്ങള്‍ക്കു വേണ്ട. ഒരു മണല്‍ത്തരിപോലും ക്ഷേത്രത്തിനു പുറത്തേക്കു പോകരുതെന്നാണു പൂര്‍വികര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ക്ഷേത്രത്തില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ ഇരുകാലുകളും നന്നായി കുടഞ്ഞിട്ടു വരുന്നത്. ഇപ്പോള്‍ അത് ഒരു ശീലമായി; ആരും ഒാര്‍മിപ്പിക്കണ്ട.ശ്രീപത്മനാഭനുള്ളത് അദ്ദേഹത്തിനു മാത്രം സ്വന്തം. എല്ലാ സമര്‍പ്പണവും ശ്രീപത്മനാഭന്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, ഞങ്ങളുടെ പൂര്‍വികന്മാര്‍ പല സന്ദര്‍ഭങ്ങളിലും ശ്രീപത്മനാഭന് പലതും സമര്‍പ്പിച്ചിട്ടുണ്ട്. 1750-ല്‍ 33000 ഏക്കര്‍ വിസ്തൃതിയുള്ള രാജ്യം തന്നെ സമര്‍പ്പിച്ചു. സമര്‍പ്പിച്ചവ തിരിച്ചെടുക്കാന്‍ പാടില്ല. ഈ ചിട്ട ഞങ്ങള്‍ ഇന്നും പാലിച്ചു വരുന്നു. ഇതൊരു വിശ്വാസത്തിന്‍റെയും പ്രശ്നമാണ്. ഈശ്വരനിലുള്ള അചഞ്ചലമായ ഭക്തി, പ്രജകള്‍ക്ക് രാജാവിനോടുള്ള വിശ്വാസം. അതുകൊണ്ടാണല്ലോ, ശ്രീപത്മനാഭന് ഇന്നു കാണുന്ന സമ്പത്ത് ഉണ്ടായത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ ഒന്നൊഴികെ നിലവറകള്‍ തുറക്കേണ്ടി വന്നു. പല ദുര്‍നിമിത്തങ്ങളും പ്രത്യക്ഷപ്പെട്ടതിനാല്‍ തന്ത്രിമാരുടെ നിര്‍ദേശ പ്രകാരം ക്ഷേത്രത്തെ അഷ്ടമംഗല്യ ദേവപ്രശ്നത്തിനു വിധയേമാക്കേണ്ടി വന്നു. ഇത്രേംകാലം ഇത്രേം സമ്പത്ത് അവിടെത്തന്നെയുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരെയുള്ള കാല്‍വെയ്പ്പ് തികച്ചും ആപല്‍ക്കരമാണ്. എല്ലാം ശ്രീപത്മനാഭന്റെ തിരുനടയിൽ സമര്‍പ്പിക്കുന്നു.

തുടക്കത്തില്‍ താമസിക ഭക്തിയുള്ളവരും ക്രമേണ വളര്‍ച്ചയെ പ്രാപിച്ച് രാജസിക ഭക്തിയും സാത്വിക ഭക്തിയുമെല്ലാം നേടും. പിന്നീട് ജീവാത്മാ പരമാത്മാ ഭേദമില്ലാതെ അദ്വൈതഭാവം കൈവരിക്കുന്നു.  അഥ മാം സര്‍വഭൂതേഷു ഭൂതാത്മാനാം കൃതാലയം അര്‍ഹയേദ്ദാനമാനാദ്യാം മൈത്ര്യാഭിന്നേന ചക്ഷുഷാ സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഭഗവാന് കാഴ്ചവയ്ക്കുന്നതു പോലെ തന്റെ കൈവശമുള്ളവയെ സഹജീവികള്‍ക്കായി ദാനം ചെയ്യും. പരസ്പര സ്‌നേഹത്തില്‍ അധിഷ്ഠിതമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പെന്ന് ബോധ്യപ്പെട്ട് ജീവിക്കാനുള്ള പ്രേരണ ഉണരും.  സര്‍വധര്‍മ സമഭാവന ഏകാത്മാമാനവികത ഇത്യാദി ചിന്തകളെല്ലാം ഇതില്‍ പ്രകടമാണ്. ഇത്തരത്തില്‍ ഭഗവാനുമായി ഏകീകരിച്ച ഭക്തന്  തന്നില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. എല്ലാം തന്റെ തന്നെ ഭാഗവും ഭാവവും. താനും ഭഗവാനും അന്യമല്ല. അതു കൊണ്ടു തന്നെ ഒരാളോട് പ്രത്യേകം പ്രിയമോ പ്രത്യേകം ദേഷ്യമോ ഇല്ല. ഈ വ്യക്തി കാലാതീതനാണ്. കാലം ഇവന്‍ തന്നെയാണ്. അതിനാല്‍ ഈ ഭക്തന് ജനനമോ മരണമോ ഇല്ല. ഒരു മരണത്തിനും ഇവനെ പിടികൂടാനാവില്ല.  ശസ്ത്രങ്ങള്‍ കൊണ്ട് മുറിക്കാനാവില്ല. അഗ്നിയാല്‍ ദഹിപ്പിക്കാനാവില്ല. കാരണം ഇവര്‍ പരമാത്മാവു തന്നെയാണ്. കാലസ്വരൂപന്‍ തന്നെയാണ്. വായു ചലിക്കുന്നത് ഈ ആത്മാവിനു വേണ്ടിയാണ്. സൂര്യന്റെ താപം ഇവനുവേണ്ടിത്തന്നെ. മേഘങ്ങള്‍ വര്‍ഷിക്കുന്നതും താരകങ്ങള്‍ പ്രകാശിക്കുന്നതും എല്ലാം ഈ പരമാത്മാവിനു വേണ്ടിയാണ്. വൃക്ഷലതാദികള്‍ പൂക്കുന്നതും കായ്ക്കുന്നതും  ഇലപൊഴിയുന്നതുമെല്ലാം ഇതേ ചൈതന്യത്തിനു വേണ്ടിയാണ്. പ്രപഞ്ചം നിലനില്‍ക്കുന്നതും പരസ്പരം ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്നതുമെല്ലാം ഇവനു വേണ്ടിയാണ്. 'സോനന്തോന്തകര: കാലോനാദിരാദികൃദവ്യയ:  ജനം ജനേന ജനയന്‍ മാരയന്‍ മൃത്യുനാന്തകം' ആത്മാവ് അന്ത്യമില്ലാത്തവനും അന്ത്യം വരുത്തുന്നവനും ആദിയില്ലാത്തവനും ആദ്യനും ആദ്യമുണ്ടാക്കുന്നവനുമാണ്. ജനത്തിനാല്‍ ജനത്തെ ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എല്ലാം ആത്മാവു തന്നെയാണ്. മരണമുണ്ടാക്കുന്ന അന്തകനും  കാലസ്വരൂപനായ ഈ ആത്മാവു തന്നെ. എന്നിട്ടും ജനം ഈ കാലസ്വരൂപനെ തിരിച്ചറിയുന്നില്ല.  മനുഷ്യന്‍ സുഖഹേതുവായിക്കരുതി സമ്പാദിക്കുന്ന ഏതു വസ്തുവിനേയും നശിപ്പിക്കുന്നതും കാലസ്വരൂപനായ ഈ ഭഗവാന്‍ തന്നെ. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് മനുഷ്യന്‍ വിലപിക്കുമ്പോള്‍ തന്റെ ഈ അവസ്ഥയ്ക്കുള്ള യഥാര്‍ഥകാരണം അവ്യക്തമായിത്തന്നെ നില്‍ക്കും. എന്നിട്ടും ഈ മനുഷ്യന്‍ ദേഹാഭിമാനിയും അഹങ്കാരാദികളാല്‍ പ്രേരിതനായും തന്നെ ജീവിക്കുന്നു.

Sunday, June 28, 2020


പുരാതന എഞ്ചിനീയറിംഗ്: - ഒരു സൂചി പോലും ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് നമ്മൾ പറയും, പക്ഷേ ആരാണ് ഈ മന്ദിരങ്ങൾ ഒക്കെ നിർമ്മിച്ചത് ? നമുക്ക് # ഗിസയ്ക്കും # പിസയ്ക്കും മുന്നിൽ ഒരു സെൽഫി എടുക്കുന്നത് ഫാഷനാണ് അതു മറ്റുള്ളവരെ കാണിക്കുന്നത് അഭിമാനവും ആണ് പക്ഷേ സ്വന്തം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലോ അതു ആരോട് എങ്കിലും പറയാനോ നാണക്കേട്, മിക്ക ഇന്ത്യക്കാർക്കും ഇതിന്റെ നിർമ്മാണത്തിന്റെ അതിശയകരമായ വാസ്തുവിദ്യയെക്കുറിച്ച് പോലും അറിയില്ല. ഇന്ത്യൻ വാസ്തുവിദ്യയുടെ സുവർണ്ണകാലം… ഇത് വീണ്ടും എഴുതേണ്ടതല്ലേ ?????? ഇതിനേ പറ്റി പുതു തലമുറയ്ക്ക് എൻകിലും അറിവു പകർന്നു കൊടുക്കേണ്ടേ..നമ്മുടെ ചരിത്രകാരന്മാർ എത്രത്തോളം നിസ്സാരതയോടെ ആണ് ഈ വസ്തുക്കൾ ഇതുവരെ അവതരിപ്പിച്ചത്. അതോ മനപ്പൂർവമോ......???? തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഉള്ള ശുചീന്ദ്രം _ക്ഷേത്രം . ഒൻപതാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തിൽ ഒരു ലക്ഷം വിഗ്രഹങ്ങൾ കൊത്തിയിട്ടുണ്ട്. വ്യത്യസ്ത തലത്തിലുള്ള സംഗീതം പുറപ്പെടുവിക്കുന്ന സംഗീത സ്തംഭങ്ങളാണ് ഇതിന്റെ തൂണുകൾ.🔥🔥🔥🔥🔥🔥🔥🔥🔥🕉

ആദ്ധ്യാത്മികം നാമ ആത്മാനം ദേഹമധിക്ര്‌ത്യ വര്‍ത്തത ഇതി അദ്ധ്യാത്മം. അദ്ധ്യാത്മം ച തത്‍ ദു:ഖം ച ആദ്ധ്യാത്മികം വാതപിത്തകഫജാതം ശിരോരോഗജ്വരാദി വ്യാധിരൂപം. ആധിഭൗതികം നാമ ഭൂതമധിക്ര്‌ത്യ വര്‍ത്തതേ ഇത്യാധിഭൗതികം, വ്യാഘ്രതസ്കരാദിജന്യദു:ഖം ആധിഭൗതികം നാമ. ദേവമധിക്ര്‌ത്യ വര്‍ത്തതേ ഇത്യാധിദൈവികം, ശീതാതപവര്‍ഷവൈദ്യുതാദി ദു:ഖം 1. ആത്മാവിനെ അഥവാ ദേഹത്തെ അധികരിച്ചു വര്‍ത്തിയ്ക്കുന്നതിനെ ആദ്ധ്യാത്മികമെന്ന്‍ പറയുന്നു. ദേഹത്തെപ്പറ്റിയുള്ള ദു:ഖം -ആദ്ധ്യാത്മിക ദു:ഖം- വാതപിത്തകഫങ്ങളെക്കൊണ്ടുണ്ടാകുന്നതും തലവേദന പനി തുടങ്ങിയ വ്യാധിരൂപത്തിലുള്ളതും. 2. ഭൂതങ്ങളെ അധികരിച്ചുണ്ടാകുന്നു എന്നതുകൊണ്ട്‍ ആധിഭൗതികം. വ്യാഘ്രം, തസ്കരന്‍ എന്നിവയില്‍ നിന്നുമുണ്ടാകുന്ന ദു:ഖം. 3. ആധിദൈവികമെന്നാല്‍ ദേവന്മാരെ അധികരിച്ചുണ്ടാകുന്നു എന്നതിനാല്‍ ആധിദൈവികം -ശീതം, ആതപം, വര്‍ഷം, വായു, വിദ്യുത്‍ എന്നിവയാലുള്ള ദു:ഖം, എല്ലാ ദു:ഖങ്ങളും ഈ മൂന്നിൽ ഏതെങ്കിലും ഒന്നിൽ പെടും. അതിന് പുറമെ ഒരു ദു:ഖമില്ല.

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? 🐘🐘🐘🐘🐘🐘🐘🐘 CP:- vc അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും... അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും...... കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും... പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും... ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല......, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, വെറുതെ ശ്രമിച്ചാൽ കാല് വീണ്ടും മുറിയും എന്നൊരു പേടി അതിന്റെ മനസ്സിൽ ഉണ്ടാക്കി എടുക്കുന്നതിൽ പരിശീലകർ വിജയിച്ചിരിക്കുന്നു.. !! ആന വലുതായിക്കഴിഞ്ഞായാലും അതിന്റെ മനസ്സിൽ ഉണ്ടായ ആ കണ്ടീഷനിങ് ജീവിതത്തിൽ ഒരിക്കലും മാറില്ല......! ആന കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ്.. അപാരമായ ഓർമ്മശക്തിയും, ബുദ്ധി ശക്തിയും ആനക്കുണ്ട്.. കിലോമീറ്ററുകളോളം ദൂരെ വരെ കാണാൻ കഴിയും... ശക്തിയേറിയ കൊമ്പുകളും, തുമ്പിക്കയ്യും ഒക്കെ ഉണ്ട്.. വമ്പൻ മരങ്ങളൊക്കെ എടുത്ത് പൊക്കും.. കെട്ടിടങ്ങൾ വേണമെങ്കിലും കുത്തി മറിക്കും..... പക്ഷേ, സ്വന്തം കാലിൽ കിടക്കുന്ന ചങ്ങല പൊട്ടിക്കാൻ ഒരിക്കലും ശ്രമിക്കില്ല.. അതാണ്,ചെറുപ്പകാലത്തുണ്ടാകുന്ന മെന്റൽ കണ്ടീഷനിങ്ങിന്റെ കുഴപ്പം..... ആനക്ക് അതിന്റെ ശക്തി അറിയില്ല.. !! ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!! *അതുപോലെയാണ് മനുഷ്യന്റെ കാര്യവും.....* പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മനസ്സിൽ നാല്പത്തിനായിരത്തില്പരം *ലിമിറ്റിങ് ബിലീഫുകൾ* ഉണ്ടെന്നാണ് പറയപ്പെടുന്നത്... !! ഞാൻ കറുത്തതാണ്...... എന്നെ കണ്ടാൽ ഭംഗിയില്ല.. എനിക്ക് പൊക്കം കുറവാണ്, അല്ലെങ്കിൽ കൂടുതലാണ് വണ്ണം കുറവാണ്..... അല്ലെങ്കിൽ തടിച്ചിട്ടാണ്.. എന്റെ പല്ല് ഭംഗി ഇല്ലാത്തതാണ്.. മൂക്ക് ഭംഗി ഇല്ലാത്തതാണ്... എന്റെ ജാതി കൊള്ളില്ല, മതം കൊള്ളില്ല... എനിക്ക് സാമ്പത്തിക ശേഷി കുറവാണ്.... എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലിമിറ്റിങ് ബിലീഫുകളുമായാണ് നമ്മളോരുത്തരും ജീവിക്കുന്നത്....... ഇതൊക്കെ നമുക്ക് കൃത്യമായി പറഞ്ഞുതരാൻ നാട്ടുകാരും,വീട്ടുകാരും, കൂട്ടുകാരും ഒക്കെ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്... ഇത്തരം പരിമിതപ്പെടുത്തുന്ന ചിന്തകൾ നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നു... ഇങ്ങനെ, നമ്മൾ ഓർമ്മവെച്ച കാലം മുതൽ നമ്മുടെ ഇമോഷണൽ ബാഗേജിൽ പെറുക്കിക്കൂട്ടി വെച്ചിരിക്കുന്ന ലിമിറ്റിങ് ബിലീഫുകൾ നമ്മുടെ Self Respect, Self Love, Self Esteem എന്നിവയെയൊക്കെ വല്ലാതെ ദോഷകരമായി ബാധിക്കുന്നു... അതാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം..!! നമ്മുടെ യഥാർത്ഥ ശക്തി നമ്മൾ തിരിച്ചറിയാതെ പോകുന്നതിന്റെ കാരണം..!!

Saturday, June 27, 2020


🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼 🚩 *ഓം ശ്രീ മഹാഭാരതം കഥകൾ* 🚩 ⚔️ 🏹 *ഭീഷ്മപർവ്വം* 🤺 🏇🏼 🛕 *യുദ്ധത്തിന്റെ മൂന്നാം ദിവസം* ⛩️ 🚩🏹🤺🏇🏼🐘⚔️🛡️⚔️🛡️🎠🚩 *മൂന്നാം ദിവസം രാവിലെ ആദ്യം തന്നെ ഭീഷ്മർ തന്റെ സേനയെ ഗരുഡ വ്യൂഹം ചമച്ചു ഒരുക്കി നിർത്തി. കൊക്കിന്റ സ്ഥാനത്തു ഭീഷ്മർ സ്വയം നിന്നു, ഇരു കണ്ണുകളുടെ ഭാഗത്ത് അശ്വത്ഥാമാവും, കൃപരും- തൃഗർത്തന്മാരും, ജയദ്രഥനും പക്ഷിയുടെ കൺഠഭാഗത്തും അണിനിരന്നു. ഹൃദയ ഭാഗത്ത് ദുര്യോധനനും, സഹോദരന്മാരും, വിന്ദാനുവിന്ദന്മാരും, വാലറ്റത്തു കോസലരാജാവായ ബൃഹത്ബലൻ നിലയുറപ്പിച്ചിരുന്നു.* *തന്റെ മുത്തച്ഛൻ ചമച്ചിട്ടുള്ള ഗരുഡ വ്യൂഹം അർജ്ജുനൻ നോക്കി കണ്ടു, അതിന് പകരമായി ധൃഷ്ടദ്യുമ്നനുമായി ആലോചിച്ചു അവർ ചന്ദ്രക്കലാവ്യൂഹം ചമച്ചു. ചന്ദ്രക്കലയുടെ വലത്തേ അറ്റത്തു ഭീമനും മറുഭാഗത്തു ദ്രുപദനും, വിരാടനും അവരവരുടെ സൈന്യത്തോടൊപ്പം അണിനിരന്നു. അതിന് പിന്നിൽ ധൃഷ്ടകേതുവും, നീലനും അവരവരുടെ സൈന്യത്തോടൊപ്പം അണിനിരന്നു. നടുഭാഗത്തിനടുത്തായി ശിഖണ്ഡിയും, നടുഭാഗത്തു ഗജസേനയോടൊപ്പം യുധിഷ്ഠിരനും ഇടതു ഭാഗത്ത് സാത്യകിയും, ദ്രൗപദിയുടെ അഞ്ച് പുത്രന്മാർ അഭിമന്യുവിന്റെ നേതൃത്വത്തിൽ അണിനിരന്നു, അതിനടുത്തു ഭീമന്റെ അടുത്തായി ഘടോൽകചനും അർജ്ജുന പുത്രനായ ശിവന്റെ പ്രതിരൂപമായ നാഗകന്യകാ പുത്രനായ ഇരാവാനും അണിനിരന്നു. പിന്നിലായി നകുല സഹദേവന്മാർ. അർജ്ജുന രഥം ഇടത്തെ അറ്റത്തു നിന്നു.* *പെരുമ്പറ മുഴങ്ങി, വീരന്മാർ ഓരോരുത്തരും അവരവരുടെ ശംഖനാദം മുഴക്കി യുദ്ധസന്നദ്ധത അവതരിപ്പിച്ചു. അൽപ്പസമയം കഴിഞ്ഞതോടെ ഭീഷ്മർ മുന്നോട്ട് കുതിച്ചു ഭീഷ്മരെ അനുഗമിച്ചു ദ്രോണർ, ജയദ്രഥൻ, പുരുമിത്രൻ, വികർണ്ണൻ, ശകുനി എന്നിവർ ഇരുവശത്തുമായി മുന്നോട്ട് കുതിച്ചു. ഭീമൻ, ഘടോൽഘചൻ, സാത്യകി, ദ്രൗപദി പുത്രന്മാർ, ഈരാവാൻ എന്നിവർ ഭീഷ്മരുടെ മുന്നേറ്റം തടഞ്ഞു കൊണ്ട് യുദ്ധം ആരംഭിച്ചു. ഘടോൽഘചൻ ദുര്യോധനന് നേരെ തിരിഞ്ഞു. ഈരാവാനും ഘടോൽകചനോടൊപ്പം ചേർന്നു.* *ഭീഷ്മർ സൈന്യത്തെ ഉഴുതുമറിക്കുമാറ് ആയുധം പ്രയോഗിച്ചു കൊണ്ടിരുന്നു. സാത്യകിയുടെ രഥം ശകുനി തകർത്തു, അദ്ദേഹം അഭിമന്യുവിന്റെ രഥത്തിൽ കയറി അഭിമന്യുവിനോടൊപ്പം യുദ്ധം ചെയ്ത് അതേ നാണയത്തിൽ തിരിച്ചടിച്ചു.* *ഭീഷ്മരും, ദ്രോണരും യുധിഷ്ട്ടിരന്റെ ഗജസൈന്യത്തിനു നേർ യുദ്ധം ആരംഭിച്ചു. മാദ്രി പുത്രന്മാർ യുധിഷ്ഠിരനെ സഹായിച്ചു. ഘടോൽകചന്റെ യുദ്ധം നേരിട്ട ദുര്യോധനൻ ആകെ വിവശനായി താമസിയാതെ ഭീമൻ തന്റെ മകനെ സഹായിക്കാൻ എത്തിയതോടെ ദുര്യോധനൻ യുദ്ധഭൂമിൽ കുഴഞ്ഞു വീണു. സാരഥിയും ദുശ്ശാസനനും കൂടി ദുര്യോധനനെ യുദ്ധഭൂമിയിൽ നിന്നു പിന്നിലേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും ദ്രോണരും, ഭീഷ്മരും ഭീമനെ നേരിടാൻ എത്തിക്കഴിഞ്ഞു. ആ സമയം സാത്യകി ഭീമന്റെ സഹായത്തിനെത്തി. ഘടോല്കചൻ കൗരവസേനയ്ക്കു വലിയ നാശനഷ്ടം വരുത്തി വച്ചു. *അതോടൊപ്പം ഈരാവാൻ തന്റെ മുന്നിൽ വരുന്നവരെ എല്ലാം അരിഞ്ഞു തള്ളിക്കൊണ്ടിരുന്നു. അനിയന്ത്രിതമായ മുന്നേറ്റം തന്നെ ആണ് യുവതലമുറ പാണ്ഡവന്മാർ കൗരവസേനയ്ക്കു സമ്മാനിച്ചത്.* *അല്പം വിശ്രമിച്ച ദുര്യോധനൻ തന്റെ മോഹാലസ്യം വിട്ടെഴുന്നേറ്റ് മുന്നണിയിലേക്ക് എത്തിച്ചേർന്നു. ഭീമനും, ഘടോത്കചനും, ഇരാവാനും ചേർന്നു കൗരവസേനയെ കശക്കി എറിഞ്ഞു കൊണ്ടേയിരുന്നു. ദുര്യോധനന് ഒരിക്കലും താങ്ങുവാനാകുന്നതിലധികം സൈന്യം അവർ മൂവരും ചേർന്നു ഇല്ലാതാക്കി.* *ദുര്യോധനൻ നേരെ ഭീഷ്മരുടെ അടുത്ത് ചെന്നു, കൗരവസൈന്യം അതീവ ബലവത്താണെന്നു ഊറ്റം കൊണ്ട ദുര്യോധനൻ തന്റെ കൗരവപ്പടയുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഭീഷ്മരോട് പറഞ്ഞു, മുത്തച്ഛാ അങ്ങേയ്ക്കെപ്പോഴും പാണ്ഡവരോടാണ് കൂറ്. ഇവിടെ നിന്ന് യുദ്ധം ചെയ്യമ്പോഴും പാണ്ഡവരെ അങ്ങ് വെറുതെ വിട്ട് കേവലം സൈനികരെ മാത്രമാണ് അങ്ങ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ അങ്ങയോടൊപ്പം ദ്രോണരും, കൃപരും, അശ്വത്ഥാമാവുമെല്ലാം ജീവിച്ചിരിക്കുമ്പോൾ പൊടിമീശക്കാരായ പാണ്ഡവരുടെ പുത്രന്മാർ ഭീമന്റെ നേതൃത്വത്തിൽ നമ്മുടെ സേനയിൽ മൂന്നിലൊന്നിനെയും മൂന്നാംദിവസം തന്നെ ഇല്ലാതാക്കിയിരിക്കുന്നു. നിങ്ങൾ എല്ലാവരും പാണ്ഡവപക്ഷപാതികൾ തന്നെ ആണ്. അതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ദ്രോണരും, അങ്ങും പാണ്ഡവരോട് യുദ്ധം ചെയ്യാനേ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ ആണ് മുൻപന്തിയിൽ നിന്നു പടനയിക്കുന്നതും, പിന്നെ എങ്ങനെ എന്റെ സേനയ്ക്ക് ജയിക്കാൻ സാധിക്കും? യുദ്ധാരംഭത്തിൽ തന്നെ അങ്ങ് എന്നോട് പാണ്ഡവരോടുള്ള മമത പറഞ്ഞിരുന്നു എങ്കിൽ ഞാൻ രാധേയനെ സർവ്വ സൈന്യാധിപൻ ആക്കുമായിരുന്നു. നിങ്ങൾക്ക് അല്പമെങ്കിലും എന്നോടോ അല്ല ഹസ്തിനപുരത്തോടോ താല്പര്യം ഉണ്ടെങ്കിൽ നല്ല രീതിയിൽ യുദ്ധം ചെയ്യുക, അല്ലങ്കിൽ സേനാധിപതി സ്ഥാനത്തു നിന്നു പിന്മാറുക. ഭീഷ്മർ ദുര്യോധനന്റെ ദുർഭാഷണം മുഴുവൻ കേട്ട ശേഷം പറഞ്ഞു. കുഞ്ഞേ ഞാൻ എന്നാലാവുന്ന വിധത്തിൽ യുദ്ധം ചെയ്യുന്നുണ്ട്, ഞാൻ ഒരു വയോവൃദ്ധൻ ആണെന്ന് നീ പലപ്പോഴും മറന്നു പോകുന്നു. പാണ്ഡവർ അജയ്യരാണ് എന്ന് ഞാൻ എത്രയോ തവണ നിനക്ക് പറഞ്ഞു തന്നിരിക്കുന്നു. സാക്ഷാൽ ഇന്ദ്രനെ പോലും തോൽപ്പിച്ചവർ ആണിവർ. അത് നീ മറക്കണ്ട. പിതാമഹൻ പറഞ്ഞു തീരും മുൻപ് തന്റെ ശംഖൂതി മുന്നോട്ട് ആഞ്ഞു.* *അർജ്ജുനൻ കൃഷ്ണനോട് പറഞ്ഞു പിതാമഹൻ ക്രുദ്ധനായിരിക്കുന്നു. എന്നെ അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് നയിക്കൂ കൃഷ്ണാ അല്ലങ്കിൽ അദ്ദേഹം സേനയെ വധിക്കുന്നതിൽ ജാഗരൂകനാകും. അതുകേട്ടു കൃഷ്ണൻ രഥം ഭീഷ്മരുടെ നേർക്ക് നയിച്ചു. ഭീഷ്മരും, അർജ്ജുനനുമായി പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. അത്ര മനോഹരമായ അസ്ത്ര പ്രയോഗങ്ങൾ മുൻപൊരിക്കലും ആരും കണ്ടിരുന്നില്ല. അർജ്ജുനന്റെ അസ്ത്രപ്രയോഗങ്ങൾക്കു മുന്നിൽ ഭീഷ്മരും, ദ്രോണരും എല്ലാം പകച്ചുപോയി. കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ഇതാ അങ്ങേയ്ക്കു അങ്ങയുടെ വാക്കുകൾ പാലിക്കാൻ സമയം അടുത്തിരിക്കുന്നു ഭീഷ്മദ്രോണാദികളെ കൊല്ലുവാനുള്ള അവസരം ഇതാ. കൃഷ്ണൻ രഥം ഭീഷ്മർക്കും, ദ്രോണർക്കും മധ്യത്തിലേയ്ക്ക് കടത്തി നിർത്തി.* *കോപാകുലനായ ഭീഷ്മർ കൃഷ്ണന് നേരെ അസ്ത്രം തൊടുത്തു. യുദ്ധത്തിൽ പാലിക്കേണ്ട നിയമം വിട്ട് തനിക്കെതിരെ ആയുധം പ്രയോഗിച്ച ഭീഷ്മരെ വധിക്കുവാൻ ഈ യുദ്ധത്തിൽ ആയുധം എടുക്കില്ല എന്ന് വാക്ക് പറഞ്ഞിരുന്നെങ്കിലും തന്റെ ഇരിപ്പിടം വിട്ട് കൃഷ്ണൻ അതി ക്രുദ്ധനായി ചക്രായുധം ധരിച്ചു ഭീഷ്മർക്ക് നേരെ പാഞ്ഞടുത്തു.* *കൃഷ്ണന്റെ സുദർശന ചക്രമേന്തിയ വിശ്വരൂപം കണ്ടു ഭീഷ്മർ ആയുധം താഴെവച്ചു തന്നെ കൊന്നുകൊള്ളുവാൻ കൃഷ്ണനോട് പറഞ്ഞു. നിരായുധനായ എന്നെ കൊല്ലുവാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അങ്ങയുടെ മുൻപിൽ യുദ്ധം ചെയ്തു അങ്ങയുടെ കൈകൊണ്ടു മരിക്കാൻ ഇഷ്ടപ്പെടുന്നു ഭഗവാനെ, ഈ ജീവനെടുത്തു ഈ സംസാരക്കടലിൽ നിന്നു മോചിപ്പിച്ചാലും.... അർജ്ജുനൻ കൃഷ്ണന്റെ കാൽക്കൽ കെട്ടിവീണ്‌ കൃഷ്ണനെ തടയാൻ ശ്രമിച്ചു കൊണ്ടിരുന്നു. വേണ്ട കൃഷ്ണാ ഞാൻ എന്റെ മുത്തച്ഛൻ, ഗുരു എന്ന പരിഗണന ഇവർക്ക് എന്റെ ആയുധപ്രയോഗത്തിൽ നൽകിയിരുന്നു, അങ്ങയുടെ ഉപദേശം സർവഥാ ശിരസ്സാ വഹിച്ചു ഇനിമേൽ ഇവരെ വെറും ശത്രുക്കൾ ആയിക്കണ്ടു യുദ്ധം ചെയ്യാം, ദയവായി അങ്ങ് അങ്ങയുടെ വാക്കുകൾ തെറ്റിക്കരുതേ.... യുദ്ധഭൂമി അൽപനേരം നിശ്ചലമായി. അർജ്ജുനന്റെ സ്വാന്തന വാക്കുകളിൽ കൃഷ്ണൻ തന്റെ രുദ്ര രൂപം ഉപേക്ഷിച്ചു, തിരികെ രഥത്തിലേയ്ക്ക് കയറി ഇരുന്നു ചമ്മട്ടി കയ്യിലേന്തി. വീണ്ടും അർജ്ജുന രഥത്തിന്റെ സാരഥ്യം ഏറ്റെടുത്തു.* *കൃഷ്ണൻ തന്റെ പാഞ്ചജന്യമെടുത്തുഅതി ശക്തമായ ശംഖനാദം മുഴക്കി. പിന്നീട് അർജ്ജുനന്റ് മുന്നിൽ കൗരവ സൈന്യം നിലംപരിശാക്കി മാറിക്കൊണ്ടിരുന്നു. ഇതുവരെയും സാധാരണ ബാണങ്ങൾ മാത്രം പ്രയോഗിച്ചിരുന്ന അർജ്ജുനൻ ആദ്യമായി ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു- ഐന്ദ്രാസ്ത്രം അയച്ചു കൗരവസേനയിൽ കനത്ത നാശം ഉണ്ടാക്കി.* *തങ്ങളുടെ ഭാഗത്ത് വൻ നഷ്ടം സംഭവിക്കുവാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ഭീഷ്മർ, ദ്രോണൻ, ബാല്ഹികൻ എന്നിവർ കൂടിയാലോചിച്ചു സൂര്യാസ്തമനത്തിനു വളരെ മുൻപ് തന്നെ കൗരവ സേനയെ പിൻവലിച്ചു.* *അങ്ങനെ മൂന്നാം ദിവസത്തെ യുദ്ധം അവസാനിച്ചു. കൗരവ രാജൻ ദുര്യോധനൻ കടുത്ത നിരാശയിലായി. മുത്തച്ഛനും, ഗുരു ദ്രോണാചാര്യരും പറഞ്ഞപ്പോൾ അവരെ എതിർത്തു അർജ്ജുനനെ താൻ നിസ്സാരനായി ആണ് കണ്ടിരുന്നത്, എന്നാൽ ഇന്ന് അർജ്ജുനന്റെ യഥാർത്ഥ രൂപം യുദ്ധത്തിൽ കാഴ്ചവച്ചതോടെ ദുര്യോധനന് താൻ യുദ്ധത്തിന് ഇറങ്ങിയത് തികച്ചും അബദ്ധമായിപ്പോയി എന്ന ചിന്തയിൽ അകപ്പെട്ടു. ഗുരുക്കന്മാരുടെ വാക്കുകൾ ധിക്കരിച്ചതിന്റെ ശിക്ഷ എന്ന് ചിന്തിച്ചു അദ്ദേഹത്തിന് കുറ്റബോധം മൂലം രാത്രി ഉറക്കം തന്നെ നഷ്ടപ്പെട്ടു.......* *തുടരും.......* *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....* *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു. *ശ്രീ മഹാഭാരതകഥ -141-ആം ഖണ്ഡം.* ✍🏼 *യോഗി ബാലാജി* 🙏🏼 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

Friday, June 26, 2020


*Should we be worried about increasing covid 19 cases in India? Has lockdown helped us deal with Covid 19?* Dr D P Prakash FRCS American Eyecare&Lasik Centres Many of you must be wondering whether the lockdown of India for 2 full months from March 23rd 2020 as we now have more than 400,000 cases of Covid-19 in India on June 22, 2020. Was it worth the loss of livelihoods that has plunged the entire national economy to crisis? **In my view lockdown has given Indian citizens a greater chance of being alive than citizens of UK, ITALY, SPAIN or USA. **If we compare the death rates of these countries with Indian deaths it’s as high as 5-10% in these countries whereas our deaths are less than 3% . This despite the fact that these above nations have a healthcare delivery system that’s far more advanced than ours. *The answer for this is TIME*. As time passes in a pandemic there’s a greater chance of survival for those getting infected 3 months later like June 2020 than those who got infected 3 months earlier say February 2020. The reason for this is that Doctors and scientists know more about Covid-19 now than 3 months ago and hence are able to treat patients better. I will list *5 important things* that we know now that we didn’t know in February 2020 for your understanding. 1. COVID-19 was initially thought to cause deaths due to *pneumonia- a lung infection*- and so Ventilators were thought to be the best way to treat sick patients who couldn’t breathe. *Now we are realising that the virus 🦠 causes blood clots in the blood vessels of the lungs* and other parts of the body and this causes the reduced oxygenation . Now we know that just providing oxygen by ventilators will not help but we have to prevent and dissolve the micro clots in the lungs. This is why we are using drugs like *Asprin and Heparin ( blood thinners that prevents clotting) as protocol in treatment regimens in June 2020. * 2. Previously patients used to drop dead on the road or even before reaching a hospital due to reduced oxygen in their blood- OXYGEN SATURATION. This was because of *HAPPY HYPOXIA*- where even though the oxygen saturation was gradually reducing the COVID-19 patients did not have symptoms until it became critically less, like sometimes even 70%. **Normally we become breathless if oxygen saturation reduces below 90%. **This breathlessness is not triggered in Covid patients and so we we’re getting the sick patients very late to the hospitals in February 2020. Now since knowing about happy hypoxia we are monitoring oxygen saturation of all covid patients *with a simple home use pulse oxymeter and getting them to hospital if their oxygen saturation drops to 93% or less*. This gives more time for doctors to correct the oxygen deficiency in the blood and a better survival chance in June 2020. 3. We did not have drugs to fight the corona virus 🦠 in February 2020. We were only treating the complications caused by it... hypoxia. Hence most patients became severely infected. ```**Now we have 2 important medicines FAVIPIRAVIR & REMDESIVIR**``` Which are ANTIVIRALS that can kill the corona virus 🦠. By using these two medicines we can prevent patients from becoming severely infected and therefore cure them BEFORE THEY GO TO HYPOXIA. This knowledge we have in JUNE 2020... not in February 2020. 4. Many Covid-19 patients die not just because of the virus 🦠 but also due the patients own immune system responding In an exaggerated manner called *CYTOKINE STROM*. This stormy strong 💪 immune response not only kills the virus 🦠 but also kills the patients. In February 2020 we didn’t know how to prevent it from happening. Now in June 2020, we know that *easily available medicines called Steroids,* that doctors around the world have been using for almost 80 years *can be used to prevent the cytokine storm in some patients*. 5. Now we also know that people with hypoxia became better just by making them lie down on their belly- known as prone position. Apart from this a few days ago Israeli scientists have discovered that a chemical known as Alpha Defensin produced by the patients White blood cells can cause the micro clots in blood vessels of the lungs and this could possibly be prevented by a drug called Cholcicine used over many decades in the treatment of Gout. So now we know for sure that patients have a better chance at surviving the COVID-19 infection now in June 2020 than in February 2020 for sure. India has not peaked in March or April because of the lockdown. This strategy has postponed the Covid-19 pandemic in INDIA by 3 crucial months that has enabled us to save thousands of lives. Going forward there’s nothing to panic about Covid-19 if we remember that a person who gets infected later has a better chance at survival than one who got infected early. Let’s all follow simple precautions like -6 feet distancing from others -Wear proper masks -Work from home whenever possible -Order delivery and take away of food groceries and vegetables - Stay at home during lockdown - Hand 🤚 wash & hygiene With this we can beat the virus 🦠. If someone tells you every one is going to get infected, tell them that you are willing to wait to be the last person... who knows by then we might even have a VACCINE. A very highly positive post⁉

Thursday, June 25, 2020


*❉മനുവും സപ്തർഷികളും❉ സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്... അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല.. സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം... 📍 മനുക്കള്‍ പതിനാല് പേർ ॐ➖➖➖➖ॐ➖➖➖➖ॐ 1- സ്വായംഭുവന്‍ 2- സ്വാരോചിഷന്‍ 3- ഔത്തമി [ഉത്തമൻ] 4- താമസന്‍ 5- രൈവതന്‍ 6- ചാക്ഷുഷന്‍ 7- വൈവസ്വതന്‍ 8- സാവര്‍ണി 9- ദക്ഷസാവര്‍ണി 10- ബ്രഹ്മസാവര്‍ണി 11- ധര്‍മസാവര്‍ണി 12- രുദ്രസാവര്‍ണി 13 - ദൈവസാവര്‍ണി [രൗച്യദേവസാവര്‍ണി] 14- ഇന്ദ്രസാവര്‍ണി [ഭൗമി] ഓരോ മന്വന്തരത്തിലെ മനുക്കളും ആ കാലഘട്ടത്തിലെ സപ്തർഷികളെയും നമുക്കൊന്ന് അടുത്തറിയാം... ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു. 1 മനുഷ്യ വർഷം = 1 ദേവ ദിവസം 360 ദേവ ദിവസം = 1 ദേവ വർഷം 12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം] 71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്] ഇങ്ങനെ 14 മനുക്കൾ... 14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ] 2 കൽപ്പം = 1 ബ്രഹ്മ ദിവസം 360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം 120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം] ബ്രഹ്മാവ്‌ ആദ്യമായി സൃഷ്ടിച്ചവരെല്ലാം സന്യസിക്കാന്‍ പോയി അതില്‍ ആദ്യം സനല്ക്കുമാരാദി മഹര്ഷിമാര് (4 പേര്) 1. സനന്ദ കുമാരൻ 2. സനക കുമാരൻ 3. സനാതന കുമാരൻ 4. സനൽ കുമാരൻ അവര്ക്ക് തപസ്സിലായിരുന്നു താല്പര്യം. ബ്രഹ്മാവ്‌ ആദ്യം സൃഷ്ടിച്ച മക്കള്‍ സൃഷ്ടി കര്മ്മം നടത്താതെ തപസ്സിനായി പോയതിനാൽ ബ്രഹ്മദേവൻ കോപിക്കുന്നു. ആകോപത്തിൽ നിന്നും രുദ്രന്‍ ജനിക്കുന്നു. രുദ്രന്റെ ശരീരത്തിന്റെ പകുതി നാരിയും പകുതി പരുഷനുമായിരുന്നു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം രുദ്രൻ സ്ത്രീരൂപത്തെയും പുരുഷരൂപത്തെയും രണ്ടായി വേർപിരിച്ചു. പുരുഷരൂപത്തെ പിന്നെയും പതിനൊന്നായി വിഭജിച്ചു. ആ പതിനൊന്നു രൂപങ്ങളാണ് ഏകദേശരുദ്രന്മാർ. ഏകദേശരുദ്രന്മാരുടെ പേരുകൾ ചില പുരാണങ്ങളിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത്. 1- മന്യു 2- മനു 3- മഹിനസൻ 4- മഹാൻ 5- ശിവൻ 6- ഋതുധ്വജൻ 7- ഉഗ്രരേതസ്സ് 8- ഭവൻ 9- കാമൻ 10- വാമദേവൻ 11- ധൃതവ്രതൻ എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് ഒരുപക്ഷം 1- അജൻ 2- ഏകപാദൻ [ഏകപാത്] 3- അഹിർബുദ്ധ്ന്യൻ 4- ത്വഷ്ടാവ് 5- രുദ്രൻ 6- ഹരൻ 7- ശംഭു 8- ത്രംബകൻ 9- അപരാജിതൻ 10- ഈശാന 11- ത്രിഭുവനൻ എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് മറുപക്ഷം. വേർപിരിഞ്ഞ സ്ത്രീ രൂപത്തിൽനിന്ന്, 1- ധീ 2- വൃത്തി 3- ഉശന 4- ഉമ 5- നിയുത 6- സർപ്പിസ് 7- ഇള 8- അംബിക 9- ഇരാവതി 10- സുധ 11- ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമുണ്ടായി. ഏകദേശരുദ്രണികൾ യഥാക്രമം ഏകദേശരുദ്രന്മാരുടെ ഭാര്യമാരായിത്തീർന്നു. [വിഷ്ണുപുരണം 1- )o അംശം 7- )o അദ്ധ്യായം] പക്ഷെ അവരിൽ ഉണ്ടായ മക്കളൊക്കെ ഭയങ്ക്രര‍ രൂപികളാണ്‌... ബ്രഹ്മാവ് രുദ്രനോട് സൃഷ്ടി മതിയാക്കി തപസ്സിനു പൊയ്ക്കൊള്ളാന്‍ പറയുന്നു.. പിന്നീട് ബ്രഹ്മാവിന്റെ അംഗങ്ങളിൽനിന്ന് ആവിർഭവിച്ച സൃഷ്ടികൾ യഥാക്രമം താഴെ... മനസ്സില്‍ നിന്ന്- മരീചി മഹര്ഷി കണ്ണുകളില്‍‍ നിന്ന്- അത്രി മുഖത്ത് നിന്ന് - അംഗിരസ്സ് കര്ണ്ണങ്ങളില്‍ നിന്ന് - പുലസ്ഥ്യന് നാഭിയില്‍ നിന്നു - പുലഹന് കയ്യില്‍ നിന്ന്- കൃതന് ത്വക്കില്‍ നിന്നു - ഭൃഗു പ്രാണനില്‍ നിന്നും - വസിഷ്ഠന്‍ വലതുകാലിന്റെ പെരുവിരലില്‍ നിന്നും- ദക്ഷന് മടിയില്‍ നിന്നും- നാരദന് വലത്തെ മുലയില്‍ നിന്നും - ധര്മ്മദേവന് നിഴലില്‍ നിന്നും - കര്ദ്ദമന്‍ (കപിലന്റെ പിതാവ്‌) സൌന്ദര്യത്തില്‍ നിന്നും - സരസ്വതി വിയര്പ്പില്‍ നിന്നും - ജാംബവാന് ജ്ഞാനത്തില്‍ നിന്നും - ഗര്ഗ്ഗന് ഇങ്ങിനെ.... 📍ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍] ॐ➖➖➖➖ॐ➖➖➖➖ॐ പിന്നീട് ബ്രഹ്മാവ്‌ തന്റെ ദക്ഷിണഭാഗത്ത് നിന്നും ഒരു പുരുഷനെയും (മനു) വാമഭാഗത്തുനിന്നും സ്ത്രീയെയും (ശതരൂപ) യെയും സൃഷ്ടിക്കുന്നു.. ബ്രഹ്മാവിന്റെ മാനസപുത്രനായിട്ടാണ് സ്വായംഭുവന്‍ ജനിച്ചത്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപ ആണ് സ്വായംഭുവിന്റെ വധു. സ്വായംഭുമനുവിന് ശതരൂപയിൽ പ്രിയവ്രതൻ, ഉത്താനപാദൻ എന്ന് രണ്ടു പുത്രന്മാരും പ്രസൂതി, ആകൂതി എന്ന് രണ്ടു പുത്രിമാരും ജനിച്ചു. ആ രണ്ടു കന്യകമാരിൽ പ്രസൂതിയെ ദക്ഷപ്രജാപതിക്കും ആകൂതിയെ രുചിപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു. 📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം] 📍രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ മുക്തിയടഞ്ഞു. ചൈത്രൻ, കിംപുരുഷൻ മുതലായവർ സ്വാരോചിഷ മനുവിന്റെ പുത്രന്മാരായിരുന്നു. രണ്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 പരാവതന്മാരും, തുഷിതന്മാരും ആയിരുന്നു. രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 വിപശ്ചിത്തൻ 📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം] 📍മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)] ॐ➖➖➖➖ॐ➖➖➖➖ॐ ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം] അജൻ, പരശുദീപ്തൻ മുതലായവർ ഉത്തമമനുവിന്റെ മക്കളായിരുന്നു. മുന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 സുധാമാക്കൾ, സത്യന്മാർ, ജപന്മാർ, പ്രതർദ്ദനന്മാർ മുന്നാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 സുശാന്തി 📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം] 📍നാലാം മന്വന്തരത്തിലെ മനു [താമസന്‍] ॐ➖➖➖➖ॐ➖➖➖➖ॐ നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം] നരൻ, ഖ്യാതി, കേതുരൂപൻ, ജാനുജംഘൻ, മുതലായവർ താമസമനുവിന്റെ മക്കളായിരുന്നു. നാലാം മന്വന്തരത്തിലെ ദേവന്മാർ 👉 സുപാരന്മാർ, ഹരികൾ, സത്യന്മാർ, സുധികൾ നാലാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശിബി 📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം] 📍അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം] ബലബന്ധു, സംഭാവ്യൻ, സത്യകൻ മുതലായവർ രൈവതമനുവിന്റെ മക്കളായിരുന്നു. അഞ്ചാം മന്വന്തരത്തിലെ ദേവന്മാർ 👉 അമിതാഭന്മാർ, ഭൂതരയന്മാർ, വൈകുണ്ഡന്മാർ, സുമേധസ്സുകൾ അഞ്ചാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 വിഭു 📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം] 📍അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍] ॐ➖➖➖➖ॐ➖➖➖➖ॐ അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും. ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്. ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ. രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു. ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും. ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം] ശതദ്യുമ്നൻ മുതലായ ശക്തന്മാർ ചാക്ഷുഷമനുവിന്റെ മക്കളായിരുന്നു. അറാം മന്വന്തരത്തിലെ ദേവന്മാർ 👉 ആഖ്യന്മാർ, പ്രസൂതന്മാർ, ഭവ്യന്മാർ, പൃഥുകന്മാർ, ലേഖന്മാർ അറാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 മനോജവൻ 📍അറാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം] 📍ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍] ॐ➖➖➖➖ॐ➖➖➖➖ॐ സൂര്യനിൽനിന്നു ജനിച്ചു. ലോകം ഇന്ന് ഭരിക്കുന്നത് ഈ മനുവാണ്. ഇന്നു കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഈ മനുവിൽ നിന്ന് ഉണ്ടായതാണ്. വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട സത്യവ്രതമനു. അദ്ദേഹത്തെ രക്ഷിക്കാനാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്. അയോധ്യ ഭരിച്ചിരുന്ന സൂര്യവംശരാജാക്കന്മാരുടെ ആദ്യപുരുഷനും വൈവസ്വതമനുവാണ്. പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. [ദേവീഭാഗവതം ദശമസ്കന്ധം] ഇക്ഷ്വാകു, നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്ദൻ, പ്രാംശു, നൃഗൻ, ദിഷ്ഠൻ, കരൂഷൻ, പ്രഷധ്രൻ മുതലായ ശക്തന്മാർ വൈവസ്വതമനുവിന്റെ മക്കളായിരുന്നു. ഏഴാം മന്വന്തരത്തിലെ ദേവന്മാർ 👉 ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ ഏഴാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 പുരന്ദരൻ 📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം] 📍എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു. സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം. സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു. വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു. "മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ." സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം." അതനുസരിച്ച് രാജാവ് ദേവിയെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. ദേവി പ്രത്യക്ഷയായി ഐശ്വര്യങ്ങളും രാജ്യങ്ങളും തിരിച്ചു കൊടുക്കുന്നതിന് പുറമേ അദ്ദേഹം അടുത്ത ജന്മത്തിൽ സൂര്യവംശത്തിൽ സാവർണ്ണി എന്ന രാജാവായിത്തിരുന്നതാണെന്നും ആ സാവർണ്ണി എട്ടാമത്തെ മനുവായി പൂജിക്കപ്പെടുന്നതാണെന്നും അനുഗ്രഹിച്ചു. സുരഥന്റെ രണ്ടാം ജന്മമാണ് സാവർണ്ണി. [ദേവീഭാഗവതം ദശമസ്കന്ധം] വിരജസ്സ്, ഉർവ്വരീവാൻ, നിർമ്മോകൻ മുതലായവർ സാവർണ്ണി മനുവിന്റെ പുത്രന്മാരായിരുന്നു. എട്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 സുതപന്മാർ, അമിതാഭന്മാർ, മുഖ്യന്മാർ, എട്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 മഹാബലി 📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ ഒൻപതാം മന്വന്തരത്തിലെ ദേവന്മാർ 👉 പാരന്മാർ, മരീചിഗർഭന്മാർ, സുധർമ്മാക്കൾ ഒൻപതാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ഇന്ദ്രൻ 📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ സുക്ഷേത്രൻ, ഉത്തമൗജസ്, ഭൂതിഷേണൻ മുതലായവർ ബ്രഹ്മസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പത്താം മന്വന്തരത്തിലെ ദേവന്മാർ 👉 സുധാമന്മാർ, വിശുദ്ധന്മാർ പത്താം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശാന്തി 📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ സർവ്വത്രഗൻ, സുധർമ്മാവ്, ദേവാനീകൻ മുതലായവർ ധർമ്മസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പതിനൊന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 വിഹംഗമമാർ, കാമഗന്മാർ, നിർവ്വാണരതികൾ 📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി] ॐ➖➖➖➖ॐ➖➖➖➖ॐ രുദ്രന്റെ പുത്രനാണ് ഈ മനു. ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ മുതലായവർ രദ്രസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പന്ത്രണ്ടാം മന്വന്തരത്തിലെ ദേവന്മാർ 👉 ഹരിതന്മാർ, രോഹിതന്മാർ, സുമനസ്സുകൾ, സുകർമ്മാക്കൾ, സുപാരന്മാർ പന്ത്രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ഋതുധാമാവ് 📍പന്ത്രണ്ടാം സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി] (രൗച്യദേവസാവര്‍ണി) ॐ➖➖➖➖ॐ➖➖➖➖ॐ ചിത്രസേനൻ, വിചിത്രൻ, മുതലായവർ ദൈവസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. പതിമൂന്നാം മന്വന്തരത്തിലെ ദേവന്മാർ 👉 സുത്രാമന്മാർ, സുകർമ്മന്മാർ, സുധർമ്മന്മാർ പതിമൂന്നാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ദിവസ്പതി 📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 📍പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി) ॐ➖➖➖➖ॐ➖➖➖➖ॐ ഊരു, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവര്‍ണി മനുവിന്റെ പുത്രന്മാരായിരുന്നു. ഇവർ ആയിരിക്കും ഭൂമിയെ പരിപാലിക്കുന്നത്. പതിനാലാം മന്വന്തരത്തിലെ ദേവന്മാർ 👉 ചാക്ഷുഷന്മാർ, പവിത്രന്മാർ, കനിഷ്ഠന്മാർ, ഭ്രാജികന്മാർ, വാചാവൃദ്ധന്മാർ പതിനാലാം മന്വന്തരത്തിലെ ഇന്ദ്രൻ 👉 ശുചി 📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ ॐ➖➖➖➖ॐ➖➖➖➖ॐ 1.അഗ്നി 2.ബാഹു 3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം] 🔵🔴🔵🔴🔵🔴🔵🔴🔵🔴 Vishnu namboodiri

🛡️ *വിവിധ തരം കഞ്ഞികൾ* ദഹനം എളുപ്പത്തിലാക്കുന്ന പോഷകസമ്പുഷ്ടമായ ആഹാരമാണ് കഞ്ഞി. പല ചേരുവകൾ ചേർത്ത് രു ചിയും ഗുണവും കൂട്ടി കഞ്ഞി തയാറാക്കാം. പാലിൽ വേവിച്ചെടുക്കുന്ന പാൽ കഞ്ഞി ദേഹപുഷ്ടിക്കുള്ളതാണെങ്കി ൽ തൊട്ടാവാടിയുടെ തളിരില ചേർത്തുണ്ടാക്കുന്ന കഞ്ഞി ആരോഗ്യം മെച്ചപ്പെടുത്താനാണ്. ഇങ്ങനെ ഓരോ തരം ക ഞ്ഞിയും ശരീരത്തിന് സുഖകരവും പഥ്യവുമാണ്. കഞ്ഞി തയാറാക്കുമ്പോൾ അരിയുടെ നാലിരട്ടി വെള്ളം ചേർക്കണം എന്നതാണ് കണക്ക്. ചില കഞ്ഞികൾക്ക് എട്ടിര ട്ടി വെള്ളം ചേർക്കാറുണ്ട്. അരി വെന്തതിനുശേഷം മാത്രം ഉപ്പോ മധുരമോ ചേർക്കുക. വേവിക്കാനുള്ള എളുപ്പത്തിന് കുക്കറിൽ പാകം ചെയ്യാമെങ്കിലും മൺകലത്തിൽ വയ്ക്കുന്നതിന്റെ രുചി ഒന്നു വേറെയാണ്. വെന്തശേഷം കഞ്ഞിയുടെ കട്ടി കുറയ്ക്കാനായി വെള്ളം ചേർക്കുകയാണെങ്കിൽ തണുത്ത വെള്ളത്തിന് പകരം തിളച്ചവെള്ളം ചേർക്കാനും ശ്രദ്ധിക്കുക. *ഉലുവക്കഞ്ഞി* 1. ഉലുവ – രണ്ടു ചെറിയ സ്പൂൺ, കുതിർത്തത് 2. ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത് 3. ജീരകം – അര ചെറിയ സ്പൂൺ തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത് 4. ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നാ യി വേവിക്കുക. ∙ ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കുക. ∙ പാകത്തിന് ഉപ്പു ചേർത്തു വിളമ്പാം. *പാൽ കഞ്ഞി* 1. നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത് 2.ആട്ടിൻപാൽ – ഒരു കപ്പ് 3.പശുവിൻ പാൽ – ഒരു കപ്പ് 4.എരുമപാൽ – ഒരു കപ്പ് പാകം െചയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ ഒന്നിച്ചാക്കി വേവിക്കുക. (പശുവിൻപാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം) *പ്ലാഞ്ഞാലി കഞ്ഞി* 1. ഉണക്കലരി – ഒരു കപ്പ് 2. ജീരകം – അര ചെറിയ സ്പൂൺ തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത് 3. പ്ലാവിൽ ഉണ്ടാകുന്ന പ്ലാഞ്ഞാലിയുടെ (ഇത്തിള്‍) ഇലയും വേരും അരച്ചത് – ഒരു വലിയ സ്പൂൺ 4. ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി വേവിക്കുക. ∙ ഇതിലേക്ക് തേങ്ങയും ജീരകവും കൂടി ഞെരടി യോജിപ്പിച്ച് ചേർക്കുക. ∙ നന്നായി തിളയ്ക്കുമ്പോൾ പ്ലാഞ്ഞാലി അരച്ചതും ഉ പ്പും ചേർത്ത് തിളപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങാം. *തൊട്ടാവാടിക്കഞ്ഞി* 1.ഉണക്കലരി – ഒരു കപ്പ് 2. ജീരകം – അര ചെറിയ സ്പൂൺ തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത് 3. തൊട്ടാവാടിയുടെ നാമ്പ് അരച്ചത് – ഒരു വലിയ സ്പൂണ്‍ 4. ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി വേവിക്കുക. ∙ അരി വെന്തശേഷം തേങ്ങയും ജീരകവും കൂടി ഞെര ടി യോജിപ്പിച്ചത് ചേർത്ത് നന്നായി തിളപ്പിക്കുക ∙ ഇനി തൊട്ടാവാടി അരച്ചതും ഉപ്പും ചേർത്തിളക്കി ചൂടാക്കി അടുപ്പിൽ നിന്നു വാങ്ങാം *നാടൻ കഞ്ഞി* 1. പഴയരി നുറുക്കിയത് – ഒരു കപ്പ് 2. ചുക്ക് – ഒരു ചെറിയ കഷണം, ചതച്ചത് 3. ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ അരി കഴുകി വയ്ക്കുക. ∙ എട്ടു കപ്പ് വെള്ളത്തിൽ ചുക്ക് ചേർത്ത് തിളപ്പിക്കുക. ∙ നന്നായി വെട്ടിത്തിളക്കുമ്പോൾ അരി ചേർത്തു വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്തിളക്കി വിളമ്പാം *മാങ്ങയണ്ടി കഞ്ഞി* 1. മാങ്ങയണ്ടിപ്പരിപ്പ് – പത്ത് മാങ്ങയുടെത് 2. നവര അരി– അര കപ്പ്, കഴുകി വ‍ൃത്തിയാക്കിയത് തേങ്ങയുടെ രണ്ടാം പാൽ – മൂന്ന് കപ്പ് 3. ശർക്കര പൊടിച്ചത് /പഞ്ചസാര – പാകത്തിന് 4. തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ് പാകം െചയ്യുന്ന വിധം ∙ മൂത്ത മാങ്ങയുടെ മാങ്ങയണ്ടി പൊളിച്ച് പരിപ്പെടുത്ത് വെയിലത്തു വച്ച് ഉണക്കണം. പിന്നീട് പല തവണ കഴുകി കട്ട് കളയുക. മെല്ലേ ചതച്ച ശേഷം അരിയും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ വേവിച്ചെടുക്കുക. ∙ പഞ്ചസാരയൊ ശർക്കരയൊ ചേർത്തിളക്കുക. ∙ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിള വരുന്നതിനു മുൻപ് അടുപ്പിൽ നിന്നു വാങ്ങുക. *കായക്കഞ്ഞി* 1. ഉണക്കലരി – ഒരു കപ്പ് 2. ശർക്കര – പാകത്തിന് തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 3. കദളിപ്പഴം – രണ്ട് പാകം െചയ്യുന്ന വിധം ∙ ഉണക്കലരി പാകത്തിനു വെള്ളം ചേർത്തു വേവിച്ച ശേഷം തേങ്ങ ചുരണ്ടിയതും വെല്ലവും ചേർക്കുക. ∙ നന്നായി തിളച്ചു കഴിയുമ്പോൾ കദളിപ്പഴം ഞെരടി ചേർത്തു ചൂടോടെ വിളമ്പാം. *കഞ്ഞിയും പയറും* 1. പൊടിയരി – ഒരു കപ്പ് 2. ഉപ്പ് – പാകത്തിന് 3. വെണ്ണ – ഒരു ചെറിയ സ്പൂൺ പയറുതോരന് 4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 5. ചുവന്നുള്ളി – അഞ്ച് വെളുത്തുള്ളി – രണ്ട് അല്ലി വറ്റൽ മുളക് – ആറ് കറിവേപ്പില – ഒരു തണ്ട് 6. ചെറുപയർ – അരക്കപ്പ്, വേവിച്ചത് മഞ്ഞൾപ്പൊടി – ഒരു നുള്ള് തേങ്ങ ചുരണ്ടിയത് – നാലു വലിയ സ്പൂൺ പാകം െചയ്യുന്ന വിധം ∙ പൊടിയരി പാകത്തിനു വെള്ളമൊഴിച്ച് വേവിച്ച് ക ഞ്ഞി തയാറാക്കുക. പാകത്തിന് ഉപ്പു ചേർക്കുക. ∙ വിളമ്പാനുള്ള പാത്രത്തിനു നടുവിൽ വെണ്ണ വയ്ക്കുക. അതിനു മുകളിലേക്ക് ചൂടു കഞ്ഞി ഒഴിക്കുക. ∙ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക. ∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി അൽപനേരം മൂടി വച്ചശേഷം വിളമ്പാം. *കാടിക്കഞ്ഞി* 1. നുറുങ്ങരി – ഒരു കപ്പ് 2. കാടിവെള്ളം (അരി കഴുകിയ വെള്ളം) – പാകത്തിന് തവിട് – ഒരു പിടി 3. ശർക്കര – പാകത്തിന് ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ നുറുങ്ങരി കഴുകി വൃത്തിയാക്കി വയ്ക്കുക. ∙ കാടിവെള്ളത്തിൽ തവിടും ചേർത്ത് വേവിക്കുക. ∙ വെന്തു വരുമ്പോൾ ശർക്കരയും ഉപ്പും ചേർക്കുക. ∙ നുറുങ്ങരി കടയിൽനിന്ന് വാങ്ങുന്നതാണെങ്കിൽ ആ ദ്യം വെള്ളമൊഴിച്ച് മെല്ലേ ഞെരടി കഴുകുക. രണ്ടാമതു കഴുകുമ്പോൾ നന്നായി തിരുമ്മി കഴുകിയെടുക്കുന്ന കാടിവെള്ളം പാചകത്തിനു ഉപയോഗിക്കാം *നാളികേരക്കഞ്ഞി* 1. ചുവന്ന കുത്തരി – ഒരു കപ്പ് 2. തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത് ഉപ്പ് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ കുത്തരി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ∙ വെന്തു വരുമ്പോൾ തേങ്ങയും ഉപ്പും ചേർത്തിളക്കുക. 👇🏻 വനിത. 🛡️ *JOKES _മലയാളം_* ⛓️ 🛡️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️🛡️

Wednesday, June 24, 2020


ഓം പ്രപഞ്ചത്തിൻറെ ധ്വാനിയാണെന്ന് പറയപ്പെടുന്നു.പന്ത്രണ്ട് മന്ത്രങ്ങൾ മാത്രം ഉള്ള,മാ ണ്ഡൂ ക്യ ഉപനിഷത് ഈ പ്രപഞ്ച ഗീതത്തെ വളരെ വിശദമായി പറയുന്നുണ്ട് അഥർവ്വ വേദ ത്തിലുള്ള താണ് ഈ ഉപനിഷദ് . ഉപനിഷദ് എന്നത് സ്വാമി ചിന്മയാനന്ദജി പറയുന്നത് ശ്രദ്ധിയ്ക്കാം. ‘’ upa= near; ni=in a lower place; shad= to sit, the knowledge that is to be gained through hearing from Guru , by sitting near him, not with an intellectual or mental or physical attitude of equal but a devoted attitude of submission reverence and respect .ഈ 12 മന്ത്രങ്ങൾ 212 മന്ത്രങ്ങളിലൂടെയാണ് ശങ്കരാചാര്യരുടെഗുരുവിൻറെ ഗുരുവായഗൗഡപാദാർമാണ്ഡൂക്യ കാരികയിലൂടെ വിവരിയ്ക്കുന്നത്,ചിന്മയാനന്ദ സ്വാമികൾ 450 ഓളം പേജുകളിൽ ഈ മാണ്ഡൂക്യകാരികയ്ക്കു ഒരു വിശദീ ക രണം തരുന്നു ; അതായത് ഓം എന്ന ഏകാക്ഷര '' യൂണിവേഴ്സൽ വൈബ്രെഷൻ '' വിവരിയ്ക്കാൻ 450 പേജുകൾ വേണ്ടി വന്നു .. ഉപനിഷദുകൾ പഠിയ്ക്കാൻ ആരംഭിയ്ക്കുന്നതിനുമുമ്പ് ശാന്തി മന്ത്രം ഗുരുവുംശിഷ്യരും ഒരു മിച്ച് ചൊല്ലാറുണ്ട്.അഥർവ്വവേദ ത്തിഎല്ലാഉപനിഷദ്ദുക്കളിലേയുംശാന്തിമന്ത്രം ഇതാണ്. ‘’ഓം ഭദ്രം കർണ്ണേഭിഃ ശൃണുയാമ വേദാഃ, ഭദ്രം പശ്യേമാക്ഷഭിർ യജത്രാഃ, സ്ഥിരൈരംഗൈ സ്തുഷ്ടുവാംസസ്തനൂഭിർവ്യശേമ ദേവ ഹിതം യദായുഃ സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ, സ്വസ്തി നഃ പൂഷാ വിശ്വവേദാഃ, സ്വസ്തിനസ്താർക്ഷ്യോ അരിഷ്ടനേമിഃ, സ്വസ്തി നോ ബൃഗസ്പതിർദധാതു’’. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഈ ശാന്തി മന്ത്രത്തിൻറെ സാരം:- ഞങ്ങൾ മംഗളകാരങ്ങളായത് കേൾക്കുകയും കാണുകയും ചെയ്യുകയും ആയവരാകണം; ആരോഗ്യത്തോ ടെ മംഗളമായവ ചെയ്യുമാറാകണം; ഇന്ദ്രനും, സൂ ര്യനും ,ഗരു ഡനും, ബൃഹസ്പതിയും ജീവബ്രഹ്മ ഐക്യ ബോധം ഉണ്ടാവാൻ അനുഗ്രഹിയ്ക്കണം .”ശാന്തി” എന്ന് മൂന്നു പ്രാവശ്യം ചൊല്ലുന്നത്, മനുഷ്യാതീതമായപ്രാപഞ്ചികശക്തിക ളിൽനി ന്നുള്ള ആപത്തുകൾ , അന്യജീവികളിൽ നിന്നുള്ള ആപത്തുകൾ, സ്വന്ത മായി ഉണ്ടാവുന്ന ആ ആപത്തുകൾ ഇവയിൽ നിന്ന് (ആധി ദൈ വികം .ആധിഭൗതികം , ആധ്യാത്മികം ) രക്ഷയ്ക്കാ യിക്കൊ ണ്ടാണ് . ഉപനിഷത്തിൽ ആദ്യമന്ത്രംപറയുന്നത്,ഭൂതവും,വർത്തമാനവും, ,ഭാവിയും ഇവയെ അതിക്രമി ച്ചു വല്ലതുമുണ്ടെങ്കിൽ അവയുംഓം കരം മാത്രമാണ് എന്നാണ്. രണ്ടാമത്തെ മന്ത്രം വളരെ പ്രധാ നപ്പെ ട്ടതാണ്. ''സർവ്വംഹ്യേതദ്ബ്രഹ്മ,അയമാത്മാബ്രഹ്മ,സൊfയമാത്മാചതുഷ്പ്പാത്'' . ആദ്യം പറഞ്ഞത് ഒന്നുകൂടി ഊന്നിപറയുന്നു.പിന്നീട് കൂടുതൽ വിശദമാക്കുവാൻ ഉപനിഷദ് ഉദ്‌ഘോഷിയ്ക്കുന്നു സർവ്വ ചരാചരങ്ങളിലും സാക്ഷിരൂപേണ വിരാജിയ്ക്കുന്ന ആത്മാവും . ॐ കരം തന്നെ .ഓരോ വേദങ്ങളിലെ ഒരു ഉപനിഷത്തിൽനിന്നു ഒരു പ്രധാനവാക്യം , എല്ലാസത്തും ഉൾക്കൊ ള്ളുന്ന, തിരഞ്ഞെടുത്തി ട്ടുണ്ട്; അവയെ മഹാവാക്യങ്ങൾഎന്ന്പറയും.അ ഥർവ്വ വേദ ത്തിലെ മഹാവാക്യംഈമന്ത്രത്തിലെ ''അയമാത്മാബ്രഹ്മ '' എന്നാണ്. ഈ ആത്മാവ് ബ്രഹ്മ മാകു ന്നു. പിന്നീട് പറയുന്നു , ''സോയാമാത്മാ ചതുഷ്പാത് ''....സ:, അയം എന്ന് രണ്ട് വിശേഷണങ്ങൾ കൊണ്ട് സമഷ്ടിയും വ്യഷ്ടിയും ഭിന്നമല്ല എന്ന ആശയമാണ് ദ്യോതിപ്പിയ്ക്കുന്നത് . സ: സമ ഷ്ടി യെ യും ,അയം വ്യഷ്ടിയെയും സൂചിപ്പിയ്ക്കുന്നു . ചിന്മയാനന്ദ സ്വാമികൾ '' Om not only indicates spiritual centre in the individual but also represents at once the total Spiritual Reality behind the delusory concept of the whole world of plurality.The names and forms constituting the whole world are mere superimpositions upon the all- pervading consciousness.’’ വേദാന്തത്തിലെ അതുഗ്രമായ പ്രസ്താവനയാണ് പരമാത്മാവും ജീവാ ത്മാവും തമ്മിലുള്ള അഭേദത, അതാണ് ''ആയമാത്മാബ്രഹ്മ ''എന്നത് . ''സോയാമാത്മാ ചതുഷ്പാത് '’ഈ ആത്മാവിനു നാലുപാദങ്ങൾ ഉണ്ട്.നാലുപാദങ്ങൾ എന്നാൽ നാൽക്കാലികൾക്കുള്ള നാലു കാലുകൾ പോലെയല്ല ഒരു ദിവസത്തിനു എത്ര ആറു മണി ക്കൂ റുകൾ ഉണ്ടോ അതുപോലെ '' four fields of activities'' മൂന്നാമത്തെ മന്ത്രം പറയുന്നു , ജാഗ്രതാവസ്ഥയിൽ സ്ഥൂല വിഷയങ്ങൾ അനുഭവിയ്ക്കുന്ന ''വൈശ്വാനരൻ ''ആണ് ആത്മാവിൻറെ ആദ്യപാദം എന്ന് .നാലാമത്തെ മന്ത്രം, സൂക്ഷ്മാവ സ്ഥ യിൽ അതായത് സ്വപ്നാവസ്ഥയിൽ അനുഭവിയ്ക്കുന്ന ജീവനെ ''തൈജസൻ ''എന്നാണ് വി ളി യ്ക്കുന്നത് എന്നാണു പറയുന്നത് അടുത്തമന്ത്രത്തിൽ സുഷുപ്തിയിൽ അനുഭവിയ്ക്കുന്ന ജീവൻ ആണ്’’ പ്രജ്ഞൻ ‘’എന്നും പറയുന്നു. അതായത് ,ജാഗ്രത ,സ്വപ്ന ,സുഷുപ്തി ഈ അവസ്ഥകളിൽ അനുഭവിയ്ക്കുന്ന ജീവനെ വൈശ്വാനരൻ ,തൈജസൻ ,പ്രജ്ഞൻ എന്നാണു പറയുന്നത്. അനു ഭവി യ്ക്കുമ്പോൾ അറിയാത്ത അവസ്ഥയാണ് സുഷുപ്തി, ഗാഢനിദ്ര. ഉണർന്നതിനു ശേഷം ''നന്നായി ''ഉറങ്ങി എന്നറിയുന്ന അവസ്ഥ,ജാഗ്രത്താവസ്ഥയിൽ സ്ഥൂല ശരീരവും സൂക്ഷ്മശരീ രവും പ്രവർ ത്തിച്ചുകൊണ്ടിരിയ്ക്കും. ജാഗ്രതാവസ്ഥയിൽ അനുഭവിയ്ക്കുന്നതാണ് ആ അ വ സ്ഥയിലെ സത്യം. സ്വപ്നവസ്ഥയിൽ ബാഹ്യ കരണങ്ങൾ പ്രവർത്തരഹിതമാണ്. അന്തക്ക രണം മാത്രമേ അപ്പോൾ പ്രവർത്തിയ്ക്കുള്ളു.ഈ അവസ്ഥയിലെ അനുഭവ മാണ്‌ അ വിടെ സത്യം ( ഒ രാൾ 12 മണിക്കൂർ ജാഗ്രത്തിലും 12 മണിക്കൂർ സ്വപ്നത്തിലും ആണെങ്കിൽ, നമ്മളെ സംബന്ധി ച്ചു അയാളുടെ ജീവിതം എങ്ങിനെ നിർവ്വച്ചയ്ക്കാനാകും?) സുഷുപ്തിയിൽ വരുമ്പോൾ അവിടെ ബാഹ്യ കാരണങ്ങളും അന്തക്കരണങ്ങളും നിശ്ചലമാണ്. ഒരനുഭവവും ഇല്ലാത്ത ഒരനുഭവം അ നുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരനുഭവം ആണ് അപ്പോൾ. ‘’നാന്തഃപ്രജ്ഞം,നബഹിഃപ്രജ്ഞം,നോഭയതഃപ്രജ്ഞം,നപ്രജ്ഞാനഘനം,നപ്രജ്ഞംനാപ്രജ്ഞം,അദൃശ്യമവ്യവഹാർയ്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോ പശമം ശാന്തം ശിവമദ്വൈതം ചതുർത്ഥം മന്യന്തേ, സ ആത്മാ സവിജ്ഞേയഃ’’(മന്ത്രം 7 ) (അന്തഃപ്രജ്ഞനോ,ബഹിഃപ്രജ്ഞനോ,ഉഭയതഃപ്രജ്ഞനോ,പ്രജ്ഞയില്ലാത്തവനോഅല്ലാത്തവനും, കാണുവാനും വ്യവഹരിയ്ക്കുവാനും മനസ്സിലാക്കുവാനും സാധിയ്ക്കാത്തവനും, ലക്ഷ ണങ്ങ ളൊന്നുമില്ലാത്തവനുംഎങ്ങിനെയുള്ളവനാണെന്ന് ആലോചിയ്ക്കുവാനോ പറയുവാനോ കഴി യാത്തവനും , ആത്മബോധം ഒന്നുകൊണ്ടുമാത്രം അറിവാൻകഴിയുന്നവനും പ്രപഞ്ചഭാവ ങ്ങ ളെല്ലാം ഉപശമിച്ചവനും രാഗ ദ്വേഷാദി വികാരങ്ങളൊന്നുമില്ലാത്തവനും പരിശുദ്ധനും രണ്ടാ മ തൊന്നില്ലാത്തവനുമായ ചേതനനെ നാലാമത്തെ പാദമായി പറയുന്നു അതാണ് ആത്മാവ്.ആ ആത്മാവിനെയാണറിയേണ്ടത് "") ജാഗരസ്വപ്നസുഷുപ്തി അവസ്ഥകൾ ഇല്ലാതായാലും ഈ അവസ്ഥ നിലനിൽക്കും ---ഇതിനെ ''തുരീയം '' എന്ന് പറയും. വൈശ്വാനരൻ എന്നത് വ്യഷ്ടി ദശയിൽ (Microcosm). പ്രപഞ്ചത്തിലെ ആകെയുള്ള വൈശ്വാ ന രനെ ഒന്നിച്ചുകാണുമ്പോൾ അതിൻറെ സമഷ്ടി രൂപം (Macrocosm), വിരാട് ആണ്. ( ഈ വിരാട് രൂ പമാവണം ഭഗവദ് ഗീതയിലെ 11 - ആം അദ്ധ്യായത്തിൽ കാണുന്ന വിശ്വരൂപം ) അതുപോലെ വ്യഷ്ടിയിലെ( Microcosm)തൈജസൻ സമഷ്ടിയിൽ (Macrocosm) ഹിരണ്യഗർഭനും, വ്യഷ്ടിയിലെ ( Microcosm) പ്രജ്ഞൻ, വ്യഷ്ടിയിൽ (Macrocosm) ഈശ്വരനും ആണ് 8 ആം മന്ത്രം, ''സോയമാത്മാദ്ധ്യക്ഷാരമൊൻകാരോfധിമാത്രം പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാരം മകാര ഇതി '' അക്ഷരാടിസ്ഥാനത്തിൽആത്മാവും ഓങ്കാരവും ഒന്നുതന്നെ ഓങ്കാരം അ,ഉ,മ എന്നീമാത്രകളുടെ കൂട്ടക്ഷരമാണ് (മ എന്ന് പറഞ്ഞാൽ മ് എന്ന് സാരം ) ആത്മാവും ഓംകാരും ഒന്നാണെന്ന് പറയുന്നത് ആത്മാവിൻറെ ഈ നാലു പദങ്ങൾക്കും ഓംകാ രത്തിൻറെ മൂന്നുമാത്രകൾക്കും അവസാനത്തെ അമാത്രയ്ക്കും ഉള്ള ഏകഭാവംകൊണ്ടാണ്.വി രാട് രൂപിയായ വൈശ്വാനരൻ ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്നു അഥവാ ഈ പ്രപ ഞ്ചംമുഴുവനും ഈ വിരാട് ആണ്. കൂടാതെ ഈ നാലുപാദങ്ങളിൽ ആദ്യപാദ വും ആണ്. ഓംകാ രത്തിലെ പ്രഥമപദം ''അ''കരമാണ് . എല്ലാ അക്ഷരങ്ങളിലും നിറഞ്ഞുനിൽക്കുന്നതുംഅതാണ്, എല്ലാ അക്ഷരങ്ങളും അപഗ്രഥിച്ചുവരുമ്പോൾ ''അ ''കാരത്തിൽ വരുന്നതിനാൽ അക്ഷരങ്ങൾഎ ല്ലാം ''അ ''കരം തന്നെ,ആത്മാവിൻറെ വൈശ്വാനരനായ വിരട്ടും ഓംകാരത്തിലെ ''അ ''കരവും ഒന്നുതന്നെ’. ''അക്ഷരണാകാരോfസ്മി''എന്ന് ഭഗവാൻ ഗീതയിൽ പറയുന്നത് ഇവിടെ ശ്രദ്ധേയ മാണ്.എല്ലാ അക്ഷരങ്ങളുടെ ഉച്ചാരണം ''അ ''യിൽ നിന്നാണെന്നതും നമുക്ക് ഉണ്ടാവുന്ന ആദ്യ അറിവ് ജാഗ്രത്തിൽനിന്നാണെന്നതും ഇവിടെ ഇതോടോപ്പം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട് . ഇതുപോലെ പോലെ ആത്മാവിൻറെ രണ്ടാം പദമായ തൈജസനെയും ഓംകാരത്തിലെ രണ്ടാം മാത്രയായ ''ഉ ''കാരത്തെയും ഒന്നായി പറയുന്നു; മൂന്നാം പാദം പ്രജ്ഞനെയും ഓംകാരത്തിലെ മൂന്നാം മാത്ര ''മ്''മാത്രയിലും ഏകീഭാവം കാണാം.ഓംകാരത്തിലെ അ, ഉ ,മ് മാത്രകൾ ഒരുമണി നാദം പോലെ ഒന്നായി ലയിയ്ക്കുന്ന ആ അഖണ്ഡനാദത്തെ അമാത്ര എന്നുപറയും.ആത്മാവി ലെ നാലാമത്തെ പദമായ തുരീയത്തോടാണ് ഈ അമാത്രയെ ഏകീഭാവമായിക്കാണുന്നത്. ചുരുക്കത്തിൽ ആത്മാവിന്റെ വ്യഷ്ടി ഭാവത്തിലേയും സമഷ്ടി ഭാവത്തിലേയും ( യഥാർത്ഥ ത്തിൽ അവ രണ്ടല്ല ) മൂന്ന്പാദങ്ങളെ ഓംകാരത്തിലെ അ,ഉ ,മ് എന്ന മൂന്ന് മാത്രകളിലുംനാ ലാമത്തെ പദത്തെ ഓംകാരത്തിലെ അമാത്രയായ നാദത്തിലും സൂപ്പറിമ്പോസ്‌ ചെയ്യുന്നു. ( സത്യത്തിൽ അങ്ങിനെയും പറയുവാൻ വയ്യ,ഓമിത്യേതദക്ഷരമിദം സർവ്വം എന്ന് ആദ്യത്തെ മന്ത്രം പറയുന്നുണ്ടല്ലോ ) അതിനാലാണ് ‘’ॐ=m c2’’ Namboothiri pms

Tuesday, June 23, 2020


*ഈ കൊറോണക്കാലത്ത് നമ്മളെങ്ങിനെ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടും ........... ?* നമസ്കാരം. ജൂലൈ 20ന് ഹൈന്ദവ സഹോദരങ്ങൾ കർക്കിടക വാവുബലി ആചരിക്കുകയാണ് . സാധാരണ ഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി അവർ വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. എന്നാൽ കൊറോണ കാരണം ഈ വർഷം ജനങ്ങൾക്ക് ഒത്തുകൂടി ബലിയിടാനുള്ള സാഹചര്യം ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സനാതന ധർമ്മവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും , തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുമുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒരു ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഇങ്ങനെ നമ്മൾ തലമുറകളിലേക്ക് പകർന്നു നൽകിയത് മഹത്തായ ഹൈന്ദവ സംസ്കാരത്തെത്തന്നെയാണ്. ഋഷി പ്രോക്തവും ചിരപുരാതനവുമായ സനാതന സംസ്കാരത്തെ നിലനിർത്തേണ്ടത് ഓരോഹിന്ദുവിൻ്റേയും കടമയും കർത്തവ്യവുമാണ്. ഈ സംസ്കാരത്തിനെതിരെ ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികൾ വന്നപ്പോഴൊക്കെ അതിനെ അതിജീവിച്ച പാരമ്പര്യമാണ് നമ്മുടേത്. കൊറോണ ഉയർത്തുന്ന ഈ വെല്ലുവിളിയേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. കർക്കിടക വാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ ബലി ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ; സംസ്കാരത്തെ , കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്വലിപ്പിക്കാം. ബലി ചടങ്ങുകളിലെ അജ്ഞതകൊണ്ട് ഒരു ഹിന്ദുവിനും തൻ്റെ ബലി ചടങ്ങുകളിൽ മുടക്കം വരാൻ പാടില്ല. താല്പര്യമുള്ള മുഴുവൻ സനാതന വിശ്വാസികളേയും ബലി ക്രിയാ ചടങ്ങുകൾക്കായി പ്രാപ്തരാക്കുക എന്ന മഹത് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് *ഭാരതീയ ധർമ്മ പ്രചാരസഭയും അതിൻ്റെ ആചാര്യനായ ഡോ: ശ്രീനാഥ് കാരയാട്ടും.* *സമകാലീന കേരളത്തിലെ ആചാര്യശ്രേഷ്ഠരിൽ പ്രമുഖനും , ഭാരതമൊട്ടാകെ അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകനും , അന്ത്യേഷ്ടികർമ്മങ്ങളിൽ അഗാധജ്ഞാനവുമുള്ള വ്യക്തിയാണ് ഡോ. ശ്രീനാഥ് കാരയാട്ട്* എങ്ങിനെയാണ് വാവുബലി ചടങ്ങുകൾ നടത്തേണ്ടത് എന്ന് ലളിതമായ ഒരു വീഡിയോയിലൂടെ നമുക്കായി വിശദീകരിച്ച് തരികയാണ് ശ്രീനാഥ് ജി. ഈ വീഡിയോകണ്ട് പഠിച്ചോ ഇതിൽ നോക്കിയോ നിങ്ങൾക്ക് അനായാസം ബലി ക്രിയ അനുഷ്ഠിക്കാവുന്നതാണ്. ഈ കർക്കിടക വാവിന് മുഴുവൻ സനാതന ധർമ്മവിശ്വാസികളും തങ്ങളുടെ വീടുകളിൽ ബലികർമ്മങ്ങൾ നടത്തുന്നതോടൊപ്പം ഈ സന്ദേശം മുഴുവൻ ഹൈന്ദവ വിശ്വാസികളിലും എത്തിക്കാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Link https://youtu.be/OVNzztqxY-o *ബലി ക്രിയകളെക്കുറിച്ച് നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക് വാട്സ് ആപ് സന്ദേശങ്ങൾ മാത്രം അയക്കുക* ഇത് PDF ഫോർമാറ്റിലോ mp3 ഫോർമാറ്റിലോ വേണമെന്നുള്ളവർ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക Nos +918592888659 8086555859 വിനോദ് വടകര സംയോജകൻ ഭാരതീയ ധർമ്മ പ്രചാരസഭ

*തേക്ക് കൃഷി* (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്.കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്.ടെക്‌ടോണാഗ്രാന്‍ഡിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേക്ക് ഇന്ത്യ, ബര്‍മ, ജാവ, സയാം എന്നീ രാജ്യങ്ങളില്‍ നന്നായി വളരുന്നു. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തേക്കുവളരുന്നുണ്ട്. നിലമ്പൂരും കോന്നിയുമാണ് തേക്കിന് പേരുകേട്ട സ്ഥലങ്ങള്‍.ഏറ്റവും നന്നായി വളരുന്നത് സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ്.തേക്കിന്റെ ഇലയ്ക്ക് 30-60 സെന്റീമീറ്റര്‍ നീളവും 25-30 സെന്റീമീറ്റര്‍ വീതിയും കാണും. ജൂലായ്-ആഗസ്ത് മാസങ്ങളില്‍ തേക്ക് പൂവണിയുകയും ഒക്ടോബര്‍ മാസത്തില്‍ കായ്കള്‍ വിളയുകയും ചെയ്യുന്നു. ജനവരി-മാര്‍ച്ച് മാസങ്ങളില്‍ ഇല പൊഴിക്കുന്ന കാലമാണ്. തേക്കിന്റെ വളര്‍ച്ചയ്ക്ക് ധാരാളം സൂര്യപ്രകാശം വേണം. അതുകൊണ്ട് തുറന്ന സ്ഥലങ്ങളിലേ ഇത് ഉണ്ടാകൂ.തേക്ക് നന്നായി വളരുന്നതിന് വര്‍ഷത്തില്‍ 2000-4000 മില്ലിമീറ്റര്‍ മഴയും നീര്‍വാര്‍ച്ചാ സൗകര്യമുള്ളതും വളക്കൂറുള്ളതുമായ മണ്ണും അത്യാവശ്യമാണ്. വളക്കുറവുള്ള മണ്ണില്‍ ജൈവവളങ്ങള്‍ നല്കുന്നത് അഭികാമ്യമാണ്.തേക്കിന്‍തോട്ട നിര്‍മാണത്തിന് ഒരു വര്‍ഷം മുമ്പ് കായ് തവാരണയില്‍ പാകണം. ഒരു ചതുരശ്രമീറ്റര്‍ ബെഡ്ഡില്‍ 300 ഗ്രാം വിത്ത് പാകാവുന്നതാണ്. ഇതില്‍നിന്ന് ഏകദേശം 200 തൈകള്‍ ലഭിക്കും. തോട്ടത്തില്‍ നടാന്‍ ഒരു വര്‍ഷം പ്രായമായ തൈകള്‍ പറിച്ചെടുത്ത് ഒന്നേകാല്‍ സെന്റീമീറ്റര്‍ നീളത്തില്‍ തണ്ടും 15 സെന്റീമീറ്റര്‍ നീളത്തില്‍ വേരും നിര്‍ത്തി ബാക്കി ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞു സ്റ്റമ്പ് ഉണ്ടാക്കാം. ഈ സ്റ്റമ്പ് നേരത്തേ ഒരുക്കിയ സ്ഥലത്ത് കാലവര്‍ഷാരംഭത്തില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് കുഴികളെടുത്ത് നടാവുന്നതാണ്.തവാരണകളില്‍നിന്ന് വളരെ വിദൂര പ്രദേശങ്ങളില്‍ സ്റ്റമ്പുകള്‍ കൊണ്ടുവരുമ്പോള്‍ രണ്ടറ്റവും മുറിച്ചുനടന്നത് നന്നായിരിക്കും.നട്ട സ്റ്റമ്പുകള്‍ രണ്ടാഴ്ചയ്ക്കം മുളച്ചില്ലെങ്കില്‍ അവ പോക്കുതൈകളായി കണക്കാക്കി അവയുടെ സ്ഥാനത്ത് പുതിയ സ്റ്റമ്പുകള്‍ നടണം. നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ വര്‍ഷംതോറും മൂന്നുപ്രാവശ്യം കളകള്‍ വെട്ടിക്കളയണം. *സ്റ്റമ്പ് മുളച്ചുകഴിഞ്ഞാല്‍ തോട്ടത്തില്‍ നെല്ല്, മരച്ചീനി മുതലായവ കൃഷിചെയ്യാവുന്നതാണ്. ഇതിന് പുനംകൃഷി എന്ന് പറയുന്നു.* പുനംകൃഷിയുണ്ടെങ്കില്‍ കളകള്‍ വളരാന്‍ അവസരം ലഭിക്കാറില്ല. തേക്കു വളരുമ്പോള്‍ ഇടമുറിക്കല്‍ നടത്താറുണ്ട്. നല്ല മരങ്ങള്‍ക്കുവേണ്ടി മോശമായവ വെട്ടിമാറ്റണം. രണ്ടുമീറ്റര്‍ അകലത്തില്‍ സ്റ്റമ്പ് നട്ടിടത്ത് 4, 8, 12, 18, 28, 40 എന്നീ വര്‍ഷങ്ങളില്‍ ഇടമുറിക്കല്‍ നടത്താം. 60 വര്‍ഷംകൊണ്ട് തേക്കിന് ഉദ്ദേശം 45 മീറ്റര്‍ ഉയരവും 220 സെന്റീമീറ്റര്‍ ചുറ്റുളവും വെയ്ക്കും. 100 വര്‍ഷം കഴിഞ്ഞാല്‍ കാര്യമായ വളര്‍ച്ചയില്ല.നല്ല തടിക്കുള്ള എല്ലാ ഗുണങ്ങളും തേക്കിനുണ്ട്. ഈട്, ഉറപ്പ് എന്നിവയില്‍ തേക്കിനോട് മത്സരിക്കാന്‍ തേക്കുതന്നെ വേണം. ഇതിന്റെ കാതല്‍ ചിതല്‍ തിന്നുകയില്ല. കളിക്കോപ്പു മുതല്‍ കപ്പല്‍വരെ തേക്കുകൊണ്ട് നിര്‍മിക്കാം. കപ്പലിന്റെ ചില ഭാഗങ്ങള്‍ക്ക് തേക്കുതന്നെ വേണമെന്നുണ്ട്. ഇതിനെ തരുരാജാവെന്ന് വിശേഷിപ്പിക്കാം.വീടിനും വീട്ടുപകരണങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ തടിയാണിത്. കുരുവില്‍നിന്ന് കിട്ടുന്ന എണ്ണ കേശരോഗങ്ങള്‍ക്ക് നല്ലതാണ്. തേക്കിന്റെ തളിരിലയില്‍ ചുവന്ന ചായം അടങ്ങിയിട്ടുണ്ട്. ഈ ചായം വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു

സൂര്യവംശം 🔆🛕🔆🛕🔆🛕🔆🛕 (ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ വംശാവലി) സൂര്യവംശം- ഇക്ഷ്വാകുവംശം-രഘുവംശം-ശാഖ്യവംശം-->> പരബ്രഹ്മത്തിൽ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + സംഭൂതിയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ 12 പുത്രന്മാര്‍ ജനിച്ചു.(ദ്വാദശാദിത്യന്മാര്‍). അവരില്‍ പ്രധാനി, വിവസ്വാന്‍(സൂര്യന്‍). ഇവിടെ നിന്നും സൂര്യ വംശം ആരംഭിക്കുന്നു. വിവസ്വാന് വൈവസ്വത മനു ജനിച്ചു. മനുവിന് ശ്രദ്ധയും, ഛായയും ഭാര്യമാര്‍. ശ്രദ്ധയില്‍ ഇക്ഷ്വാകുവും , നഭഗനും ഉള്‍പ്പടെ-10- പുത്രന്മാര്‍ ജനിച്ചു. അതില്‍ നഭഗന്‍റെ പുത്രനാണ് ദുര്‍വാസാവ് മഹര്‍ഷിയെ തോല്‍പ്പിച്ച അംബരീഷന്‍. - ഇക്ഷ്വാകുവില്‍ നിന്നും വംശം തുടരുന്നു--> വികുക്ഷി -> ശശാദന്‍ -> കകുല്‍സ്തന്‍ -> അനേനസ്-> പ്രഥ്‌ലാശ്വന്‍-> പ്രസേനജിത്ത് -> യുവനാശ്വന്‍-> 8-ആം തലമുറയില്‍ മാന്ധാതാവ്. മാന്ധാതാവിന്‍റെ പുത്രന്മാരാണ്- മുചുകുന്ദന്‍, പുരുകുത്സന്‍, എന്നിവര്‍. . പുരുകുത്സന് ശേഷം-> ത്രസദസ്യു -> അനരണ്യന്‍ -> ഹര്യശ്വന്‍ -> വസുമനസ്സ് -> സുധന്വാവ് -> ത്രൈര്യാരുണന്‍ -> 7-ആം തലമുറയില്‍ സത്യവൃതന്‍(ത്രിശങ്കു). ത്രിശങ്കുവിന് വേണ്ടിയാണ് വിശ്വാമിത്രന്‍ സ്വയം സ്വര്‍ഗ്ഗം സൃഷ്ട്ടിച്ചത്. ത്രിശങ്കുവിന്‍റെ പുത്രനാണ്, മഹാനായ ഹരിശ്ചന്ദ്രന്‍. ശേഷം -> രോഹിതാശ്വന്‍ -> ഹരിതന്‍ -> ചുഞ്ചു -> സുദേവന്‍ -> ഭാരുകാന്‍ -> ബാഹുകന്‍ -> 6-ആം തലമുറയില്‍ സഗരന്‍. സഗരന് സുമതി എന്ന ഭാര്യയില്‍ ജനിച്ച പുത്രന്മാരെയെല്ലാം കപിലമഹര്‍ഷി ശപിച്ചു ഭസ്മമാക്കി. പിന്നീട് കേശിനി എന്ന ഭാര്യയില്‍ അസമഞ്ചസ് ജനിച്ചു. അസമഞ്ചസ്സിന്‍റെ പുത്രന്‍ അംശുമാന്‍. അംശുമാന്‍റെ പുത്രനാണ് ഭഗീരഥന്‍. ഭഗീരഥനാണ് ഗംഗാദേവിയെ പ്രീതിപ്പെടുത്തി, ഭൂമിയിലെത്തിച്ച് സഗരപുത്രന്മാരെ പുനര്‍ജ്ജനിപ്പിച്ചത്. ശേഷം -> ശ്രുതനാഭന്‍ -> സിന്ധുദ്വീപന്‍ -> ആയുതായുസ്സ് -> ഋതുപര്‍ണ്ണന്‍ -> സര്‍വ്വകാമന്‍ -> സുദാസന്‍ -> മിത്രസഹന്‍(കന്മഷപാദന്‍)-> അശ്മകന്‍ -> മൂലകന്‍ -> 11-ആം തലമുറയില്‍ ഖട്വാംഗന്‍. ഖട്വാംഗന്‍റെ പുത്രനാണ് മഹാനായ ദിലീപന്‍. ദിലീപനാണ് കാമധേനുവിനെ(നന്ദിനി) സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ എത്തിച്ചത്. കാമധേനുവിന്‍റെ അനുഗ്രഹത്താല്‍ ദിലീപന് ജനിച്ച പുത്രനാണ്- രഘു ചക്രവര്‍ത്തി. ഇവിടെ രഘുവംശം തുടങ്ങുന്നു. രഘുവിന്‍റെ പുത്രന്‍ അജന്‍. അജന് + ഇന്ദുമതിയില്‍(ഇളബിള) ജനിച്ച പുത്രനാണ് ദശരഥന്‍(നേമി). ദശരഥന്‍റെ ആദ്യ ഭാര്യയാണ് ഉത്തരകോസല രാജകുമാരി കൌസല്യ. അവര്‍ക്ക് ഒരു പുത്രി ജനിച്ചു- ശാന്ത. ശാന്തയെ, സന്താനങ്ങള്‍ ഇല്ലാതിരുന്ന അംഗ രാജാവ് ലോമ(രോമ)പാദന്‍ ദത്തെടുത്തു.ശാന്തയേ വിഭാണ്ഡക പുത്രനായ ഋഷ്യശൃംഗന്‍ വിവാഹം കഴിച്ചു. ദശരഥന് പിന്നീട് സന്താനങ്ങള്‍ ഉണ്ടായില്ല. കേകയ രാജാവിന്‍റെ പുത്രിയായ കൈകേയിയെ, വിവാഹം ചെയ്തു. വീണ്ടും കാശി രാജകുമാരി സുമിത്രയെക്കൂടി വിവാഹം ചെയ്തു. ഇവരില്‍ പട്ടമഹിഷി കൌസല്യ ആയിരുന്നു. കുല ഗുരുവായ വസിഷ്ടന്‍റെ ഉപദേശപ്രകാരം ഋഷ്യശ്റുംഗന്‍ പുത്രകാമേഷ്ടിയാഗം നടത്തി. അങ്ങനെ, കൌസല്യയ്ക്കു- ശ്രീ രാമചന്ദ്രനും, കൈകേയിക്ക്- ഭരതനും, സുമിത്രയ്ക്ക്- ലക്ഷ്മണനും, ശത്രൂഘ്നനനും ജനിച്ചു. ദശരഥ പുത്രന്മാര്‍ മിഥിലയിലെ രാജകുമാരിമാരെയാണ് വിവാഹം കഴിച്ചത്. (മിഥില ഇപ്പോള്‍ നേപ്പാളില്‍ ആണ്). രാമനു മിഥിലയിലെ രാജാവായ ജനകന്‍റെ പുത്രി സീതയില്‍ ലവനും-കുശനും ജനിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍-അംഗദന്‍, ഛത്രകേതുവും. അംഗദന്‍ അഗതിയിലെ രാജാവായി. ഛത്രകേതു ചന്ദ്രമതി എന്ന രാജ്യം സ്ഥാപിച്ചു. ലക്ഷ്മണന്‍റെ മരണത്തിനുശേഷം ഊര്‍മ്മിള അഗ്നിയില്‍ ദേഹത്യാഗം ചെയ്തു. ഭരതന്‍ മാണ്ഡവിയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍.തക്ഷന്‍. പുഷ്കലന്‍, അവര്‍ സിന്ധു നദിയുടെ ഇരു കരകളിലുമായി കേകയ രാജ്യം വിഭജിച്ചു, ഉത്തര- ദക്ഷിണ കേകയരാജ വംശങ്ങള്‍ സ്ഥാപിച്ചു. ശത്രൂഘ്നന്‍ ശ്രുതകീര്‍ത്തിയെ വിവാഹം ചെയ്തു. 2 മക്കള്‍,സുബാഹു,ശ്രുതസേനന്‍. ശത്രൂഘ്നനാണ് മഥുരാ നഗരം സ്ഥാപിച്ചത്.( കൃഷ്ണന്‍റെ മഥുര തന്നെ!). സീത ജനകന്‍റെ വളര്‍ത്തു മകളും, ഊര്‍മ്മിളയും, മാണ്ഡവിയും, ശ്രുതകീര്‍ത്തിയും, ജനകന്‍റെ അനുജനായ കുശധ്വജന്‍റെ പുത്രിമാരും ആയിരുന്നു. ....................................... മീന മാസത്തിലെ (march-april), ശുക്ല പക്ഷത്തിലെ (ചന്ദ്രന്‍,അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്), നവമി തിഥിയില്‍ (9-ആം ദിവസം), മകരം രാശിയില്‍, കര്‍ക്കിടക ലഗ്നത്തില്‍, പുണര്‍തം നക്ഷത്രത്തില്‍ ആണ് ശ്രീരാമന്‍റെ ജനനം. (രാമ നവമി). ഇത് ജ്യോതിഷ പ്രകാരം BCE-5114 ജനുവരി 10-ആം തീയതി, രാത്രി 12:30 ആണ്. 11-ആം തീയതി പൂയം നാളില്‍ 5:30am, ഭരതന്‍ ജനിച്ചു. 12-ആം തീയതി, സൂര്യോദയത്തിനു ആയില്യം നാളില്‍ ആദ്യം ലക്ഷ്മണനും പിന്നെ ശത്രൂഘ്നനനും ജനിച്ചു. (വാല്മീകിരാമായണം, ബാലകാണ്ഡം,18-ആം സര്‍ഗ്ഗം). സീതയെ ജനകന് ലഭിക്കുന്നത്, ഒരു യജ്ഞം നടത്തുമ്പോള്‍ ആണ്. ഇന്നത്തെ ബീഹാറിലെ സീതാമാര്‍ഗ്ഗ് എന്ന സ്ഥലമാണതു. പിന്നീടാണ് മിഥിലയിലേക്ക്( ഇപ്പോള്‍ നേപ്പാളില്‍) പോകുന്നത്. മാര്‍ഗ്ഗശീര്‍ഷത്തിലെ(വൃശ്ചികം) ശുക്ലപക്ഷ, പഞ്ചമി തിഥിയിലാണ് സീതാ രാമ വിവാഹം(വിവാഹ പഞ്ചമി). വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് ലവ കുശന്മാര്‍ ജനിക്കുന്നത്. അവര്‍ ഇരട്ടകള്‍ ആയിരുന്നു. ഇന്നത്തെ കാണ്‍പൂരിനടുത്ത്(UP) ബിതൂര്‍ എന്നാ സ്ഥലമാണിത്. ശ്രീ രാമനു ശേഷം കുശന്‍ ദക്ഷിണ കൊസലവും ലവന്‍ ഉത്തര കൊസലവും ഭരിച്ചു. രാമന്‍ കോസല രാജാവായിരുന്നു. കോസലത്തിന്‍റെ തലസ്ഥാനമായിരുന്നു അയോധ്യ. രാജ്യഭാരമെല്‍ക്കുമ്പോള്‍ രാമനു 40 വയസ്സുണ്ട്. കുശനാണ് കുശസ്ഥലി എന്ന നഗരം സ്ഥാപിച്ചത്. കുശസ്ഥലിയാണ് പിന്നീട് ദ്വാരക ആയതു(കൃഷ്ണന്‍റെ). മൌര്യ രാജവംശം കുശന്‍റെ പരമ്പരയില്‍ ആണ്. മധ്യ ഭാരതവും ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വതം വരെയും ലവ കുശന്മാരുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു. ലവ കുശന്മാര്‍ ജനിക്കുമ്പോള്‍( ചിങ്ങ മാസത്തിലെ പൌര്‍ണ്ണമി രാത്രിയില്‍) ശത്രൂഘ്നന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ലാഹോര്‍(ഇപ്പോള്‍ പാകിസ്ഥാനില്‍) സ്ഥാപിച്ചത് ലവ രാമനാണ്. കുശന്‍ നാഗ വംശ കന്യകയെ വിവാഹം ചെയ്തു. കുശന്‍റെ പിന്മുറക്കാരെ കൌശികര്‍ എന്നറിയപ്പെടുന്നു. വംശം തുടരുന്നു, > അദിതി >നിഷധന്‍ > പുണ്ഡരീകന്‍ > ക്ഷേമധന്വാവ് > ദേവാനീകന്‍ > അഹിനാഗന്‍. ഇനിയുള്ള വംശാവലി ബ്രഹ്മ പുരാണത്തില്‍ നിന്നും ആണ്. > സലന്‍ > ഉക്തന്‍ > വജ്രനാഭന്‍.(വീരസേനന്‍) ഇദ്ദേഹം നിഷധ രാജ്യത്തെ രാജാവായിരുന്നു. ഇദ്ധേഹത്തിന്റെ പുത്രനാണ് നളന്‍. ഇനിയുള്ള വംശാവലി വിഷ്ണു പുരാണത്തില്‍ നിന്നാണ്, ഭാഗവതത്തില്‍ കൊടുത്തിട്ടുള്ള വംശാവലിയില്‍ നിന്നും ചെറിയ വെത്യാസം ഉണ്ട്.> വജ്രനാഭന്‍ > ശന്ഖനാഭന്‍ > അഭ്യുഥിഷ്ടാശ്വന്‍ > വിശ്വസഹന്‍ > ഹിരണ്യനാഭന്‍(ജൈമിനി മഹര്‍ഷിയുടെ ശിഷ്യന്‍) > പുഷ്യന്‍ > ധ്രുവസന്ധി > മരു > പരശ്രുതന്‍ > സുസന്ധി > അമര്‍ശന്‍ > മഹാസ്വതന്‍ > വിശ്രുതന്‍ > ബ്രിഹദ്ബലന്‍(അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു). ഇനി ഭാഗവതം തുടരുന്നു. > ബ്രിഹദ്ബലന്‍ > ബ്രിഹദാരണന്‍ > ഉരുക്രിയന്‍ > വത്സന്‍ > പ്രതിവ്യോമന്‍ > ഭാനു > ദൈവകന്‍ > സഹദേവന്‍ >ബ്രിഹധാശ്വന്‍ > ഭാനുമാന്‍ > പ്രതീകാസ്വന്‍ > സുപ്രതീകന്‍ > മരുദേവന്‍ > സുനക്ഷത്രന്‍ > പുഷ്ക്കരന്‍ > അന്തരീക്ഷന്‍ > സുതപന്‍ > അമരജിത്ത് > ബ്രിഹദ്രജന്‍. ഇവിടെ നിന്നും ബുദ്ധന്‍റെ വംശാവലി ആരംഭിക്കുന്നു.BCE-623 > ബ്രിഹദ്രജന്‍ > ബാര്‍ഹി > ക്രുതന്ജയന്‍ > രണന്ജയന്‍ > സഞ്ജയന്‍ > ശാഖ്യന്‍(ശാഖ്യവംശം) > ശുധോദനന്‍ > ബുദ്ധന്‍.(ഗൌതമന്‍- സിദ്ധാര്‍ത്ഥന്‍) BCE-623- കോസലത്തിന്‍റെ ഭാഗമായ കപിലവസ്തുവിലെ രാജാവായിരുന്നു ശുധോദനന്‍. ആ സമയത്ത് കോസലം ഭരിച്ചിരുന്നത് ശാഖ്യവംശം ആയിരുന്നു. ഇന്നത്തെ നേപ്പാളിലെ ദേവദാഹം എന്ന നാട്ടുരാജ്യത്തെ കുമാരിയായിരുന്ന മായാദേവിയെ വിവാഹം ചെയ്തു. ഗര്‍ഭിണിആയിരുന്ന മായാദേവി കപില വസ്തുവിലേക്കുള്ള യാത്രാമദ്ധ്യേ ലുംബിനി എന്ന സ്ഥലത്തുവെച്ചു സിദ്ധാര്‍ത്ഥന്ന്(ബുദ്ധനു) ജന്മം നല്‍കി. ശ്രീ ബുദ്ധന്‍ 80-ആം വയസ്സിലാണ് സമാധിയാകുന്നത്. ബുദ്ധന്‍റെ പുത്രന്‍ രാഹുലന്‍ > പ്രസേനജിത്ത് > ക്ഷൂദ്രകന്‍ > രണകന്‍ > സുരഥന്‍ > സുമിത്രന്‍. ഇവിടെ സൂര്യവംശത്തിലെ ഈ ശാഖ അവസാനിക്കുന്നു. ബാലേട്ടൻ

. The actual frequency of the sun is extremely low and is inaudible to humans. The frequency must be increased by several octaves to make it audible. The primordial sound appears to be very close to our OM mantra. There was a simulation performed to determine the first sound produced during the creation of the universe after the big bang. That sound when increased by several octaves also sounds like Om. No one can say if this is a coincidence or something beyond that. The vibration energy is expressed in 4 levels. The first is called Para the potential form which is pure consciousness expressed as Brahman or Paramatma. The first expression is termed Pasyanty which are mental wave energy which can travel faster than light called by George Sudarsan as Tachions. We can capture them in our mind, hence the name. This expands or actvsted as Madhyama or electro magnetic wave energy which I call as Prana which passes through our nervous system and provokes sense and action organs in bodies . It is the mind that activates Prana sareeram. Movement of tunge causes sound waves. Repetion of the sound like vedic mantras can cause activities like rain etc in the environment. These waves are read by mind. This in my view is the mantra sastrs and the theory of vibrations. This explains "Oum " from Solar system. In fact OM was the first expression of Brahmam."Om iti eka aksharam Brahma" is the Vedas statement in upanishad. Then Om splits into three a,u,m - satwa,rajas and tamas. Then comes trimurtis, the pancha bhutas, gross and subtle bodies in micro and macro levels and Jeeva the consciousness enters. This is vedic view. Copy

Monday, June 22, 2020


ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ. 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി. 18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു. 19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ. പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ. ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ. നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു. നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്. സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു. ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു. ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്. തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു. അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു. അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു. താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു... 1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു. 2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു. 3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു. 4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു. 5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു. 6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം. 7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം 8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ. 9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ. 10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ. 11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ. 12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ. 13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ. 14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ. 15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ. 16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ. 17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ. 18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

*🌹കാരുണ്യം എന്ന ധർമ്മം🌹* ഇന്ന് നമുക്ക് മഹാ ഭാരതത്തിലെ ഒരു കഥ പറയാം ഞാൻ പലപ്പോഴും പറയുന്നത് പോലെ ഈ കഥയും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കണം .ഇവിടെ വിവരിക്കുന്നത്.ശരശയ്യയിൽ കിടക്കുന്ന ഭീഷ്മ പിതാമഹനോട് യുധിഷ്ഠിരൻ. മനുഷ്യർ ജീവിതത്തിൽ അനുഷ്ഠികേണ്ട നിയമങ്ങൾ എന്തെല്ലാമാണന്ന് ചോദിക്കുന്നുണ്ട്.അതിൽ ഒരു ചോദ്യമാണ് ഇത്.... *യുധിഷ്ഠിരൻ:പിതാമഹാ, ദയാലുവും ഭക്തനുമായ മനുഷ്യന്റെ സ്വഭാവങ്ങൾ പറഞ്ഞ് തരാൻ ദയവുണ്ടാകണം... ഭീഷ്മർ, യൂധിഷ്ഠിരാ ഈ വിഷയത്തിൽ ഒരു തത്തയും ദേവേന്ദ്രനും തമ്മിലുണ്ടായ സംവാദം പറഞ്ഞ് തരാം.* പണ്ട് കാശിരാജ്യത്തിൽ വെച്ചാണ് ഈ സംഭവമുണ്ടായത്.ഒരിക്കൽ ഒരു വേടൻ വിഷം പുരട്ടിയ അമ്പുമായി പക്ഷിമൃഗാതികളെ അന്വേഷിച്ചിറങ്ങി. അങ്ങനെ ആ വേടൻ ഒരു കാട്ടിലെത്തിചേർന്നു. കുറച്ചകലെയായി അയാൾ ഒരു മാൻകൂട്ടത്തെകണ്ടു. മാനിനെ ഉന്നം വെച്ച് അയാൾ പ്രയോഗിച്ച വിഷം പുരട്ടിയ അമ്പ് ലക്ഷ്യം തെറ്റി ഒരു മരത്തിൽ ചെന്നു തറച്ചു അമ്പിലെ കൊടിയ വിഷം ബാധിച്ച് ആ മരത്തിലെ ഇലയും പൂവും കായുമെല്ലാം പൊഴിയാൻ തുടങ്ങി. മരം പതുക്കെ പതുക്കെ ഉണങ്ങാൻ തുടങ്ങി. ആ മരത്തിന്റെ പൊത്തിൽ ഒരു തത്ത താമസിച്ചിരുന്നു ആ മരത്തോട് വളരെ സ്നേഹമായിരുന്നു തത്തക്ക്.ആ പൊത്ത് വിട്ട് എങ്ങോട്ടും പോകാൻ മനസ്സു വന്നില്ല.മരത്തിന്റെ ഈ ദുരാവസ്ഥയിൽ ദുഃഖം പൂണ്ട തത്ത പുറത്തെങ്ങും പോകാതായി. ഭക്ഷണമൊന്നും കഴിക്കാതെ മൗനം അവലംബിച്ച് കൂട്ടിൽ തന്നെ കഴിഞ്ഞു മരം ഉണങ്ങുന്നതിനനുസരിച്ച് തത്തയുടെ ശരിരവും ശോഷിക്കാൻ തുടങ്ങി തത്തയുടെ ധൈര്യവും ഔദാര്യവും അസാധാരണമായ പ്രവൃത്തിയും കണ്ട് ദേവന്ദ്രന് അത്ഭുതമായി അദ്ദേഹം ഭൂമിയിലെത്തി തത്തയോട് ചോദിച്ചു. നീ ഈ മരം ഉപേക്ഷിച്ച് പോകാത്തതെന്താ. തത്ത തല കുനിച്ചു.ദേവേന്ദ്രനെ വണങ്ങിയിട്ട് പറഞ്ഞു ദേവരാജാ അങ്ങേക്ക് എന്റെ പ്രണാമം.. ഇന്ദ്രൻ വിണ്ടും തത്തയോട് ചോദിച്ചു.ഈ മരത്തിൽ ഇലകളില്ല പഴങ്ങളില്ല ഒരു പക്ഷി പോലും ഇതിൽ താമസിക്കുന്നില്ല ഇവിടെ മറ്റനെകം മരങ്ങളൂള്ളപ്പോൾ ഈ ഉണക്ക മരത്തിൽ നീ എന്തിന് താമസിക്കുന്നു ഇവിടെ വേറെയും മരങ്ങളുണ്ട് നല്ല പച്ചപിടിച്ച പല മരങ്ങളിലും പഴങ്ങളും ഉണ്ട് അവയിൽ നിനക്ക് താമസിക്കാൻ പൊത്തുകളും ഉണ്ട് ഈ മരത്തിന്റെ ആയുസ് ഒടുങ്ങിക്കഴിഞ്ഞു ഇനി പുക്കാനും കായ്ക്കാനും ഒന്നും ഇതിന് കഴിയില്ല അതുകൊണ്ട് ബുദ്ധിപൂർവ്വം ചിന്തിച്ച് ഈ മരത്തെ ഉപേക്ഷിച്ച് പോയ്ക്കോളു. ഇന്ദ്രന്റെ ഈ വിധമുള്ള വാക്കുകൾ കേട്ട് .ദു:ഖത്തോടെ തത്ത പറഞ്ഞു *ദേവരാജാ ഞാൻ ജനിച്ചത് ഈ മര പൊത്തിലാണ് ഇവിടെ താമസിച്ച് കൊണ്ടാണ് ഞാൻ നല്ല ശീലങ്ങൾ നേടിയത്. എന്നെ സ്വന്തം കുഞ്ഞിനെ പോലെ ഈ വൃക്ഷം സംരക്ഷിച്ചു പലപ്പോഴും ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് ഈ വൃക്ഷത്തോട് എനിക്ക് വളരെ ഭക്തിയുണ്ട് ഇതിനെ ഉപേക്ഷിച്ച് എങ്ങോട്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരുണ്യം എന്ന ധർമ്മം ഞാൻ പരിപാലിക്കുന്നു ആ നിലയ്ക്ക് അങ്ങ് വേറുതെ എന്തിന് എന്നെ ഉപദേശിക്കുന്നു. അന്യരോട് ദയവു കാട്ടുന്നത് സജജനങ്ങളുടെ മഹത്തായ ധർമ്മമാണ്. ഈ വൃക്ഷത്തെ ഉപേക്ഷിച്ച് പോകാൻ മാത്രം അങ്ങ് എന്നോട് പറയരുത്. ഈ മരത്തിന് ഒരു നല്ല കാലം ഉണ്ടായിരുന്നു ആ നല്ല കാലത്ത് ഇതിനെ ആശ്രയിച്ചാണ് ഞാൻ ജീവിച്ചത് ഇന്ന് ഇതിനൊരു കഷ്ടകാലം വന്നപ്പോൾ ഈ വൃക്ഷത്തെ ഉപേക്ഷിച്ച് പോകാൻ എനിക്കെങ്ങനെ കഴിയും?.* തത്തയുടെ കാരുണ്യം നിറഞ്ഞ വാക്കുകൾ കേട്ട് സന്തുഷ്ടനായ ഇന്ദ്രൻ പറഞ്ഞു നിനക്ക് ഒരു വരം തരാൻ ഞാൻ ആഗ്രഹിക്കുന്നു എന്ത് വരം വേണം.തത്ത ഈ വൃക്ഷം പണ്ടത്തെ പോലെ പച്ച പിടിച്ചതായി തീരണം.തത്തയുടെ ഭക്തിയും സൽസ്വഭാവവും കണ്ട് ഇന്ദ്രൻ വരം നൽകി ഉടൻ തന്നെ ആ മരം പുത്തൻ തളിരിലകളും .പൂക്കളും .പഴങ്ങളും നിറഞ്ഞ മരകൊമ്പുകൾ പ്രത്യക്ഷപെട്ടു വൃക്ഷം പണ്ടത്തെക്കാളും ശോഭനമായി .തത്തയുടെ ആയുസ്സൊടുങ്ങിയ കാലത്ത് തത്ത ഇന്ദ്ര ലോകത്തെത്തി..... *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ.* എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

1703 ല്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ രാമപുരത്താണ് രാമപുരത്തു വാര്യര്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ രാമപുരത്ത് സമീപ കരയായ അമനകരയിലെ പുനത്തില്‍ ഇല്ലത്തെ പദ്മനാഭന്‍ നമ്പൂതിരിയും അമ്മ പാര്‍വ്വതി വാരസ്യാരും ആയിരുന്നു. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയില്‍ ചെന്ന് ഉണ്ണായിവാര്യരില്‍ നിന്നും സംസ്കൃതം പഠിച്ചു. അങ്ങനെ സംസ്കൃതത്തില്‍ അഗാധ പാണ്ഡിത്യം നേടി. അദ്ദേഹം രാമപുരത്ത് പള്ളിക്കൂടം കെട്ടി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും അദ്ദേഹത്തിന് നല്ല വാസനയുണ്ടായിരുന്നു. കൂടാതെ അദ്ദേഹം ഒരു നല്ല ജ്യോതിഷ പണ്ഡിതന്‍ കൂടിയായിരുന്നു. മാല കെട്ടില്‍ അതീവ വൈദഗ്ദ്ധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വടക്കുംകൂര്‍ രാജാക്കന്മാരുടെ ഒരു ശാഖ അക്കാലത്ത് വെള്ളിലാപ്പള്ളിയില്‍ താമസിച്ചിരുന്നു. ആ ശാഖയില്‍ പെട്ട രവിവര്‍മ്മ രാജാവിന്‍റെ ആശ്രിതനായിരുന്നു വാര്യര്‍. മഹാ ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞുവന്നത്. ദാരിദ്യം സഹിക്കവയ്യാതെ വൈക്കം ക്ഷേത്രത്തില്‍ വൈക്കത്തപ്പനെ ഭജിക്കാനായി ചെന്നു. 'ഈ ദാരിദ്ര്യദുഃഖം വൈക്കത്തപ്പന്‍ തന്നെ തീര്‍ത്തു തരണം ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ! അദ്ദേഹം ''വൈക്കത്ത് ഊട്ടുപുരയില്‍ സദ്യയുള്ള ദിവസം മാത്രം ഒരു നേരം ഊണു കഴിക്കാം,അല്ലെങ്കില്‍ അന്ന് ഉണ്ണുകയും വേണ്ട '' എന്നുള്ള നിശ്ചയത്തോടു കൂടി ഒരു സംവത്സരം ഭജനം തുടങ്ങി. അദ്ദേഹം ഭജനം തുടങ്ങിയതില്‍ പിന്നെ വൈക്കം ക്ഷേത്രത്തില്‍ ഒരു ദിവസം പോലും മുടങ്ങാതെ സദ്യയുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഭജനം കാലം കൂടുന്ന ദിവസം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വൈക്കത്തിന് എഴുന്നള്ളി. വാര്യര്‍ രാജാവിനെ സ്തുതിച്ച് നാലഞ്ചു ശ്ലോകങ്ങളുണ്ടാക്കി രാമയ്യന്‍ ദളവ മുഖാന്തിരം രാജാവിന്‍റെ കൈകളിലെത്തിച്ചു. രാജാവ് തിരികെ പള്ളിയോടത്തില്‍ പുറപ്പെടുന്ന സമയം വാര്യരും അവിടെ ഹാജരുണ്ടായിരുന്നു. വാര്യരോടും പള്ളിയോടത്തില്‍ കയറാന്‍ രാജാവ് കല്പിച്ചു. പള്ളിയോടത്തില്‍ വച്ച് ഒരു വഞ്ചിപ്പാട്ടുണ്ടാക്കാന്‍ രാജാവ് കല്പിക്കുകയും ആ കല്പനപ്രകാരം കുചേലവൃത്തം വഞ്ചിപ്പാട്ട് രചിക്കുകയും ചെയ്തു. പള്ളിയോടം തിരുവനന്തപുരം കല്പാലക്കടവിലടുത്തപ്പോഴേക്കും പാട്ടു പൂര്‍ത്തിയായി. അതില്‍ ''എങ്കലുള്ള പരമാര്‍ത്ഥം പാട്ടു കൊണ്ടുണ്ടാം'' എന്നു പ്രയോഗിച്ചിരുന്നത് താന്‍ കുചേലനേപ്പോലെ ദരിദ്രനാണെന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. തിരുവനന്തപുരത്ത് കുറേക്കാലം രാജാവ് അദ്ദേഹത്തെ താമസിപ്പിച്ചു. ആ സമയത്ത് രാജകല്പനപ്രകാരം 'ഗീതഗോവിന്ദം' പരിഭാഷ ചെയ്തു. അങ്ങനെ വാര്യര്‍ കുറച്ചു ദിവസം അവിടെ താമസിച്ചു. ഒടുക്കം രാജാവിനെ മുഖം കാണിച്ച് യാത്രയറിയിച്ചു പോയ സമയം രാജാവ് യാതൊന്നും വാര്യര്‍ക്ക് കല്പിച്ചു കൊടുത്തില്ല. കുചേലന് ദ്വാരകയില്‍ നിന്നും മടങ്ങിയപ്പോഴുണ്ടായ വിഷാദം പോലെ ഏറ്റവും വിഷാദത്തോടുകൂടി മടങ്ങിപ്പോന്ന വാര്യര്‍ക്ക് സ്വന്തം ഗൃഹത്തിനടുത്തു ചെന്നപ്പോള്‍ സാക്ഷാല്‍ കുചേലനുണ്ടായതുപോലെ അമ്പരപ്പുണ്ടായി ! കാരണം വാര്യര്‍ തിരുവനന്തപുരത്തു താമസിച്ചിരുന്ന സമയം കൊണ്ടു രാജാവ് വാര്യരുടെ ഭവനം വലിയ മാളികയായിട്ടു പണിയിക്കുകയും അവിടെ വേണ്ടുന്ന സകല പാത്രങ്ങളും, അവിടെയുള്ളവര്‍ക്കെല്ലാം ആഭരണങ്ങളും, കരമൊഴിവാക്കി ധാരാളം വസ്തു വകകളും കൊടുക്കുകയും ചെയ്തിരുന്നു. അനന്തരം വാര്യര്‍ അര്‍ത്ഥമിത്രപുത്രകളത്രാദികളോടും ഈശ്വരനിലും മഹാരാജാവിലും വളരെ ഭക്തിയോടു കൂടി സുഖമായി ജീവിക്കുകയും ചെയ്തു. കുചേലനായ വാര്യർ വൈക്കത്തപ്പനെആശ്രയിച്ചപ്പേൾ കുമ്പേരനാക്കി തീർത്തു ഭഗവൻ കുചേലനെ പ ണ്ട് കൃഷ്ണൻ കുബേരനാക്കിയ പോലെ കടപ്പാട് :ഐതിഹ്യമാല

ഇതാണ് നവോത്ഥാനം ! ◆◆◆◆◆◆◆◆◆◆◆◆ ആചാരങ്ങൾക്കനുസരിച്ച് താന്ത്രിക വിദ്യകൾ പഠിച്ച് സ്വായത്തമാക്കി പ്രാവർത്തികമാക്കി നമ്പൂതിരി സ്ത്രീകൾക്കു മാത്രമല്ല, ഹിന്ദുവിനു തന്നെ അഭിമാനമായി മാറിയ നിമിഷങ്ങൾ !! കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ പെൺ തന്ത്രിക്ക് വാഴ്സിറ്റി റാങ്ക് കിട്ടിയത് കഴിഞ്ഞ വർഷം ! റിപ്പോർട്ടിലേയ്ക്ക് :- അഴീക്കോട്: സ്കൂൾ വിദ്യാർഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയിൽ ചരിത്രം കുറിച്ച ആദ്യത്തെ പെൺ തന്ത്രിക്ക് സംസ്കൃത വേദാന്തത്തിൽ വാഴ്സിറ്റി റാങ്ക് . അഴീക്കോട്‌ അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂർ പദ്മനാഭൻ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂർ അർച്ചനയുടെയും മകൾ ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ ഈ വർഷത്തെ റാങ്ക് ലഭിച്ചത്. സ്ത്രീകൾ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂർ ഇല്ലത്തെ ഒരു പെൺകുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു. തരണനല്ലൂർ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കിനി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കഠിന വ്രതനിഷ്ഠയിൽ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യ ഗുരുവായി ജ്യോത്സനയെ നയിച്ചത്. പ്ലസ് ടു പoന ശേഷം ബി.എ സംസ്കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സർവകലാശാലയിൽ വേദാന്തത്തിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ ജ്യോത്സന പദ്മനാഭൻ ആധിപത്യം തുടരുകയാണ്. വേദാന്തത്തിൽ ഉപരി പഠനത്തിനൊപ്പം താന്ത്രിക മേഖലയിൽ കൂടുതൽ ഗവേഷണ പഠനം നടത്താനും ഇതിനകം ജ്യോത്സന പദ്മനാഭൻ ഒരുക്കം തുടങ്ങി. സർവകലാശാല പoനത്തിനിടയിലും തരണനല്ലൂർ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോൾ നടത്തി വരുന്നുണ്ട്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂർ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയിൽ കൊണ്ടു വന്നതെന്നാണ് ഐതിഹ്യം. നല്ലൂർ നദി തരണം ചെയ്തു വന്നതു കൊണ്ട് തരണനല്ലൂർ എന്ന ഇല്ലപ്പേരു ചാർത്തി കേരള ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ. തരണനല്ലൂർ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാർ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ബ്രാഹ്മണ പെൺകുട്ടി ഇതാദ്യമായാണ് വിഗ്രഹ പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ജ്യോത്സന ഉറപ്പിക്കുകയാണ്. അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും വേദാന്തറാങ്ക് നേടിയ തരണനല്ലൂർ ജ്യോത്സന പദ്മനാഭനെ അനുമോദിച്ചു. #ഒടുവിലാൻ :- കഴിഞ്ഞ വർഷം നടന്നതാണിത്. ഇതിനൊക്കെയല്ലെ നമ്മൾ വനിതാ നവോത്ഥാനമെന്ന് പറഞ്ഞു ആഘോഷിക്കേണ്ടത് ! തുണി പറിച്ചെറിഞ്ഞും ആചാരലംഘനം നടത്തുന്ന വനിതാ മതിൽ സംഘാടകർ കാണണം ... ചിന്തിക്കണം ഓരോരുത്തരും !. മുരളീധരൻ നമ്പൂതിരി ആത്രശ്ശീരി മന

Sunday, June 21, 2020


തിരുവാതിര ഞാറ്റുവേല: (കടപ്പാട്.) സൂര്യൻ തിരുവാതിര നക്ഷത്ര കൂട്ടത്തിനു നേരെ കാണുന്ന സമയം ആണ് തിരുവാതിര ഞാറ്റുവേല. സൂര്യൻ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകൾക്കു പേരിട്ടിരിക്കുന്നത് എന്ന് മനസിലാക്കുക. Astrological പഞ്ചാംഗം നോക്കിയാണു തിരുവാതിര ഉൾപ്പെടെയുള്ള ഞാറ്റുവേലകള് ഇന്ന് നമ്മൾ അറിയുക... സാധാരണ ജൂൺ അവസാനം, ജൂലൈ ആദ്യം ആയാണ് തിരുവാതിര ഞാറ്റുവേല. തിരുവാതിര ഞാറ്റുവേല മാത്രം ആണ് നമ്മൾ കാര്യമായി ശ്രദ്ധിക്കുന്നത് കാര്യം അത് കൃഷിയുമായി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് മേടം തുടങ്ങി മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകൾ ഉണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്… ജൂൺ 21 മുതൽ ജൂലൈ 6 വരെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല..... തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽപ്പോലും മുളയ്ക്കുമെന്നാണ് പഴമൊഴി.തിരി മുറിയാത്ത മഴയും തീക്കട്ടപ്പോലുള്ള വെയിലും മാറി മാറി വരുന്ന ഈ വേളയിൽ മണ്ണിലും വെള്ളത്തിലും ജീവന്റെ തുടിപ്പുകൾ ഏറുമെന്നാണ് പറയുന്നത്.തിരുവാതിരയിൽ നൂറ് മഴയും വെയിലും എന്നാണ് ച്ചൊല്ല്.ഞാറ്റുവേലയെ അടിസ്ഥാനമാക്കിയിട്ടുള്ളതായിരുന്നു പണ്ട് കൃഷിരീതികൾ. മുറിച്ച് നടേണ്ട ചെടികൾക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളി ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങൾക്കും പൊതുവെ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ട് വളർത്താനാണ് ഏറ്റവും പറ്റിയത്.ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതൽ ഉണ്ടെന്നാണ് കർഷകരുടെ വിശ്വാസം. ഈ ഞാറ്റ് വേലയിൽ മതിമറന്ന് പെയ്യുന്ന കാലാവസ്ഥാ തിരുവാതിര ഞാറ്റുവേലയിൽ തെല്ലൊന്ന് ശമിക്കും. ഇടവിട്ട് ഇടവിട്ട് ചന്നം പിന്നം പെയ്യുന്ന മഴയും ഇടയ്ക്ക് തെളിയുന്ന വെയിലുമാണ് ഈ കാലാവസ്ഥയുടെ സവിശേഷത.ഏത് നടുതലകളും വേരുപിടിച്ച് പടർന്ന് കിട്ടാൻ അനുയോജ്യമായ സമയമാണിത്. കാലവർഷം കനത്തുകഴിഞ്ഞാൽ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതുകൊണ്ടും വെയിലിന്റെ കാഠിന്യം ഇല്ലാത്തതു കൊണ്ടും ചെറുതായി തുടർച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാർഷികവൃത്തിക്ക് ഉത്തമമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് വിരുന്നുകാരായെത്തിയ വാസ്കോഡ ഗാമയേയും സംഘത്തേയും കോഴിക്കോട് സാമൂതിരി രാജാവ് വരവേറ്റത് ചക്ക നൽകിയിട്ടായിരുന്നു. വിശിഷ്ടങ്ങളായ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും നൽകി സ്വീകരിച്ചവർക്ക് പിന്നീട് കുരുമുളക് വള്ളികൾ നൽകാനും സാമുതിരി മടിച്ചില്ല.മന്ത്രിയായ മങ്ങാട്ടച്ചന് ഇതൊന്നും അത്ര രസിച്ചില്ല. കറുത്തമുത്ത് തേടിയെത്തിയ പോർച്ചുഗീസ് കച്ചവടക്കാർക്ക് വള്ളികൾ നൽകിയതിൽ മങ്ങാട്ടച്ചൻ കടുത്ത നീരസം പ്രകടിപ്പിച്ചു. അപ്പോൾ സാമുതിരി മങ്ങാട്ടച്ചനെ ആശ്വാസിപ്പിച്ചത്, നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ കഴിയില്ലല്ലൊ എന്നു പറഞ്ഞായിരുന്നു .. തിരുവാതിര ഞാറ്റുവേലയും നമ്മുടെ കാർഷിക സംസ്ക്കാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കഥയാണിത്. പഴയ കാലത്ത് കാരണവൻമാർ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതൽ മഴവെള്ളം ശേഖരിച്ച് ദിവസവും അതിരാവിലെ ഓരോ ഗ്ലാസ്സ് കുടിക്കുമായിരുന്നു.തിരുവാതിര ഞാറ്റുവേല കാലത്തിനിടയിൽ പതിനാലു ദിവസത്തിനുള്ളിൽ ഒരു ദിവസം അമൃത് മഴ പെയ്യും എന്നാണ് വിശ്വാസം. ഏത് ദിവസം ആയിരിക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ പതിനാലു ദിവസവും മഴവെള്ളം ശേഖരിച്ച് കുടിച്ചു പോന്നിരുന്നു. Old Astrolgical view രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണുഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില,ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്.സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരുനക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 131/2 ദിവസത്തോളം നിൽകും സൂര്യന്റെ മറ്റൊരു പേരായ ഞായറാണ്‌ പേരിന്റെ കാരണം. ഞായർ വേള എന്നതാണ്‌ ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്. രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഇതാണ്അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത്‌ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്‌.ഉദാഹരണത്തിന് തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾതിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്. ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. സവിശേഷമായ തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസമാണ്. ഞാറ്റുവേലയും കൃഷിയും കേരളീയർ ഞാറ്റുവേലക്കൊത്ത് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഞാറ്റുവേല സങ്കല്പം. ഞാറ്റുവേലയിലെ മഴയുടെ പ്രത്യേകതകൾ പഴയചൊല്ലുകളിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്‌. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും.അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും.വിത്ത് ഭരണിയിലിടണം. രണ്ടു രാശികളിലായി ലഭിക്കുന്ന കാർത്തിക ഞാറ്റുവേലയിൽ പൊതുവെ മഴ ഉണ്ടാവാറില്ല. എങ്കിലും കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും എന്ന ചൊല്ലിൽ നിന്ന് മേടം രാശിയിൽ വരുന്ന കാർത്തിക ഞാറ്റുവേലയുടെ 1/4 രാശിയിൽ ചെറിയ മഴ പെയ്താൽ തന്നെ മിഥുനം രാശിയിൽ വരുന്ന 3/4 രാശിയിൽ നല്ല മഴ ലഭിക്കുമെന്ന വിവരം ലഭിക്കുന്നു. രോഹിണി ഞാറ്റുവേലയോടെ കാലവർഷം വരവായി.രോഹിണിക്കിപ്പുറം അധികം വിത വേണ്ട.മകയീര്യം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട് തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും എന്ന ചൊല്ലുമുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നുമുള്ള തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്‌. പുണർതത്തിൽ പുകഞ്ഞ മഴയാണ്‌. പുണർതം പൂഴി തെറിപ്പിക്കും എന്നും ചൊല്ലുണ്ട്. അത്രയും വലിയ മഴയായിരിക്കുമത്രെ. ആയില്യം ഞാറ്റുവേലയിൽ നല്ലമഴലഭിക്കുമെന്നും അത് അത്തമാവുമ്പോഴേക്കും ശക്തമാകുമെന്നും പഴയ ചൊല്ലുകളിൽ നിന്ന് മനസ്സിലാക്കാം. തിരുവാതിര ഞാറ്റുവേല ഏറ്റവും കേമൻ എന്നാണ്‌ കർഷകർ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമത്രെ. ഈ ഞാറ്റുവേലക്ക് ഔഷധഗുണമുണ്ടെന്നാണ്‌ വിശ്വാസം. കുരു‍മുളക്നടാനായി കർഷകർ തിരഞ്ഞെടുക്കുന്നത് ഈ സമയമാണ്‌. മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിനു പുറത്താണ് എണ്ണ. ചോതി ഞാറ്റുവേലയിലാണ് മഴ തീരുന്നത്. ചോതി പെയ്താൽ ചോറുറച്ചുഎന്നുമുണ്ട് ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ്എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്‌. അത്തത്തിൽവാഴ നടാം.ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ്‌ ഏറ്റവും ഉത്തമം. നെൽ കൃഷിക്കും ഇത്തരത്തിൽ ഞാറ്റുവേല സമയങ്ങൾ കൃഷിഗീതയിൽ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം ഞാറ്റുവേല എന്ന്‌ മലയാളികൾ ഒരുവിധം എല്ലാവരും കേട്ടിരിക്കും. പക്ഷെ എല്ലാവരുടെയും മനസ്സിൽ തിരുവാതിര ഞാറ്റുവേല മാത്രമാണ്‌ വരിക. കാരണം ആ സമയങ്ങളിലാണ്‌ കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നമ്മുടെ പഴയ തലമുറ ഞാറ്റുവേലയെപ്പറ്റി കൂടുതലായി പറയുന്നത്‌. സൂര്യന്റെ (ഞായർ) വേള (വേല)കളെ ആധാരമാക്കി കാലാവസ്ഥാ വ്യതിയാനത്തെ പ്രവചിക്കുന്നതിനായി നമ്മുടെ ജ്യോതിശാസ്ത്രം ഉപയോഗിച്ചിരിക്കുന്ന ഒരു ക്രമമാണ്‌ ഞാറ്റുവേല. കൊല്ലവർഷ കലണ്ടർ പ്രകാരം ഇരുപത്തിയേഴ്‌ നാളുകളാണല്ലോ. അതായത്‌ ചന്ദ്രന്‌ ഭൂമിയെ ചുറ്റുന്നതിനു വേണ്ടുന്ന ദിവസം. ചന്ദ്രൻ ഒരു ദിവസം കൊണ്ട്‌ ഏതു നക്ഷത്ര(സമൂഹ)ത്തെ കടന്നുപോകുന്നു എന്നതു നോക്കിയാണ്‌ ഇന്ന്‌ അശ്വതിനാളാണ്‌, ഭരണിയാണ്‌ എന്നൊക്കെ പറയുന്നത്‌. ഭൂമി സൂര്യനെ ചുറ്റുന്നതിന്‌ 365 ദിവസം വേണമല്ലോ. ഈ ചലനത്തിൽ അശ്വതി, ഭരണി തുടങ്ങിയ നക്ഷത്രങ്ങൾ സൂര്യന്‌ നേരെയും വരും. പക്ഷെ, സൂര്യന്‌ ഒരു നക്ഷത്ര(സമൂഹ)ത്തെ കടന്ന്‌ പോകുന്നതിന്‌ ഏകദേശം 13-14 ദിവസം വേണ്ടിവരുന്നു. സൂര്യൻ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോകുന്നത്‌ ആ കാലയളവിനു പറയുന്ന പേരാണ്‌ ഞാറ്റുവേല. സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന മേടം ഒന്നാം തീയതിയോട്‌ അടുപ്പിച്ച്‌ അശ്വതി ഞാറ്റുവേല തുടങ്ങുന്നു. പിന്നെ 13-14 ദിവസം കഴിഞ്ഞാൽ ഭരണി ഞാറ്റുവേല തുടങ്ങുകയായി. മേടം പത്തിന്‌ (പത്താമുദയം) തെങ്ങുംതൈയും വാഴക്കന്നും നട്ട്‌ വെള്ളം കോരണം എന്ന്‌ പണ്ടുള്ളവർ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ഇവയ്ക്ക്‌ ഒന്നോരണ്ടോ നാമ്പ്‌ വരുമ്പോഴേക്കും മഴ തുടങ്ങും. അങ്ങനെയെങ്കിൽ അവയ്ക്ക്‌ വേരുപിടിക്കുകയും കുഴിയിൽ വെള്ളം കിടക്കുന്നതുകൊണ്ട്‌ നല്ലതുപോലെ വളരുകയും ചെയ്യും. ഓരോ മാസത്തിലും ഈരണ്ടു ഞാറ്റുവേല വീതം ഉണ്ടാകും. നമ്മുടെ പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല ആറാമതായി വരുന്നു. ഞാറ്റുവേല കലണ്ടർ നോക്കിയാൽ അത്‌ കൃത്യമായി അറിയാം. ഞാറ്റുവേലയെക്കുറിച്ചുള്ള ചില പഴമൊഴികൾ ശ്രദ്ധിച്ചാൽ കാലാവസ്ഥയെക്കുറിച്ച്‌ അത്യാവശ്യം ധാരണ കിട്ടും. മാത്രവുമല്ല ചെറിയ കൃഷിയൊക്കെ ചെയ്യുന്ന നമ്മുടെ പുത്തൻ തലമുറക്ക്‌ അതൊരറിവാകുകയും ചെയ്യും. മലയാളം കലണ്ടറുകളിൽ ഓരോ ഞാറ്റുവേലയും എന്നാണ്‌ തുടങ്ങുന്നതെന്ന്‌ പറയുന്നുണ്ട്‌. അങ്ങനെ നമുക്ക്‌ നമ്മുടെ അടുക്കള തോട്ടത്തിൽ എന്തൊക്കെ ഏതൊക്കെ സമയത്ത്‌ നടണമെന്ന്‌ മനസിലാക്കാം. “ഞാറ്റിൽ പിഴച്ചാൽ ചോറ്റിലും പിഴയ്ക്കും” കാലാവസ്ഥയ്ക്കനുസരിച്ച്‌ കൃഷിയിറക്കി കാലയാപനം കഴിച്ചിരുന്ന നമ്മുടെ പൂർവികർ പണ്ടേയ്ക്കുപണ്ടേ പറഞ്ഞുവച്ച ഒരു പതിരില്ലാച്ചൊല്ലാണ്‌ ഇത്‌. നമ്മുടെ പ്രധാന കൃഷിയായ നെല്ല്‌, അശ്വതി ഞാറ്റുവേല മുതൽ ചോതി ഞാറ്റുവേല വരെയുള്ള കാലഘട്ടത്തിലാണ്‌ ചെയ്യുന്നത്‌. ‘അശ്വതിയിലിട്ട വിത്തും അച്ഛൻ വളർത്തിയ മകനും ഭരണിയിലിട്ട മാങ്ങയും പിഴക്കില്ല’, ‘അശ്വതി കള്ളനാണ്‌,ഭരണി വിതയ്ക്കാൻ കൊള്ളാം’, ‘ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം’. എന്നുവെച്ചാൽ അശ്വതി ഞാറ്റുവേലയിൽ വിത്തിട്ടാൽ മുളക്കാതിരുന്നാലും ഭരണിയിലിട്ട മാങ്ങ പോലെ കേടുവരാതെ ഇരിക്കും. ഭരണി ഞാറ്റുവേലക്ക്‌ പെയ്യുന്ന മഴയിൽ മുളച്ചുകൊള്ളും. അങ്ങിനെ ഏപ്രിലിൽ മഴ പെയ്തില്ലെങ്കിലും ഭരണി ഞാറ്റുവേലയിൽ അതായത്‌ മെയ്‌ ആദ്യവാരത്തിൽ ഒരു മഴ കിട്ടി, ആ മഴക്ക്‌ വിത്ത്‌ മുളക്കുമെന്ന്‌ സാരം. ‘വിതയ്ക്കാൻ ഭരണി, പാകാൻ മകീരം, പറിച്ചുനടാൻ തിരുവാതിര’ എന്ന ചൊല്ലിൽ തന്നെയുണ്ട്‌ കൃഷിരീതി. ഭരണി ഞാറ്റുവേലയിൽ പൊടി വിത്ത്‌ വിതക്കുക, മകയിരം ഞാറ്റുവേലയിൽ മുളപ്പിച്ച വിത്ത്‌ പാകണം, തിരുവാതിര ഞാറ്റുവേലയിൽ പറിച്ചു നടണം. ഈ അറിവിലാണ്‌ നമ്മുടെ പൂർവ്വികർ കൃഷി ചെയ്തിരുന്നത്‌. മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയല്ലെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. ‘കാർത്തികയിൽ കാശോളം വിത്ത്‌.’ ഇഞ്ചി കൃഷിക്ക്‌ പറ്റിയ സമയം. കാശോളം വലിപ്പത്തിലുള്ള വിത്തിട്ടാലും മതി, ധാരാളം വിളവ്‌ കിട്ടും. രോഹിണി ഞാറ്റുവേലയിൽ പയറിട്ടാൽ അതായത്‌ ആദ്യ മഴയ്ക്ക്‌ ശേഷം വിത്തിട്ടാൽ, ധാരാളം പയർ പറിക്കാം. ‘മകയിരത്തിൽ മദിക്കും’ (ജൂൺ ആദ്യവാരത്തിലാണ്‌ മകയിരം ഞാറ്റുവേലയുടെ ആരംഭം) എന്നുപറഞ്ഞാൽ മകയിരത്തിൽ വിത്തിട്ടാൽ ധാരാളം ഇലയും പടർപ്പും ഉണ്ടാകുമെന്നല്ലാതെ കായ്ഫലം കുറവായിരിക്കും. പിന്നെ വരുന്ന തിരുവാതിര ഞാറ്റുവേലയാണ്‌ ഏറ്റവും പ്രധാനമായി കൃഷിക്കാർ കരുതുന്നത്‌. ‘തിരുവാതിര തിരിമുറിയാതെ പെയ്യണം’ എന്നാണ്‌ ചൊല്ല്‌. മഴ മദിച്ചു പെയ്യേണ്ട തിരുവാതിര ഞാറ്റുവേല, ഒന്നാംവിള നെല്ല്‌ പറിച്ചുനടാൻ അനുകൂല സമയമാണ്‌. നെൽ കൃഷിക്കു മാത്രമല്ല കുരുമുളകു കൃഷിക്കും തിരുവാതിരയിൽ മഴ കൂടിയേ തീരൂ. 101 മഴയും 101 വെയിലും ലഭിക്കുന്ന തിരുവാതിരയിൽ വിരലൊടിച്ചു കുത്തിയാലും മുളക്കും എന്നാണ്‌ പഴമൊഴി. തിരുവാതിര ഞാറ്റുവേലയിലെ മഴവെള്ളം ‘ഗംഗാമ്പൂ’ എന്നാണ്‌ അറിയപ്പെടുന്നത്‌. ആയുർവേദ വിധിപ്രകാരം ഈ കാലത്തെ വെള്ളം വളരെ പ്രാധാന്യമുള്ളതാണ്‌. പേരുകൊണ്ട്‌ തന്നെ അപ്പോഴത്തെ മഴയുടെ പ്രാധാന്യം വ്യക്തമാണല്ലോ Reference https://ml.wikipedia.org/wiki/%E0%B4%9E%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2 https://malayalam.krishijagran.com/features/know-njattuvela/