ശ്രദ്ധ മൂന്ന് വിധത്തിലാണ്
മനുഷ്യരില്‍ കാണുന്നത്
(17-2)
വേദാദിശാസ്ത്രങ്ങളില്‍ പരിജ്ഞാനം ഉള്ളവരും അതനുസരിച്ചുതന്നെ ആചരിക്കുന്നവരും അനേകം ജന്മങ്ങളില്‍, നിഷ്‌കാമമായി-ഫലം ആഗ്രഹിക്കാതെ-യാഗവും പൂജയും ചെയ്ത് ഭഗവാനുമായി ബന്ധം പുലര്‍ത്തുന്നവര്‍ സാത്ത്വിക ഗുണപൂര്‍ണരാണ്. അവരുടെ ശ്രദ്ധ മോക്ഷത്തിന് കാരണമാവുകയും ഭഗവാനെ ആരാധിക്കുന്ന ഒരേ ഒരു വിധത്തിലുള്ളതുമാണ്. വാസ്തവത്തില്‍ ഈ ശ്രദ്ധ ഗുണാതീതമായ നിര്‍ഗുണമായ ശ്രദ്ധയാണ്.
''ശ്രദ്ധാമത് സേവായാംതു നിര്‍ഗുണാ'' - എന്ന് ഭഗവാന്‍ തന്നെ ഉദ്ധവരോടു തുറന്നുപറയുന്നുï്. (ഭാഗ-11-25-27)
ശാസ്ത്രജ്ഞാനം ഇല്ലാത്തവരും മോക്ഷപ്രാപ്തിക്ക് യോഗ്യരല്ലാത്തവരും സ്വര്‍ഗാദിലോകങ്ങള്‍ ആഗ്രഹിക്കുന്നവരുമായ ദേഹികളുടെ-ദേഹം സ്വീകരിച്ച ജീവന്മാരുടെ-ശ്രദ്ധ, സാത്വികഗുണം അനുസരിച്ച് സ്വാത്ത്വികി എന്നും, രജോഗുണമനുസരിച്ച് രാജസി എന്നും തമോഗുണമനുസരിച്ച് താമസി എന്നും മൂന്നുവിധത്തില്‍ സംഭവിക്കാനുള്ള കാരണം എന്താണെന്നു പറയാം-ശൃണു=കേള്‍ക്കൂ!
janmabhumi
No comments:
Post a Comment