ഗുരുവായൂരിലെ പ്രവേശന ഫീസ്.
ശ്രീകൃഷ്ണ പരമാത്മാവിനെപ്പറ്റി എണ്ണിയാലൊടുങ്ങാത്തത്ര കഥകൾ പ്രചാരത്തിലുണ്ട്. എവിടെയോ കേട്ടോ വായിച്ചോ മനസ്സിൽ പതിഞ്ഞ ഒരു ചെറിയ കഥ പറയാം.
ഒരു ദിവസം വൃന്ദാവനത്തിൽ ശ്രീ കൃഷ്ണൻ ഗോപികമാരോട് പറഞ്ഞു, "നാളെ എനിക്ക് ആരു ആദ്യം ഉച്ച ഭക്ഷണം തരും ആ ദിവസം മുഴുവൻ ഞാൻ ആ ആളുടെ കൂടെ ചെലവഴിക്കും."
ഇത് കേട്ടപ്പോൾ ഗോപികമാർക്ക് എല്ലാം ആകാംക്ഷയായി, കൃഷ്ണൻ തന്റെ ഒപ്പം അടുത്ത ദിവസം മുഴുവൻ ചിലവഴിക്കണം എന്ന് എല്ലാവർക്കും മോഹം ആയി.
ആദ്യം കൃഷ്ണന് താൻ തന്നെ ഉച്ച ഭക്ഷണം എത്തിക്കും എന്ന് ഓരോരുത്തരും നിശ്ചയിച്ചു .കൃഷ്ണനെ അത്രക്ക് ഇഷ്ടം ആയിരുന്നു ഓരോരുത്തർക്കും.ഗോപികമാരുടെ കൂട്ടത്തിൽ രാധയും ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാധ കൃഷ്ണന് ഉള്ള ഉച്ച ഭക്ഷണം ആയി വരുമ്പോൾ വഴിയിൽ ഒരു ചെറിയ കുട്ടി ഇരുന്നു കരയുന്നു, ആ കുട്ടിയുടെ അമ്മ ആ കുട്ടിക്ക് ഇലയിൽ നിന്ന് ഭക്ഷണം കൊടുത്തു കൊണ്ട് ഇരിക്കുന്നുണ്ട്.
രാധ അടുത്ത് പോയപ്പോൾ മനസിലായി, ആ ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ട്. തലേ ദിവസം ആരോ കഴിച്ചു കളഞ്ഞ ഇലയിലെ ഭക്ഷണവും അവശിഷ്ടവും ആണ് അത് എന്ന് .കുട്ടി അമ്മയോട് തനിക്ക് ഈ ദുർഗന്ധം വമിക്കുന്ന ഭക്ഷണം വേണ്ട എന്നു പറഞ്ഞു കരയുകയാണ്,
നിസ്സഹായയായ അമ്മ വേറെ വഴി ഇല്ലാതെ, കുട്ടിയുടെ വിശപ്പ് അടക്കാൻ തനിക്ക് കിട്ടിയ ഈ ഇല ഭക്ഷണം കൊടുക്കുന്നു. ആ അമ്മയും കരയുന്നു, തന്റെ നിസ്സഹായാവസ്ഥ കുട്ടിയോട് പറയുന്നു.കുട്ടിയുടെ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ ആ അമ്മ വേറെ ഭക്ഷണം കിട്ടുമോ എന്ന് അന്വേഷിച്ചു പോകുന്നു.
രാധ വേഗം ആ കുട്ടിയുടെ അടുത്തെത്തി, കൃഷ്ണന് വേണ്ടി കൊണ്ട്വന്ന ഭക്ഷണം, ആ കുട്ടിക്ക് നൽകുന്നു. ഭക്ഷണശേഷം ഉള്ള ആ കുട്ടിയുടെ സന്തോഷ പ്രകടനം കണ്ട് രാധയുടെ കണ്ണും മനസ്സും നിറയുന്നു.
കൃഷ്ണന് ഭക്ഷണം കൊണ്ട് പോവാൻ താൻ വല്ലാതെ വൈകി എന്നും, ഇനി തന്റെ പക്കൽ വേറെ ഭക്ഷണം ഇല്ലെലോ എന്നും രാധ ചിന്തിച്ച് നിൽക്കുമ്പോൾ, ഭക്ഷണം അന്വേഷിച്ചു പോയ ആ കുട്ടിയുടെ അമ്മ, ഒരു തൂക്കുപാത്രത്തിൽ കുറച്ചു കഞ്ഞിയും ആയി വരുന്നു.
തന്റെ മകന്റെ വിശപ്പ് അടങ്ങി എന്ന് മനസ്സിലായ ആ അമ്മ, തന്റെ കൈ വശം ഉള്ള കഞ്ഞി സന്തോഷത്തോടെ രാധക്ക് നിർബന്ധിച്ചു നൽകുന്നു.
എല്ലാവരും എത്തി കാണും താൻ ഒരുപാട് വൈകിപോയി എന്ന് വിചാരിച്ച് രാധ വൃന്ദാവനത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച, ഗോപികമാർ എല്ലാവരും അവർ കൊണ്ട് വന്ന ഭക്ഷണം കൈയ്യിൽ പിടിച്ചു കൃഷ്ണന് ചുറ്റും നിൽക്കുന്നു , കൃഷ്ണൻ നല്ല കട്ടിയുള്ള തുണി പുതച്ച് കിടന്നുകൊണ്ട് ആരും അടുത്ത് വരരുത് എന്ന് പറയുന്നു.
എല്ലാവരും കൃഷ്ണനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ, കൃഷ്ണൻ പറയുന്നു "എനിക്ക് തീരെ വയ്യ, പനിയാണ്, ഇതിൽ ആരെങ്കിലും കുറച്ചു കഞ്ഞി കൊണ്ട് വന്നിട്ടുണ്ടോ."
ഇത് കേട്ടപ്പോൾ രാധ കൃഷ്ണന്റെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു,
"ഞാൻ കഞ്ഞിയാണ് കൊണ്ട് വന്നത്, കഴിക്കൂ". കൃഷ്ണന് സന്തോഷം ആയി, രാധ കൊണ്ട് വന്ന കഞ്ഞി കുടിച്ചു ഒരു കള്ള പുഞ്ചിരിതൂകി. രാധ കൃഷ്ണനോട് ചോദിച്ചു
"കുട്ടിയുടെ രൂപത്തിൽ ഞാൻ കൊണ്ട് വന്ന ഭക്ഷണം ആദ്യം കഴിച്ചതും നീ തന്നെ അല്ലെ?"
"കൃഷ്ണൻ മന്ദഹസിച്ചു."
മാനവസേവയാണ് മാധവസേവയെന്നു നാം പലപ്പോഴും പറയാറുണ്ട്. അതുകൊണ്ടുതന്നെ ആയിരം രൂപ പ്രവേശനഫീസ് കൊടുത്തു നാം ഗുരുവായൂർ ക്ഷേത്രത്തിൽ അകത്തുകടന്നാലും ഭഗവൻ അവിടെ ഉണ്ടാകണമെന്നില്ല.
വിശപ്പോ വേദനയോ അനുഭവിച്ചു മനമുരുകി ഭഗവാനെ വിളിക്കുന്ന ഏതെങ്കിലും സാധുക്കളുടെ അരികിലായിരിക്കും ഭഗവാൻ. അവരിൽ ഒരാളായി.
അപ്പോൾ പ്രവേശനഫീസ് ദേവസ്വത്തിന് കൊടുക്കാതെ ഏതെങ്കിലും അഗതികളെ സഹായിച്ചാൽ അത്, നാം ഭഗവാന് നേരിട്ട് ചെയ്യുന്ന പൂജ തന്നെ ആയി മാറും.
ഭഗവാനെ ഫീസിട്ടു പ്രദർശന വസ്തുവാക്കുന്ന വിഭക്തി പ്രസ്ഥാനക്കാർക്കു ഒരു പാഠവുമാകും.

No comments:
Post a Comment