Saturday, July 21, 2018

സൂര്യനമസ്കാരത്തിന്‍റെ ഗുണങ്ങൾ
1. ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു
2. കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു
3. നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു.
4. നെഞ്ചിനു വികാസമുണ്ടാക്കുന്നു
5. അരക്കെട്ടിനു അയവു തരുന്നു
6. അസ്ഥി വ്യവസ്ഥയ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (Muscular System) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു .
7. ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ  തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു
8. സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)
ഹൃദയത്തിന്‍റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു
9. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു
10. ശരീരത്തിന്‍റെഎല്ലാ കോശങ്ങളിലും വായുവും ഊർജ്ജവും പോഷണവുംഎത്തുന്നു.; അവ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.
11. സൂര്യ നമസ്കാരം = സജീവ നാഡീ വ്യവസ്ഥ ( Nervous System)
12. പുതിയ കോശങ്ങൾ സൃഷ്ടിച്ചു മസ്തിഷ്ക്കത്തെപ്രബലപ്പെടുത്തുന്നു
13. നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം എന്നിവയുടെ പ്രവർത്തനം ഉത്തേജിതമാകുന്നു. തത്ഫലമായി ഉന്നതമായ പ്രതിഭാ-ധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി വർദ്ധിക്കുന്നു.
14. മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും.
15. മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ  സൂര്യ നമസ്ക്കാരം പുറം തള്ളും
16. സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)
17. ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു
18. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു
19. സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)
മല-മൂത്ര-വിയർപ്പുകൾ വേണ്ടവിധംപുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഓക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം പുറത്താകുകയും ചെയ്യുന്നു (Respiratory System). ഇക്കാരണത്താൽ വിയർപ്പിന്‍റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.
20. സൂര്യ നമസ്കാരം = രോഗപ്രതിരോധശേഷി (Immune System)
രോഗപ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു
21. കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു. നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്.
22. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.
23. സൂര്യ നമസ്കാരം സൗന്ദര്യം
യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും. രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും. ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല .
24. സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ പൊണ്ണത്തടി കുറയും; ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും. ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും. വയർ ഒതുങ്ങി ആലിലയോ, സിക്സ് പായ്ക്കോ ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും ഉണ്ടാകും.
25. സൂര്യ നമസ്കാരം = സുകേശം
26. കഴുത്തിനുള്ള വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും. തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി, നര എന്നിവ വരാതിരിക്കും.
27. സൂര്യ നമസ്കാരം = പൊക്കം
28. മുടക്കം കൂടാതെ ശരിയായി ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും
29. സൂര്യ നമസ്കാരം = സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം
30. സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല. അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം, ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.
31. സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല. ദാമ്പത്യ ജീവിതം ഭദ്രമാകും
32. സൂര്യ നമസ്കാരം = പ്രഭാ വലയം (Aura)
33. ശരീരത്തിലുള്ള പ്രധാന നാഡികളായ ‘ഇഡ’, ‘പിംഗള’ എന്നിവയെ ക്രമപ്പെടുത്തി വ്യക്തികളിലുള്ള സ്ത്രീ-പുരുഷ-സ്വഭാവ-അംശങ്ങളെ ക്രമീകരിക്കുന്നു. നട്ടെല്ലിന്‍റെ അടിയറ്റത്തുള്ള മൂലാധാരം (root) മുതൽ ഉച്ചിയിലുള്ള സഹസ്രാരം (crown) വരെയുള്ള നാഡീ-മർമ്മ-കേന്ദ്രങ്ങ

No comments: