Friday, July 06, 2018

*🌸 ​ഓം നമോ ഭഗവതേ വാസുദേവായ​ 🌸*

  *🌺🌺 ​ഹരി ഓം​ 🌺🌺*

🍁☘🍁☘🍁☘🍁☘🍁☘🍁

*​ഗോപികാഗീതം ശ്ലോകം രണ്ട്​*

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

*​ശരദുദാശയേ സാധുജാതസത്‍-​*
*​സരസിജോദര​ ​ശ്രീമുഷാദ്ര്‌ശാ​*
*​സുരതനാഥ​ ​തേഽശുല്‍കദാസികാ​*
*​വരദ, നിഘ്‍ന തോ നേഹ കിം വദ​*(2)


*​ശരത്ക്കാലത്തിൽ പരിപൂര്‍ണ്ണമായി  വികസിച്ച താമരപ്പൂവിന്‍റെ വിശാലമായ ദളത്തിനു സമം  അതിമനോഹരമായ നേത്രങ്ങളേക്കൊണ്ടുള്ള കടാക്ഷത്താൽ നിഷ്ക്കാമകളായ ഞങ്ങളെ​* *അടിമകളാക്കിയ ഹേ കൃഷ്ണാ!*🙏👏

*ഇപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് തീഷ്ണമായ​ വിരഹവേദനയാൽ കൊല്ലാതെ കൊല്ലുന്നുവല്ലോ ഹാ! കഷ്ടം!​*

*​നമ്മള്‍ ഓരോരോ ജീവന്മാരുടേയും  പ്രാർത്ഥനയാണ് ഇത്. നമ്മുടെ എല്ലാവരുടേയും ഉള്ളിൽ ശ്രീ കൃഷ്ണ പരമാത്മാവ്​* *ജ്ഞാനസ്വരൂപേണ വിളങ്ങുന്നു. ആത്മാവായ കണ്ണനെ അനുഭവിക്കാൻ എത്രയൊക്കെ​* *പരിശ്രമിച്ചീട്ടും നാനാത്വ ഭ്രമത്തിനാസ്പദമായ അജ്ഞാനത്താൽ​ ​സാധിക്കുന്നില്ല. ഞങ്ങളെ അജ്ഞാനത്താൽ​ ​ഭഗവാനെ അനുഭവിക്കാൻ കഴിയാതെ​* *തപിപ്പിക്കുന്നുവല്ലോ*

*കൃഷ്ണാ ഹാ! കഷ്ടം!  ആത്മാവായ ഭഗവാനാണ് ആനന്ദത്തിന്​ ​അധിഷ്ഠാനം എന്ന് നമുക്കറിയാം. എന്നാൽ​ ​അതനുഭവിക്കാനാവുന്നുമില്ല. ആ അവസ്ഥ എല്ലാവർക്കും​ ​അനുഭവല്ലേ?​ ​അതുതന്നെയാണ്​ ​ഗോപികമാർ ഇവിടെ പറയുന്നത്.*

*ഗോപിക​ ​ആരാണ്?*

*നമ്മുടെ ഉള്ളിൽ ഗോപ്യമായി​ ​ആത്മസ്വരൂപത്തിൽ കൃഷ്ണനുണ്ട്​ എന്നു* *തിരിച്ചറിയുന്നതാണ് ഗോപിക. ഭഗാനോട് പ്രിയം തോന്നുന്ന ജീവന്മാരാണ്* *ഗോപികമാർ.*


*എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. സദാ കൃഷ്ണാനുഭവം ഉണ്ടാവട്ടെ...*🙏

✍ബിന്ദു ആനന്ദ്‌
രാധേ രാധേ

No comments: