🙏 🔔 🕉 🔔 🙏
*ഗർഗസംഹിതാ*
🌻🌹🌻🌹🌻🌹🌻
*_വൃന്ദാവനഖണ്ഡം_*
*അദ്ധ്യായം --- 6*
*_അഘാസുരമോക്ഷം_*
ഒരു ദിവസം കൃഷ്ണൻ ഗോപബാലകരോടൊപ്പം പശുക്കുട്ടികളെ മേയ്ച്ച് കൊണ്ട് കാളിന്ദിതീരത്ത് ബാലലീലകളിൽ മുഴുകവേ, അഘാസരനെന്ന ദൈത്യൻ ഒരു കോശം (6മൈൽ) നീളമുള്ള ശരീരവുമായി വായ് തുറന്നു കൊണ്ട് അവിടെ വന്നെത്തി. പർവതത്തിൻറെ പ്രതീതി തോന്നിക്കുന്ന അസുരൻറെ വായിലേക്ക് ഗോപബാലകർ കയറി പോയി. അവരെ രക്ഷിക്കാൻ ശ്രീകൃഷ്ണനും അസുരൻറെ വായിലേക്ക് കയറേണ്ടി വന്നു. ഗോപബാലകരെയും പശുകുട്ടികളെയും കൃഷ്ണനെയും ആ സർപ്പരൂപധാരിയായ അസുരൻ വിഴുങ്ങിയപ്പോൾ ദേവന്മാർ ഹാഹാരവവും അസുരന്മാർ സന്തോഷം കൊളളുകയും ചെയ്തു. അപ്പോൾ ഭഗവാൻ തൻറെ സച്ചിദാനന്ദശരീരം വലുതാക്കാൻ തുടങ്ങി. ആ അസുരൻറെ മസ്തകംപൊട്ടി മരിച്ചു. ശ്രീകൃഷ്ണനും ബാലകന്മാരും പശുകുട്ടികളും പുറത്തു വന്നു. അഘാസുരൻറെ ആത്മാവ് ഭഗവാനിൽ അലിഞ്ഞു ചേർന്നു. ദേവന്മാർ ഭഗവാന് മേൽ പുഷ്പവൃഷ്ടി നടത്തി.
രാജാവിന്റെ ചോദ്യത്തിന് മറുപടിയായി ദേവർഷി ഇപ്രകാരം പറഞ്ഞു. ശംഖാസുരന് കാമദേവനെ പോലെ സുന്ദരനായ ഒരു മകനുണ്ടായിരുന്നു. അഘൻ എന്നാണ് അവൻറെ പേര്. ഒരു ദിവസം അഷ്ടാവക്രമഹർഷിയെ കാണാനിടയായ അഘൻ മഹർഷിയെ പരിഹസിച്ചു കൊണ്ട് " ഇതെന്ത് കുരൂപമാണ്? " എന്ന് ചോദിച്ചു. " ദുർമതേ, ഭൂമിയിൽ സർപ്പങ്ങളുടെ ജാതി കുരൂപവും കുടിലഗതിയിൽ പോകന്നവയുമാകയാൽ നീ സർപ്പമായിത്തീരട്ടെ" എന്ന് മഹർഷി അഘനെ ശപിച്ചു. അഹംഭാവം നശിച്ച അഘൻ മഹർഷിയോടെ മാപ്പപേക്ഷിച്ചു. കാമദേവനേക്കാൾ കോടിക്കണക്കിനു സുന്ദരനായ ഭഗവാൻ ശ്രീകൃഷ്ണൻ നിൻറെ ഉളളിൽ പ്രവേശിക്കുമ്പോൾ നിനക്ക് മോക്ഷം ലഭിക്കും എന്ന് മഹർഷി പറഞ്ഞു.
അഷ്ടാവക്രശാപത്താൽ സർപ്പാകൃതി പൂണ്ട അഘാസുരൻ പരമപദം പ്രാപിച്ചു.
*സർവ്വം കൃഷ്ണാർപ്പണമസ്തു*
✍ ശ്രീ പുനലൂർ
🍁🎷🍁🎷🍁🎷🍁🎷🍁🎷🍁

No comments:
Post a Comment