ഛാന്ദോഗ്യോപനിഷത്ത് 60
ഹൃദയാകാശത്തില്‍ എല്ലാം കാണുവാനാകുമെങ്കിലും അനൃതം മറയ്ക്കുന്നതിനാല്‍ മരിച്ചവരെ നേരിട്ട് കാണാനാകില്ല. അഥ യേ ചാസ്യേ ഹ ജീവാ യേ ച പ്രേതാ യച്ചാന്യദിച്ഛന്ന ലഭതേ......
ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇവിടെ ആഗ്രഹിച്ച് കിട്ടാത്തതിനേയും എല്ലാം ഹൃദയാകാശമെന്ന ബ്രഹ്മ ലോകത്തില്‍ കിട്ടും. അയാളുടെ സത്യങ്ങളായ എല്ലാ .കാമങ്ങളും അനൃതമാകുന്ന ആവരണത്തോടെ ഇവിടെ സ്ഥിതി ചെയ്യുന്നു. ഭൂമിയില്‍ നിധി കുഴിച്ചിട്ടിട്ടുണ്ട് എങ്കിലും അത് അറിയാത്തവര്‍ അതിന് മുകളിലൂടെ വീണ്ടും വീണ്ടും നടന്നാലും കിട്ടാത്തതുപോലെയാണിത്.ഈ പ്രജകളെല്ലാം ദിവസവും ബ്രഹ്മലോകത്തില്‍ നിത്യേന പോകുന്നുവെങ്കിലും അറിയുന്നില്ല. അനൃതത്താല്‍ അവര്‍ ബ്രഹ്മസ്വരൂപത്തില്‍ നിന്ന് ദൂരെയ്ക്ക് മാറ്റിനിര്‍ത്തപ്പെട്ടവരാകുന്നു.
ഭൂമി മറച്ചിരിക്കുന്നതിനാലാണ് അതിന്റ മുകളിലൂടെ നടന്നാലും താഴെയുള്ള നിധിയെ കാണാനാകാത്തത്. അത് പോലെ ദിവസവും ആളുകള്‍ ഉറക്കത്തില്‍ ബ്രഹ്മലോകത്തിലെത്തുന്നുവെങ്കിലും അജ്ഞാനം മറച്ചിരിക്കുന്നതിനാല്‍ ആര്‍ക്കും അത് അറിയാനാകുന്നില്ല.ഹൃദയാകാശമാകുന്ന ആത്മാവിനെ അറിഞ്ഞാല്‍ അയാള്‍ക്ക് സാധിക്കാത്തതായ കാമനകള്‍ ഒന്നുമുണ്ടാകില്ല.
സ വാ ഏഷ ആത്മാ ഹൃദി, തസൈ്യ തദേവ നിരുക്തം ഹൃദയമിതി, തസ്മാദ്ധൃദയ മഹരഹര്‍വ്വാ ഏവം വിത് സ്വര്‍ഗ്ഗം ലോകമേതി
ആത്മാവ് തീര്‍ച്ചയായും ഹൃദയത്തില്‍ കുടികൊള്ളുന്നു. ഹൃദയത്തിന് ഇതു തന്നെയാണ് നിര്‍വചനം; ഹൃദി അയം - ഹൃദയത്തില്‍ ആത്മാവിരിക്കുന്നു എന്ന്. അതുകൊണ്ടാണ് അതിനെ ഹൃദയമെന്ന് പറയുന്നത്. ഇങ്ങനെ അറിയുന്നയാള്‍ ദിവസവും ആത്മാവാകുന്ന സ്വര്‍ഗ്ഗലോകത്തെ പ്രാപിക്കും.
ആത്മാവ് ഹൃദയത്തിലാണ് ഇരിക്കുന്നത് എന്നതിനാല്‍ ഹൃദയത്തിലാണ് ആത്മാവിനെ സാക്ഷാത്കരിക്കേണ്ടത് എന്ന് അറിയണം. ഹൃദയാകാശത്തെ ആത്മാവായി അറിഞ്ഞ ജ്ഞാനി ദിവസവും സുഷുപ്തിയില്‍ ആത്മലോകം പ്രാപിക്കും. ദേഹം വെടിഞ്ഞതിനു ശേഷം വീണ്ടും ജനിക്കുകയുമില്ല. അജ്ഞാനിയ്ക്ക് ആത്മലോക പ്രാപ്തിയെ അറിയാന്‍ കഴിയില്ല. മരണത്തിന് ശേഷം വീണ്ടും ജനിക്കേണ്ടി വരും.
അഥ യ ഏഷ സംപ്രസാദോ ള സമാച്ഛരീരാദ് സമുത്ഥായ പരം ജ്യോതിരുപസംപദ്യ സ്വേന രൂപേണാഭി നിഷ്പദ്യത ഏഷ ആത്മേതി ഹോവാ ചൈത മൃതമഭയമേതദ് ബ്രഹ്മേതി തസ്യ ഹ വാ ഏതസ്യ ബ്രഹ്മണോ നാമ സത്യമിതി.
വളരെ പ്രസന്നനായ ഈ ജീവന്‍ ശരീരത്തില്‍ നിന്നും ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനെ പ്രാപിച്ച് സ്വന്തം രൂപത്തില്‍ പ്രകാശിക്കുന്നു. ഇതാണ് ആത്മാവ് എന്ന് ആചാര്യന്‍ പറഞ്ഞു.ഇത് നാശമില്ലാത്തതും ഭയരഹിതവുമാണ്. ഇത് തന്നെയാണ് ബ്രഹ്മം. ഈ ബ്രഹ്മത്തിന്റെ നാമം സത്യം എന്നാണ്.
സുഷുപ്തിയില്‍ വിഷയ, മനോ മാലിന്യങ്ങളൊന്നും ഇല്ലാതെയിരിക്കുന്ന ജീവനെയാണ് സംപ്രസാദന്‍ എന്ന് വിശേഷിപ്പിച്ചത്.
ഞാന്‍ ഈ ശരീരമാണ് എന്ന ഭാവനയെ വെടിയുമ്പോഴാണ് ശരീരത്തില്‍ നിന്നും ഉയരാകുക. അജ്ഞാനം നീങ്ങുമ്പോള്‍ ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്ന ബോധമുണ്ടാകുന്നു.
താനി ഹ വാ ഏതാനി ത്രീ ണ്യക്ഷരാണി സതീയമിതി തദ് യത് സത്ത്ദമൃതമഥ.....
സത്യം എന്നതില്‍ സ തീ യം എന്നീ മൂന്ന് അക്ഷരങ്ങള്‍ ഉണ്ട്. സ എന്നാല്‍ അമൃതം. തീ എന്നത് മര്‍ത്ത്യം. യം എന്നത് രണ്ടിനേയും കൂട്ടി യോജിപ്പിക്കുന്നതാണ്. 'യച്ഛതി യത് ' നിയമിക്കന്നത് ഏതാണോ അത് യം. ഇങ്ങനെ അറിയുന്നയാള്‍ സ്വര്‍ഗ്ഗലോകത്തില്‍ എത്തിച്ചേരും.
യമ് ധാതുവിനെ കുറിക്കുന്ന യം എന്നത് അമൃത ത്തേയും മര്‍ത്ത്യത്തേയും യോജിപ്പിക്കുന്നതാണ്. നിയമിക്കുക, ബന്ധിപ്പിക്കുക എന്നൊക്കെയാണ് യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. മരണമുള്ള അവസ്ഥയില്‍ നിന്ന് മരണത്തിനപ്പുറമുള്ള അമൃതാവസ്ഥയിലേക്ക് പരബ്രഹ്മത്തിലേക്ക് സത്യത്തെ അറിയുന്നവര്‍ എത്തിച്ചേരും...janmabhumi
No comments:
Post a Comment