Friday, July 13, 2018

രാജസവും താമസവും ആയ രീതിയില്‍ ഒരു കര്‍മവും നാം ത്യജിക്കരുത്; അവ ത്യാഗമേ അല്ല. സാത്ത്വികമായ രീതിയിലാണ് നാം ത്യാഗം ചെയ്യേണ്ടത്.
കാര്യം ഇത്യേവ-ശാസ്ത്രങ്ങളിലെ നിര്‍ദേശങ്ങള്‍ തെറ്റിപ്പോകാതെ ശ്രദ്ധിക്കണം. മോക്ഷപ്രാപ്തിയാണ് നമ്മുടെ ലക്ഷ്യം എന്ന ബോധം ഉണ്ടാവണം. ഇത് എന്റെ കര്‍ത്തവ്യമാണ്- ഈ ത്യാഗം- ഒരു സംശയവും ഇല്ല ഞാന്‍ ഈ കര്‍മം ശ്രീകൃഷ്ണ ഭഗവാന്‍ പ്രസാദിക്കണം എന്ന ഒരേ ഒരു ഉദ്ദേശ്യത്തോടെ അനുഷ്ഠിക്കുക തന്നെ ചെയ്യും. ഇങ്ങനെ ദൃഢനിശ്ചയവും മോക്ഷത്തിനുള്ള ആഗ്രഹവും ഉള്ള മനുഷ്യന്‍ ഞാന്‍ ചെയ്യുന്നു എന്ന കര്‍ത്തവ്യബുദ്ധി വെടിഞ്ഞ്, സ്വര്‍ഗം മുതലായ ഫലങ്ങളും ഉപേക്ഷിച്ച് തന്നെ അനുഷ്ഠിക്കണം. വൈദികവും ആത്മീയവും ലൗകികവും ആയ സകല കര്‍മങ്ങളും ഭഗവത്പ്രീ
തിക്കായി ശ്രീകൃഷ്ണ ഭഗവാനില്‍ നിക്ഷേപിക്കും വിധത്തില്‍ ചെയ്യുക- അതാണ് കര്‍മ സംന്യാസം. അഥവാ സാത്ത്വികമായ ത്യാഗം.സാത്ത്വിക ത്യാഗം കൊണ്ട് ശുദ്ധാന്തഃകരണമുള്ളവന്റെ സ്വഭാവം പറയുന്നു-
അധ്യായം 18-10 ശ്ലോകം
സാത്ത്വികമായി ത്യാഗം ചെയ്തും, അനേക ജന്മങ്ങളില്‍ ഭഗവാനെ ആരാധിച്ചും, ഭഗവാന്റെ അനുഗ്രഹം നേടിയ ആ ത്യാഗി ഈ ജന്മത്തിലും സത്ത്വഗുണം നിറഞ്ഞുവഴിയുന്ന അന്തഃകരണമുള്ളവന്‍ തന്നെയായി ജനിക്കുന്നു; ജീവിക്കുന്നു. മാത്രമല്ല- മേധാവീ- ഭഗവത് സാക്ഷാത്കാരം നേടിയ ഗുരു എന്നാണ് വേദാദി ശാസ്ത്രങ്ങളും അവയുടെ സാരമായ ഭഗവത് വിജ്ഞാനവും നേടാന്‍ കഴിവുള്ള മേധ-ബുദ്ധിവിശേഷം- ഉള്ളവനായിരിക്കും. കൂടാതെ-
ഛിന്നസംശയഃ- ആ ത്യാഗിക്കു ഒരു സംശയവും ഉണ്ടാവില്ല. ഈ കര്‍മം ചെയ്താല്‍ എനിക്ക് സംസാര ബന്ധം ഉണ്ടാവുമോ, ഇല്ലയോ, ബന്ധം ആത്മാവിനാണോ ഉണ്ടാവുക? ദേഹത്തിനാണോ ഉണ്ടാവുക? മോക്ഷത്തിന്റെ യഥാര്‍ഥ കാരണം അഷ്ടാംഗയോഗമാണോ ഉപാസനയാണോ കര്‍മമാണോ? എന്നിങ്ങനെ സാധാരണക്കാരായ നമുക്ക് ഉണ്ടാവുന്ന സംശയങ്ങള്‍ ഒന്നും തന്നെയുണ്ടാവില്ല.
janmabhumi

No comments: