പരമ്പരാഗതമായി കേരളസംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു ജീവിതചര്യ അഥവാ ചികിത്സാക്രമമെന്ന രീതിയായാണ് നാം വര്‍ഷകാല ചികിത്സയെ മനസ്സിലാക്കേണ്ടത്. ഈ കാലത്ത് പെയ്യുന്ന ശക്തമായ മഴയും തുടര്‍ന്നുണ്ടാകുന്ന ഭക്ഷ്യക്ഷാമവും മറ്റും കണക്കിലെടുത്തി'ാവണം പഴമക്കാര്‍ ഈ മാസത്തെപഞ്ഞമാസമെന്നു വിളിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ ഇത് ആയുര്‍വേദ ചികിത്സകളുടേയും കര്‍ക്കിടകക്കഞ്ഞി സേവിക്കുന്നതിനും ഉതകുന്ന ഒരു സമയമായി മാറിയിരിക്കുന്നു. ഇന്ന് നിരവധി സംഘടനകള്‍, ഔഷധ നിര്‍മ്മാണ കമ്ബനികള്‍ തുടങ്ങിയവര്‍ സംസ്ഥാനത്ത് ഗ്രാമ-നഗര ഭേദമെന്യെ ഔഷധക്കഞ്ഞി വിതരണത്തിന്റെ തിരക്കിലാണ്. പൗരാണിക കാലംമുതല്‍ക്കേ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ ഈ കാലത്തെ ശരീരശുദ്ധിക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള കാലഘ'മായി പ്രതിപാദിക്കുന്നു. ശരീരത്തിലെ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയും പകര്‍ച്ചവ്യാധികളുടെ ഉല്‍പ്പത്തിയും കണക്കിലെടുത്ത് നാം അനുവര്‍ത്തിക്കേണ്ട ജീവിതചര്യയും ക്ഷണക്രമങ്ങളും ഭാരതീയ വൈദ്യശാസ്ത്രത്തില്‍ പറയുന്നു. പൊതുവെ വര്‍ഷകാല ചികിത്സകൊണ്ട് നാം ലക്ഷ്യം വയ്ക്കുന്നത് ത്രിദോഷ ശമനമാണ്. ശരീരത്തിലെ ദോഷങ്ങളെ പുറന്തള്ളി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു ചികിത്സാ പ്രക്രിയയാണ് വര്‍ഷകാല ചികിത്സ. വര്‍ഷകാലത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന ഈര്‍പ്പം പൊതുവേ ശരീരത്തിന്റെ ഓജസ്സിനെ ദോഷകരമായി ബാധിക്കാറുണ്ട്. തന്മൂലം ശ്വാസതടസ്സവും ക്ഷീണവും അനുഭവപ്പെ'ു കാണാറുണ്ട്. വര്‍ഷകാലത്ത് ശരീരത്തിലെ സപ്തധാതുക്കള്‍ വളരെ മൃദുവായും, പാകപ്പെടുകയും ചെയ്യുന്നതുവഴി, കര്‍ക്കിടകചികിത്സയ്ക്ക് അനുചിതമായി ശരീരത്തെ ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ കാലം ആത്മപരിശോധനയ്ക്കും ഔഷധസേവനത്തിനും വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണ്. വര്‍ഷകാല ചികിത്സകളും ആഹാര ക്രമങ്ങളും വര്‍ഷകാല ചികിത്സകളില്‍ പ്രധാനമായും സ്‌നേഹപാനം, അഭ്യംഗം, നസ്യം, പിഴിച്ചില്‍, ധാര, വിരേചനം, തര്‍പ്പണം, കര്‍ണ്ണപൂരണം തുടങ്ങിയ ചികിത്സാവിധികള്‍ ശാരീരിക അവസ്ഥയ്ക്കനുചിതമായി വൈദ്യനിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണ്. കര്‍ക്കിടക്കഞ്ഞി കൂടാതെ ചില പഥ്യാഹാരങ്ങളെക്കുറിച്ചും ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയി'ുണ്ട്. 1. ഖരഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി പാനീയങ്ങള്‍ ശീലമാക്കുക. 2. പച്ചക്കറികള്‍, സലാഡുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 3. ദിവസവും രണ്ടു ലിറ്റര്‍ വെള്ളം (തിളപ്പിച്ചാറിയ വെള്ളം) കുടിക്കുക. 4. മാംസാഹാരം, പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക. 5. ആവശ്യാനുസരണം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതുവഴി ദഹനക്കുറവിന് പരിഹാരമുണ്ടാകുന്നു. 6. എരിവും പുളിയും ചേരുന്ന ആഹാരങ്ങള്‍ ഉപേക്ഷിക്കുക. അതുവഴി അസിഡിറ്റി, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. 7. ഭക്ഷണക്രമം ലഘൂകരിക്കുക. ദഹിക്കാന്‍ സമയമെടുക്കുന്ന ആഹാരങ്ങള്‍, തണുത്ത ആഹാരങ്ങള്‍, പാനീയങ്ങള്‍ ഒഴിവാക്കുക. Dr.Shibil.G Asst.Medical Officer Santhigiri Healthcare & Research Organisation Ph:9447709076
ഋതുക്കളും ഋതുചര്യകളും
ഋതുക്കള്‍ക്കും ഋതുചര്യകള്‍ക്കും പരമപ്രാധാന്യം കൊടുക്കുന്ന വൈദ്യശാസ്ത്രമാണ് ആയുര്‍വ്വേദം. ഓരോ ഋതുക്കള്‍ക്കുമനുസരിച്ച് ആരോഗ്യ പരിപാലനവും രോഗനപ്രതിരോധവും എപ്രകാരമായിരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണ് ഋതുചര്യകളില്‍ അടങ്ങിയിരിക്കുന്നത്.
വര്‍ഷ ഋതുവില്‍ ആരംഭിക്കുന്ന ദക്ഷിണായനം.
ഋതുക്കള്‍ക്കും ഋതുചര്യകള്‍ക്കും പരമപ്രാധാന്യം
കൊടുക്കുന്ന വൈദ്യശാസ്ത്രമാണ് ആയുര്‍വ്വേദം. ഓരോ ഋതുക്കള്‍ക്കുമനുസരിച്ച് ആരോഗ്യപരിപാലനവും രോഗപ്രതിരോധവും എപ്രകാരമായിരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണ് ഋതുചര്യകളില്‍ അടങ്ങിയിരിക്കുന്നത്.
വര്‍ഷ ഋതുവില്‍ ആരംഭിക്കുന്ന ദക്ഷിണായനം.
കര്‍ക്കിടവും ചിങ്ങവും കന്നിയുമുള്‍പ്പെടുന്ന വര്‍ഷ ഋതുവിന്റെ ആരംഭവും സൂര്യന്റെ ദക്ഷിണ ദിക്കിലേ യ്ക്കുള്ള യാത്രയുടെ തുടക്കവും ഏതാണ്ട് ഒരേ കാലത്താണ്.
വര്‍ഷ ഋതു
ഭൂമിയെ ചൂട്ടുപൊള്ളിച്ചും നദികളെ വറ്റി വരളിച്ചും സസ്യജാലങ്ങളെയെല്ലാം ഉണക്കി നിലപരി ശാക്കിയും സംഹാരതാണ്ഡവം നടത്തുന്ന ഗ്രീഷ്മ ഋതു ഭൂമിയിലെ സമസ്ത ജീവജാലങ്ങളു ടെയും ശക്തിയെ നശിപ്പിച്ച് കടന്നു മറയുമ്പോള്‍, വര്‍ഷ ഋതു ആരംഭിക്കുകയായി. ആകാശ മാര്‍ഗ്ഗങ്ങളില്‍
കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയും ഇടി യുടെയും മിന്നലിന്റേയും അകമ്പടിയോടെ കാലവര്‍ഷം തുടങ്ങുകയും ചെയ്യുമ്പോള്‍ പടിഞ്ഞാറെ സമുദ്രത്തില്‍ നിന്നും ശക്തമായി വീശിയടിക്കുന്ന കാറ്റും (സൌത്ത് വെസ്റ് മണ്‍സൂണ്‍) എത്തികഴിയും. അപ്പോള്‍ വര്‍ഷ ഋതു അതിന്റെ സര്‍വ്വ പ്രഭാവത്തോടും കൂടി ആവിര്‍ഭവിച്ചതായി കരുതാം. കഠിനമായ ചൂടിന് ശേഷം പെയ്യുന്ന മഴ സ്വാഭാവികമായും മനുഷ്യമനസ്സിനെ ആഹ്ളാദിപ്പിക്കുന്നതും ശരീരത്തിന് സുഖം പകരുന്നതുമാണെങ്കിലും, ധാരാളം രോഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും ആഗമനം കൂടി ഈ വര്‍ഷകാലത്തുണ്ടാകും. അതിന് കാരണം
ഭൂമിയ്ക്കും ജലത്തിനും കാലാവസ്ഥയ്ക്കും പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളാണ്.
ഭൂമിയ്ക്കും ജലത്തിനും കാലാവസ്ഥയ്ക്കും പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളാണ്.
അമ്ലരസമുള്ള നീരാവി
ചുട്ടുപഴുത്തു കിടക്കുന്ന ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴ ഭൂമിയെ തണുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയില്‍നിന്നു അമ്ല (പുളി) രസം കലര്‍ന്ന നീരാവി ഉയരുവാന്‍ തുടങ്ങും.
ഈ നീരാവി ശ്വസിക്കുമ്പോള്‍ പിത്തം കോപിയ്ക്കും, അതോടൊപ്പം തന്നെ വാത-കഫങ്ങളും കോപിക്കുവാനുള്ള സാദ്ധ്യതയും വര്‍ഷകാലത്ത് ഉണ്ട്. പലരോഗങ്ങള്‍ക്കും ഇതു
കാരണമാകും.
കാരണമാകും.
ജലാശയങ്ങള്‍
ഭൂമിയിലെ മാലിന്യങ്ങള്‍ വര്‍ഷകാലത്ത് ഒഴുകി ജലാശയ ങ്ങളില്‍ ചേരുന്നതിനാല്‍ മിക്കവാറും എല്ലാ ജലാശയങ്ങളും മലിനമാകും. ഇങ്ങിനെയുള്ള കലങ്ങിയ മലിന ജലത്തിന്റെ ഉപയോഗം അനേകം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും.
വര്‍ഷകാല രോഗങ്ങളും പ്രതിവിധികളും
വാതരോഗങ്ങള്‍ക്ക് വളരെയേറെ സാദ്ധ്യതകളുള്ള കാലമാണ് വര്‍ഷകാലം. ആരോഗ്യകാര്യങ്ങളില്‍ സവിശേഷമായ ശ്രദ്ധ ആവശ്യമുള്ള ഈ കാലത്തു ദൈനംദിന ജീവിതവും ഭക്ഷണപാനീയങ്ങളും ദിനചര്യകളും എല്ലാം വളരെയേറെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതാണ്. പലതരത്തിലുള്ള വാതരോഗങ്ങളും അതിന്റെ വേദനകളുമാണ് പ്രധാനമായും ഇക്കാലത്തു കണ്ടുവരുന്നത്. പൊതുവായി വാതരോഗങ്ങള്‍ക്ക് ചെയ്യാവുന്ന ചില ചികിത്സാ നിര്‍ദ്ദേശങ്ങള്‍
1. കുറുന്തോട്ടി
സംസ്കൃതത്തില്‍ 'ബല' എന്ന നാമത്തില്‍ അറിയപ്പെടുന്ന കുറുന്തോട്ടി പണ്ടുകാലം മുതല്‍ക്കുതന്നെ വാതരോഗങ്ങളില്‍ പ്രയോഗിക്കാന്‍ പറ്റിയ ഒരു സിദ്ധൌഷധമായിട്ടാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ്
"കുറുന്തോട്ടിയ്ക്കും വാതമോ?'' എന്ന ചോദ്യം തന്നെ ഉണ്ടായത്. കുറുന്തോട്ടിയുടെ വേരുമാത്രം കഷായം വച്ച് പതിവായി സേവിച്ചാല്‍ മിക്കവാറും എല്ലാ വാതരോഗങ്ങള്‍ക്കും ശമനം ഉണ്ടാകും.
2.ധാന്യമ്ലം (വയ്ച്ചുകാടി)
വാതരോഗങ്ങള്‍ എണ്‍പത് വിധത്തില്‍ ഉള്ളതായാണ് ആയുര്‍വ്വേദം പറയുന്നത്. ധാന്യാമ്ലം(വയ്പ്പ് കാടി)യുടെ ഉപയോഗം എല്ലാവിധ വാതരോഗങ്ങള്‍ക്കും ഫല പ്രദമാണ്, വയ്ച്ചുകാടിയുടെ നിര്‍മ്മാണരീതി. ഒരു ശുഭദിവസം അനുയോജ്യമായ പാത്ര ത്തിലായിരിക്കണം വയ്പ്പ്കാടി നിര്‍മ്മിക്കേണ്ടത്.
ഉണക്കല്ലരി - 10 ലിറ്റര്‍, അവല്‍ - 10 ലിറ്റര്‍ മുതിര - 10 ലിറ്റര്‍, മലര് - 40 ലിറ്റര്‍ തിന - 4 ലിറ്റര്‍, വരക് - 4 ലിറ്റര്‍, ചുക്ക് അരിഞ്ഞത് - 2 ലിറ്റര്‍, ചെറുനാരങ്ങാ - 4 ലിറ്റര്‍, അയമോദകം - 2 ലിറ്റര്‍, തിളപ്പിച്ച ശുദ്ധജലം - 200 ലിറ്റര്‍
ഇതില്‍ മലര് മാത്രം തുണിയില്‍ കെട്ടിയിടാം മറ്റുള്ളവയെല്ലാം അതേപടി ജലത്തിലിട്ട് കഴിഞ്ഞാലും പാത്രത്തിന്റെ മുക്കാല്‍ ഭാഗം മാത്രമേ വരാന്‍ പാടുള്ളൂ. പാത്രത്തിന്റെ വായ് മൂടിക്കെട്ടി പാത്രത്തിന് ചുറ്റും അടിയില്‍ ഏഴുദിവസം തീയിടുക. 8-ാം ദിവസം മുതല്‍ ധാന്യാമ്ളം ആവശ്യമനുസരിച്ച് എടുക്കുകയും അത്രയും തിളപ്പിച്ച വെള്ളം ഒഴിക്കുകയും ചെയ്യുക. അങ്ങിനെ ദിവസ ങ്ങള്‍ കൊണ്ട് പാത്രത്തിലെ ഔഷധ ങ്ങളുടെ വീര്യം അവസാനിച്ചാല്‍ പുതിയ ധാന്യാമ്ലകൂട്ട് ഉണ്ടാക്കണം.

ധാന്യാമ്ല പ്രയോഗം
വളരെ അത്ഭുതകരമായ ഫല സിദ്ധിയുള്ള താണ് ധാന്യാമ്ലം. ധാന്യാമ്ലം തോണിയില്‍ ഒഴിച്ച് അതില്‍ വാതാഹര ങ്ങളായ തൈലം ദേഹത്തുതേച്ച് രോഗിയ ഇരുത്തണം. 6000 മാത്രയാണ് രോഗിയെ ഇരുത്താനുള്ള പരമാവധി സമയം.
വളരെ അത്ഭുതകരമായ ഫല സിദ്ധിയുള്ള താണ് ധാന്യാമ്ലം. ധാന്യാമ്ലം തോണിയില്‍ ഒഴിച്ച് അതില്‍ വാതാഹര ങ്ങളായ തൈലം ദേഹത്തുതേച്ച് രോഗിയ ഇരുത്തണം. 6000 മാത്രയാണ് രോഗിയെ ഇരുത്താനുള്ള പരമാവധി സമയം.
അതിന് ശേഷം എഴുന്നേല്പിച്ച് ദേഹത്തെ മരുന്നെല്ലാം തുടച്ച് വീണ്ടും തൈലം രോഗിയെ സര്‍വ്വാംഗം തേപ്പിച്ച്
ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് തുവര്‍ത്തിയശേഷം മിതവും സ്നിഗ്ദ്ധവുമായ ആഹാരം കഴിപ്പിച്ച് കാറ്റടികൊള്ളാത്ത സ്ഥലത്തു ഇരുത്തണം (കിടത്തണം).
ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് തുവര്‍ത്തിയശേഷം മിതവും സ്നിഗ്ദ്ധവുമായ ആഹാരം കഴിപ്പിച്ച് കാറ്റടികൊള്ളാത്ത സ്ഥലത്തു ഇരുത്തണം (കിടത്തണം).
ധാന്യാമ്ലം കൊണ്ട് ദേഹത്തു ധാര ചെയ്യുന്നതും, പുളിയിലയും അവിലും തുല്യമായി കിഴികെട്ടി വയ്പുകാടിയില്‍ കിഴി ചൂടാക്കി ആ കിഴികൊണ്ട് സഹിക്കത്തക്ക ചൂടോടെ കിഴി തിരുമ്മുന്നതും വളരെ ഫലപ്രദമാണ്. സന്ധിവാതം (Joint Inflamation)
അര്‍ദ്ദിതം (Facial Paralysis)
അപബാഹുകം (Frozen Shoulder)
പക്ഷവധം (Hemiplegia)തുടങ്ങിയ വാതരോഗങ്ങള്‍ക്കെല്ലാം ധാന്യാമ്ല പ്രയോഗം വളരെയേറെ ഗുണകരമാണ്.
അര്‍ദ്ദിതം (Facial Paralysis)
അപബാഹുകം (Frozen Shoulder)
പക്ഷവധം (Hemiplegia)തുടങ്ങിയ വാതരോഗങ്ങള്‍ക്കെല്ലാം ധാന്യാമ്ല പ്രയോഗം വളരെയേറെ ഗുണകരമാണ്.
3. മുക്കുടി (തക്രപാകം)
അടയ്ക്കാമണിയന്‍ വേര്
കായം
ഇന്തുപ്പ്
കുരുമുളക്
എന്നിവ അരച്ചെടുത്ത് മോരില്‍ ചേര്‍ത്തു തിളപ്പിക്കുന്നതാണ് തക്രപാകം (മുക്കുടി)യെന്നു പറയുന്നത്. ഇത് എല്ലാ വാതരോഗികള്‍ക്കും ഹിതകരമായിട്ടുള്ള ഒരു പാനീയ ഔഷധമാണ്. നല്ല വിശപ്പും ദഹനവും ഉണ്ടാവുകയും ചെയ്യും.

4. ശിഗ്രു ബീജക്വാഥം
മുരിങ്ങക്കുരു, മുരിങ്ങവേര്, ഞെരിഞ്ഞില്‍, ചുക്ക്, മുഞ്ഞവേര് എന്നിവയുടെ കഷായ ത്തില്‍ ചവര്‍ക്കാരവും കായവും മേമ്പൊടി ചേര്‍ത്തു സേവിക്കുന്നത് വാതരോഗങ്ങളെ ശമിപ്പിക്കും. ചുക്ക്, മുഞ്ഞവേര് എന്നിവയുടെ കഷായത്തില്‍ ചവര്‍ക്കാരവും കായവും മേമ്പൊടി ചേര്‍ത്തു സേവിക്കുന്നത് വാത രോഗങ്ങളെ ശമിപ്പിക്കും. കൂടാതെ ഇഞ്ചിയും തകരവേരും അരച്ചെടുത്തു മോരില്‍ ചേര്‍ത്തു

സേവിക്കുന്നതും ചണമ്പയര്‍ അരച്ച് വെറ്റില നീരില്‍ സേവിക്കുന്നതും കറുത്ത ചുണ്ടവേര്‍ അരച്ച് തേങ്ങാപ്പാലില്‍ സേവിക്കുന്നതും വാതരോഗങ്ങളെ ശമിപ്പിക്കുന്നതിന് ഹിതകരമാണ്.
5. അര്‍ദ്ദിതം(Facial Paralysis)
മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുന്ന ഈ വാതരോഗത്തിന് കാരണം മുഖത്തിന്റെ ഒരു വശത്തെ നാഡിഞരമ്പുകളെ ആശ്രയിച്ച് കോപിക്കുന്ന വാതമാണ്. സംസാരിക്കാനോ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിനോ കഴിയാതെ രോഗി പ്രയാസപ്പെടും. ഒരുവശത്തെ കണ്ണുകളും തുറക്കുവാന്‍ പ്രയാസമായിരിക്കും.ഈ രോഗത്തില്‍ തളങ്ങള്‍ (നെറുകയില്‍ ഇടുന്ന ഔഷധക്കൂട്ട്)
a. ആവണക്കെണ്ണയും വെണ്ണയും ചേര്‍ത്തു മര്‍ദ്ദിച്ച് നെറുകയില്‍ തളം ഇടുന്നത് ഗുണകരമാണ്.
b. കുറുന്തോട്ടി പാലിലരച്ച് വെണ്ണ ചേര്‍ത്തു കൂട്ടി യോജിപ്പിച്ച് പുതിയ മണ്‍കലത്തിന് മീതെ ഒട്ടിച്ച് വച്ച് ജലാംശം വറ്റി ക്കഴിയുമ്പോള്‍ നെറുകയില്‍ തളമിടുക. അര്‍ദ്ദിത വികാരങ്ങള്‍ ശമിയ്ക്കും.
c. ചെന്നിനായകം ഉരുക്കി ആവണ ക്കെണ്ണ ചേര്‍ത്തു മര്‍ദ്ദിച്ച് തളം വയ്ക്കുക. ശമനം ഉണ്ടാക്കും.
d. കുറുന്തോട്ടിക്കഷായം പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് അതില്‍ നിന്നു വരുന്ന ആവികൊണ്ട് കോട്ടമുള്ള മുഖഭാഗത്ത് ക്ഷീരബല, ബലാതൈലം, കര്‍പ്പാസാ സ്ഥ്യാദി തൈലം ഇവയിലൊന്നു പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് വിയര്‍പ്പിക്കുക. കഷായങ്ങള്‍ ധനദയനാദി കഷായം ഭദ്രദാര്‍വ്വാദി കഷായം ബലാ സൈരേയകാദി കഷായം തുടങ്ങിയ കഷായങ്ങള്‍ അര്‍ദ്ദിത രോഗത്തിന് മാത്രമല്ല മറ്റ് പലവാത രോഗ വികാരങ്ങള്‍ക്കു കൂടി ഫലപ്രദമാണ്...vikaspedia

No comments:
Post a Comment