Friday, July 20, 2018

കർക്കിടക വാവ് ബലി അറിഞ്ഞ് ചെയ്യാം....
മരണാനന്തര കർമ്മങ്ങൾ
ഹൈന്ദവരുടെ ഇടയിൽ ഏകീകരണമില്ലാത്ത ഒന്നാണ് മരണാനന്തര ചടങ്ങുകൾ കൃത്യമായ ഒരു യുക്തിഭദ്രമായ ക്രിയകൾ എവിടെയും പരാമർശിക്കപ്പെട്ടു കാണുന്നില്ല ഓരോ സമുദായക്കാർക്കും അവരുടെ ആചാരങ്ങൾ യുക്തിപരം എന്നാൽ ഹൈന്ദവ സമൂഹത്തിന് ഒന്നായ ഒരു സംസ്കാര ചടങ്ങുകൾ ഇല്ല ഇതിന് കാരണം വൈഷ്ണവം ശൈവം ശാക് തേയം ഗാണപത്യം കാർത്തികേയം സൗരം എന്നീ 6 മതങ്ങളുടെ സംഘാതമാണ് ഇന്നത്തെ ഹൈന്ദവ സമൂഹം –
ആധികാരികം ചിത്ര കേ തൂപാഖ്യാനമാണ് പുത്രൻ മരിച്ച ദ:ഖത്തിലിരിക്കുന്ന ചിത്രകേതുവിനെ ആശ്വസിപ്പിക്കാൻ ശ്രീ നാരദമഹർഷി പുത്രന്റെ ശരീരത്തിൽ നിന്നും പുറത്ത് പോയ ജീവാത്മാവിനെ വീണ്ടും ശരീരത്തിലേക്ക് പ്രവേശിപ്പിച്ചു എന്നിട്ട് ചോദിച്ചു – നിന്റെ മാതാ പിതാക്കൾ ദു:ഖിക്കുന്നത് കണ്ടില്ലേ? ശരീരത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ട ജീവാത്മാവ് ചോദിച്ചു ഇവർ എന്റെ ഏത് ജന്മത്തിലെ മാതാ പിതാക്കൾ ആണ്? എനിക്ക് അനേകം ജമങ്ങൾ കഴിഞ്ഞിട്ടുണ്ട് അതിൽ ഏത് ജന്മത്തിലെ മാതാപിതാക്കളാണിവർ? ഈ ചോദ്യത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് മരിച്ചു കഴിഞ്ഞാൽ ശരീരത്തിൽ നിന്നും വേർപെട്ട ജീവാത്മാവിന് ബന്ധങ്ങൾ ഇല്ല – ജീവിച്ചിരുന്നപ്പോൾ ചെയ്ത കർമ്മങ്ങളുടെ ഫല സഞ്ചയം മാത്രമേ ഉള്ളൂ അപ്പോൾ നാം ആർക്ക് വേണ്ടി ക്രിയ ചെയ്യുന്നു??? നാം നമുക്ക് വേണ്ടി ചെയ്യുന്നു... അവർ മതാപിതാക്കൾ തന്നതാണല്ലോ ഈ ആദ്യ zygote ....അതിൽ നിന്നാണല്ലോ ഈ ഞാനെന്ന ശരീരം വന്നത്.... എന്റെ പൂർവ്വികർ എന്റെ മാതാപിതാക്കൾ ഇന്നും എന്നിൽ ഉണ്ട് .... എന്റെ കോശങ്ങളായി....
ജീവിച്ചിരുന്നപ്പോൾ അവർ ആഗ്രഹിച്ചിരുന്നതെന്തോ അത് നമ്മൾ മക്കൾ പ്രാവർത്തിക മാക്കുക എന്നതാണ് മാതാപിതാക്കൾക്കായുള്ള മക്കളുടെ ഏറ്റവും വലിയ ബലിയിടൽ... അല്ലേ???
ഇനി എന്തല്ലാമാണ് ഈ ആചാര അനുഷ്ടാനത്തിലൂടെ ചെയ്യുന്നത് എന്ന് നോക്കാം. ആചാരങ്ങൾ അറിഞ്ഞ് ആചരിക്കണമന്നാണല്ലോ? അറിയാം അറിയിക്കാം.....
ഓം ഹരി ശ്രീ ഗണപതയെ നമ:
അവിഘ്നമസ്തു ശ്രീ ഗുരവേ നമ:
ഓം പ്രജാപതി ഋഷി ഗായത്രി ഛന്ദ ഹ ശ്രീ നാരായണോദേവതാ മമ ധർമാർത്ഥ കാമ മോക്ഷാർത്ഥേ വിനിയോഗ:
ഓം നമോ നാരായണായ
തദേവലഗ്നം സുദിനം തദേവ താരാബലം ചന്ദ്രബലം തദേവ വിദ്യാ ബലം ദേഹ ബലം തദേവ ലക്ഷ്മീപതേരഘ്രിയുഗം സ്മരാമി...
മമ സമസ്ത പാപക്ഷയാർത്ഥം ശരീരശുദ്ധ്യാർത്ഥം അസ്മിൻ തീർ ത്ഥേ പ്രാതസ്നാനമഹം കരിഷ്യെ.
ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കവേരി ജലോസ്മിൻ സാന്നിധിം കുരു:
എന്നു പറഞ്ഞ് മുങ്ങിക്കുളിച്ച് തെക്കു തിരിഞ്ഞിരുന്ന്
വിളക്ക് നോക്കി ഇങ്ങനെ പ്രാർത്ഥിക്കണം...
ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർദ്ധനം
മമ ബുദ്ധി പ്രകാശായ ദീപ ജ്യോതിർ നമോ നമ: എന്ന് ജപിച്ച് അഗ്നിദേവന് പുഷപം ഇട്ട് നമസ്കരിച്ച ശേഷം പവിത്രം ധരിക്കണം..
പവിത്രം പാപനാശനം ആയുസ് തേജോ ബലം സൗഖ്യം അമാവാസി ശ്രാദ്ധ ക്രിയാർ ഹകം പവിത്രധാരണം നമ: എന്ന് ചൊല്ലി പ്രവിത്രം ധരിക്കുക. വലതു കയ്യിലെ മോതിരവിരലിൽ.
ശേഷം ഭർഭാസനം ഇട്ട് തററുടുത്ത് ഗുരു ഗണപതി ഇഷ്ടദേവതെയെ ധ്യാനിച്ച് സങ്കൽപ്പത്തിനിരിക്കണം.
സങ്കൽപ്പം..
ഓം ശുക്ലാബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വ വിഘ്നോപശാന്തയെ
എന്നു ചൊല്ലി 2 കൈ കൊണ്ടും 2 ദർഭയെടുത്ത് 2 കർണ്ണത്തിലും ചേർത്തു പിടിച്ച ശേഷം തലക്കുഴിഞ്ഞ് തൊഴുതു പിടിച്ചു കൊണ്ട് എല്ലാ മഹാഗുരുക്കൻമാരുടെ ആജ്ഞ അനുസരിച്ചു കൊണ്ട് ഈ ഭാരതത്തിൽ, ഭാരത വർഷത്തിൽ ചന്ദ്ര സൗരമാനേ സ്ഥലം, മാസം, പക്ഷം, അമാവാസി പുണ്യതിഥിയിൽ സകുടുമ്പ ക്ഷേമ, സ്ഥൈര്യ, വീര്യ, വിജയ, ആയുരാരോഗ്യ ഐശ്വര്യ അഭിവൃദ്ധ്യാർത്ഥം പിതൃവംശത്തിലേയും മാതൃ വംശത്തിലേയും മാത്രമല്ല സമസ്ത പിതൃക്കളേയും പ്രാർത്ഥിച്ച് തലക്കുഴിഞ്ഞ് ഇലയിൽ തെക്ക് തുമ്പായി വയ്ക്കുക. ശേഷം എള്ളും വെള്ളവുമായി കയ്യിലെടുത്ത് മൂന്ന് പ്രവശ്യം തിലൊദകം ചെയ്യണം. ശേഷം പച്ചരി (വേവിച്ചതും ആകാം) പിന്നെ എള്ള്, പഴം, ശർക്കര, നെയ്യ് ഇവ എല്ലാം കൂട്ടി കുഴച്ചത് ഒരോ ഉരുളകളായി അഞ്ചു പ്രാവശ്യം പ്രാർത്ഥിച്ചു ദർഭ ക്ക് മുകളിൽ വെയ്ക്കണം. പിതാവിന്റെയും മാതാവിന്റെയും, ഈ രണ്ടു വംശത്തിൽപ്പെട്ട ഗുരുക്കൻമാർക്ക് ബന്ധുക്കൾക്ക്, അറിയതെ ഉള്ളർക്ക്, ഈ ലോകത്തെ സകല ജീവജാലങ്ങൾക്കായും, ആയിട്ടാണ് ഈ പിണ്ട സമർപ്പണം ശേഷം ബാക്കിയുള്ളത് പിണ്ടശേഷം നമ: പറഞ്ഞ് ഈ അഞ്ചു പിണ്ടങ്ങൾക്കും മീതെ വിതറണം.
ശേഷം തിലോദകം നമ: എന്നു പറഞ്ഞ് എള്ളും വെള്ളവും പിണ്ടത്തിന് മീതെ വീഴ്ത്തുക. ശേഷം ഒരു പുഷ്പം എടുത്ത് പിണ്ഡ പിതൃ ദേവതേ ഭ്യോ നമഃ എന്ന് ചൊല്ലി അർപ്പിക്കണം ശേഷം ഓം പാദ്യം നമഃ
ആർഘ്യം നമ:
ആചമനം നമ:
ആസനം നമ:
ആവാഹനം നമ:
സ്നാനം നമ:
പുന സ്നാനം നമ:
അനന്തരം ആചമനം നമഃ
വസ്ത്രാർത്ഥം തിലം നമ:
ഉപവസ്ത്രാർത്ഥം സൂത്രം നമ:
അലങ്കരണാർത്ഥം അക്ഷതം നമ:
വിലോപനാർത്ഥം ഗന്ധം നമ:
ഗന്ധസ് യോ പരി പുഷപം നമ:
ധൂപം നമഃ
ദീപം നമ:
നൈവേദ്യാർത്ഥം കൃഛം നമ:
അനന്തരം ഹസ്ത പ്രക്ഷാളനം നമ:
പാദ പ്രക്ഷാളനം നമ:
കർപ്പൂര നീരാഞ്ജന ദീപ ദർശനം നമ:
തീലോദകം അർപ്പിക്കുക അനന്തരം പ്രാർത്ഥിക്കുക, പ്രദക്ഷിണം, ദക്ഷിണ സമർപ്പണം ശേഷം മന്ത്രങ്ങളിൽ, ഭക്തിയിൽ ,ക്രിയയിൽ, പിഴവു വന്നതിൽ ക്ഷമാപണം നടത്തി സർവ്വശക്തനാണ് എന്റെ നിയന്താവ് എന്ന് മനസ്സിൽ ഉറപ്പിച്ച് രക്ഷക്കായി പ്രാർത്ഥിച്ച് പിണ്ഡം രണ്ടായി ഭാഗിച്ച് ഒന്ന് കരയിൽ വെച്ചും അടുത്തത് സമുദ്രത്തിൽ അർപ്പിച്ചും എല്ലാം ഭഗവാനിൽ അർപ്പിച്ച്, പൂർവ്വികരെ അനുസരിച്ച്, സ്മരിച്ച് എന്നും ഈ ജീവിതം നയിക്കാൻ കരുത്തു തരണമേ എന്ന് പ്രാർത്ഥിച് സകല ലോകശാന്തിക്കായിക്കൂടെ പ്രാർത്ഥിച്ച് ഇന്നുവരെ കിട്ടിയ സൗഭാഗ്യത്തിന് നന്ദി പറഞ്ഞ് കുളിച്ചു കയറാം... ഇത്രയും ആണ് തർപ്പണ രീതി. ഈ കർക്കിടക വാവിന് അറിഞ്ഞ് തർപ്പണം ചെയ്യാൻ നമുക്ക് ഏവർക്കും കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നമോവാകം...
dija mony

No comments: