Monday, July 02, 2018

ഒരിക്കല്‍ ശ്രീരാമന്‍ ഈ ലോകത്തിന്റെ ബന്ധനങ്ങളില്‍ നിന്നും വേറിട്ട് പരിത്യാഗിയായി മാറാന്‍ തീരുമാനിച്ചു. എന്നാല്‍, കിരീടാവകശിയായ മകന്‍ ലോകം പരിത്യജിക്കുന്നതില്‍ പിതാവായ ദശരഥനു അതീവ ദുഃഖമുണ്ടായി. ഉടന്‍തന്നെ ദശരഥന്‍ വസിഷ്ഠമഹര്‍ഷിയെ വരുത്തിച്ചു. ശ്രീരാമനെ ഈ ലോകത്തില്‍ നിന്നും വേര്‍പെടുത്തരുതെന്ന് അപേക്ഷിച്ചു. മനസ്സില്‍ പരിത്യാഗത്തിന്റെ അഗ്നി ജ്വലിച്ചു നില്‍ക്കുന്ന ശ്രീരാമന്റെ സമീപം ചെന്ന് വസിഷ്ഠന്‍ ചോദിച്ചു: 'ഉണ്ണീ, നീ ഈ ലേകത്തെ ത്യജിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്തുകൊണ്ടാണ്? ഈ ലോകത്തിന് പുറത്താണ് ഈശ്വരന്‍ കുടിയിരിക്കുന്നതെന്നാണോ നിന്റെ വിചാരം? കുഞ്ഞേ, ഈ ലോകത്തിന്റെ നന്മ തിന്മകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് നാം ഈശ്വരത്വത്തെ അറിയുന്നത്. ഈ ലോകത്തിലെ സുഖ ദുഃഖങ്ങളാണ് നമ്മുടെ പാഥേയം.'    

No comments: