ബാണലിംഗം
നർമ്മദാനദിയിൽ കാണപ്പെടുന്ന ശിവലിംഗ രൂപത്തിലുള്ള ശിലാഖണ്ഡങ്ങളാണ് ബാണലിംഗങ്ങൾ. ഗണ്ഡകീനദിയിൽ കാണപ്പെടുന്ന സാളഗ്രാമങ്ങൾ പോലെ ബാണലിംഗങ്ങൾ നർമ്മദയിൽ മാത്രം കാണപ്പെടുന്നവയാണ്. ഇവ പല നിറങ്ങളിലും വ്യത്യസ്ത വലിപ്പത്തിലും കാണപ്പെടുന്നു. സാളഗ്രാമങ്ങൾ എത്രകണ്ട് വിശുദ്ധമായി കണക്കാക്കപ്പെടുന്നോ അത്രകണ്ട് വിശുദ്ധമാണ് ബാണലിംഗങ്ങളും. മധ്യപ്രദേശിൽ നർമ്മദയുടെ ഉത്ഭവതടങ്ങളിൽ അധികമായി കാണപ്പെടുന്ന ഇവയെ സ്വയംഭൂ ലിംഗങ്ങളായി കരുതപ്പെടുന്നു.
ഹിന്ദുവിശ്വാസപ്രകാരം വളരെ പരിശുദ്ധമായി കണക്കാക്കപ്പെടുന്ന നർമ്മദയിലെ ബാണലിംഗങ്ങൾ ശൈവാരാധനക്ക് വിശിഷ്ടമായതായി ഗണിക്കപ്പെടുന്നു.
നർമ്മദ നദി 'രേവ' എന്ന പേരിലും അറിയപ്പെടുന്നു. നർമ്മദയിൽ കാണപ്പെടുന്ന ബാണലിംഗങ്ങളെപ്പറ്റി ഗ്രീക്ക് തത്വചിന്തകനായ ടോളമി തന്റെ ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഭാരതീയേതിഹാസങ്ങളിലും പുരാണങ്ങളിലും ഇവയെപ്പറ്റി പരാമർശമുണ്ട്.
വായുപുരാണത്തിലെ 'രേവാഖാണ്ഡം' സ്കന്ദപുരാണത്തിലെ 'രേവാഖാണ്ഡം' എന്നിവ നർമ്മദയുടെ പരിശുദ്ധിയേയും പ്രാധാന്യത്തേയും പരാമർശിക്കുന്ന ഭാഗങ്ങളാണ്. നർമ്മദയുടെ തെക്കൻ തീരത്തുകൂടി ഉത്ഭവസ്ഥാനം വരെയും അവിടുന്ന് വടക്കൻ തീരത്തേക്കും നടത്തുന്ന 'നർമ്മദാപരിക്രമണം (പ്രദക്ഷിണം ) ഹൈന്ദവവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്.
നർമ്മദാനദി മഹാദേവന്റെ ശരീരത്തിൽ നിന്ന് ഉദയം കൊണ്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നർമ്മദയിലെ ഓരോ ശിലാഖണ്ഡവും ഭഗവാൻ ശിവന്റെ പ്രത്യക്ഷ പ്രകടീകരണങ്ങളാണെന്ന് പുരാണങ്ങൾ വാഴ്ത്തുന്നു.
(സുപ്രിയ)

No comments:
Post a Comment