ജ്യോതിഷം, വാസ്തുശാസ്ത്രം, ആയുര്‍വേദം എന്നിവ വേദശാഖകള്‍ തന്നെയാണ്. അതുകൊണ്ട് ഇവ മൂന്നിനേയും വേദാംഗശാസ്ത്രങ്ങള്‍ എന്ന് പേര്‍ ചൊല്ലി വിളിക്കാറുണ്ട്. ശാസ്ത്രതത്ത്വങ്ങള്‍ മനസിലാക്കാത്തതുകൊണ്ടോ, മനപൂര്‍വ്വം അവഗണിച്ചതുകൊണ്ടോ ചില ആളുകള്‍ പറയുന്നത് കേട്ടുമടുത്ത വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പുതിയ വീട്ടില്‍ താമസം ആക്കിയശേഷം രോഗമൊഴിഞ്ഞിട്ട് നേരമില്ല പുതിയ വീട്ടില്‍ താമസം തുടങ്ങിയ ശേഷം സമ്പാദിക്കുന്ന ധനം ചിലവായി പോകുന്നു. രോഗം ഒഴിയാത്തതിന്റെയും ധനപരമായ ബുദ്ധിമുട്ടുകളുടെയും കാരണം അവര്‍ പറയുന്ന വാചകത്തില്‍ തന്നെയുണ്ട്. എന്താണ് അത് എന്ന് പരിശോധിയ്ക്കാം. പുതുതായി നിര്‍മ്മിച്ചതോ, വാങ്ങിച്ചതോ ആയ വീട് ആണ് അവിടെ വില്ലന്‍. വാങ്ങിയതോ, നിര്‍മ്മിച്ചതോ ആയ വീട്ടില്‍ താമസം തുടങ്ങിയത് മുതല്‍ എന്ന് പറയപ്പെടുന്നത് കൊണ്ട് മനസ്സിലാക്കാം ആ പറഞ്ഞ വീട്ടില്‍ താമസിയ്ക്കുന്ന ആളെ ദോഷകരമായ സ്വാധീനിക്കുന്ന എന്തോ ഒരു നിര്‍മ്മിതി അവിടെ ഉണ്ട് എന്ന്. ഇനി മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാം. നിലവിലുളള വീട്ടില്‍ ശാസ്ത്രം അനുവദിക്കുന്നത് പ്രകാരമല്ലാത്ത നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാലും ഈ വീട്ടില്‍ താമസം ഉളള ആളുകളെ ദോഷമായി സ്വാധീനിക്കപ്പെടും. ഗൃഹത്തിന്റെ പ്രധാന വാതിലിന് നേരെയുളള തടസങ്ങള്‍, സ്ഥാനം തെറ്റിയ വാതിലുകള്‍, ജനാലകള്‍, കിണറുകള്‍ ഇവയൊക്കെയും നിത്യരോഗ കാരണങ്ങളായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനര്‍ഹമായ സ്ഥാനത്ത് സ്ഥാപിതമായ വീടുകളും അസ്ഥാനത്തിരിയ്ക്കുന്ന തൊഴുത്ത്, കിണര്‍, ദിക്ക് തിരിഞ്ഞ് പോയ ആരൂഢവും, വിഷ്ടി. യോഗവും, മൃത്യുയോഗവുമുളള മുറികളും, വാതിലുകളും മഹാരോഗങ്ങളും, മാറാരോഗങ്ങളും, മാനസിക വിഭ്രമങ്ങളും വരുത്തിവയ്ക്കുന്നു എന്ന് കണ്ടുവരുന്നു. ശാസ്ത്രമഹത്വം എന്ത് എന്നുളള സൂചനയാണ് ഇത് തരുന്നത്. വാസ്തുദോഷമുളള വീടുകളില്‍ പാര്‍ക്കുന്നതു മൂലമുണ്ടായ ദോഷപരിഹാരങ്ങള്‍ക്ക് വീട്ടില്‍ താമസിക്കുന്നവരുടെ ഗ്രഹനില നോക്കിയും, ആവശ്യമെങ്കില്‍ പ്രശ്‌നംവച്ചോ കൃത്യമായ രോഗനിര്‍ണ്ണയം നടത്തി വീടിന്റെ വാസ്തുദോഷത്തിനും രോഗത്തിനും ധനസംബന്ധമായ പ്രയാസങ്ങള്‍ക്കും ശമനം വരുത്തിയിരുന്ന ആചാര്യന്മാര്‍ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത്. ഇതില്‍ വ്യക്തമാകുന്നത് പരിഹാരനിര്‍ദ്ദേശങ്ങള്‍ക്ക് വേദാംഗങ്ങളായ ജ്യോതിഷത്തേയും, വാസ്തുശാസ്ത്രത്തെയും ആയുര്‍വേദത്തെയും വേണ്ടിവിധം ഉപയോഗിച്ചിരുന്നു എന്ന് തന്നെയാണ്. വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യം വന്നതുകൊണ്ട് മാത്രം രോഗികളായി ജീവിക്കുന്ന വീട്ടമ്മമാര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ശയിക്കുന്നത് (ഉറങ്ങുന്നത്) ശരിയായ ദിശയില്‍ അല്ലാതെ വരുന്നത് കൊണ്ട് സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തുന്ന ഗൃഹനാഥന്‍മാരുണ്ട് നമ്മുടെ നാട്ടില്‍, വാസ്തുദോഷം ഉളള വീടുകളില്‍ വസിച്ച് മദ്യപാനികളായവരും, ജീവിതം കൈപ്പിടിയില്‍ നിന്ന് വിട്ട് കളഞ്ഞവരും ധാരാളമുണ്ട്. ജോലിസ്ഥിരതയില്ലാതെ അലയുന്ന ഉദേ്യാഗാര്‍ത്ഥികളും ഉണ്ട് നമ്മുടെ കേരളത്തില്‍. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ നമ്മുടെ നന്മയ്ക്കായി ദോഷപരിഹാരങ്ങള്‍ക്കായി ഉളള ശാസ്ത്രങ്ങളാണ്. ശാസ്ത്രം അറിയുവാന്‍ സമയമായി...janmbhumi
No comments:
Post a Comment