സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍, തിരുവനന്തപുരം
Sunday 22 July 2018 2:57 am IST
വാക്ക്, ഘ്രാണം എന്നിവയ്ക്ക് ശേഷം കണ്ണ്, കാത്, മനസ്സ് എന്നിവയെ പാപം ബാധിക്കുന്നതിനെപ്പറ്റി പറയുന്നു.അഥ ഹ ചക്ഷുരൂചു:, ത്വം ന ഉദ്ഗായേതി...
അതിന് ശേഷം ദേവന്മാര്‍ ചക്ഷുരഭിമാനി ദേവതയോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് അവര്‍ക്ക് വേï് ചക്ഷുരിന്ദ്രിയം ഉദ്ഗാനം ചെയ്തു. ചക്ഷുസ്സ് നിമിത്തമായുïാകുന്ന ഭോഗം ദേവന്മാര്‍ക്കും നല്ലതിനെ കാണുക എന്നുള്ളത് തനിക്കുമായി ആഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ പരാജയം ഉïാകുമെന്ന് കരുതിയ അസുരന്മാര്‍ ഉദ്ഗാതാവിനെ പാപം കൊï് ആക്രമിച്ചു. അനുചിതമായതിനെ കാണുന്നു എന്നത് ആ പാപമാണ്. കണ്ണിനെ പാപം പിടികൂടുമ്പോഴാണ് നമ്മള്‍ ചീത്തയായതിനെ കാണുന്നത്.
അഥ ഹ ശ്രോത്രമൂചു:, ത്വം ന ഉദ്ഗായേതി...
പിന്നെ ദേവന്മാര്‍ ഉദ്ഗാനം ചെയ്യാന്‍ ശോത്രാഭിമാനിയായ ദേവതയോട് പറഞ്ഞു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് ശ്രോത്രേന്ദ്രിയം അവര്‍ക്കായി ഉദ്ഗാനം ചെയ്തു. ശ്രോത്രം നിമിത്തമായ ഭോഗം ദേവന്മാര്‍ക്കും ശോഭനമായതിനെ കേള്‍ക്കുക എന്നതിനെ തനിക്കുമായി ആഗാനം ചെയ്തു. ഈ ഉദ്ഗാതാവിനാല്‍ പരാജയം വരുമെന്ന് കരുതി പാപം കൊï് അസുരന്മാര്‍ ആക്രമിച്ചു. അനുചിതമായതിനെ കേള്‍ക്കുക എന്നത് ആ പാപമാണ്. നല്ലത് കാണുകയും കേള്‍ക്കുയുമാണ് ചെയ്യേïതെങ്കിലും പാപം കരണം ദുഷിച്ചതിനേയാണ് ഇന്നും കിട്ടുന്നത്.
അഥ ഹ മന ഊചു: ത്വം ന ഉദ്ഗായേതി...
പിന്നെ ദേവന്മാര്‍ മനസ്സിനോട് ഉദ്ഗാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് മനസ്സ് അവര്‍ക്കായി ഉദ്ഗാനം ചെയ്തു. മനസ്സ് നിമിത്തമുള്ള ഭോഗം ദേവന്മാര്‍ക്കും ശോഭനമായതിനെ സങ്കല്പിക്കുക എന്നത് തനിക്കുമായി ആഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ പരാജയമുïാകുമെന്ന് വിചാരിച്ച് ഉദ്ഗാതാവിനെ പാപം കൊï് ആക്രമിച്ചു. ഇന്നും അനുചിതമായതിനെ സങ്കല്‍പ്പിക്കുന്നു എന്നത് ആ പാപമാണ്. ത്വക്ക് മുതലായ ദേവതകളേയും ഇതുപോലെ പാപം ബാധിച്ചു.
അഥ ഹേമമാസന്യം പ്രാണ മൂചു: ത്വം ന ഉദ്ഗായേതി...
പിന്നീട് ദേവന്മാര്‍ തങ്ങള്‍ക്ക് വേïി ഗാനം ചെയ്യാന്‍ മുഖ്യ പ്രാണനോട് പറഞ്ഞു. അങ്ങനെയാകാമെന്ന് പറഞ്ഞ് മുഖ്യ പ്രാണന്‍ അവര്‍ക്കായി ഉദ്ഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ പരാജയപ്പെടുത്തുമെന്ന് കരുതിയ അസുരന്മാര്‍ പാപം കൊï് നശിപ്പിക്കാനാഗ്രഹിച്ചു. എന്നാല്‍ ഒരു മണ്ണാങ്കട്ട കല്ലില്‍ ചെന്നിടിച്ച് പൊടിയായി ഇല്ലാതാകുന്നതു പോലെ അവര്‍ നശിച്ചു. തന്മൂലം ദേവന്മാര്‍ സ്വസ്വരൂപത്തെ കൈവരിച്ചു. അസുരന്മാര്‍ പരാഭൂതരായി. ഇങ്ങനെ അറിയുന്നയാള്‍ സ്വസ്വരൂപത്തെ നേടും. അയാളുടെ ശത്രുവായ സഹോദരന്‍ പരാഭൂതനാകും.
വാക്ക് മുതലായ ദേവതമാരെ ഉപാസിച്ച് രക്ഷ കിട്ടാതിരുന്ന ദേവന്മാര്‍ മുഖ്യ പ്രാണനോട് തങ്ങള്‍ക്ക് വേïി ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അസുരന്മാര്‍ മുഖ്യ പ്രാണനെ പാപം കൊï് തകര്‍ക്കാന്‍ നോക്കിയെങ്കിലും സ്വയം തകര്‍ന്ന് തരിപ്പണമായി. ദോഷ സംസര്‍ഗമില്ലാത്ത മുഖ്യ പ്രാണനില്‍ അവരുടെ ശ്രമം നിഷ്ഫലമായി സ്വന്തം നാശത്തിനും ഇടയാക്കി. മുഖ്യ പ്രാണനെ ആശ്രയിച്ചതിനാല്‍ ദേവത്വത്തിനുള്ള തടസ്സങ്ങളും പാപങ്ങളും നീങ്ങി കിട്ടി. അവര്‍ സ്വസ്വരൂപത്തെ കൈവരിച്ചു.
സ്വാഭാവികമായി ഉïായിരുന്ന അജ്ഞാനത്തില്‍ നിന്നും ആസംഗ ദോഷത്തില്‍ നിന്നുംഅവര്‍ കരകയറി. ശാസ്ത്രത്താല്‍ സമര്‍ത്ഥിച്ച ആത്മബോധത്തോട് കൂടിയവരായിത്തീര്‍ന്നു.
No comments:
Post a Comment