ഒരു മനുഷ്യന് വീട് എന്നത് ഒരു സ്വപ്‌നമാണ്. ലക്ഷങ്ങള്‍, കോടികള്‍ ചിലവഴിക്കുന്നതിന് മുന്‍പ് ഒരു വാസ്തു വിദഗ്ധനെ സമീപിയ്‌ക്കേണ്ടതിന്റെ ആവശ്യകത മുന്‍പ് ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ വാസ്തു തത്വങ്ങള്‍ പാലിക്കപ്പെട്ട് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി പലരും വീടിനുളളിലെ സ്ഥലപരിമിതികള്‍ പോരാതെ വരുമ്പോള്‍ വീട് എക്സ്റ്റന്‍ഷന് (അധികമായി മുറികള്‍, ടോയ്‌ലറ്റ് എന്നിവ) വീടിനോട് ചേര്‍ത്ത് നിര്‍മ്മിയ്ക്കാന്‍ നിര്‍ബന്ധിതനാകും. വലിയ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാന്‍ ഒരു നിമിഷത്തെ തെറ്റായ തീരുമാനം മാത്രം മതി. ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ വീട് എക്സ്റ്റന്‍ഷന് സ്ഥാനവും, അളവുകളും കണ്ടെത്തുന്നതാണ് ഉചിതം. ശാസ്ത്രീയത (എ)പടിഞ്ഞാറ്റിനി വാസ്തു മണ്ഡലത്തില്‍ ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിയ്‌ക്കേണ്ട രീതി ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. പുറത്തുളള ചതുരം വാസ്തുമണ്ഡലത്തേയും അകത്തെ ചതുരം വീടിനേയും സൂചിപ്പിക്കുന്നു. വാസ്തുമണ്ഡലത്തിന്റെ മധ്യഭാഗം ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മധ്യഭാഗം ഗൃഹനാഭിയും ഒരേ ബിന്ദുവില്‍ വരാതെ തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കുവാന്‍. പടിഞ്ഞാറ്റിന് പുരയുടെ ബ്രഹ്മനാഭി വാസ്തുമണ്ഡലത്തിന്റെ നിര്യര്‍തി ഖണ്ഡത്തില്‍ ആവണം. (ബി) വടക്കിനി വാസ്തുമണ്ഡലത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മദ്ധ്യഭാഗമായ ഗൃഹനാഭിയും ഒരേ ബിന്ദിവില്‍ വരാതെ വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കാന്‍. വടക്കിനി പുരയുടെ ഗൃഹനാഭി വാസ്തുമണ്ഡലത്തിന്റെ ഈഗാന ബന്ധത്തില്‍ ആകണം. ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിച്ചാല്‍ ആ ഗൃഹത്തില്‍ കൂടുതല്‍ മുറ്റം ഉണ്ടകേണ്ടത് വടക്ക്, കിഴക്ക് ദിക്കുകളിലാണ് വടക്കിനി പുരയ്ക്ക് കൂടുതല്‍ മുറ്റം ഉണ്ടാകേണ്ടത് തെക്ക് പടിഞ്ഞാറ് ദിക്കുകളിലാണ്. മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ ഗൃഹമധ്യഭാഗമായ ഗൃഹനാഭിയും, വസ്തുമണ്ഡല മധ്യഭാഗമായ ബ്രഹ്മനാഭിയും ഒരു ബിന്ദുവില്‍ വരുന്ന വിധത്തില്‍ തെറ്റായാണ് പല വീടുകളും നിര്‍മ്മിയ്ക്കപ്പെട്ടിരിക്കുന്നത്. നിര്‍മ്മിച്ച ഗൃഹത്തിന്റെ ഗൃഹനാഭി മാറ്റാന്‍ സാദ്ധ്യമല്ല. പക്ഷെ വാസ്തുമണ്ഡലം വേണ്ടവിധം പുന:ക്രമീകരിച്ച് ബ്രഹ്മനാഭി ഗൃഹനാഭി എന്നിവ ഒരേ ബിന്ദുവില്‍ വരുന്ന ദോഷത്തില്‍ നിന്ന് രക്ഷനേടാം. അങ്ങനെ ഗൃഹനാഭി ഈശാനഖണ്ഡത്തിലോ, നിര്യര്‍തിഖണ്ഡത്തിലോ വരുത്തി വാസ്തുമണ്ഡലം പുനഃക്രമീകരിച്ച് തരാന്‍ ഒരു വാസ്തുവിദഗ്ധന് കഴിയും. എക്സ്റ്റന്‍ഷന്‍ മുകളില്‍ പറഞ്ഞ പ്രകാരം പടിഞ്ഞാറ്റിനി പുരയിലോ, തെക്കിനി പുരയിലോ നിര്‍മ്മിച്ച ഗൃഹത്തില്‍ നിലവില്‍ ഉളളതില്‍ അധികമായി മുറികള്‍, ടോയിലറ്റുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുന്നത് ഉചിതമായിരിക്കും. ഇത് കേരളത്തിലെ 70 ശതമാനം വീടുകളിലും താമസിക്കുന്നവര്‍ ഈ പറഞ്ഞ പ്രകാരം തെറ്റായി വീട് എക്സ്റ്റന്‍ഷന്‍ നടത്തിയതുമൂലം ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. അധികം തുക ചിലവഴിയ്ക്കാതെ തന്നെ ദോഷകരമായ നിര്‍മ്മിതികളെ നമുക്ക് അനുകൂലമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു അനുഗ്രഹിത വാസ്തു വിദഗ്ധന് കഴിയും. കിഴക്കിനി പുരയിലും തെക്കിനി പുരയിലും വരുന്ന ദോഷങ്ങളും ഇപ്രകാരം പരിഹരിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നവര്‍, ദോഷഫലം ഏകുന്ന വീടുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ദോഷമില്ലാത്ത ഭൂമിയും, വാസ്തു അനുസരിച്ചുളള ഒരു ഗൃഹവും ലഭിയ്ക്കാന്‍ വാസ്തു ഗായത്രി ജപിക്കുന്നത് ഉചിതമായിരിക്കും. ' ഓം അനുഗ്രഹ രൂപായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ വാസ്തു പുരുഷ: പ്രചോദയ:
No comments:
Post a Comment