Sunday, July 01, 2018

വാസ്തുശാസ്ത്രം ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, വിഭാഗത്തിന്റെയോ മാത്രമാണെന്ന് കരുതരുത്. സിംഹം ഗുഹകളിലും, കുരങ്ങ് മരക്കൊമ്പിലും, പക്ഷികള്‍ മരപ്പൊത്തിലും അങ്ങനെ ഓരോ ജീവിയും ഓരോ തരത്തില്‍ കൂടുകെട്ടി അല്ലെങ്കില്‍ കൂടൊരുക്കി ജീവിക്കാനുളള സ്ഥലം ഒരുക്കുന്നു. അപ്രകാരം മനുഷ്യര്‍ക്കും അവരുടെതായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് അഥവാ ശരിയായ വിധത്തില്‍ നിര്‍മ്മിച്ച വാസ്തുദോഷങ്ങളില്ലാത്ത വാസാനുയോജ്യമായ പാര്‍പ്പിടങ്ങള്‍ ഒരുക്കി ജീവിക്കുന്നതിന് ഉളള നിയമങ്ങള്‍ അടങ്ങിയ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. പൂര്‍വ്വിക ആചാര്യ•ന്മാര്‍ എഴുതി വച്ചിരിക്കുന്ന വേദഗ്രന്ഥങ്ങളില്‍ ആയുര്‍വേദംപോലെ തന്നെ ഒരു ശാസ്ത്രശാഖയാണ് സ്ഥാപത്യവേദം. ടി സ്ഥാപത്യവേദത്തിലെ ഒരു ഭാഗത്താണ് മനുഷ്യാലയങ്ങളുടെ നിര്‍മ്മാണ തത്വങ്ങള്‍ പ്രതിപാദിക്കപ്പെടുന്നത്. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭൗതികമായ സുഖസൗകര്യങ്ങള്‍ക്ക് പുറമെ, വാസ്തുവിന്റെ പ്രാധാന്യം മനസ്സിലാക്കി വസ്തുതത്വങ്ങള്‍ മാനിച്ച് അവയ്ക്ക് അനുസൃതമായി നിര്‍മ്മാണം നടത്തുന്നത് ടി കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സംതൃപ്തിയും സന്തോഷവും മനസമാധാനവും നല്‍കുന്നു. വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - സ്ഥലം നിര്‍ണ്ണയം മുതല്‍ വീട് നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകാം. ഈ ആവശ്യത്തിലേക്ക് വസ്തുശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് താഴെ ചര്‍ച്ചചെയ്യുന്നതാണ്. സ്ഥല നിര്‍ണ്ണയം 1) തെക്ക് ഭാഗത്തേയ്‌ക്കോ,പടിഞ്ഞാറു ഭാഗത്തേയ്‌ക്കോ ചരിവുള്ള ഭൂമി തിരഞ്ഞെടുക്കണം. അപ്പോള്‍ മനസിലാക്കാം വടക്കോട്ടോ, കിഴക്കോട്ടോ, വടക്ക് കിഴക്കോട്ടോ ചരുവുള്ള ഭൂമി ഉത്തമമാണ് എന്ന്. 2) തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഇല്ലാത്തഭാഗം തിരഞ്ഞെടുക്കണം.അപ്രകാരം ഉണ്ടെങ്കില്‍ വെള്ളം കെട്ടി കിടക്കാന്‍ സാദ്ധ്യതയുള്ള ആ ഭാഗത്തെ കുഴിവ് മാറ്റിയെടുക്കാന്‍ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം. സാദ്ധ്യമല്ലാ എങ്കില്‍ ടി സ്ഥലം പരിഗണിക്കേണ്ടതില്ല. 3)അടുത്തതായി ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. 1 മീറ്റര്‍ വീതം വീതി, നീളം താഴ്ചയുള്ള ഒരു കുഴിയെടുത്ത് മണ്ണ് മാറ്റിയിടണം. അതിന് ശേഷം ടി മണ്ണ് വീണ്ടും അതേ കുഴിയില്‍ നിക്ഷേപിക്കണം. കുഴി പൂര്‍ണ്ണമായി മൂടിയശേഷവും മണ്ണ് അവശേഷിക്കുന്നു എങ്കില്‍ ആ ഭൂമി ഉത്തമ ഭൂമി ആണ്. പൗരാണികമായി ചെയ്തു വന്നിരുന്ന മണ്ണ് പരിശോധനാ രീതിയാണിത്. ആധുനിക എന്‍ജിനിയറിംഗ് പ്രകാരം ഇന്ന് പല ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവംലബിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ മൂന്ന് പരിശോധനകളും സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സ്വയം കഴിയുന്നതാണ്. മുകളില്‍ പറഞ്ഞ മൂന്ന് വസ്തുതകളും പാലിക്കുന്ന ജലലഭ്യതയും, വാഹന സൗകര്യമുള്ള ഭൂമി ആണ് എന്ന് മനസ്സിലാക്കാന്‍ ഒരു വാസ്തു വിദഗ്ദ്ധന്റെ സേവനം തേടാവുന്നതാണ്. ഭൂമിയെ തന്നെ ദേവഭൂമി, ക്ഷൂദ്രഭൂമി, അധമഭൂമി, ക്ഷത്രിയഭൂമി എന്നിങ്ങനെ പലതായി വേര്‍തിരിച്ചിരിക്കുന്നു. ഒരിക്കല്‍ ശ്മശാനമായിരുന്ന ഭൂമി ഒരിക്കലും വാസയോഗ്യമല്ല. പക്ഷെ മുനുഷ്യജഡം വീഴാത്ത ഭൂമി ലഭ്യമല്ലതാനും. അതിനാല്‍ വാസ്തു നിയമങ്ങള്‍ എല്ലാം പാലിക്കുന്ന ഉത്തമഭൂമി കണ്ടെത്തി തരാന്‍ കണ്ടെത്തിയ ഭൂമിയിലെ വാസ്തു ദോഷങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വാസ്തു വിദഗ്ധന്‍ നിങ്ങളെ സഹായിക്കും. ഇത്രയും ആയികഴിഞ്ഞാല്‍ ഭൂമി വാങ്ങല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം. (തുടരും) കണ്‍സള്‍ട്ടന്റ് വാസ്തു&യോഗ 9946419596

No comments: