Friday, July 20, 2018

ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളിലൊന്നാണ് വിവേകബുദ്ധി. മൃഗങ്ങളില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നതും ഇതുതന്നെ. മനസ്സാണല്ലോ എല്ലാ നന്മകള്‍ക്കും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അദ്ധ്യാത്മ ശാസ്ത്രപ്രകാരം മനസ്സിന് നാലു ഘടകങ്ങളുണ്ട്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം. മനസ്സില്‍ എത്തുന്ന ചിന്തകളെ വിവേചനം ചെയ്തു വേര്‍തിരിക്കുന്നത് ബുദ്ധിയുടെ പ്രവര്‍ത്തനമാണ്. ഈ ബുദ്ധിക്ക് രണ്ടു ഭാഗങ്ങളുണ്ട്. വിവേകബുദ്ധിയും അവിവേകബുദ്ധിയും. സത്ത്വഗുണികളില്‍ വിവേകബുദ്ധിയും രജോതമോയായ രാവണന്റെ ചിന്തകളില്‍ പലപ്പോഴും വിവേകബുദ്ധി കടന്നുവരാറുണ്ട്. രാമനെക്കുറിച്ചായിരുന്നു അന്നുരാത്രി രാവണന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്ക്കുനിന്ന് എതിരിട്ട്‌കൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്ക്കുനിന്ന് എതിരിട്ട് അരയാമം കൊണ്ട് വധിച്ചയാള്‍ അസാമാന്യ യുദ്ധവൈഭവമുള്ളയാളായിരിക്കണം. തീര്‍ച്ചയായും രാമന്‍ മനുഷ്യനായിരിക്കില്ല. ഭക്തവത്സലനും, മുക്തിദായകനുമായ ഭഗവാന്‍ നാരായണന്‍ ബ്രഹ്മാദിദേവന്മാരുടെ അപേക്ഷപ്രകാരം ഭൂമിയില്‍ മനുഷ്യനായി അവതരിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇത് തന്നെ വധിക്കാന്‍ പിറന്ന രാമന്‍ തന്നെയായിരിക്കണം. രാമന്റെ കൈകൊണ്ട് താന്‍ മരിക്കുകയാണെങ്കില്‍ വൈകുണ്ഠരാജ്യത്തിന് അവകാശിയാകും. അതല്ല തനിക്കു രാമനെക്കൊല്ലാന്‍ സാധിച്ചാല്‍ വിശൈ്വകസുന്ദരിയായ സീതയെ ഭാര്യയാക്കി എന്നും രാക്ഷസേശ്വരനായി വാഴാം. അതുകൊണ്ട് എത്രയുംവേഗം സീതയെ അപഹരിക്കാനുള്ള വഴിനോക്കണം. പണ്ട് ജയവിജയന്മാര്‍ക്ക് വിഷ്ണു നല്‍കിയ ശാപവും ശാപമോക്ഷവും ഓര്‍മ്മ വരുന്നു. മൂന്നുജന്മം വിദേ്വഷഭക്തിയോടെ തന്നെ ഭജിച്ചാല്‍ മുക്തി നല്‍കാമെന്നു വരം നല്‍കിയിട്ടുണ്ടല്ലോ. താനും കുംഭകര്‍ണനും ആ ജയനും വിജയനുമാണെന്ന് ജ്യോതിഷികള്‍ പറഞ്ഞിട്ടുണ്ട്. നാരായണനാണ് രാമനെങ്കില്‍ വിദേ്വഷഭക്തികൊണ്ടു മാത്രമേ തങ്ങള്‍ക്ക് മുക്തിതരൂ. അതിനായി പരിശ്രമിക്കാം. പിന്നീട് രാവണന്‍ സദാ രാമനെത്തന്നെയാണ് ചിന്തിച്ചിട്ടുള്ളത്.
janmabhumi

No comments: