Wednesday, November 28, 2018

വാല്മീകി രാമായണം-36
വാല്മീകി വീണ്ടും കുമാരൻമാരുമായി യാത്ര തിരിച്ചു. കുറേ ദൂരം ചെന്നപ്പോൾ ഒരാശ്രമം കണ്ടു. രാമൻ പറഞ്ഞു എന്ത് പ്രസന്നമായ ഇടമാണിത്. അങ്ങോട്ടേയ്ക്ക് പോകുമ്പോഴേ മനസ്സ് ശാന്തമാകുന്നു. ഇതേത് സ്ഥലമാണ്. വിശ്വാമിത്രൻ പറയുന്നു ഈ സ്ഥലത്തിന് അനംഗം എന്ന് പേര്. ശിവൻ ഇവിടെയാണ് തപസ്സ് ചെയ്തത്. ശിവന്റെ തപസ്സ് കാളിദാസൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. ശിവൻ അഗ്നിക്കു മുന്നിലായിരുന്നു തപസ്സ് ചെയ്യുന്നു.
തത്രാഗ്നി മാതായ സമിത് സമിദ്ധേ
സ്വമേവ മൂർത്തന്ത്യ രമശ്ച മൂർത്തിഹി
സ്വയം വിധാത തപസ ഫലാനാം
കേനാഭി കാമേന തപസചാരാം
ശിവനെന്തിന് തപസ്സ് ചെയ്തു. കേനാഭി കാമേന തപസചാരാം. ദേവിയെ തന്നോടു ചേർക്കുന്നതിനായി. ദേവി അപർണ്ണയായി തപസ്സ് ചെയ്തത് എല്ലാവർക്കും അറിയാം എന്നാൽ ദേവി തപസ്സ് ചെയ്യുന്നതിന് മുൻമ്പെ ശിവൻ തപസ്സു തുടങ്ങിയിരുന്നു. ദേവിയുടെ തപസ്സിന്റെ ഫലം ഈശ്വരൻ ,ഈശ്വരന്റെ തപസ്സിന്റെ ഫലം ദേവി.
പരസ്പര തപസ്സമ്പത് ഫലാ ഇതൊ പരസ്പരൗ.
അങ്ങനെ പരമേശ്വരൻ അഗ്നിയെ മുൻനിർത്തി തപസ്സു ചെയ്തയിടമാണ് ഈ സ്ഥലം. ആദ്ധ്യാത്മികതയിൽ ലോജിക് ഒന്നും ഇല്ല. ശ്രദ്ധയുള്ള ഒരുവന് ഇത്തരം കഥകൾ ധാരാളം . അതില്ലാത്തവൻ ലോജിക് എന്ത് എന്ന് ചോദിച്ചു കൊണ്ടിരിക്കും. ആ തപോഭൂമി നോക്കി മഹർഷി പറഞ്ഞു ശിവനിവിടെയാണ് കാമ ദഹനം ചെയ്തത്. കാമന എരിഞ്ഞടങ്ങിയ ഇടമായതു കൊണ്ട് അപാര ശാന്തതയാണിവിടം. ഈ ആശ്രമത്തിൽ തപസ്സു ചെയ്യുന്ന മറ്റു അന്തേവാസികൾ വളരെ ധർമ്മ നിഷ്ഠരും ശാന്തരുമാണ്. അവിടെ അവർ തങ്ങി.
തപസ്സ് ചെയ്യുന്ന ഒരാളെ ദർശിക്കുമ്പോൾ തന്നെ നമുക്ക് ശ്രദ്ധ വരും. അനുഷ്ഠാനങ്ങൾക്ക് ഒരു ഊർജ്ജം വേണ്ടിയിരിക്കുന്നു. രാമലക്ഷ്മണൻമാർ സാധന ചെയ്തിട്ട് വിശ്വാമിത്രന്റെ അരികിൽ ചെന്നിരുന്നു. വേദശാസ്ത്രങ്ങൾക്കെല്ലാം പ്രമാണമായ, തപസ്സുകൾക്ക് പരായണമായ, യാഗ യജ്ഞങ്ങൾക്ക് പ്രമാണമായ വിശ്വാമിത്ര മഹർഷിയോട് പേരക്കുട്ടികൾ എന്ന പോലെ രാമലക്ഷ്മണൻമാർ കഥ കേൾക്കാനായിരുന്നു. അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം അവർ നദിക്കരയിലേയ്ക്ക് പോയി .
Nochurji ...malini dipu

No comments: