Budhanoor Jayanarayanan
ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച
,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് "ജാതിവ്യവസ്ഥ" എന്ന് നിസ്സംശയം പറയാം .ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ?
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കുക എന്നതാകുന്നു ഈ ലക്ഷ്യം.
ജാതി എന്നാൽ എന്താണ് ? പൗരാണിക ഭാരതത്തിലെ നിയമ സംഹിതകളിൽ ഒന്നായ മനുസ്മൃതി നാല് ജാതികളെ കുറിച്ച് പറയുന്നു.അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം) .
( മനുസ്മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ , ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,സ്വേദജം എന്നാൽ ഊഷ്മാവിൽ നിന്ന് ജന്മം എടുക്കുന്നവ ,യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ .ഇവ നാലാകുന്നു മനുസ്മൃതി പറയുന്ന ജാതികൾ.
അപ്പോൾ ഒരു കാര്യം വ്യക്തമാവുന്നു . 'ജാതി' എന്ന വാക്കിനെ നാം GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.നാം എല്ലാം 'യോനിജം' എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്ന.
ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ"
അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ 'വർണ്ണം' ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ 'ചാതുർവർണ്യം' എന്ന് വിളിക്കുന്നു . എന്താണ് ചാതുർവർണ്യം ?
ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു;
"ചാതുർവർണ്ണ്യം മയാ സൃഷ്ട്ടം ഗുണകർമ്മ വിഭാഗശ്ച "
(ഭഗവത്ഗീത 4 -13 )
''ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.'' വർണ്ണം എന്ന പദത്തിന് 'വരിക്കുക' എന്നാണ് അർത്ഥം.വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു. വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?
വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് , അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....ഈ വിഷയം അൽപ്പം ഒന്ന് വിശദമാക്കാം...
ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.
1 . ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
2 . രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY /
POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ
തുടങ്ങിയവർ ).
3 . ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS .
4 . സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.
ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.സമൂഹത്തിന്റെയ്യും വ്യക്തിയ്യുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിത
മാണ്.സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനു
ം അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല .ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
ഭഗവത് ഗീത വീണ്ടും പറയുന്നു ;
'' ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : " (ഗീത 18 -41 )
'ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു."
ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്മൃതി പറയുന്നു ;
1 . " അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് " ( 1 - 88 )
പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ .
2 . " പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.
3 . " പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച " (1 - 90 )
കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
4 ." ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. " ( 1 - ൯൧ )
പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.
(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )
ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.
"ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല .ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല."
ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം. ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.
നമുക്ക് അറിയാം പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.ഈ കാലയളവിനെ "ബ്രഹ്മചര്യം" എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.ഈ ചടങ്ങിനെ "സമാവർത്തനം" എന്ന് പറയുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ " GRADUATION DAY ".
ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്
രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്.മുൻപ് സൂചിപ്പിച്ചതു പോലെ ഇവയ്ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് തന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് നമുക്ക് കാണാം.ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും , ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം .
( ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)
മഹാഭാരതം പറയുന്നു;
" കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )
ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?
" സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II "
( മഹാഭാരതം അനുശാസനപർവ്വം 3 19 )
ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?
ഇപ്രകാരം ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.സർവ്വ വർണ്ണികാരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന
്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു. അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊ
ന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.
# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം ....

ചോദ്യം . വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?
ഉത്തരം : ഒരിക്കലും അല്ല . എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...
യജുർവേദം പറയുന്നത് കാണുക ;
" യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ " (യജുർവേദം 26 - 2 )
" ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും
,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും ."
ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ നമുക്ക് ?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണനോ , ഭാരതത്തിനോ മാത്രം അവകാശപ്പെട്ടതല്ല...

ചോദ്യം : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?
ഉത്തരം : ഇല്ലാ എന്ന് തന്നെയാണ് മറുപടി . മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം . രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം .
ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).
യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക ...

ചോദ്യം : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?
ഉത്തരം : അല്ല എന്ന് തന്നെ വീണ്ടും മറുപടി .എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ . ഈശ്വരനെ "അകായം" എന്ന് വേദം വിശേഷിപ്പിക്കുന്നു. അകായം എന്നാൽ ശരീരരഹിതമായതു .ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?
'' പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ " .
സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു .ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.
നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; "ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ് ". അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ .
ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ് .നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല .ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക .

ചോദ്യം : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?
ഉത്തരം : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട
ുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു .വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത നമുക്ക് കൈമോശം വന്നത് കൊണ്ടും തന്നെ .

ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.
CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച " THE NEW CAMBRIDGE HISTORY OF INDIA " സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
"CASTE ,SOCIETY AND POLITICS IN INDIA " എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു .ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.
ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ .ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.
ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി ...ജാതീയതയെ ഉന്മൂലനം ചെയ്യാൻ നാം സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു ....
കടപ്പാട് : സജീഷ് ശിവ

No comments:
Post a Comment