Thursday, November 29, 2018

ശിവാജി മഹാരാജാവിന്റെ കാലത്ത് രാത്രി Raigad ൽ കോട്ടവാതിൽ അടച്ചു കഴിഞ്ഞാൽ ആർക്കും പുറത്തേക്ക് പോകുവാൻ കഴിയില്ലായിരുന്നു. ഗ്രാമത്തിൽ നിന്ന് ഹീരാബായ് എന്ന് പേരുള്ള ഒരു അമ്മ പാൽ കൊണ്ടുവന്നിരുന്നു, തിരിച്ചുപോകാൻ വൈകി, കോട്ടവാതിൽ അടച്ചതിനാൽ പുറത്തുകടക്കാനായില്ല. വീട്ടിൽ തന്റെ കുഞ്ഞ് അമ്മിഞ്ഞപ്പാലുകുടിക്കാനാവാതെ ഉറങ്ങാതെ കിടന്നു കരയുമല്ലോ എന്നോർത്തപ്പോൾ അമ്മക്ക് വെറുതെയിരിക്കാനായില്ല. ചുറ്റും പരക്കം പാഞ്ഞുനടന്ന ആ അമ്മ, ഒരുഭാഗത്ത് കല്ലിളകിപ്പോയ മതിൽ കണ്ടപ്പോൾ അതിൽ പിടിച്ചു കയറിയിട്ട് അപ്പുറം കടക്കുമ്പോൾ രാജഭടന്മാർ തടയാൻശ്രമിച്ചു. കൂട്ടാക്കാതെ അവർ ആ വഴിയേ രക്ഷപ്പെട്ടു വീട്ടിലെത്തി. രാജഭടന്മാർ വിവരം രാജാവിനെ അറിയിച്ചു. ഒരു സ്ത്രീക്ക് പുറത്തുകടക്കാൻ സാധിക്കുമെങ്കിൽ, ശത്രുക്കൾക്ക് കോട്ടക്കകത്തേക്ക് കടക്കുവാനും വഴിയൊരുക്കിയേക്കാമല്ലോ. പിറ്റേന്ന് ആ അമ്മ പാലും കൊണ്ട് പതിവുപോലെ വന്നപ്പോൾ ശിവാജി മഹാരാജിനെ മുഖം കാണിക്കാൻ ഉത്തരവായി. രാജാവ് ഈ അമ്മയേയും കൊണ്ട് ഭടന്മാർ കാണിച്ചുകൊടുത്ത കല്ലിളകിയിരിക്കുന്ന ഉയർന്ന മതിലിന്നപ്പുറം കാണുവാൻ പാകത്തിന് ഒരു സ്ഥലത്തുപോയിനിന്നു. അമ്മയോട് താന് കേട്ടകാര്യങ്ങൾ സത്യമാണോ എന്നാദ്യം ചോദിച്ചു. തന്റെ കുഞ്ഞ് വിശന്നു കരയുന്ന രംഗം ഓർത്തപ്പോൾ മതിലുചാടിയതാണെന്നവർ സമ്മതിച്ചു. അതിനുശേഷം മതിലിന്നപ്പുറത്തേക്ക് രാജാവ് ദൂരദർശിനിയിലൂടെ അമ്മക്ക് അവർ മതിലിനപ്പുറം കുത്തനെയുള്ള ദുർഘടം പിടിച്ച ഇറക്കമുള്ള (ചെങ്കുത്തായ മലയിറക്കം) കാണിച്ചുകൊടുത്തു. താൻ കഴിഞ്ഞദിവസം ഈവഴിയാണ് കടന്നുപോയി വീട്ടിലെത്തിയതെന്ന് ആ അമ്മക്ക് പോലും വിശ്വസിക്കാനായില്ല.
മുകളിലെഴുതിയ സംഭവം Raigad ൽ നടന്നതാണ്. ഹീരാബായുടെ ഓർമ്മക്കായി ശിവാജി മഹാരാജ് ഒരു light house (അവിടെത്തന്നെ) അവരുടെ പേരിൽ പണിതീർത്തിട്ടുണ്ട്. Light house മറ്റുള്ളവർക്ക് നേരായ മാർഗ്ഗദർശനം നൽകുന്നതാണല്ലോ, അകലേക്കൂടി കടന്നുപോകുന്ന കപ്പലുകൾക്കുപോലും! ഹീരാബായിയും നമുക്കൊരു വഴികാട്ടി തന്നെ!
 
 മാതൃവാത്സല്യം എന്നത് ത്യാഗത്തിന്റെ പ്രതീകം. ഈ പ്രപഞ്ചം നിലനിൽക്കുന്നത് തന്നെ മാതൃവാത്സല്യത്തിന്റെ ബലത്തിലാണ്. vanajaravi nair 
Vana💕

No comments: