Monday, November 26, 2018

ഒരു സ്ഥലത്ത് രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു ചെറുപ്പംമുതലേ ബൗദ്ധികപരമായും ആത്മീയപരമായയും അവർ യോജിപ്പില്ലായിരുന്നു അതിൽ ഒന്നാമൻ 50 വയസ്സ് കഴിഞ്ഞപ്പോൾ സന്യാസം സ്വീകരിച്ച് ബദരീനാഥിലേക്ക് പോയി കുറേക്കാലം കഴിഞ്ഞ് അദ്ദേഹം രണ്ടാമനായ സുഹൃത്തിനെ കാണാൻ ഗൃഹത്തിലെത്തി. അപ്പോൾ അദ്ദേഹത്തിന് വയസ്സ് 54 . ഒന്നാമൻ ചോദിച്ചു മൂപ്പരെ ഇപ്പോൾ വരുന്നുണ്ടോ ഈ ബാധ്യതകളെ വിട്ട് അപ്പോൾ രണ്ടാമൻ പറഞ്ഞു ഇപ്പോൾ പറ്റില്ല എൻറെ മകന് കാര്യപ്രാപ്തി ഉണ്ടാകുമ്പോൾ വരാം  ഒന്നാമൻ പോയി 5 കൊല്ലം കഴിഞ്ഞപ്പോൾ ഒന്നാമൻ വീണ്ടും വന്നു
 അപ്പോഴേക്കും രണ്ടാമൻ മരിച്ച് ഒരു കാള യായി അവിടെ തന്നെ ഉണ്ടായിരുന്നു ഇത് മനസ്സിലാക്കിയ ഒന്നാമൻ കാളയുടെ മുമ്പിൽ പോയി മൂപ്പരേ എനിക്ക് മനസ്സിലായി എൻറെ കൂടെ വരുമോ എന്ന് ചോദിച്ചു അപ്പോൾ ആ കാള പറഞ്ഞു സുഹൃത്തേ എനിക്ക് നിങ്ങളുടെ കൂടെ ബദ്രി വനത്തിൽ വരാൻ ആഗ്രഹമുണ്ട് പക്ഷേ എൻറെ മകൻ കൃഷി ചെയ്യുമ്പോൾ ശരിക്കും ചാല് കീറാൻ അറിയില്ല. ഞാനാണെങ്കിൽ വേണ്ടപോലെ നുകം തോളിൽ ചുമന്ന് ചാലു കീറി കൊടുക്കും.  അവന് കുറച്ച് സഹായമാകും. അതുകൊണ്ട് തൽക്കാലം ഞാൻ വരുന്നില്ല അടുത്തപ്രാവശ്യം വരാം എന്ന് പറഞ്ഞു പിന്നെയും അഞ്ചു കൊല്ലം കഴിഞ്ഞു ഒന്നാമനായ സുഹൃത്ത് വന്നു. അപ്പോൾ കണ്ടത് ഒരു നായയാണ് പഴയ കാള തല്ലു വാങ്ങി വയസ്സായി ചത്തു അതിൽ പിന്നീട് അയാൾ നായ ആയി ജനിച്ചിട്ട് അവിടെ തന്നെ ഉണ്ടായിരുന്നു അപ്പോൾ ഒന്നാമൻ ചോദിച്ചു മൂപ്പരെ ഇപ്പോഴെങ്കിലും വരുമോ അപ്പോൾ രണ്ടാമൻ പറഞ്ഞു എൻറെ മകൻ അധ്വാനിച്ച് കുറേ സമ്പത്ത് ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് അവന് ഒരു ശ്രദ്ധയുമില്ല അതുകൊണ്ട് വല്ല കള്ളന്മാരും വരികയാണെങ്കിൽ അത് അപഹരിക്കാൻ ആരെങ്കിലും വന്നാൽ ഞാനൊന്ന് കുരച്ച് കാണിച്ചാൽ അവനൊരു സഹായമാവില്ലേ. അതുകൊണ്ട് ഇപ്പോഴും വരാൻ നിവർത്തിയില്ല എന്ന് പറഞ്ഞു ഒന്നാമൻ ആവർത്തിച്ചു ഇനി ഞാൻ വരില്ല പ്രാരാബ്ധം നീ അനുഭവിച്ചോളൂ എന്നുപറഞ്ഞ് വിടവാങ്ങി
ഇതുപോലെയാണ് നമ്മൾ പലരുടെയും ജീവിതം😔

No comments: