തന്നനുഗ്രഹിക്കുന്നത് വരമാണെങ്കില്‍, പറിച്ചെടുത്തനുഗ്രഹിക്കുന്നത് കൃപയാണ്. വരം നിങ്ങളെ കൂടുതല്‍ കൂടുതല്‍ വ്യവഹാരത്തിലേക്കു തള്ളിവിട്ട് നിങ്ങളെ കൂടുതല്‍കൂടുതല്‍ അപൂര്‍ണ്ണരാക്കി മാറ്റുമ്പോള്‍ പറിച്ചെടുത്തനുഗ്രഹിക്കുന്നത് നിങ്ങളെ പൂര്‍ണ്ണതയിലേക്കു നയിക്കുന്നു.
ബലിക്ക് സകല സ്ഥാനമാനങ്ങളും വസ്തുവകകളും നല്‍കിയപ്പോഴും, സാക്ഷാല്‍ ഇന്ദ്രപദവി തന്നെ നല്‍കിയപ്പോഴും ഭഗവാന്‍ കൃപ ചെയ്തു എന്നു പറഞ്ഞില്ല. മറിച്ച് ബലിയില്‍ നിന്നും ഭഗവാന്‍ എല്ലാം പറിച്ചെടുത്തപ്പോള്‍ ബലി പറഞ്ഞത്, ''ഭഗവാനേ; അവിടുന്നെനിക്ക് കൃപ ചെയ്തു'' എന്നാണ്.
ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്നത് കൃപയാണെന്നു തെറ്റിദ്ധരിക്കരുത്; മറിച്ച്, ആര്‍ക്കോണോ കൃപചെയ്യൊനുദ്ദേശിക്കുന്നത് അയാളിലെ ഭഗവദ്ചൈതന്യത്തെ മറച്ചുപിടിച്ചിരിക്കുന്ന ജീവാഹന്തയെ അപ്പാടെ പറിച്ചെടുത്തുകളയാന്‍ നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ അയാള്‍ക്കു കൃപ ചെയ്തു എന്നു പറയാം.
ബഹിര്‍മുഖമായ മനസ്സിനെ അന്തര്‍മുഖമാക്കി തിരിച്ചുവിടാന്‍ എന്തൊക്കെ ഉപകരിക്കുമോ, അതെല്ലാം കൃപയാണ്. കൃപയെ അറിയുക, കൃപ ചെയ്തുകൊണ്ടിരിക്കുക... ഇത് പരമമായ ധര്‍മ്മമാകുന്നു...sudha bharat
No comments:
Post a Comment