ഹരേ ഗുരുവായൂരപ്പാ ... ഇന്ന് അങ്ങയുടെ ബാലമുകുന്ദസ്വരൂപനായ അലങ്കാരം അതിഗംഭീരമായി... സ്വരൂപത്തിന് ചുറ്റും വെള്ള മന്ദാര മാലയാൽ പ്രശോഭിക്കുന്ന അങ്ങ് .. പാദാഗ്രത്തെ പിടിച്ച് ആസ്വദിക്കുന്നു... ഭഗവൽ പാദമാണ് ഏക ആശ്രയം ... ആശ്രയിക്കൂ .. ഇവിടെ ഗുരുവായൂരിൽ അത് സാദ്ധ്യമാണ് എന്ന് ഭഗവാൻ കാണിച്ചു തരുന്നു.....
ഭഗവാനെ തൊഴുത് പിൻഭാഗത്ത് എത്തിയാൽ പദ്മനാഭസ്വാമിയുടെ പാദങ്ങൾ ..പാദാഗ്രം വ്യക്തമായി കാണിച്ചു തരുന്നു.... മേൽപ്പത്തൂർ നാരായണീയത്തിൽ ഈ വർണ്ണന ചെയ്തിട്ടുണ്ട്.... അവിടെ അഭയം പ്രാപിച്ചാൽ രക്ഷിക്കാനായി നരസിംഹ രൂപത്തിൽ പടിഞ്ഞാറ് ഭാഗത്ത് ഭഗവാൻ നിലകൊള്ളുന്നു.... ആഞ്ഞം തിരുമേനി പറയുമത്രെ വേറെ എവിടെ നമസ്ക്കരിക്കാൻ മറന്നാലും നാലമ്പലത്തിൽ ഭഗവാന്റെ പിൻഭാഗത്ത് നമസ്ക്കരിക്കാൻ മറക്കരുത് ...
കേനോപനിഷത്തിലെ രണ്ടാം ശ്ലോകമാണിത്
" ശ്രോത്രസ്യ ശോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണ:
ചക്ഷുഷശ്ചക്ഷുരതി മുച്യ ധീരാ:
പ്രോത്യാസ്മാല്ലോകാദമൃതാ ഭവന്തി "
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണ:
ചക്ഷുഷശ്ചക്ഷുരതി മുച്യ ധീരാ:
പ്രോത്യാസ്മാല്ലോകാദമൃതാ ഭവന്തി "
ഏതൊരു പരബ്രഹ്മമാണോ കണ്ണിന് കണ്ണായി മനസ്സിനു മനസ്സായി വാക്കിന് വാക്കായി പ്രാണനു പ്രാണനന്നായി കാതിന് കാതായി പരിലസിക്കുന്നത് ആ പരബ്രഹ്മത്തെ അറിയുന്ന ജ്ഞാനികൾ ഈ ലോകം വിട്ടു പോയി അമരന്മാരായി തീരുന്നു.....
ഭഗവൽ അനുഭൂതി ദൃഢമായി അനുഭവപ്പെടുമ്പോൾ ലൌകിക സുഖങ്ങൾ ഉപേക്ഷിച്ച് ഭഗവാനെ ശരണം പ്രാപിച്ച് മഹാത്മാക്കൾ ഈ കലിയുഗത്തിലും സുലഭമായി കാണാം.... ശ്രീരാമകൃഷ്ണ ദേവൻ കാളി ഉപാസനയിലൂടെ.... രമണമഹർഷി അരുണാചലേശ്വരനെ സേവിച്ച്... ആഞ്ഞം തിരുമേനി ഗുരുവായൂരപ്പനെ ഉപാസിച്ച്.... അങ്ങനെ ഇനിയും എത്രയോ അറിയപ്പെടാത്ത ഉപാസകന്മാരുണ്ട് മുക്തി നേടിയവർ... ഇനി ജീവിതത്തിൽ അവസാന നിമിഷത്തിൽ വേഴപ്പറമ്പിൽ തിരുമേനിയെ പോലെ നവതിയിൽ ഗുരുവായൂരപ്പനെ ഒരു ശ്ലോകം ചൊലി മുക്തി നേടിയ മഹാത്മക്കളും ഉണ്ട്....
ഗുരുവായൂരപ്പന്റെ കൃപയാൽ നമ്മൾക്കും ആ തൃപാദത്തെ ആശ്രയിക്കാൻ തോന്നുമാറകട്ടെ.. ഹരേ ഹരേ...sudhir chulliyil
No comments:
Post a Comment