ഹരേ ഗുരുവായൂരപ്പാ
ഇന്ന് അങ്ങയുടെ മുരളിധര രൂപത്തിലുള്ള അലങ്കാരം അതി മനോഹരമായിരിക്കുന്നു ... എതൊരു ഭക്തന്റെയും മനസ്സിനെ ആകർഷിക്കാൻ തക്കവണ്ണം അങ്ങയുടെ വേണുഗാനം കൊണ്ട് സാധിക്കുന്നു.....
ഇന്ന് അങ്ങയുടെ മുരളിധര രൂപത്തിലുള്ള അലങ്കാരം അതി മനോഹരമായിരിക്കുന്നു ... എതൊരു ഭക്തന്റെയും മനസ്സിനെ ആകർഷിക്കാൻ തക്കവണ്ണം അങ്ങയുടെ വേണുഗാനം കൊണ്ട് സാധിക്കുന്നു.....
തൃക്കാൽ രണ്ടും പിണച്ചാ തിരുമുഖകമലം ദക്ഷിണെ ചായ്യ്ച്ചുവെച്ചും തൃകയ്യിൽ കാഞ്ചനോടകുഴലുമതപിടിച്ചൂതി മന്ദം ഹസിച്ചും തക്കത്തിൽ പീലിചൂടി കരിമുകിൽലൊളിയും പൂണ്ടു നിൽക്കും മുകുന്ദൻ നൽകാരുണ്യന നിത്യം മമ ഹൃദി കളിയാടിടുവാൻകയ്യ് തൊഴുന്നേൻ....
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഇന്ന് മുതൽ കേനോപനിഷത്തിലെ മന്ത്രങ്ങളാണ് അനുസ്മരിക്കുന്നത്. ഈ ഉപനിഷത്ത് പ്രധാനമായും ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന്റെ കർത്താവിനെ പറ്റി ചിന്തിക്കുന്നു.
" കേനേഷിതം പതതി പ്രേഷിതം മന:
കേന പ്രാണ: പ്രഥമ: പ്രൈതി യുക്ത:
കേനേഷിതാം വാചമിമാം വദന്തി
ചക്ഷു: ശ്രോത്രം ക ഉ ദേവോ യുനക്തി."
കേന പ്രാണ: പ്രഥമ: പ്രൈതി യുക്ത:
കേനേഷിതാം വാചമിമാം വദന്തി
ചക്ഷു: ശ്രോത്രം ക ഉ ദേവോ യുനക്തി."
ആരുടെ പ്രേരണയാൽ മനസ്സ് വിഷയങ്ങളിൽ പതിക്കുന്നു..? ആരുടെ നിയോഗമനുസരിച്ച് പ്രാണൻ ചലിക്കുന്നു.? ആരുടെ പ്രേരണയാൽ വാക്കുകൾ ഉച്ചരിക്കപ്പെടുന്നു? എത് ദേവനാണ് ശോത്രങ്ങളെയും നേത്രങ്ങളെയും നിയോഗിക്കുന്നത്....?
ഓരോ ജീവാത്മാവിന്റെയും അവസ്ഥയാണ്.ഈ ഇന്ദ്രിയ പ്രവർത്തനങ്ങൾ പലതും നേടുമ്പോൾ ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കാനുള്ള ഊർജ്ജം നൽകുന്ന ശ്രോതസ്സിനെ കുറിച്ച് ചിന്തിക്കാറില്ല. എപ്പോഴേങ്കിലും ഒന്ന് ചിന്തിച്ചാൽ അത് അദ്ധ്യാത്മിക സാധനയായി. ഭാഗവതമാകുന്ന അമൃത് പാനം ചെയ്യ്താൽ നമ്മുടെ മനസ്സിനെ ഒരു വൃന്ദാവനമാക്കി മാറ്റാം. അത് വഴി മോക്ഷദ്വാരകയിൽ കൂടി കടക്കാൻ സാധിക്കും. ജീവനെ ബ്രഹ്മാനുഭൂതിയിലേക്ക് എത്തിക്കാൻ ഭാഗവതമാകുന്ന അമൃത് പാനം ചെയ്യണമത്രെ!......sudhir chulliyil
No comments:
Post a Comment