*രാസലീല 56*
ജയതി തേഽധികം ജന്മനാ വ്രജ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷു താവകാ
ത്വയി ധൃതാസവ: ത്വാം വിചിന്വതേ
അസു എന്ന്വാച്ചാൽ പ്രാണൻ. നമ്മളിൽ പ്രാണൻ നില്ക്കുന്നത് സൂക്ഷ്മമായി ചിന്തിച്ചാൽ ആഗ്രഹമുള്ളതുകൊണ്ടാണ്. ഈ ജന്മത്തിൽ സഫലമാവേണ്ട ആഗ്രഹങ്ങളുടെ ക്വോട്ട കഴിഞ്ഞാൽ പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടു പുറത്തു പോകും. ഭഗവദ് പ്രാപ്തി മാത്രം ആഗ്രഹമായിട്ടുള്ളവരാണ് ത്വയി ധൃതാസുക്കൾ. ഭഗവാനിൽ 'അസു' വിനെ ഭഗവദ് പ്രാപ്തിക്കായിക്കൊണ്ട് ധരിച്ചിരിക്കുന്നവർ. ജീവിക്കുന്നത് തന്നെ ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. എപ്പഴെങ്കിലും ഭഗവദ് സാക്ഷാത്കാരം ഉണ്ടാവണം. അതിന് വേണ്ടി കാത്തു കൊണ്ട്
ത്വയി ധൃതാസവ: ത്വാം വിചിന്വതേ.
ജീവിതം മുഴുവൻ ഭഗവദ് പ്രാപ്തിക്കായി പിടഞ്ഞു കൊണ്ടിരിക്കുന്നവര് ഹേ ദയിത, ഹേ കൃഷ്ണാ, അങ്ങയെ തന്നെ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. അങ്ങയുടെ ജന്മം കൊണ്ട് ഈ വ്രജഭൂമി ജയതി. വ്രജം പാരിവ്രജ്യരൂപത്തിലുള്ള സന്യാസം എന്നർത്ഥം. അപ്പോ ഗോപികകൾ സന്യാസികളാണ്. സന്യാസം എപ്പോ സഫലമാവും. സന്യാസികളുടെ സ്ഥിതി ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ കാര്യം ഒക്കെ പോട്ടെ. നമ്മുടെ കാര്യം നമുക്ക് ഭഗവാനെ കിട്ടിയിട്ടില്ലെങ്കിലും വേറെ കുറെ സുഖം ഒക്കെ അനുഭവിക്കാം ന്നൊക്കെ ഏർപ്പാടാക്കി വെച്ചിട്ടാണ് വന്നിരിക്കണത്. സന്യാസികള് കൈയും പിടിയും ഒക്കെ വിട്ടിട്ട് മലയുടെ മുകളീന്ന് ചാടുന്ന പോലെ ആണ്. എല്ലാം ഉപേക്ഷിച്ചു. സകലതും ഉപേക്ഷിച്ച് തെരുവിലിറങ്ങി നില്ക്കാണ്. എന്താ വിശ്വാസം.
ഭഗവാൻ രക്ഷിസ്യതി വിശ്വാസ:
ഭഗവാൻ രക്ഷിക്കും.
ഭഗവാൻ ഞങ്ങൾക്ക് ദർശനം തരും. ഭഗവദ് അനുഭവം ഉണ്ടാവും. എന്ന് ധരിച്ച് അതിനുവേണ്ടി സ്വാത്മാർപ്പണം ചെയ്തവരാണ് യതികൾ. അവരാണ് പരിവ്രാജകന്മാര്. അവരുടെ മണ്ഡലമാണ് വ്രജം. ആ വ്രജം എപ്പോ ജനിക്കുന്നു
തേ ജന്മനാ,
എന്ന്വാച്ചാൽ ജ്ഞാനസ്വരൂപനായ കൃഷ്ണൻ ഹൃദയത്തിൽ പ്രകാശിച്ചാലേ സന്യാസത്തിന് ഫലമുള്ളൂ. ഭഗവദ് അനുഭവം ഉണ്ടാവണം. നൈഷ്ക്കർമ്മ്യമപി അച്യുത ഭാവവർജിതം ന ശോഭതേ ജ്ഞാനമലം നിരജ്ഞനം . ഇല്ലത്തു നിന്ന് വിട്ടു അമ്മാത്ത് ഒട്ട് എത്തിയുമില്ല. നടുവിലായ സ്ഥിതി. അതുകൊണ്ട് നമ്മള് സാമർത്ഥ്യക്കാരാണ് എന്നല്ല അർത്ഥം. നമ്മളുടെ സാമർത്ഥ്യം കൊണ്ടും ഭഗവാനെ കിട്ടില്ല്യ. ഒരു സാമർത്ഥ്യവും തന്റെ കൈയില് വെക്കാതെ ഭഗവാന് വേണ്ടി സർവ്വസ്വവും അർപ്പിച്ചവർക്ക് ഭഗവാൻ ദർശനം കൊടുത്തു അനുഗ്രഹിക്കാതെയും ഇരിക്കില്ല്യ. പക്ഷേ ഈ ഉപേക്ഷിക്കുക എന്നുള്ളത് ആന്തരികമാണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*

No comments:
Post a Comment