Monday, November 19, 2018

ന്യൂദല്‍ഹി:ഭാരതീയര്‍ക്ക് സംസ്‌കൃതം  സാധാരണ ഭാഷ മാത്രം. ജന്മനാട് ഈ പൗരാണിക ഭാഷയോട് ചെറിയതോതിലെങ്കിലും അയിത്തം പ്രകടിപ്പിക്കുമ്പോള്‍ വിദേശീയര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു.വിദേശത്തെ വിവിധ സര്‍വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു. യുഎസിലെ ഹാര്‍വാര്‍ഡ്, വിസ്‌കൊന്‍സണ്‍- മാഡിസണ്‍ സര്‍വകലാശാല,ബെര്‍കെലിയിലെ മംഗളം റിസെര്‍ച്ച് സെന്റര്‍, ജര്‍മനിയിലെ ഹെയ്ഡല്‍ബര്‍ഗ്,ഹാംബര്‍ഗ് സര്‍വകലാശാലകള്‍,ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ്, ലണ്ടന്‍ സര്‍വകലാശാലകള്‍,നേപ്പാളിലെ റാങ്ജുങ് യെഷെ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ വിദേശത്തെ ചില സംസ്‌കൃത പഠന കേന്ദ്രങ്ങള്‍. വേനലവധിക്ക് പ്രത്യേകമായാണ് മിക്കയിടങ്ങളിലും ക്ലാസുകള്‍. പ്രാഥമിക പാഠങ്ങള്‍, സംഭാഷണം, പദ്യംചൊല്ലല്‍, വ്യാകരണം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളായി തിരിച്ച് പഠനം.പഠിതാക്കള്‍ക്ക് താത്പര്യമുള്ളതു തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ സംസ്‌കൃത പഠനം വ്യപിക്കുന്നത് ഭാഷയെ ഉന്നതിയിലേക്കു നയിക്കുമെന്ന് ഹിന്ദു സൈദ്ധാന്തികന്‍ രാജന്‍ സേദ്. ഭാഷ മുഖ്യധാരയിലെത്തുന്നതിന് ഇതു കാരണമാകും. സംസാകൃത്തിന്റെ ശാസ്ത്രീയത വെളിപ്പെടും. പൗരാണിക സംസ്‌കൃത സാഹിത്യങ്ങള്‍ പുറംലോകം അറിയും. സംസ്‌കൃതത്തിന്റെ പ്രചാരണത്തിന് ഭാരത സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും രാജന്‍ സേദ് ആവശ്യപ്പെട്ടു. സംസ്‌കൃതത്തിനായി ദേശീയ ലൈബ്രറി ആരംഭിക്കണം. സ്‌കൂള്‍ തലം മുതല്‍ ഗവേഷണ മേഖല വരെ ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

No comments: