ബ്രഹ്മവിദ്യാ പഞ്ചകം - 4
സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ
യേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
പ്രാജ്ഞസ്സുഷുപ്തൗ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
പ്രത്യന്തരംഗം ജനൈർ
യസ്യൈ സ്വസ്തി സമർത്ഥ്യതേ പ്രതിപദാ
പൂർണ്ണാ ശൃണു ത്വം ഹി സാ.
Source : http://www.vedantasadhana.org/2012/01/blog-post_22.html
യേയം യയാ ധാര്യതേ
പ്രാണീതി പ്രവിവിക്തഭുഗ് ബഹിരഹം
പ്രാജ്ഞസ്സുഷുപ്തൗ യതഃ
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
പ്രത്യന്തരംഗം ജനൈർ
യസ്യൈ സ്വസ്തി സമർത്ഥ്യതേ പ്രതിപദാ
പൂർണ്ണാ ശൃണു ത്വം ഹി സാ.
ഇദം=ഈ ജഗത്ത് ; പ്രകൃതേഃ=സ്വകർമ്മാനുസരണം ; സൃഷ്ട്വാ=സൃഷ്ടിച്ചിട്ട് ; അനുപ്രവിശ്യതി=അതിൽ കടന്നു നിൽക്കുന്ന ; ഇയം യ= ഈ ശക്തി ഏതൊന്നാണോ ; യയാ ധാര്യതേ=യാതൊരു ശക്തിയാൽ ഇതു ധരിയ്ക്കപ്പെടുന്നുവോ ; യതഃ=യാതൊരു ശക്തി നിമിത്തമാണോ ; പ്രവിവിക്തഭുക്=സ്വപ്നത്തിൽ ഏകാന്തമായി സ്വവാസനാ നിർമ്മിതമായ പ്രപഞ്ചത്തെ അനുഭവിയ്ക്കുന്നത് ; ബഹിരഹം=ജാഗ്രത്തിൽ ഞാനെന്ന ഭാവത്തോടെ വർത്തിയ്ക്കുന്നത് ; സുഷുപ്തൗ പ്രാജ്ഞഃ=ഗാഢ നിദ്രയിൽ പ്രാജ്ഞനായി സ്ഥിതി ചെയ്യുന്നത് ; യസ്യാം=യാതൊരുവളിലാണൊ ; പത്യന്തരംഗം=ഹൃദയം തോറും ; ആത്മകലാ=ആത്മാംശം ; അഹമിതി സ്ഫുരതി=ഞാൻ ഞാനെന്നു പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നത് ; യസൈ=യാതൊരുവൾക്കാണോ ; ജനൈ=ജനങ്ങളാൽ ; സ്വസ്തി=മംഗളം സമർത്ഥ്യതേ=അർത്ഥിയ്ക്കപ്പെടുന്നത് ; പ്രതിപദാ പൂർണ്ണാ=ഓരോ കാൽവയ്പ്പിലും പൂർണ്ണ സ്വരൂപിണിയായ ; സാ=ആ ശക്തി ത്വം ഹി=നീ തന്നെയാണ് ; ശ്രുണു=കേട്ടാലും
ബ്രഹ്മശക്തിയാണ് ഈ ജഗത്ത് സ്വകർമ്മാനുസരണം സൃഷ്ടിയ്ക്കുന്നത്. സൃഷ്ടിച്ചിട്ട് ശക്തി ഈ ജഗത്തിൽ സർവത്ര കടന്നു നിൽക്കുന്നു. അങ്ങനെ ഈ ജഗത്തിനെ ശക്തി സദാ നിലനിർത്തിക്കൊണ്ടുപോരുന്നു. സ്വപ്ന വേളയിൽ ഏകാന്തമായി ആത്മാവിനെക്കൊണ്ട് സ്വവാസനാ നിർമ്മിതമായ ലോകത്തെ അനുഭവിപ്പിയ്ക്കുന്നത് ഈ ശക്തിയാണ്. ജാഗ്രത്തിൽ ആത്മാവിനെ, ഞാൻ കർത്താവാണ് ഭോക്താവാണ് എന്നു ഭ്രമിപ്പിയ്ക്കുന്നതും ഈ ശക്തി തന്നെ. ഗാഢ നിദ്രയിൽ ഇരുണ്ട ഒരാവരണം പുതപ്പിച്ച് ആത്മാവിനെ പ്രാജ്ഞനാക്കിത്തീർക്കുന്നതും ഈ ശക്തി തന്നെ. ഓരോ ഹൃദയ തലത്തിലും ഞാൻ, ഞാൻ എന്നിങ്ങനെ ആത്മാംശം പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നതും ഈ ശക്തിയിൽ തന്നെ. എല്ലാ ജനങ്ങളും എപ്പോഴും മംഗളം നേരുന്നതും ഈ ശക്തിക്കു വേണ്ടിത്തന്നെ. ഇവൾ ഓരോ കാൽവയ്പ്പിലും പരിപൂർണ്ണയാണ്. അങ്ങനെയുള്ള ശക്തി നീതന്നെയാണ്. അല്ലയോ ശിഷ്യാ കേട്ടാലും.
Source : http://www.vedantasadhana.org/2012/01/blog-post_22.html
No comments:
Post a Comment