Sunday, October 29, 2017

യഃ കര്‍മഫലം ത്യജതി
കര്‍മാണി സന്യസ്യതി
തതോനിര്‍ദ്വന്ദ്വോ ഭവതി
കര്‍മഫലത്തെ ഉപേക്ഷിക്കാന്‍ സാധിക്കുന്നവന് കര്‍മബന്ധം ബാധകമാകില്ല. കര്‍മസംന്യാസം എന്ന ഒരു ഭാവമാണിത്. അതോടെ അവര്‍ രണ്ടില്ലാത്ത അവസ്ഥയെ എത്തിച്ചേരുന്നു. അവിടെ ഗുണവും ദോഷവുമില്ല. സുഖവും ദുഃഖവുമില്ല. രോഗവും ആരോഗ്യവുമില്ല. അധീശത്വവും അധീനത്വുമില്ല.
ഇവര്‍ക്ക് ഭാവിയില്‍ ആശ്രയിക്കേണ്ടിവരുംവിധത്തിലുള്ള കര്‍മബന്ധങ്ങള്‍ ബാക്കിയില്ല. ഇവര്‍ കര്‍മം ചെയ്യുന്നുണ്ടാകാമെങ്കിലും കര്‍മഫലം ഇവരെ ബാധിക്കുന്നില്ല. ഇവരുടെ കര്‍മങ്ങള്‍ വറുത്തവിത്തുകള്‍ വിതക്കുന്നതുപോലെയാണ് വറുത്ത വിത്തുകള്‍ മുളക്കാറില്ലാത്തതുപോലെ ഇവരുടെ കര്‍മങ്ങള്‍ കര്‍മവാസനകളുണ്ടാക്കുന്നില്ല. അതിനാല്‍ കര്‍മങ്ങളെല്ലാം സ്വയം കര്‍മസന്യാസമായി മാറുന്നു.
”കര്‍മണ്യേവാളധികാരസ്‌തേ
മാ ഫലേഷു കദാചന” എന്ന് ഭഗവദ് ഗീതയില്‍ പറഞ്ഞപോലെ ഇവര്‍ കര്‍മഫലത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുന്നു.
സംന്യാസമെന്നാല്‍ സമമായി കാണുന്ന അവസ്ഥയാണ്. സുഖവും ദുഃഖവും ഒരുപോലെ. ജനനവും മരണവും ഒരുപോലെ. സമ്പത്തും ആപത്തും വ്യത്യാസമില്ല. ജയവും തോല്‍വിയും വ്യത്യസ്തമല്ല. അഭിമാനവും അപമാനവും വേറെയായി കാണില്ല. പ്രശംസയും അപഖ്യാതിയും തമ്മില്‍ ഇവര്‍ക്ക് വ്യത്യാസമില്ല. രണ്ടും തമ്മില്‍ ഒരേ മനസ്സോടെ കാണും. ഇങ്ങനെ അവര്‍ ദ്വന്ദ്വഭാവം മുഴുവന്‍ ഒഴിവായി. സമാവസ്ഥയിലെത്തുന്നു. അതുകൊണ്ടുതന്നെ അവര്‍ മായയെ തരണം ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news728692#ixzz4wwItFJqP

No comments: