”അച്ഛാ വിശക്കണു, എനിക്കെന്താ തിന്നാനുള്ളത്.” ശ്രീഗണേശന്‍ ശിവപ്പെരുമാളിനോട് പരാതിഭാവത്തില്‍ പറഞ്ഞു.മോനേ, ക്ഷമിക്ക്. വിശപ്പിനുള്ള പിരാഹരമുണ്ടാക്കാം.വിശന്നിട്ടാണച്ഛാ, വയറുവേദനിക്കുന്നു. ഇപ്പോള്‍ എന്തെങ്കിലും കഴിക്കണം.വരട്ടേ മോനെ, വൈശ്രവണന്‍ വന്നല്ലേയുള്ളൂ.
വൈശ്രവണനുമായി അല്‍പം സംസാരിച്ച ശേഷംബാക്കി കാര്യങ്ങളൊക്കെ ശരിയാക്കാം. അച്ഛാ…..അച്ഛാ… ഗണേശന്‍ വീണ്ടും ചിണുങ്ങി. ഗണേശന്റെ നോട്ടം പഴക്കുലയിലേക്കായിരുന്നു. വൈശ്രവണന്‍ മനസ്സിലോര്‍ത്തു.
”പട്ടിണികിടക്കുന്ന വര്‍ഗം. ഒരു ദാരിദ്ര്യപ്പിശാചുപോലെ.”വൈശ്രവണന്റെ മനസ്സു വായിച്ചറിഞ്ഞ ഗണേേശനും ശിവപെരുമാളും ഉള്ളില്‍ ചിരിച്ചു.ഭഗവാന്റെ മായകൊണ്ടാണ് മനസ്സിനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് വൈശ്രവണന്‍ അറിയുന്നില്ലല്ലോ. ശിവപെരുമാള്‍ പലവട്ടം പറഞ്ഞുകൊടുത്തതാണെങ്കിലും ഈ ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ വൈശ്രവണന് സാധിച്ചിട്ടില്ല.
കൂടെക്കൂടെ അഹങ്കാരം പത്തിവിടര്‍ത്തി ആടും. ഉണ്ണിഗണേശന്‍ അച്ഛന്റെയടുത്ത് വീണ്ടും കെഞ്ചി. അച്ഛാ വിശക്കണു. ഇന്ന് പഴംപോലും കഴിച്ചില്ല. വിശക്കണു.ഉണ്ണീ, ഇങ്ങനെ ദാരിദ്ര്യപ്പിശാചിനെപ്പോലെ ബഹളം വയ്ക്കാതെ. നിനക്ക് വയറു നിറച്ച് ഭക്ഷണം ഞാന്‍ തരാം. ശിവപെരുമാള്‍ പറഞ്ഞുനിര്‍ത്തി.വൈശ്രവണന് ഒരു സംശയം.
ഞാന്‍ മനസ്സില്‍ വിചാരിച്ചത് ശിവപ്പെരുമാള്‍ തിരിച്ചറിഞ്ഞുവോ. വൈശ്രവണന്‍ ഒന്നു ചമ്മി. ആ ചമ്മലോടെയാണ് ശിവപ്പെരുമാളിന്റെ മുഖത്തേക്ക് നോക്കിയത്. ഭഗവാന്റെ മുഖഭാവം മാറിയിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചു. എന്താ വൈശ്രവണാ- ശിവന്‍ ചോദിച്ചു. രാവിലെ തന്നെ കൈലാസത്തിലേക്കുള്ള ഈ എഴുന്നള്ളത്തിന് പ്രത്യേകം ഉദ്ദേശ്യം വല്ലതുമുണ്ടോ? ഇല്ല ഭഗവാനെ. ഗുരുനാഥന്റെ തൃപ്പാദംകണ്ട് വന്ദിക്കാനിറങ്ങിയതാണ്. പിന്നെ, അങ്ങയെ സകുടുംബം ഒരു വിരുന്നുസല്‍ക്കാരത്തിന് ക്ഷണിക്കണമെന്ന ഒരാഗ്രഹം കൂടിയുണ്ട്- ചമ്മല്‍ പുറത്തു കാണിക്കാതെന്‍ പറഞ്ഞൊപ്പിച്ചു.
ഉവ്വോ. സന്തോഷം. പക്ഷേ വൈശ്രവണാ ഇവിടെ ഈ ലോകകാര്യങ്ങള്‍ക്കിടയില്‍ എനിക്കെവിടുന്നാ സമയം. അതുകൊണ്ട് ഇപ്പോള്‍ അതൊന്നും വേണ്ട.ഭഗവാനേ, അങ്ങ് ഉപേക്ഷ പറയരുത്. അടിയന്‍ ആഗ്രഹിച്ചുപോയി.അതേ, വൈശ്രവണാ. ഞാന്‍ സകുടുംബം വരികാ എന്നുപറഞ്ഞാല്‍…. എനിക്ക് എല്ലാവരും എന്റെ കുടുംബക്കാര്‍ തന്നെയാണ്. എനിക്ക് ആരും വേറെയായിത്തോന്നുന്നില്ല. ഈ ഭൂതഗണങ്ങളും മഹര്‍ഷിമാരും ദേവന്മാരും അസുരന്മാരും ഭിക്ഷക്കാരുമെല്ലാം എനിക്ക് സ്വന്തക്കാര്‍ തന്നെയാണ്. ആരും അന്യരല്ല.
ജന്മഭൂമി: http://www.janmabhumidaily.com/news727231#ixzz4wiXlLaTL
No comments:
Post a Comment