Saturday, October 28, 2017

ശ്രീ ജയ ദേവന്‍
ഭക്ത കവികളില്‍ പ്രമുഖ സ്ഥാനം ആണ് ശ്രീ ജയദേവന്.അദേഹത്തിന്‍റെ അഷ്ടപദി എന്ന കാവ്യം ഏറ്റവും കൂടുതല്‍ പ്രചാരം ഉള്ള സംസ്ഥാനം ആണ് കേരളം .കൃഷ്ണ ക്ഷേത്രങ്ങളില്‍ സോപാന സംഗീത മായി ഉപയോഗിക്കുന്നു .
ശ്രീ ജയദേവന്‍ ബെന്ഗാളില്‍ കുണ്ടു വില്വ എന്നഗ്രാമത്തില്‍ ജനിച്ചു .എ ഡി 11 ആം നൂറ്റാണ്ടില്‍ എന്നത് അല്ലാതെ കൃത്യമായ ജനന തീയതി അറിയില്ല .അച്ഛന്‍റെ പേര് ഭോജ ദേവന്‍ അമ്മ രെമാ ദേവി .ചെറു പ്രായത്തില്‍ അവര്‍ മരിച്ചു പോയി .ജയ ദേവന്‍ ചെറു പ്രായത്തില്‍ തന്നെ പദ്മാവതിയെ വിവാഹം കഴിച്ചു .പുരി ജഗന്നാഥന്‍ സ്വപ്നത്തില്‍ പറഞ്ഞത് അനുസരിച്ചാണ് വിവാഹം ചെയ്തത് .രണ്ടു പേരും ഭക്തര്‍ ആയിരുന്നു .വിവാഹത്തിനു ശേഷം അവര്‍ വൃന്ദാവനത്തില്‍ പോയി .അവിടെ വച്ച് ഭഗവല്‍ ദര്‍ശനം ഉണ്ടായി .മുന്‍ ജന്മത്തില്‍ ഭഗവാനും രാധയും ആയിരുന്നു എന്ന് ഓര്‍മ വന്നു .
ഒറ്റയ്ക്ക് കാട്ടില്‍ കൂടി നടക്കുമ്പോള്‍ കൊള്ളകാരുടെ ആക്രമത്തില്‍ പരുക്ക് പറ്റി.രാജാവിന്‍റെ കൊട്ടാരത്തില്‍ താസിച്ചു .രാജാവിന്‍റെ ഭാര്യ തമാശ് ആയി പദ്മാവതിയോട് ജയദേവന്‍ മരിച്ചു പോയി എന്ന് പറയുകയും ജയദേവന്‍റെ ദുഃഖം സഹിക്കാന്‍ കഴിയാതെ തല്‍ക്ഷണം മരിച്ചു .
ജയദേവന്‍ നാട് മുഴുവന്‍ കറങ്ങി വീണ്ടും പുരിയില്‍ എത്തി .അവിടെ വച്ച് ആണ് ഗീതഗോവിന്ദം (അഷ്ടപദി) രചിച്ചു പാടി നടന്നു .
ഈ കൃതിയില്‍ മൂന്ന് കഥാ പാത്രങ്ങളെ ഉള്ളൂ ,കൃഷ്ണന്‍ ,രാധ ,ദൂതിക .
ആത്മ തത്വം പല ഭാവങ്ങളില്‍ പ്രതി പാദിചിരിക്കുന്നു
ദാമ്പത്യ ഭാവം
കാന്ത ഭാവം
ഗോപീ ഭാവം
മാധുര്യ ഭാവം
പരകീയ ഭാവം
കൃഷ്ണന്‍ പുരുഷനും രാധ പ്രകൃതിയും ആയി ആണ് കാവ്യ സമീപനം .പ്രേമം ഭക്തി യാണ് .
ഗീതാ ഗോവിന്ദം അറുപതു ഭാഷകളില്‍ മൊഴി മാറ്റം ചെയ്യ പെട്ടതായി പറയ പെടുന്നു ,ലത്തീന്‍ ഇംഗ്ലീഷ് ജര്‍മ്മന്‍ ഫ്രെഞ്ച് ഭാഷകളില്‍ പോലും ഉണ്ട് .
ഗീതാ ഗോവിന്ദം പ്രേമ ഭക്തിയുടെ കാവ്യം ആണ് .
ഗുരു ജയദേവന് നമസ്കാരം .
gowindan namboodiri

No comments: