Tuesday, October 24, 2017

വേദാന്തം.
ലോകത്തിൽ ദുഃഖിക്കുന്ന ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്‍റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്‍റെ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ ൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. ഇതു ബ്രഹ്മവിദ്യയാണു്.ജീവാത്മാവിനും പരമാത്മാവിനും തമ്മിലുൾല ലയനത്തിന്റെ ശാസ്ത്രം ആണിതു്. ആ ലയനമാണു് മോക്ഷം. അതാണു് എല്ലാ ജീവാത്മാക്കളുടെയും അന്തിമ ലക്ഷ്യം. ഇതിനു സമാനമായി മറ്റൊന്നില്ല.പുനർജ്ജന്മം ഇല്ലാത്ത ഒരു അവസ്ഥ നമുക്ക് കൈവരിക്കാൻ സാധിക്കും.

No comments: