Wednesday, October 25, 2017

ജാഗ്രത....ജാഗ്രത
ഇക്കാലത്ത് ഏറ്റവുമധികം ഡ്യൂപ്ലിക്കേറ്റ് ഉള്ളത് ആത്മീയതയിലാണെന്നത് ഒരു ദുഃഖസത്യമാണ്. ഇക്കാര്യത്തിൽ അതീവ ജാഗരൂകരായില്ലെങ്കിൽ ശരിയായ ജിജ്ഞാസു പറ്റിക്കപ്പെടും.
സാധിക്കുന്നതും ഏതെങ്കിലുമൊരു "വ്യക്തി"യെ ഗുരുവായി വരിക്കാതിരിക്കുന്നതാണ് നല്ലത്; കാരണം, ആ "ഗുരു"വിൽ യഥാർത്ഥത്തിൽ കുറ്റവും കുറവുമൊന്നുമില്ലെങ്കിലും അദ്ദേഹത്തെ സമീപിക്കുന്ന സാധകൻ അദ്ദേഹത്തിൽ ശാരീരികമായതോ മാനസികമായതോ ആയ ഏതെങ്കിലും വിധത്തിലുള്ള കുറ്റങ്ങളും കുറവുകളും ആരോപിക്കാനുള്ള സാധ്യതയുണ്ട്. താൻ ആശ്രയിക്കുന്ന "ഗുരു"വിൽ ചുമത്തപ്പെടുന്ന ഏതുവിധ ആരോപണവും ആത്മീയമാർഗ്ഗത്തിലെ ഏറ്റവും അപകടം പിടിച്ച സംഗതിയാണ്.
ഇതിൽനിന്നൊക്കെ രക്ഷപ്പെടുന്നതിനുവേണ്ടി ഭഗവാനെത്തന്നെ ഗുരുവായി സങ്കല്പിച്ച് പൂജചെയ്യുകയും ആശ്രയിക്കുകയും ഭഗവദ്‌വചനങ്ങളെ ഗുരുവചനങ്ങളായിക്കാണുകയും ഭഗവദ് പാദാരവിന്ദങ്ങളിൽ സർവ്വാത്മനാ ശരണാഗതിചെയ്യുകയും ചെയ്‌താൽ ആ ഭഗവാൻ സത്യം പ്രകാശിപ്പിച്ചുതന്നു ജീവനെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തും..
sudha bharat

No comments: