Friday, October 27, 2017

വിദ്യാ നാമ നരസ്യ രൂപമധികം പ്രച്ഛന്നഗുപ്തം ധനം
വിദ്യാഭോഗകരീ യശഃസുഖകരീ വിദ്യാഗുരുണാം ഗുരുഃ
വിദ്യാ ബന്ധുജനേ വിദേശഗമനേ വിദ്യാപരദേവതാ
വിദ്യാരാജസു പൂജ്യതേ നഹി ധനം വിദ്യാവിഹീനഃ പശുഃ
– ഭര്‍തൃഹരി
വിദ്യ, ഹാരകുണ്ഡലാദി ആഭരണങ്ങളെക്കാള്‍ ശോഭയേറിയതാണ് അത് ഒളിഞ്ഞിരിക്കുന്ന ധനമാണ്. വിദ്യ സുഖഭോഗങ്ങളും സല്‍ക്കീര്‍ത്തിയും നമുക്ക് തരുന്നു. വിദേശത്തു സഞ്ചരിക്കുമ്പോള്‍ വിദ്യ നമുക്ക് ബന്ധുവാണ്; വിദ്യ നമ്മുടെ പരദേവതയാണ്. വിദ്യാ സമ്പന്നനെ രാജാവ് (ഭരണകര്‍ത്താക്കള്‍) പൂജിക്കുന്നു. ധനം അവിടെ നിസ്സാരമാണ്! വിദ്യയില്ലാത്തവന്‍ മൃഗതുല്യനാകുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news727232#ixzz4wiXZWaun

No comments: