Friday, October 06, 2017

ഈ മായയെ ശരിയായി മനസ്സിലാക്കാതിരിക്കുമ്പോൾ മാത്രമാണ്‌ അത് വലിയ വലിയ വിഭ്രാന്തികൾക്ക് കാരണമാവുന്നത്. എന്നാൽ മായയെ ശരിയായി അറിഞ്ഞാൽ, അത് അനന്തമാണെന്നുറച്ചാൽ, പിന്നെ ആഹ്ളാദത്തിനും പരബ്രഹ്മ സാക്ഷാത്കാരത്തിനും അത് കാരണമാവുകയും ചെയ്യും. വേദപഠനത്തിനായി മാത്രമാണ്‌ ആത്മാവ്, ബ്രഹ്മം എന്നൊക്കെ വാക്കുകളുണ്ടാക്കിപ്പറയുന്നത്. വാസ്തവത്തിൽ ഒരേയൊരു സത്യവസ്തുവായ ആ 'ഒന്നു' മാത്രമാണുണ്മ. അതു ശുദ്ധ അവബോധമത്രേ. ശരീരഭാവത്തിലുള്ള ഒന്നല്ല. അറിഞ്ഞാലുമില്ലെങ്കിലും, ശരീരമെടുത്താലുമില്ലെങ്കിലും, അതാണുണ്മ..yogavasistam

No comments: