ശിവ-ശക്തികള്‍ എപ്രകാരം മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും ബന്ധപ്പെട്ടുനില്‍ക്കുന്നുവെന്നു കണ്ടുകഴിഞ്ഞു. ഇനി ഈ ശക്തിവിശേഷത്തെ എങ്ങനെ പ്രത്യക്ഷത്തില്‍, മനുഷ്യരുടെ ദൈനംദിനാവശ്യങ്ങള്‍ക്കും രോഗനിവാരണത്തിനും, കാര്യസാധ്യങ്ങള്‍ക്കും ഉപയുക്തമാക്കാമെന്നു ചിന്തിക്കാം. വൃഷ്ടി (വ്യക്തി)ശരീരത്തിലും സമഷ്ടിയായ പ്രപഞ്ചത്തിലും നിറഞ്ഞുനില്‍ക്കുന്ന, സക്രിയവും സമര്‍ത്ഥവുമായ സൂക്ഷ്മശക്തി വിശേഷത്തെ, ഭൗതികതലത്തില്‍ ഉപയോഗപ്പെടുത്തുവാനുള്ള വിദ്യയാണ് ”പ്രാണശക്തിഹീലിംഗ്.” ചികിത്സ എന്ന പദംകൊണ്ട് അര്‍ത്ഥം പൂര്‍ണ്ണമാക്കാനാകാത്തതിനാലാണ് ഹീലിംഗ് എന്നുപയോഗിച്ചത്.
രോഗചികിത്സ മാത്രമല്ലാത്തതിനാല്‍, മറ്റു കാര്യ സാദ്ധ്യങ്ങളും ഹീലിങ്ങിന്റെ പദവിയില്‍ വരുന്നതാണ്.ശ്രീബുദ്ധന്റെ വരദാനംബുദ്ധഭഗവാന്റെ, മനുഷ്യരുടെ കഷ്ടതകളെയും ദുരിതങ്ങളെയും എപ്രകാരം നിവാരണം ചെയ്യാമെന്നുള്ള ചിന്തയില്‍നിന്നും ഉരുത്തിരിഞ്ഞതാണ് ”പ്രാണശക്തി ചികിത്സ” എന്നത്. ബുദ്ധസന്യാസിമാരുടെ നിര്‍വാണംവരെയുള്ള പതിനൊന്നിന സാധനകളുടെ ആദ്യ തലത്തില്‍, ശാരീരികവും മാനസികവും വൈകാരികവുമായ ശുദ്ധീകരണത്തിനുള്ള സാധനാമുറകളെ മനുഷ്യരാശിയുടെ ശുദ്ധീകരണത്തിനും രോഗചികിത്സയ്ക്കുമായി വിനിയോഗിക്കുവാന്‍ അദ്ദേഹം ശിഷ്യന്മാരെ പരിശീലിപ്പിച്ചു.
പ്രാണശക്തി ചികിത്സയെന്ന നിലയില്‍ അവര്‍ ഏറെക്കാലം ഈ ചികിത്സാ സമ്പ്രദായം പിന്തുടര്‍ന്നു. സന്ന്യാസിമാരായതിനാല്‍ അവര്‍, പ്രതിഫലം കൂടാതെ, സൗജന്യമായിട്ടാണ് ഹീലിങ് നടത്തിവന്നത്. വെറുതെ കിട്ടുന്നതിനൊന്നും, എത്ര മഹത്തരമായിരുന്നാല്‍ കൂടിയും മനുഷ്യര്‍ വിലമതിക്കുകയില്ലെന്നുള്ളതൊരു സാമാന്യതത്വമാണ്. ഏറെക്കാലം കഴിഞ്ഞതോടെ ജനങ്ങള്‍ ഈ ചികിത്സയെ മാനിക്കാതെയായി. സന്യാസിമാര്‍ ഈ ചികിത്സയെ ഉപേക്ഷിക്കുകയും ചെയ്തു. രണ്ടായിരത്തോളം വര്‍ഷങ്ങള്‍ ഈ ചികിത്സാ രീതി ഭൂമുഖത്തില്ലാതായിപ്പോയി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജപ്പാന്‍കാരനും, ഒരു ബുദ്ധമതാനുയായിയുമായിരുന്ന (ഇതു സമര്‍ത്ഥിക്കാന്‍ കഴിയും) ഡോ. മിഖാവോ ഉസൂയി എന്ന മഹാന്‍, ഭാരതത്തില്‍ വന്ന് ഇതേപ്പറ്റി പഠനം നടത്തിയശേഷം, 21 ദിവസത്തെ കഠിനതപസ്സിലൂടെ വീണ്ടെടുത്ത് ആധുനികലോകത്തിനു പ്രദാനം ചെയ്തു.
ബുദ്ധമതത്തിലെ സംരക്ഷണത്തിന്റെ മന്ത്രമായ ”റെയ്കി” എന്ന നാമം, ഈ മഹത്തായ ശക്തിവിശേഷത്തിനു നല്‍കി. അങ്ങനെ ജപ്പാനില്‍നിന്നും വന്നപ്പോള്‍ പ്രാണശക്തി റെയ്കിയായി.അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ വികസിതരാജ്യങ്ങള്‍ റെയ്കി ഹീലിങ് സിസ്റ്റത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതീന്ദ്രിയ ഉള്‍ക്കാഴ്ചയായ ‘ക്ലെയര്‍ വയന്‍സ്സ്’ ദൃഷ്ടിയിലൂടെ റെയ്കിയുടെ ഉറവിടം തേടിയവര്‍, പിന്നോട്ടുപിന്നോട്ടന്വേഷിച്ച് അവസാനം ചെന്നെത്തിയത് നടരാജനായ പരമശിവനിലാണ്.
ഇപ്രകാരം പ്രാണശക്തിയുടെ ഉറവിടം ശിവനിലാണെന്ന് (ശിവനെന്നാല്‍ ശക്തിയും കൂടിയത്) കണ്ടെത്തിയിട്ടുണ്ട്.ഹൈന്ദവധര്‍മ്മ ചിഹ്നങ്ങളായ ഓം, സ്വസ്ഥിക്, രാമ മുതലായ ചില ചിഹ്നങ്ങള്‍ കൂടി മറ്റുള്ളവയോടൊപ്പം റെയ്കിയില്‍ ഉപയോഗിക്കുന്നു. ചില ചിഹ്നങ്ങളും അതിന്റെ നാമമായ മന്ത്രങ്ങളും പ്രാണശക്തി പ്രവാഹത്തെ വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news716319#ixzz4ulzxX3U1
No comments:
Post a Comment