Sunday, October 08, 2017

പ്രാണശക്തി പ്രയോഗത്തില്‍ ഹീലിങ് ജഗദീശ്വരന്‍ തന്നെ നടത്തുന്നുവെന്ന ഉറച്ച ചിന്തയാണുള്ളത്. നാം വെറും ഉപകരണങ്ങള്‍ മാത്രമാണ്. ഈശ്വരീയശക്തി നമ്മിലൂടെ സ്വീകരിച്ചു നല്‍കുന്ന ഉപകരണം മാത്രം. ബ്രഹ്മാണ്ഡ-പ്രപഞ്ച സൃഷ്ടിക്കു പ്രാപ്തമായ ഈശ്വരന് രോഗനിവാരമോ, കാര്യസാധ്യമോ നടത്തുന്നതിന് യാതൊരു പ്രയാസവുമില്ലല്ലോ. നമ്മുടെ കാര്യസാധ്യത്തിനുള്ള ‘ഇച്ഛ’ ഈശ്വരേച്ഛയായി കരുതുന്നു. അതിനാല്‍ സാധ്യത ഉറപ്പുതന്നെ. ഈ വിശ്വാസത്തില്‍ രോഗം സുഖപ്പെട്ടിരിക്കുന്നുവെന്നും കാര്യങ്ങള്‍ സാധിച്ചിരിക്കുന്നുവെന്നുമാണ് സങ്കല്‍പം.
കാന്‍സര്‍രോഗത്തിനും മറ്റും കീമോതെറാപ്പി നല്‍കുമ്പോള്‍ ശരീരത്തിലെ രോമങ്ങളാകെ കൊഴിഞ്ഞുപോകാറുണ്ടല്ലോ. എന്നാല്‍ തത്സമയം റെയ്കി ഹീലിങ് നടത്തിയാല്‍ രോമങ്ങള്‍ പൊഴിയാതെ കഴിക്കാം. കൊടിഞ്ഞ (ചെന്നിക്കുത്ത്-മൈഗ്രെയ്ന്‍) എത്ര പഴകിയതായാലും സുഖപ്പെടുത്താം (സാധാരണ നാല് ദിന ഹീലിംഗ്). കാന്‍സര്‍ ആദ്യകാലങ്ങളിലാണെങ്കില്‍ സുഖപ്പെടുത്താം.
അവസാന ഭാഗമാണെങ്കില്‍ വേദന ഒഴിവാക്കുകയും ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയില്‍, റെയ്കി ഊര്‍ജ്ജം നല്‍കുകവഴി ആരോഗ്യവും പ്രസരിപ്പും നിലനിര്‍ത്താം. (അനുഭവത്തില്‍നിന്ന്). മുട്ട്, നടുവിന്റെ വേദനകള്‍ സുഖപ്പെടുത്താം. ഒരു ബിഹേവിയര്‍ തെറാപ്പി (സ്വഭാവ ശുദ്ധീകരണം-ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍) എന്ന നിലയില്‍ പിണങ്ങിക്കഴിഞ്ഞ ദമ്പതിമാരെ യോജിപ്പിച്ചിട്ടുണ്ട്. മോശമായി പെരുമാറുന്ന കുടുംബാംഗങ്ങള്‍, മറ്റുള്ളവര്‍, മേലുദ്യോഗസ്ഥര്‍ ഇവരില്‍ അനുകൂല പെരുമാറ്റങ്ങള്‍ വരുത്താം.
കുട്ടികളിലെ ബുദ്ധിമാന്ദ്യം, പഠന വൈകല്യങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍ ഇവ മാറ്റിയെടുക്കാം. മദ്യപാനികളിലെ അഡ്ക്ഷന്‍ മാറ്റി ശുദ്ധീകരിക്കാം. മാനസിക ദൗര്‍ബ്ബല്യങ്ങളെ കറക്ടു ചെയ്യാം. സ്ത്രീകളുടെ പ്രത്യേകരോഗങ്ങളായ ആര്‍ത്തസംബന്ധമായ വൈകല്യങ്ങള്‍, എത്ര പഴകിയ ബ്ലീഡിങ്, മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ന്യൂറോ, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദ ഹീലിങ് നല്‍ കാം. അപകടം മൂലം, ഐസി യുവില്‍ മരുന്നുകളോട് പ്രതികരിക്കാതെ കിടന്ന അനേകമാളുകള്‍ക്ക് ഡിസ്റ്റന്റ് ഹീലിങ്ങിലൂടെ റെയ്കി നല്‍കി സൗഖ്യം വേഗത്തിലാക്കിയ അനുഭവങ്ങളുണ്ട്.
വീട്, സ്ഥാപനങ്ങള്‍ ഇവകള്‍ക്ക് കള്ളന്മാരില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും വാഹന അപകടങ്ങളില്‍നിന്നും രക്ഷനേടുവാന്‍ പ്രൊട്ടക്ഷന്‍ നല്‍കാം. നമുക്കാവശ്യമായ എന്തിനും, പോസിറ്റീവ് (ശുദ്ധ ലക്ഷ്യം) കാര്യങ്ങളില്‍ മാത്രം, റെയ്കി ഫലപ്രദമായി പ്രവര്‍ത്തിക്കും. പരീക്ഷ-ഇന്റര്‍വ്യൂ തുടങ്ങിയവയ്ക്ക് അനുകൂല ഫലമുണ്ടാകാന്‍ റെയ്കി ചെയ്യാം. ഒരാളെ ഉപദ്രവിക്കാന്‍ റെയ്കി പ്രവര്‍ത്തിക്കില്ല.
”God is Love, സ്‌നേഹമാണഖിലസാരമുഴിയില്‍” ഈ തത്വപ്രകാരം സര്‍വ്വപ്രപഞ്ച സ്‌നേഹമായി റെയ്കി വഴിഞ്ഞൊഴുകുന്നുവെന്നാണ് സങ്കല്‍പം.
നാലഞ്ചുമണിക്കൂര്‍കൊണ്ട് സാമാന്യബുദ്ധിയുള്ള ആര്‍ക്കും റെയ്കി പഠിക്കാം. അതിനു പ്രത്യേകയോഗ്യതകളൊന്നും വേണ്ടതില്ല്. പഠിച്ചാല്‍ സ്വയം ചികിത്സയാകാമെന്നുള്ളതാണ് ഏറെ പ്രധാനം. ജീവിതശൈലിയിലോ ആഹാരാദികളിലോ യാതൊരു മാറ്റവും ആവശ്യമില്ല. ഹീലിങ് എത്ര ചെയ്യുന്നുവോ അതിന്റെ തോതനുസരിച്ച് നമ്മിലെ റെയ്കി പ്രവാഹം വര്‍ധിക്കുന്നതാണ്.
കനത്ത ഫീസാണ് റെയ്കി പഠനത്തില്‍ നിന്നും സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നത്. സ്റ്റാര്‍ ഹോട്ടലുകളിലെ ക്ലാസുകളും സംഘടനയിലേക്കുള്ള കനത്ത ഫീസും കൂടിയാകുമ്പോള്‍ പാവപ്പെട്ടവരായ സാധാരണക്കാരനും കൂടി ഇത് സ്വായത്തമാക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ ലേഖകന്‍, സാധാരണക്കാര്‍ക്കും രോഗികള്‍ക്കും രോഗികളെ പരിചരിക്കുന്നവര്‍ക്കും സേവനതല്‍പ്പരതയുള്ളവര്‍ക്കും തുകയുടെ വലിപ്പം നോക്കാതെ റെയ്കി പഠിപ്പിച്ചു നല്‍കുന്നുണ്ട്.
എന്റെ ശിഷ്യന്മാരായവരെ ചേര്‍ത്ത് അടുത്തിടെ ”ഭാരതീയ പ്രാണോപാസക സേവാസംഘം” എന്നൊരു പ്രസ്ഥാനത്തിന് (ഫീസില്ല) രൂപംനല്‍കിയിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളില്‍ റെയ്കി പഠിച്ചവരെ ഉപയോഗിച്ച് പാവങ്ങള്‍ക്കു ഹീലിങ് നല്‍കുകയാണ് ലക്ഷ്യം. മഹത്തായ, പ്രകൃതിയുടെ (ഈശ്വരന്റെ) വരദാനമായ പ്രാണശക്തിയെ സ്വീകരിക്കുവാന്‍ ഉള്ള താല്‍പ്പര്യം പ്രതീക്ഷിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news717435#ixzz4uxX27LGp

No comments: