Saturday, November 17, 2018

രാസലീല 72*
മധുരയാ ഗിരാ വല്ഗുവാക്യയാ
ബുധമനോജ്ഞയാ പുഷ്കരേക്ഷണ
ഇതൊക്കെ ഇവര് ഈ ഇടയപ്പെണ്ണുങ്ങൾ എവിടെ കേട്ടു😳. ഉദ്ധവർക്ക് ഭഗവാൻ ഇനി ഉപദേശിക്കാൻ പോകുന്നേയുള്ളൂ. അർജുനനും ഉപദേശിക്കാൻ പോകുന്നതേയുള്ളൂ. ഗോപികകൾ പറയുന്നത്
ബുധമനോജ്ഞയാ
അറിവുള്ളവരായ യോഗികൾ ജ്ഞാനികൾ അവരുടെ ഒക്കെ മനസ്സിനെ അപഹരിക്കുന്നതും അവർക്കൊക്കെ ആത്മാനുഭൂതിയെ കൊടുക്കുന്നതുമായ
വല്ഗുവാക്യയാ
അതിസുന്ദരവും മധുരവുമായ വാക്കുകൾ കൊണ്ട്
മധുരയാ ഗിരാ
അതൊക്കെ കേട്ടിട്ട് ആ അനുഭവത്തിനായി ഞങ്ങളിങ്ങനെ പിടഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ അധരാമൃതപാനം തന്ന് ഭഗവാന്റെ പൂർണാനുഭവം തന്ന് ഞങ്ങൾക്ക് അനുഭൂതി തന്നാലും ഭഗവാനേ
അധര സീധുനാഽഽപ്യായയസ്വ ന:
തവ കഥാമൃതം തപ്ത ജീവനം
കവിഭീരിഡിതം കല്മഷാപഹം
ഭഗവാനേ ആ കഥാശ്രവണം തന്നെ യോഗികളും മുനികളും ഋഷികളും ഒക്കെ ആശിക്കുണുവല്ലോ അത് കേൾക്കാനായിട്ട് . ഭ്രമരഗീതത്തില് ഈ ഗോപികകൾ പറഞ്ഞു ആ കുറുമ്പനുമായിട്ടുള്ള സംഗമേ വേണ്ട ഞങ്ങൾക്ക്. എന്നിട്ട് പറയണു അവന്റെ അടുത്ത് സംഗം വിട്ടാലും ആ കഥയെ ഉപേക്ഷിക്കാൻ പറ്റിണില്ലല്ലോ😢. അത് കേട്ടാ വല്ല നല്ലതുണ്ടാവണ്ടോ. മഹാദുരിതം. ഇവന്റെ കഥ കേൾക്കാനേ പാടില്ല്യ. ഗോപികകൾ പറയുന്നു ഇവന്റെ കഥ കേട്ട് ആരെങ്കിലുമൊക്ക ലോട്ടറി അടിച്ച് സൗഖ്യായി ഇരുന്നാ വേണ്ടില്ല്യ. ഇത് കേട്ടിട്ട് തലയ്ക്കു മൊട്ട അടിച്ച് സർവ്വസംഗവും വിട്ട്
സപദി ഗൃഹകുടുംബം ദീനമുത്സൃജ്യ ദീനാ
ബഹവൈയ്യിഹ വിഹംഗാ: ഭിക്ഷുചര്യാം ചരന്തി.
ഭിക്ഷുക്കളായി ചരിക്കുന്നു ന്നാണ്.
അപ്പോ ഈ കഥാമൃതം എന്ത് ചെയ്തു .
തപ്തജീവനം 'കവി"ഭീരിഡിതം
കവികൾ എന്ന്വാച്ചാൽ ജ്ഞാനികൾ, ഋഷികൾ അവരാൽ സ്തുതിക്കപ്പെടുന്നതും
കല്മഷാപഹം
കല്മഷം എന്നാൽ കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം ഈ ആറെണ്ണവും ചേർന്നത് ഇതിന്റെ എല്ലാം condensed form ആണ് അഹങ്കാരം. ജീവഭാവം. ആ ജീവഭാവത്തിനെ നീക്കാനായിട്ട് കവികൾ(ഋഷികൾ) കണ്ടു പിടിച്ച വലിയൊരു വഴി
തവ കഥാമൃതം തപ്ത ജീവനം
അത് എങ്ങനെ ഉണ്ട്
ശ്രവണമംഗളം
കേൾക്കുമ്പോൾ തന്നെ മംഗളം. ഭഗവാൻ ഹൃദയത്തിൽ പ്രകാശിക്കുന്നു. കേൾക്കുമ്പോൾ തന്നെ എങ്ങനെ പ്രകാശിക്കും. അവിടെ ഉള്ള 'വസ്തു 'ആണേ. വേറെ ഒന്നും ചെയ്യേണ്ട. ശ്രവണമാത്രം കൊണ്ട് പ്രകാശിക്കുന്നത് എന്തോ അത് മാത്രമേയുള്ളൂ. ബാക്കി എന്തും പ്രവർത്തിച്ചാലേ കിട്ടുള്ളൂ. ഇത് പ്രവർത്തിച്ചാൽ കിട്ടില്ല്യ. ശ്രവണം കൊണ്ട് ആ ക്ഷണം തന്നെ കിട്ടും. എന്താ, സിദ്ധമാണല്ലോ. നിത്യഉപലബ്ധമായിട്ടുള്ളതാണല്ലോ. അതുകൊണ്ട്
ശ്രവണമംഗളം ശ്രീമദാതതം
ഭുവി ഗൃണന്തി തേ ഭൂരിദാ ജനാ:
ആരാണോ ഭഗവദ്കഥാമൃതത്തിനെ സദാ പറഞ്ഞു കൊണ്ട് സദാ അതിൽ രമിച്ചു കൊണ്ട് അതിൽ സംഗം വെച്ച് കൊണ്ടിരിക്കുന്നത്
ഭൂരിദാ ജനാ:
അവരാണ് വളരെയധികം ദാനം ചെയ്യുന്നവൻ ആനന്ദത്തിനെ കൊടുക്കുന്നവർ.
പ്രഹസിതം പ്രിയ പ്രേമവീക്ഷണം
കൃഷ്ണനെ പ്രിയമായി സ്മരിക്കാണ്. കണ്ണാ ഒന്ന് ചിരിച്ചു കൊണ്ട് ഞങ്ങളെ നോക്കിയല്ലോ. പ്രേമത്തോടുകൂടി ഞങ്ങളെ വീക്ഷണം ചെയ്തുവല്ലോ.
പ്രഹസിതം പ്രിയ പ്രേമവീക്ഷണം
വിഹരണം ച തേ
ആ കാട്ടില് പീതാംബരധാരിയായി നീലമേഘശ്യാമളവർണ്ണനായി വേദങ്ങള് ഗാനം ചെയ്യുന്ന കീർത്തിയോടുകൂടിയ അവിടുത്തെ സഞ്ചാരം ഉണ്ടല്ലോ കൃഷ്ണാ അത് ധ്യാനമംഗളം. ധ്യാനിക്കാൻ ഞങ്ങൾക്ക് മറ്റെന്തു വേണം. അവിടുന്ന് നടക്കുന്നതും ഇരിക്കുന്നതും പുഞ്ചിരിക്കുന്നതും വേണുഗാനം ചെയ്യുന്നതുമായ ആ രൂപം ധ്യാനമംഗളമാണ്.
അതെങ്ങനെ ധ്യാനമംഗളമായി തീർന്നു?
രഹസി സംവിദാ
രഹസ്യമായിട്ട് ഏതൊരു സംവിദ്, ബോധം ജ്ഞാനികളുടെ ഉപദേശം കൊണ്ടും മഹാവാക്യ ഉപദേശം കൊണ്ടും ഹൃദയത്തിൽ പ്രകാശിക്കുമ്പോൾ അതൊക്കെ ഹൃദയത്തിനെ സ്പർശിക്കുന്നതും തത്ക്ഷണം തന്നെ ഹൃദയത്തിൽ ആത്മാനുഭവം ഉണ്ടാക്കുന്നതുമായ ആ രഹസ്യത്തിൽ ഞങ്ങൾക്ക് ഉപദേശിക്കപ്പെട്ടതും ഉപദേശം ചിലപ്പൊ വാക്ക് കൊണ്ടാവണമെന്നില്ല്യ ഒരു നോട്ടം it speaks volumes .
ഒരു നോട്ടം ഒരു വാക്ക് ചിലപ്പോ വെറും സഞ്ചാരം മൗനം അത് തന്നെ വ്യാഖ്യാ പ്രകടിതപരബ്രഹ്മ തത്വം ആണ് .ജ്ഞാനികളുടെ ഉപദേശം രഹസ്യമായി വീക്ഷണം കൊണ്ടുണ്ടാവും.
ശ്രീനൊച്ചൂർജി

2 comments:

Sunil said...

മൗനൗ വ്യാഖ്യാ പ്രകടിത പരബ്രഹ്മണത്വം.... ഇത് ഏത് ഗ്രന്ഥത്തിൽ നിന്നും.... എത്രാമത്തെ ശ്ലോകം

sreejith M.U. said...

ദക്ഷിണാമുർത്തി സ്ത്രോത്രം