സംസ്‌കൃതി പൂരകം പുത്രീ-: അംബ! അദ്യ വിദ്യാലയേ വാര്‍ഷികോത്സവഃ അഹം ശീഘ്രം ഗച്ഛാമി. (അമ്മേ! ഇന്ന് സ്‌കൂളില്‍ വാര്‍ഷികോത്സവമാണ്. ഞാന്‍ പെട്ടെന്ന് പോകുന്നു) അംബാ - ഭവതീ വാര്‍ഷികോത്സവേ കിം കരോതി? (നീയെന്താണ് വാര്‍ഷികോത്സവത്തിലവതരിപ്പിക്കുന്നത്) പുത്രീ:- പദ്യപാരായണേ അഹം അസ്മി. മമ സഖീ അശ്വതീ നൃത്യേ അസ്തി. ബാലകാഃ നാടകം കുര്‍വ്വന്തി. സഭാകാര്യക്രമസ്യ അവതരണേ മമ ദായിത്വം വര്‍ത്തതേ. (പദ്യപാരായണത്തില്‍ ഞാനുണ്ട്. എന്റെ കൂട്ടുകാരി അശ്വതി നൃത്തം ചെയ്യുന്നുണ്ട്. സഭാ പരിപാടികളുടെ അവതരണത്തിലും എനിക്ക് ഉത്തരവാദിത്വമുണ്ട്) അംബാ:- ഭവതീ കദാ ഗമിഷ്യതി? (നീയെപ്പോഴാണ് പോകുന്നത്) പുത്രീ:- അഷ്ടവാദനേ ഗമിഷ്യാമി (എട്ടു മണിക്കു പോവും) മാതാ:- ദശവാദനേ ഏവ ആഹമാഗമിഷ്യാമി. പിതാ സായംകാലേ കാര്യാലയാത് തത്ര പ്രാപ്‌സ്യതി. (ഞാന്‍ പത്തുമണിക്കേ വരൂ. അച്ഛന്‍ ഓഫീസ് കഴിഞ്ഞ് വൈകിട്ട് എത്തും) പുത്രീ:- അംബേ! മമ മധ്യാഹ്ന ഭോജനം നാവശ്യകം. (അമ്മേ എനിക്കിന്ന് ഉച്ചയൂണ് വേണ്ടാട്ടോ.) അംബാ:- ഭവതു. തര്‍ഹി സിദ്ധാ ഭവതു (ശരി. നീ തയ്യാറായിക്കോളൂ) സപ്തമീ വിഭക്തിയാണ് ഈ സംഭാഷണത്തില്‍ കൂടുതലായി നാം ശ്രദ്ധിക്കേണ്ടത്. താഴെ കൊടുക്കുന്ന പട്ടിക പരിശോധിക്കൂ. സപ്തമീ പുല്ലിംഗത്തില്‍ ഏകവചനം ബഹുവചനം ബാലകേ ബാലകേഷു വൃക്ഷേ വൃക്ഷേഷു കാര്യാലയേ കാര്യാലയേഷു സ്ത്രീ ലിംഗത്തില്‍ ഏക വചനം ബഹുവചനം ബാലികായാം ബാലികാസു ലതായാം ലതാസു നദ്യാം നദീഷു ഏകവചനം നപുംസകത്തില്‍ ബഹുവചനം പുസ്തകേ പുസ്തകേഷു ഗൃഹേ ഗൃഹേഷു ചിത്രേ ചിത്രേഷു മുകുന്ദാഷ്ടകത്തിലെ അടിവരയിട്ട ഭാഗം ശ്രദ്ധിച്ചാല്‍ ഈ വിഭക്ത്യാര്‍ത്ഥം മനസ്സിലാക്കാം. കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി. തുടര്‍ന്നുള്ള വരികളിലെ 'വടപത്രമധ്യേ' 'ഫണാഗ്രരംഗേ' 'ഉലൂഖലേ' എന്നിവിടങ്ങളിലെ പ്രയോഗങ്ങളും പരിശോധിക്കുക. താഴെ കൊടുക്കുന്ന ശ്ലോകം വായിച്ച് ശ്രീകൃഷ്ണന്‍ ഓരോ അംഗത്തിലും എന്തൊക്കെ ധരിക്കുന്നു എന്ന് പറഞ്ഞ് നോക്കുക. എഴുതി നോക്കുക. കസ്തൂരീതിലകം ലലാടഫലകേ, വക്ഷഃ സ്ഥലേ കൗസ്തുഭം, നാസാഗ്രേ നവമൗക്തികം, കരതലേ വേണും, കരേ കങ്കണം സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍, കണ്‌ഠേ ച മുക്താവലിം, ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ, ഗോപാല ചൂഡാമണി!! ഉദാഹരണ വാചകം ശ്രീകൃഷ്ണഃ ലലാടഫലകേ കസ്തൂരിതിലകം ധരതി അടുത്ത പാഠത്തില്‍ സംബോധനാ രൂപം പരിശീലിക്കാം.
No comments:
Post a Comment