Wednesday, November 21, 2018

എന്റെ സ്വരൂപം എന്താന്ന് അന്വേഷിച്ച് ഉള്ളിലുള്ള ഗുരുവിനെ ആശ്രയിച്ച് പോവാ. അല്ലെങ്കിലോ അത് സാധ്യമല്ലെങ്കിലോ എന്നെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നെക്കുറിച്ച് എന്നേക്കാളും അറിയുന്ന ആളാണ് ഗുരു. അങ്ങനെയുള്ള ഗുരു വേണൈ. 
അല്ലെങ്കിൽ ഭാഗവതത്തിൽ മത്സ്യാവതാര സ്തുതിയില് സത്യവ്രതൻ പറയുണൂ
അച ക്ഷു ര ന്ധ സ്യ യഥാ ഗ്രഹണീ കൃത:
തഥാ ജനസ്യ അവിദുഷ: അബുധോ ഗുരു:
കണ്ണില്ലാത്തവനെ " അന്ധൈ നൈവേ നീയമാനാ യഥാന്ധ" കണ്ണില്ലാത്തവര് ഒരു മീറ്റിങ്ങ് കൂടിയത്രെ കുരുടന്മാരൊക്കെ കൂടെ അതിലൊരു കുരുടൻ പ്രസിഡന്റ് പ്രസംഗിച്ചു. അന്ധൻ അദ്ദേഹം പറഞ്ഞു ഇത്ര കാലമായി അന്ധന്മാരെയൊക്കെ കണ്ണുള്ളവരാണ് വഴി കാണിച്ചിരുന്നത് കണ്ണുള്ളവർക്ക് കണ്ണില്ലാത്തവരോട് എപ്പോഴും പുച്ഛമാണ്. അപ്പൊ കണ്ണില്ലാത്തവർക്ക് കണ്ണുള്ളവർ വഴി കാണിക്കുന്ന ഈ ഒരു ഉച്ചനീച ഭാവം ഇന്നത്തോടെ അവസാനിപ്പിക്കണം. അതു കൊണ്ട് കണ്ണില്ലാത്തവരുടെ ബുദ്ധിമുട്ട് കണ്ണില്ലാത്തവർക്കേ അറിയൂ അതുകൊണ്ട് നിങ്ങളെയൊക്കെ ഞാൻ വഴി കാണിക്കും എന്നു പറഞ്ഞു ത്രേ. ലോജിക്ക് നന്നായിട്ടുണ്ട് ല്ലേ? പക്ഷെ എവിടെ പോകും? എല്ലാവരും കൂടെ "അനർത്ഥ വൃച്ഛന്തി " കുഴിയില് ചെന്ന് വീഴും. അപ്പൊ ഗുരു എന്ന് പറഞ്ഞിട്ട് നമ്മള് ഒരാളെ കണ്ടിട്ട് തിരഞ്ഞ് പിടിച്ചാലൊന്നും ശരിയാവില്ല. ഗുരുശിഷ്യബന്ധം എന്നു പറയുന്നത് ഏറ്റവും സൂക്ഷ്മമാണ്. യൗഗികമാണ്. അത് ബൗദ്ധികവുമല്ല ഭൗതികവുമല്ല മാനസികവുമല്ല തികച്ചും യൗഗികമായ ബന്ധമാണ് ഗുരുശിഷ്യബന്ധം. അതായത് ഗുരു വിനെ എങ്ങനെ അറിയാം എന്ന് പലരും ചോദിക്കും. ഗുരുവിനെ എങ്ങിനെ അറിയാം എന്ന ചോദ്യത്തിനേ സ്ഥാനമില്ല. നമുക്ക് കണ്ണാടിയിൽ കാണുമ്പോൾ അറിയണ പോലെ നമ്മളുടെ സദ്ഗുരു നമുക്ക് വിധിച്ചിട്ടുള്ള ഗുരുവിനെ കാണുമ്പോ ഒരു സന്ദേഹത്തിന്റെ കണിക പോലും ഇല്ലാതെ നമുക്കറിയാം. അറിഞ്ഞു കഴിഞ്ഞാൽ വാസ്തവത്തിൽ അദ്ദേഹത്തിനോടു ഉപദേശിക്കാൻ ചോദിക്കാനും കൂടി സ്ഥാനമില്ല ഒക്കെ നടക്കും. എന്തൊക്കെ കിട്ടണമോ എല്ലാം കിട്ടും. എല്ലാം പെർഫക്ട് ആയി നടക്കും. ഇത് നമ്മള് തീരുമാനിച്ച ഒരു മാർഗ്ഗമല്ല . നമുക്ക് ആരു ഗുരുവരണം എങ്ങനെ വഴി കാണിക്കണം എവിടെ എത്തണം എന്നൊക്കെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതിനനുസരിച്ച് ആ മഹാശക്തി നമ്മളെ കൂട്ടികൊണ്ടു പോയി എത്തിക്കേണ്ട സ്ഥാനത്ത് എത്തിക്കും. ഇപ്പൊ അർജ്ജുനന് ഭഗവാൻ ഇത്ര കാലം കൂടെ ഉണ്ടായിരുന്നു. ഭഗവാനിൽ ഗുരുവിനെ കാണാൻ അർജ്ജുനന് സാധിച്ചില്ല. അതേ കൃഷ്ണൻ തന്നെയല്ലെ ഇപ്പൊഴും. ഈ കൃഷ്ണൻ എത്ര വർഷം കൂടെ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ നടന്നതാണ് 2 പേരും. അർജ്ജുനൻ തന്നെ പറയുന്നു ഉണ്ണുമ്പഴും ഉറങ്ങുമ്പോഴും തമാശ പറഞ്ഞു നടക്കുമ്പോഴും 
നർമ്മാണി ഉദാര രുചിരസ്മിത
ശോഭിതാ നി 
ഹേ പാർത്ഥ ഹേ അർജ്ജുനസഖേ കുരു നന്ദ നേ തി സഞ്ചല്പിതാനി
നരദേവ ഹൃദിസ് പൃ ശാനി സ്മർത്തുൽ ലുഡ ന്തി ഹൃദയം മമ മാധവ സ്യ ഭാഗവതത്തില് അർജ്ജുനൻ പറയുണൂ തമാശയായിട്ട് ചിരിക്കലും വർത്തമാനം പറയലും കളിക്കലും ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ട്. അപ്പൊളൊന്നും കൃഷ്ണനിൽ ഗുരുവിനെ കണ്ടില്ല അർജ്ജുനൻ. പക്ഷേ ഇപ്പൊ യഥാർത്ഥ ദു:ഖഘട്ടം വന്നപ്പൊ ഒരു ട്രാൻസ്ഫിഗർ മെ ന്റർ കൃഷ്ണൻ ഉള്ള സ്ഥാനത്ത് അർജ്ജുനൻ ഒരു മഹാ വൈഭവം കണ്ടു. സദ്ഗുരുവിനെ കണ്ടു. ഗുരുദർശനം ഉണ്ടായി. അപ്പത്തന്നെ ശരണാഗതി ചെയ്യാണ് " ശിഷ്യസ് തേഹം" "അഹം തേ ശിഷ്യ: " ഭഗവാനേ ഞാൻ അവിടുത്തെ ശിഷ്യൻ . " ശാധിമാം " " അനുശാധിമാം " എനിക്കു വഴി കാണിച്ചു തരൂ. " ത്വാം പ്രപന്നം" ഞാൻ അങ്ങേക്ക് ശരണാഗതി ചെയ്തിരിക്കുന്നു എന്നാണ്. "പ്രപന്നം " 
പ്രപ ത്തി ആണ് അവിടെ. പ്രപ ത്തി എന്നു വച്ചാൽ യാതൊന്നും പ്രതീക്ഷിക്കാത്ത ശരണാഗതി. ശരണാഗതി ചെയ്തു കഴിഞ്ഞാൽ ശരണാഗതി ചെയ്തിട്ട് എന്തെങ്കിലും നടക്കുമോ എന്നു ചോദിക്കാൻ പാടില്ല. വൈഷ്ണവ സമ്പ്രദായത്തിൽ ശരണാഗതി ചിഹ്നം ഒക്കെ ഇടും അവര്. അവർക്ക് ശരണാഗതി ചെയ്യാ എന്ന് വച്ചാൽ ചിഹ്നമിടലാണ്. ചിഹ്നം ഇട്ടതുകൊണ്ട് ശരണാഗതി ആവില്ല. പക്ഷേ ശരണാഗതി ചെയ്യാനുള്ള ഇൻസ്പിരേഷൻ തരാൻ വേണ്ടീട്ടാണ് ആ സിമ്പൽസ് ഒക്കെ. ഒരമ്മ വന്നു പറഞ്ഞു കുടുംബത്തിൽ വല്യ വിഷമം ഞാൻ എന്താ ചെയ്യണ്ടത് എന്നൊക്കെ ചോദിച്ചു. അപ്പൊ ഞാൻ പറഞ്ഞു ഭഗവാന് ശരണാഗതി ചെയ്യാ ആല്ലാതെ എന്താ ചെയ്യാ എന്നൊക്കെ പറഞ്ഞു. അപ്പൊ അവര് പറഞ്ഞു ശരണാഗതി ഒക്കെ അന്നെ ചെയ്തു കഴിഞ്ഞു എന്നിട്ടും നടക്കണില്ലന്നു പറഞ്ഞു. അവര് ശരണാഗതി എന്നതുകൊണ്ടു ഉദ്ദേശിക്കണത് എന്താ ഈ ചിഹ്നം ഒക്കെ ഇട്ടു എന്നർത്ഥം. അപ്പൊ ശരണാഗതി ചിഹ്നം ഇടലോ നമസ്കരിക്കലോ ഒന്നും അല്ല. രമണമഹർഷി ഒരാള് ഇടക്കിടക്ക് രമണമഹർഷിയെ വന്ന് നമസ്കരിക്കും. അപ്പൊ കുറച്ച് കഴിഞ്ഞപ്പോൾ മഹർഷി പറഞ്ഞു ഇയാള് വെറുതെ നമസ്കരിക്കാണേ . അപ്പൊ മഹർഷി പറഞ്ഞു ഇയാള് എന്താ വിചാരിക്കണ് നമസ്കാരം എന്നു വച്ചാൽ എന്താ എക്സർസൈസോ? ഇങ്ങനെ വീഴാ എഴുന്നേല്ക്കാ അത് ആർക്കു വേണങ്കിലും ചെയ്യാം. യഥാർത്ഥ നമസ്കാരം അഹങ്കാരം ഉദിക്കുന്നിടത്തു തന്നെ അടങ്ങുന്നതാണ് നമസ്കാരം. അതിന്റെ ഒരു പ്രതീകം മാത്രമാണ് ശരീരം വീഴണത്. അഹങ്കാരം ലയിച്ചാൽ ശരീരം വീഴും. അത് ഒരു സ്വാഭാവികമാണ് അല്ലേ? നില്ക്കുമ്പോൾ തന്നെ മരിച്ചാലോ ആള് ശരീരം വീഴും. ശരീരത്തിനെ നിർത്തുന്നതു തന്നെ ഈ ഇൻഡ്യുവീജാലിറ്റി ആണ്. ഇൻഡ്യുവീ ജാലിറ്റി ഉള്ളിൽ നിന്നും പോയാൽ ശരീരം വീഴും. അതാണ് നമ്മള് കംപ്ലീറ്റ് ആയിട്ട് കൈയും കാലും നിവർത്തി വീഴുന്നത്. ഞാൻ മരിച്ചിരിക്കുന്നു എന്നാണ് നമസ്കാരം കൊണ്ട്. ഞാൻ മരിച്ചിരിക്കുന്നു ഭഗവാനേ അങ്ങു മാത്രമേ ഉള്ളൂ. ഇനി ഫുൾ കൺട്രോൾ അവിടുത്തെ കയ്യില് . ഈ ശരീരം അങ്ങയുടെ, ഈ മനസ്സ് അങ്ങയുടെ, ഈ ബുദ്ധി അങ്ങയുടെ, ഈ ഞാൻ തന്നെ അവിടുത്തെ എന്റേതല്ല. ഞാൻ എന്റെ അല്ല ഞാൻ തന്നെ അങ്ങയുടെ ആണ് എന്നു പറഞ്ഞുള്ള അർപ്പണമാണ്. വേദകാലത്തൊക്കെ ആഹുതികൾ അർപ്പിക്കുമ്പോൾ ഒരു മന്ത്രം വരും. "അഗ്നയേ സ്വാഹ " "അഗ്നയേ ഇദം ന മമ " ഇതെന്റെ അല്ല ഇത് അഗ്നിക്കായി ക്കൊണ്ട് അർപ്പിക്കുണൂ. ആ "ഇദം ന മമ " എന്നതിൽ നിന്നാണ് "നമസ്കാരം" എന്ന് വന്നത്. 
"ന മമ " ഇത് എന്റെ അല്ല. ഇതൊക്കെ അങ്ങയുടെ അർപ്പിക്കുണൂ. ആ അർപ്പണ ഭാവം ശരണാഗതി. ആ ശരണാഗതി അങ്ങനെ ഒന്നും എളുപ്പത്തില് വരില്ല. ശരണാഗതി വരണമെങ്കിൽ ഒന്നാമത് എന്നെ കൊണ്ട് ഒന്നും കഴിയില്ല സാധിക്കില്ല ഫുൾ കൺ വിക്ഷൻ ആയിട്ടു വരണം. അത് എപ്പൊ വരും മാക്സിമം പരിശ്രമിച്ചിട്ടേ വരുള്ളൂ . അതിനു മുൻപ് ഒന്നും വരില്ല. എത്ര ബുദ്ധി കൊണ്ട് മനസ്സിലാക്കിയാലും വരില്ല. മാക്സിമം പിടഞ്ഞു കഴിഞ്ഞിട്ടേ അവസാനം വിടുള്ളൂ. അതിനു മുൻപ് വിടില്ല. അതു കൊണ്ട് ആളുകൾക്ക് ശരണാഗതി എളുപ്പല്ല . ഒരാള് പരമ നാസ്തികനായിട്ട് ഇരുന്ന ആള് ഒരിക്കല് ഒരു മല കയറാൻ പോയി. മല കയറാൻ പോയ സ്ഥാനത്ത് ഇയാൾക്ക് കുറ്റി അടിച്ച് അടിച്ച് മോളിലേക്ക് കയറാണ്. ഇടുപ്പില് കയറ് കെട്ടിയിട്ടുണ്ട്. പതുക്കെ മേലെ കയറി ഒരു ഹൈററിൽ എത്തിയ പ്പൊ അവിടുന്ന് കാല് തെറ്റി ചുവട്ടില് വീണു. കൈവിട്ടു കഴിഞ്ഞാൽ അഗാധമായ കൊക്കയിൽ വീഴും. പിടിച്ചിരിക്കണത് ഈ കയറില് മോളിലേക്ക് നോക്കുമ്പോ ആ കയറി നെ ഒരു എലി ക ര ണ്ടു കൊണ്ടേ ഇരിക്കുണൂ. ഇനി കുറച്ച് നേരമേ ഉള്ളൂ. അതിനിടയില് ചുവട്ടില് അഗാധ കുഴി. വീണാൽ കഴിഞ്ഞു. ആ ഘട്ടത്തിൽ ഇങ്ങനെ ആടിക്കൊണ്ടിരിക്കുമ്പോ ഇയാളു പറഞ്ഞൂത്രേ ഭഗവാനേ എന്നെ രക്ഷിക്കണം. ഞാൻ ഇനി രക്ഷപ്പെട്ടു ക്കഴിഞ്ഞാൽ ജീവിതമൊക്കെ അങ്ങേക്കാണ് എന്നൊക്കെ പറഞ്ഞു. അപ്പൊ ഒരു അശരീരി കേട്ടുവത്രെ തന്നെ ഞാൻ രക്ഷിക്കാം. ആ കയറിലുള്ള പിടി വിടൂ. പൂർണ്ണമായി ആ കയറ് കെട്ടൊക്കെ അഴിച്ച് പിടി വിടൂ. തന്നെ ഞാൻ രക്ഷിക്കാം. എലി കരണ്ട് കൊണ്ടിരിക്കുന്ന കയറാ എപ്പൊ വേണങ്കിൽ മുറിഞ്ഞു പൊട്ടാവുന്നതാണ്. വിടൂ എന്നു പറഞ്ഞപ്പൊ " ആ വേല കയ്യിലിരിക്കട്ടെ " എന്നു പറഞ്ഞു അയാൾ. ഇതു വിട്ടാൽ താങ്കൾ രക്ഷിക്കും എന്ന് എന്താ ഉറപ്പ്. കുറച്ച് നേരത്തിൽ അത് പൊട്ടിചുവട്ടില് വീണു കഴിഞ്ഞു. ഈ ജീവൻ വിശ്വാസമില്ലാത്തവനും ആണ് അജ്ഞാനിയും ആണ്. നമ്മുടെ ആയുസ്സ് കാലമാകുന്ന എലി കരണ്ടു കൊണ്ടേ ഇരിക്കുണൂ. ഇങ്കട് മരണം മേലേക്ക് കയറാൻ പറ്റില്ല കഴിഞ്ഞ് പോയ തൊക്കെ പോയി മരണം ഇങ്കടു നിൽക്കുണൂ അതിന്റെ നടുവിലാണ് ശരണാഗതിക്ക് ഒരു ചാൻസ് നമുക്ക്. പൂർണ്ണമായിട്ട് ഭഗവാന് വിട്ടുകൊടുക്കാ . പക്ഷേ അങ്ങനെ ഒന്നും വിട്ടുകൊടുക്കില്ല . ആളുകള് പ്രസിദ്ധമായ ഒരു ചൊല്ല് ലോകത്തില് ഉണ്ടാക്കി ഇട്ടിട്ടുണ്ട് "താൻ പാതി ദൈവം പാതി " ആ താൻ ഉള്ളോടുത്ത കാലം ദൈവത്തിന്റെ പാതി വരേല്ല്യ. ആ താൻ എത്ര കാലം ഉണ്ടോ, ഒന്നുകിൽ താൻ മാക്സിമം പ്രവൃത്തിക്കണം. ദൈവത്തിന്റെ പാതി എന്നൊന്നും മിണ്ടാനേ പാടില്ല . "ഉദ്ദരേദ് ആത്മനാത്മാനം" രണ്ടു ശ്ലോകം ഭഗവാൻ പറഞ്ഞു. ഒരു സ്റ്റേജില് ഭഗവാൻ പറഞ്ഞു ഈശ്വരൻ എന്നൊന്നും മിണ്ടിപ്പോവരുത് " ഉദ്ദരേദ് ആത്മനാത്മാനം നാത്മാനമവസാദ യേത് ആത് മൈ ന്യൈഹ്യത്മ നോ ബന്ധു ആത് മൈ വരി പുരാത്മനാ " 
തനിക്കു ശത്രുവും ബന്ധുവും ഒക്കെ താൻ തന്നെ പിടിച്ചുയർത്തൂ. തനിക്കു പുറത്തൊരീശ്വരനൊന്നും വന്ന് തന്നെ സഹായിക്കില്ല. താൻ തന്നെ തന്നെ സഹായിക്കണം പിടിച്ചുയർത്തൂ എന്നു പറഞ്ഞു. അത് ഒരു അവസ്ഥയില്. മാക്സിമം പരിശ്രമിച്ച് പിടഞ്ഞ് കഴിഞ്ഞിട്ട് അവസാനം വരുമ്പൊ "സർവ്വധർമമാൻ പരിത്യജ്യമാമേവംശരണം വ്രജ" അപ്പൊ പറഞ്ഞാലേ ഇഫക്ട് ആവുള്ളൂ. ഈ അഹങ്കാരത്തിന് അത്ര പെട്ടന്നൊന്നും ബോധ്യം വരില്ല തന്നെക്കൊണ്ട് ഒന്നും കഴിയില്യ എന്ന്. ആളുകള് വെറുതെ ശരണാഗതി ഒക്കെ പറയും .നമ്മളെക്കൊണ്ട് എന്തു കഴിയും എല്ലാം ഈശ്വരനാണ് എന്നു പറയും . എന്നാ വിട്ടുകൊടുക്കുമോ ? സാധ്യ അല്ല. അങ്ങനെ വിട്ടു കൊടുക്കാനൊന്നും സാധ്യമല്ല. വിട്ടുകൊടുക്കാനൊന്നും ആളുകൾ തയ്യാറല്ല. പറ്റില്ല , തയ്യാറല്ല എന്നു വച്ചാൽ പറ്റില്ല. ഈ ഉള്ളിലുള്ള അഹന്തക്ക് ബോധ്യം വന്നിട്ടില്ല തന്നെക്കൊണ്ട് സാധിക്കില്ല എന്നുള്ളത്. അതിന് എപ്പൊ ബോധ്യം വരും മാക്സിമം പരിശ്രമം കഴിഞ്ഞാൽ ബോധ്യം വരും. അപ്പൊ ഈ താൻ പാതി ഉണ്ടല്ലോ അത് അവസാനിക്കും. അത് അവസാനിച്ചാൽ ദൈവത്തിന്റെ പാതി വരും. ഈ ഇടെ ആരോ പറഞ്ഞു ഒരു സ്കൂൾ കുട്ടി പറഞ്ഞൂത്രേ . പഠിക്കാതിരിക്കാ പരീക്ഷക്ക് അപ്പൊ അമ്മ പറഞ്ഞു എന്താ കുട്ടി പഠിക്കാതിരിക്കുന്നത് താൻ പാതി ദൈവം പാതി എന്നല്ലേ പറഞ്ഞിരിക്കുന്നത്. ദൈവത്തിന്റെ 50% കിട്ടിയാൽ മതി എന്നാണ് ജയിക്കാൻ എന്റെ 50% ഇല്ലെങ്കിലും വേണ്ടില്ല. അപ്പൊ ഇങ്ങനെ ഒക്കെ നമ്മള് ഓരോ എക്സ്ക്യൂസസ് അല്ലെങ്കിൽ എന്താ പറയാ ഇന്റർ പ്രിട്ടേഷൻസ് വ്യാഖ്യാനങ്ങൾ നമ്മളുടേതായിട്ടു കൊണ്ടുവരും. ബുദ്ധിയിലും മനസ്സിലും കുടുങ്ങിയിട്ട്.അതുകൊണ്ട് ശരണാഗതി വളരെ നിഗൂഢമായ തത്ത്വമാണ്. അത്ര എളുപ്പമല്ല . ശരണാഗതി ഒരിക്കലേ ചെയ്യുള്ളൂ . ശരിക്ക് ശരണാഗതി എന്നു പറഞ്ഞാൽ ഒരേ ഒരു പ്രാവശ്യം കഴിഞ്ഞു . യഥാർത്ഥത്തിൽ ശരണാഗതി ചെയ്താൽ പിന്നെ ഈ ജീവൻ ഇല്ല. ഈശ്വരനേ ഉള്ളൂ അവിടെ. ശരണാഗതി ചെയ്തവൻ അവിടെ നില്ക്കില്ല. ഞാൻ ശരണാഗതി ചെയ്തു എന്നു പറയാൻ ഒരാളവിടെ ഉണ്ടാവില്ല. ശരണാഗതി ചെയ്ത ആളെ ഭഗവാൻ പിടിച്ചു വിഴുങ്ങിക്കളയും ന്നാണ്. ഇന്ന് രാവിലെ സദ്ദർശനത്തിൽ അതാണ് കണ്ടത്.
" മൃത്യു ജ്ഞയം മൃത്യു ആശ്രിതാ നാം
അഹം മ തി ർ മൃത്യു മുപൈ തി പൂർവ്വം
അഥ സ്വഭാവാത് അമൃതേഷു തേഷു
കഥം പുനർമൃത്യു ധിയോവകാശ: "
മൃത്യുജ്ഞയനെ മരണഭയത്തോടു കൂടി ശരണാഗതി ചെയ്യുന്ന ആളെ മൃത്യുജ്ഞയൻ എന്തു ചെയ്യു ണൂ എടുത്തു വിഴുങ്ങിക്കളയും. അയാളുടെ അഹങ്കാരം ത്തപ്പോൾത്തന്നെ മരിച്ചു പോവും. പിന്നെ അയാൾ സദാ അമൃതനാണ്. മരണമില്ലാത്തവനാണ്. അപ്പൊ ശരണാഗതി എന്നു വച്ചാൽ " ഇൻസ്റ്റാന്റിയാസിലി റിയ ലൈസേഷൻ " ആണ്. സാക്ഷാത്കാരമാണ്. ശരണാഗതി ചെയ്യുമ്പോ ജീവന്റെ ശക്തി കൊണ്ടല്ല ശരണാഗതി നടക്കണത് . ജീവൻ സർവ്വേശ്വരന്റെ മഹാസന്നിധിയില് താൻ ഒന്നുമല്ലാതെ അഗ്നിയുടെ മുന്നിൽ മെഴുക് ഉരുകി പോകുന്ന പോലെ മെഴുകുരുകി ഇല്ലാതാവുന്ന ഒരു പ്രക്രിയയെ പുറമെ നിന്നു നോക്കിയിട്ട് ആളുകള് പറയുന്നു അയാള് ശരണാഗതി ചെയ്തു. അല്ലാതെ അയാള് ശരണാഗതി ചെയ്ത തല്ല മെഴുക് ഉരുകിയതാണോ? മെഴുകിന്റെ കഴിവ് ഒന്നും ഇല്ല ഉരുകിയതിൽ. മെഴുക് ആ അഗ്നിയുടെ അടുത്ത് പോയപ്പൊ അഗ്നിയുടെ ചൂടു കൊണ്ട് മെഴുകിന് ഉരുകാതിരിക്കാൻ പറ്റില്ല. അതുപോലെ ആ മഹാ സന്നിധിവിശേഷത്തിൽ ജീവന് അഹങ്കാരം നശിക്കാതിരിക്കാൻ സാധ്യമല്ല. വേണം എന്നു വിചാരിച്ചാൽ പോലും പിടിച്ചു നിർത്താൻ പറ്റില്ല. അങ്ങനെ ആ സന്നിധി ജ്വലിക്കുണൂ. ആ സന്നിധിയുടെ ബലം അറിയണമെങ്കിൽ ഈ ജീവന് ഒരു പക്വതവേണം. തപസ്സു വേണം. ജീവന് തപസ്സ് എന്താ പരിശ്രമിച്ച് പരിശ്രമിച്ച് പരിശ്രമിച്ച് ഈ അഹങ്കാരത്തിന്റെ മുന പൊട്ടണം. അതാണ് തപസ്സ്. ഈ മുനമ്പ് പൊട്ടുവാ, ബലം കുറയാ ദു:ഖം അനുഭവിച്ച് ദുഃഖം അനുഭവിച്ച് പക്വപ്പെടും ജീവൻ. കുറെ ദുഃഖം അനുഭവിച്ച് അനുഭവിച്ച് അനുഭവിച്ച്
"സ്വർണ്ണവത് ജ്യോത തേ സ്വയം " സ്വർണ്ണം പോലെ പ്രകാശിക്കും ഈ ജീവൻ. അങ്ങനെ സ്വർണ്ണം പോലെ പ്രകാശിക്കുമ്പോൾ ഈ ജീവന് ശരണാഗതി ചെയ്യാനുള്ള പക്വത ഉണ്ടാവും. ആളുകളിൽ തന്നെ ഈ രണ്ടു ടൈപ്പ് കാണാം. ചിലര് കുറെ ദുഃഖം അനുഭവിച്ചിട്ടും പലേ വിഷമങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടും ആ ല്ലെങ്കിൽ സത്സംഗത്തിന്റെ ബലം കൊണ്ടും ഉള്ളില് നല്ലൊരു പരിപാകത വന്നിട്ട് വളരെ അടങ്ങി ഇരിക്കും. അടക്കമുണ്ടാവും അവർക്ക്. എന്നു വച്ചാൽ വെപ്രാളം ഒന്നും ഉണ്ടാവില്ല വൈഷമ്യങ്ങൾ ഒന്നും അവരിൽ ഉണ്ടാവില്ല. അവർക്ക് സ്വയമേവ ഒരു പീസ് ഫുൾ , ഒരു പ്രസൻസ് ഉണ്ടാവും. മറ്റേത് ഈ പ്രബലമായ കർത്തൃത്വബുദ്ധി ഉള്ളപ്പൊ അടക്കമുണ്ടാവില്ല, ശാന്തി ഉണ്ടാവില്ല, തൃപ്തി ഉണ്ടാവില്ല, പിടഞ്ഞു കൊണ്ടിരിക്കും. ഇതിനു രണ്ടിനും കാരണം ഈ ജീവന്റെ പക്വത എങ്ങനെ വരുണൂ ദുഃഖം അനുഭവിക്കുമ്പോൾ വിഷമങ്ങൾ അനുഭവിക്കുമ്പോൾ അതു കൊണ്ട് ദു:ഖത്തിനെ വെറുക്കുകയേ അരുത്. ദുഃഖം വരുമ്പോൾ ഞാൻ ഇത്ര അധികം ഭഗവാനെ ഭജിച്ചിട്ട് എനിക്ക് എന്തുകൊണ്ടു ദുഃഖം വരുണൂ എനിക്ക് എന്തുകൊണ്ട് വിഷാദം വരുണൂ . ഞാൻ ഇത്രയധികം ജപിച്ചൂ അമ്പലത്തില് പോയി എന്നിട്ട് എനിക്ക് എന്തിനു വിഷാദം വരുണൂ വിഷമം വരുണൂ എന്ന് ചോദിക്കാൻ പാടില്ല. അമ്പലത്തില് പോയോ ഭഗവാൻ ആദ്യമായിട്ട് പ്രസാദമായിട്ട് തരുന്നത് വിഷാദമാണ്.വിഷാദ മേതരുള്ളൂ ദുഃഖം തരും. ദുഃഖം എന്തിനു തരുണൂ വച്ചാൽ ഈ ജീവനെ പ ക്വ പെടുത്താനായിട്ട്. ദുഃഖം കൊണ്ട് ഈ ജീവൻ പരിപാകപ്പെടും. നമ്മള് തപസ്സ് ചെയ്തിട്ട് വാസനാക്ഷയം ഒന്നും ഉണ്ടാക്കാൻ സാധ്യമല്ല. പക്ഷേ ഭഗവാനായിട്ട് നമുക്ക് ഒരു തപസ്സ് തരും. തപസ്സ് എന്നു വച്ചാൽ ചൂട്. ആ ചൂട് എന്താണ് ഈ ജീവന്റെ താപം ല്ലേ? ഉള്ളില് കിടന്ന് പിടയാ. അതു കൊണ്ടാണ് അർജ്ജുനനെ 'പരം തപ" എന്നു ഭഗവാൻ വിളിച്ചത്. പരമമായ തപസ്സു ചെയ്തവൻ. 
(സാംഖ്യയോഗം - നൊച്ചൂർ ജി )

No comments: