Wednesday, November 21, 2018

''ജ്യോതിഷം ശാസ്ത്രം ആണോ അതിലെന്തെങ്കിലും സത്യം ഉണ്ടോ? പഠിക്കാനുള്ള താല്പര്യം ഉണ്ട്.''
എങ്കില്‍ ആദ്യം ഒരു മലയാളമാസം ഒന്നാം തീയതിമുതല്‍ അവസാനംവരെ ഉണ്ടാകുന്ന സ്വന്തം അനുഭവങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും എഴുതിവയ്ക്കുക. അതു പോലെ പന്ത്രണ്ടു മാസങ്ങളുടെയും അനുഭവം രേഖപ്പെടുത്തുക. അങ്ങനെ ഓരോ വര്‍ഷവും നിരീക്ഷിക്കുക. ഓരോ മലയാളമാസവും തന്നെ സംബന്ധിച്ച് പൊതുവായ ചില അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്!!! അങ്ങനെ അനുഭവത്തില്‍ വന്നാല്‍ തനിക്ക് ജ്യോതിഷം ശാസ്ത്രം ആണ് സത്യം ആണ് എന്ന് അനുമാനിക്കാം. നിരീക്ഷിച്ചതും അനുമാനിച്ചതും ആയ കാര്യങ്ങള്‍ ജ്യോതിഷത്തിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ പരിശോധിച്ചു നോക്കുമ്പോള്‍ അതിലും കാണപ്പെട്ടാല്‍ ശാസ്ത്രയുക്തിയും ആയി. അങ്ങനെ ഓരോ ഗ്രഹത്തിന്‍റെയും നക്ഷത്രങ്ങളുടെയും മാറ്റത്തെ പരിഗണിച്ച് അനുഭവങ്ങളുടെ പൊതുവായ സ്വഭാവത്തെ കണക്കാക്കാന്‍ സാധിക്കും.
നമുക്ക് രണ്ടു രീതിയില്‍ ശാസ്ത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ഒന്നുകില്‍ പ്രത്യക്ഷാനുഭവം, അതില്‍നിന്നുള്ള അനുമാനം പിന്നെ ശാസ്ത്രപരിശോധന. തിരിച്ച് ശാസ്ത്രം മാത്രം പഠിച്ചാലോ? കാര്യമില്ല. പഠിച്ചത് യുക്തികൊണ്ടും അനുഭവംകൊണ്ടും ബോധിക്കേണ്ടതുണ്ട്. ഇതില്‍ രണ്ടിലൊന്ന് ചെയ്യാതെ ഒരു ശാസ്ത്രങ്ങളെയും വിലയിരുത്തുകയോ പ്രയോഗിക്കുകയോ ചെയ്യരുത്...krishnakumar.kp

No comments: