സത്തുക്കൾ' നമ്മുടെ വീടുകളിൽ വരുമ്പോൾ, അവർ നമ്മോട് 'സുഖമാണോ' എന്ന് ചോദിക്കാറില്ല. കാരണം ഗൃഹസ്ഥരായ മനുഷ്യർക്ക് പലവിധ പ്രാരാബ്ധങ്ങളുമുണ്ടാവും, അതിന്റേതായ വിഷമതകളും ക്ലേശങ്ങളും ഉണ്ടാവും, അപ്പോൾ അതറിഞ്ഞു കൊണ്ട് ചോദിക്കുന്നത് വെറുമൊരു പാഴ് വാക്കാവും. അവർ പാഴ് വാക്ക് പറയാറില്ല. അതിനാൽ ശരിയായ സന്യാസിമാർ ഗൃഹസ്ഥന്റെ വിശേഷം ചോദിക്കാറുമില്ല. കഷ്ടപ്പാടും വിഷമവും മനസ്സിലാക്കി അത് മാറാനായി അനുഗ്രഹിച്ച് പോകും. അത്രയേ ഉള്ളൂ. അതുപോലെ ത്തന്നെയാണ് തിരിച്ചും. ഗൃഹസ്ഥർ സന്യാസിമാരോട് " സുഖമാണോ" എന്ന്
ചോദിക്കാൻ പാടില്ല. കാരണം അവർ സർവ്വ
സംഗ പരിത്യാഗികളാണ്. അവർക്ക് സുഖമോ, ദുഖമോ, കുറവോ, കൂടുതലോ ഒന്നും പ്രശ്നമല്ല. അതുകൊണ്ട് നമ്മുടെ വക കുശലാന്വേഷണത്തിന് പ്രസക്തിയേ ഇല്ല.🌹ശ്രീമദ് ഭാഗവതം 4: 22: 12 to 17
ചോദിക്കാൻ പാടില്ല. കാരണം അവർ സർവ്വ
സംഗ പരിത്യാഗികളാണ്. അവർക്ക് സുഖമോ, ദുഖമോ, കുറവോ, കൂടുതലോ ഒന്നും പ്രശ്നമല്ല. അതുകൊണ്ട് നമ്മുടെ വക കുശലാന്വേഷണത്തിന് പ്രസക്തിയേ ഇല്ല.🌹ശ്രീമദ് ഭാഗവതം 4: 22: 12 to 17
卐 ജയ് ശ്രീകൃഷ്ണ 卐
🌹 ഇന്ദുകുമാർ
No comments:
Post a Comment