Saturday, November 10, 2018

ഹരേ ഗുരുവായൂരപ്പാ....
ഇന്ന് കണ്ണൻ ആകെ പിണക്കത്തിലാണ് എന്ന് തോന്നുന്നു. രാവിലെ നിർമാല്യം കഴിഞ്ഞതിന് ശേഷം പുണ്യാഹമായി ... നാലരക്കാണ് മലർ നിവേദ്യം .... ആകെ വൈകി.... നാലമ്പലത്തിൽ നടന്നുവരുന്ന ഹോമാദി കർമ്മങ്ങൾ ഇന്നവസാനിച്ചു.... ശീവേലിയും വൈകി ഏഴരയായി....
പട്ട് കോണകമുടുത്ത് തെച്ചി മന്ദാര മാല ചാർത്തി നിൽക്കുന്ന കണ്ണന്റെ സുന്ദരരൂപം അതി മനോഹരം തന്നെ....
ഇന്നത്തെ ഏകാദശി വിളക്ക് ദേവസ്വം ജോലിക്കാരുടെ വകയാണ്..... നാളെ മുതൽ പരമ്പരാഗത തറവാട്ടുക്കാരുടെ തുടങ്ങും...
ഈശാവാസ്യോപനിഷത്തിലെ ഏട്ടാമത്തെ മന്ത്രമാണ് ഇത്
'' സ പര്യഗാച്ഛുക്രമകായമവ്രണം
അസ്നാവിരം ശുദ്ധമപാപവിദ്ധം
കവിർമനീഷീ പരിഭൂ: സ്വയംഭൂർ -
യാഥാതഥ്യതോfർത്ഥാൻ
വ്യദധാച്ഛാശ്വതീഭ്യ: സമാഭ്യ: "
ആത്മാവ് സർവവ്യാപിയും നാശരഹിതനുമാണ് . എല്ലാത്തിനും സാക്ഷിയും ധർമ്മാധർമ്മപുണ്യപാപരഹിതവും ആണ്. ആത്മാവ് ആണ് എന്നും നിലനിൽക്കുന്ന നിത്യ സത്യം.....
ആത്മാവ് എന്ന ജ്യോതിസ്വരൂപം ഭഗവാൻ തന്നെയാണ്... നാമസങ്കീർത്തനങ്ങൾ കൊണ്ട് ആ ഭഗവൽ അനുഭൂതി പ്രാപിക്കാൻ കഴിയും.... അതാണ് ഈ ജ്ഞാനത്തെ പ്രകാശിപ്പിക്കുകയാണ് ലളിത സഹസ്രനാമത്തിലെ അവസാന മന്ത്രമായ "അജ്ഞാനദ്ധ്വാന്തദീപിക; എന്നത് അജ്ഞാനമായ അന്ധകാരത്തെ ജ്ഞാനമാകുന്ന പ്രകാശം കൊണ്ട് ഇല്ലാതാക്കുന്നു അങ്ങനെയുള്ള അമ്മ അവ്യാജകരുണാമൂർത്തിയാണ്..... കലർപ്പിലാത്ത ശുദ്ധസ്വാത്തിക ഭാവം.... ഹരേ ഹരേ.....
ഭഗവൽ കൃപകൊണ്ട് ഗുരുവായൂരപ്പനിൽ അചഞ്ചല ഭക്തിയുണ്ടാവട്ടെ .... രാധേശ്യാം....
sudir chulliyil

No comments: