ഭാഗവതത്തിൽ ഏകാദശ സ്കന്ദത്തിൽ ഉദ്ധവർ ശ്രീകൃഷ്ണ ഭഗവാനോട് ചോദിക്കുന്നു , ഭഗവാനെ അങ്ങയെ എങ്ങിനെ പൂജ കഴിക്കണം ? ആ ചോദ്യത്തിന് ഉത്തരമായി വളരെ വിശദമായി ഭഗവാന്റെ പൂജാ ക്രമങ്ങൾ പറഞ്ഞതിനു ശേഷം അദ്ദേഹത്തെ നമസ്കരികേണ്ട രീതി എന്താണ് പ്രാർത്ഥിക്കേണ്ടത് എന്താണ് എന്നും ഭഗവാൻ നമ്മൾക്ക് പറഞ്ഞു തന്നിട്ടുണ്ട്. അപ്പോ നമ്മൾക്ക് ഒരു സംശയം ,എന്താത് ഭഗവാനെ എങ്ങിനെ നമസ്ക്കരിക്കണം എന്ന് പറഞ്ഞ് തന്നത് OK, പക്ഷേ നമ്മളേ പൂജയിൽ എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് പറഞ്ഞ് തരണോ . കാരണം നമ്മളുടെ ആവശ്യങ്ങളുടെ പട്ടിക എഴുതാൻ എത്ര വാല്യം ബുക്ക് വേണം എന്ന് നമ്മൾക്ക് അറിയില്ല. അതിനാൽ ആയിരിക്കാം നമ്മുടെ പൂജയിൽ പ്രസാദിച്ച് നിൽക്കുന്ന ഉണ്ണിയായ കൃഷ്ണനോട് എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് ഭഗവാൻ ഉദ്ധവരെ മുൻനിറുത്തി ഭാഗവതത്തിൽ പറഞ്ഞത്.
"ശിരോമത്പാദയോ: കൃത്വാ
ബാഹുഭ്യാം ച പരസ്പരം
*പ്രപന്നം പാഹിമാമീശ ഭീതം മൃത്യുഗ്രഹാർണ്ണവാത്*"
കൂപ്പുകൈകൾ ശിരസ്സിനു മേലേ പിടിച്ച് . ദണ്ഡനമസ്ക്കാരം ചെയ്യമ്പോൾ നമ്മളുടെ ശിരസ്സ് ഭഗവാന്റെ പാദത്തിൽ സ്പർശിച്ചിരിക്കുന്നു എന്ന്
സങ്കൽപ്പിച്ച് നമസ്ക്കരിച്ച് 'പ്രാർത്ഥിക്കണം ,എന്നിൽ
സന്തോഷിച്ചിരിക്കുന്ന ഭഗവാനെ എന്നെ മരണഭയം വല്ലാതെ ഭയപ്പെടുത്തുന്നു , അതിൽ നിന്ന് എന്നേ രക്ഷിക്കണേ .ഇതാണ് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ടത്. ഇതിൽ വേറെ ഒരാശയം ഒളിഞ്ഞ് കിടക്കുന്നുണ്ട്. എന്താത് , ആലോചിച്ച് നോക്കൂ , മരണഭയം ആർക്കാണ് ഉണ്ടാവുക , ജനിച്ച എല്ലാവർക്കും , അപ്പോ അത് ഉണ്ടാവാതിരിക്കാൻ നമുക്ക് പുനർജ്ജന്മം പാടില്ല .ഈ പുനരഭി ജനനം ഇല്ലാത്ത അവസ്ഥ എന്നാൽ ഭഗവാനിലുള്ള ലയനം അഥവാ മോക്ഷം. നോക്കൂ ഭാഗവതം എത്ര ഭംഗിയായി ഒരോ ഒരോ സംഗതികൾ വരച്ച് കാണിക്കുന്നു എന്ന്.
ravisankar chavarkkad

No comments:
Post a Comment