Tuesday, November 20, 2018


       *_അദ്ധ്യാത്മരാമായണം കഥാചനകഥനം_*
_പന്ത്രാണ്ടാം ദിനം_
*അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കഥാചനകഥനം രണ്ടാമദ്ധ്യയം ഉമാമഹേശ്വരസംവാദം*
_അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കഥാചനകഥനം രണ്ടാമദ്ധ്യയം ഉമാമഹേശ്വരസംവാദം (തുടര്‍ച്ച)_
*പദ്യങ്ങളും  അവയുടെ അര്‍ത്ഥവും*
*സര്‍വ്വാത്മായ നാഥ! പരമേശ്വരാ!പോറ്റീ! സര്‍വ്വലോകാവാസ! സര്‍വ്വേശ!മഹേശ്വരാ! ശര്‍വ്വ!ശങ്കര!ശരണാഗത പ്രീയ! സര്‍വ്വദേവേശ!ജഗന്നായക!കാരുണ്യാബ്ധേ! അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു- മെത്രയുംമഹാനുഭാ വന്മാരായുള്ള ജനം ഭക്തിവിശ്വാസാദി ശുശ്രൂഷകള്‍ കാണുന്തോറും ഭക്തന്മാര്‍ക്കുപദേശം ചെയ്തീടുമെന്നു കേള്‍പ്പു. ആകയാല്‍ഞാനുണ്ടൊന്നു നിന്തിരുവടിതന്നൊ- ടാകാംക്ഷാപരവശചേതസാചോദിക്കുന്നു കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം തത്ത്വഭേദങ്ങള്‍വിജ്ഞാനവൈരാഗ്യാദി ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും ക്ഷേത്രോപവാസഫലംദാനധര്‍മ്മാദിഫലം വര്‍ണ്ണധര്‍മ്മങ്ങള്‍പുനരാശ്രമധര്‍മ്മങ്ങളു മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം നിന്തിരുവടിയരുള്‍ചെയ്തുകേട്ടതുമൂലം സന്തോഷമകതാരിലേറ്റവുമുണ്ടായ് വന്നു. ബന്ധമോക്ഷങ്ങളുടെ കാരണംകേള്‍ക്കമൂല- മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ! ശ്രീരാമദേവന്‍തന്‍റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍ പാരമാഗ്രഹമുണ്ടു ഞാനതിന്‍ പാത്രമെങ്കില്‍ കാരുണ്യാംബുധേ!കനി ഞ്ഞരുളിച്ചെയ്തീടണ-മാരുംനിന്തിരുവടി യില്ലതു ചൊല്‍വാന്‍.*
സര്‍വ്വാത്മാവായനാഥ= *എല്ലാ ആത്മാക്കളിലും രമിക്കുന്നഈശ്വര.*
പോറ്റി= *പോറ്റുന്ന.*സര്‍വ്വലോകാവാസ= *ലോകത്തിലെല്യായിടത്തുംവ്യാപിച്ച.*
ശര്‍വ്വന്‍= *ശിവന്‍.* _(പ്രളയാന്തരംആരുമില്ലാത്തയവസ്ഥയുണ്ടാകുമ്പോള്‍ഭൂമിയെസംരക്ഷിക്കാനുള്ളത് ത്രിമൂര്‍ത്തികള്‍ മാത്രംഅപ്പോള്‍ ശാസനചെയ്യൂന്നവനാകയാല്‍ ശിവnശrവ്വനായി)_
ശരണാഗതജനപ്രീയ= *ആശ്രയിക്കുന്നജനങ്ങളുടെഇഷ്ടത്തെ നല്കുന്നവൻ.*
കാരുണ്യാബ്ധേ= *കടലുപോലെ സമൃദ്ധമായികരുണയുള്ളവന്‍.*
അത്യന്തംരഹസ്യമാം= *വളരെയേറെ ഗൂഢാര്‍ത്ഥമുള്ള.*
ആകാംക്ഷ= *ഉത്ക്കണ്ഠ.*പരവശചേതസാ= *വേവലാതിപൂണ്ടമനസ്സോടെ.*
ശ്രീരാമദേവതത്വം= *ശ്രീരാമതത്ത്വങ്ങള്‍.*
തത്ത്വഭേദങ്ങള്‍= *തത്ത്വാര്‍ത്ഥങ്ങള്‍.*
വിജ്ഞാനം= *വേദാര്‍ത്ഥങ്ങളെപ്പറ്റിയുള്ളറിവ്.*
ജ്ഞാനം= *വേദകാര്യങ്ങളുടെപരമാര്‍ത്ഥികമായ അറിവ്.*
വൈരാഗി= *സംന്യാസി.*സാംഖ്യയോഗ= *ദേഹം-ദേഹിഎന്നിവയുടെ സ്വഭാവത്തേയുംകാലത്തെപ്പറ്റിയുമുള്ളയറിവ്.*
 _(ഷഡ്(6)ദര്‍ശനങ്ങളില്‍പ്പെട്ടരണ്ടെണ്ണം!_
1)സാംഖ്യം,2)യോഗം,3) ന്യായം,4)വൈശേഷികം,5)പൂര്‍വ്വമീമാംസ.6)ഉത്തരമീമാംസഎന്നവഷഡ് ദര്‍ശനങ്ങള്‍.
ക്ഷേത്രോപവാസം= _ക്ഷേത്രത്തിലോക്ഷേത്രസമീപമോവസിക്കുക._
*തത്ത്വഭേദങ്ങള്‍ 96 തത്ത്വങ്ങളുണ്ട് അവ:-*
*നവഗുണത്രയങ്ങള്‍* 27. പഞ്ചകോശങ്ങള്‍ 5.ജ്ഞാനേന്ദ്രിയപഞ്ചകം15.
ഭൂതപഞ്ചകം5. പ്രാണപഞ്ചകം5. ഉപപ്രാണപഞ്ചകം5.കര്‍മ്മേന്ദ്രിയവിഷയം5. 
ഷഡ്ഗുണങ്ങള്‍ 6.സപ്തധാതുക്കള്‍7.അഷ്ടകരണങ്ങള്‍8.അഷ്ടകഷ്ടങ്ങള്‍ 8. *ആകെ96തത്ത്വങ്ങള്‍.*
*വിശദമായി*
1)മുര്‍ത്തിത്രയം  *(ബ്രഹ്മാ വിഷ്ണുമഹേശ്വര).*
2)ശരീരത്രയം *(സ്ഥൂല സൂഷ്മ കാരണ).*
3)അവസ്ഥത്രയം *(ജാഗ്രത് സ്വപ്ന സുഷുപ്തി).*
 4)ഗുണത്രയ *(സ്വത്വ രജ തമ).*
5)നാഢിത്രയം *(ഇഡ പിംഗള സുഷുമ്ന).*
 6)ത്രിദോഷം *(വാത പിത്ത കഫ).*
7)ഏഷണത്രയം *(പുത്രേഷണ വിത്തേഷണദാരേഷണ).*
8)മണ്ഡലത്രയം *(സൂര്യ സോമ വഹ്നി).*
9)താപത്രയം *(ആദ്ധ്യാത്മികം ആധിഭൌതീകംആധിദൈവീകം).*
_പഞ്ചകോശങ്ങള്‍(അന്നമയം പ്രാണമയം മനോമയംവിജ്ഞാനമയം ആനന്ദമയം)._
_ജ്ഞാനേന്ദ്രിയ പഞ്ചകം ചെവി തൊലി നാക്ക് മൂക്ക്കണണ് 
_ശബ്ദ സ്പര്‍ശ രസ ഗന്ധ രുപ_
_വാക്ക് പാദം പാണി സ്പര്‍ശ ഉപസ്ഥം _
  *ഭൂതപഞ്ചകം*(പൃഥി അപ് തേജ വായു ആകാശം). 
*പ്രാണപഞ്ചകം*(പ്രാണ അപാന സമാന ഉദാന വ്യാന).
*ഉപപ്രാണപഞ്ചകം*(നാഗന്‍ കൂര്‍വന്‍ ദേവദത്തന്‍ധനഞ്ജയന്‍ കുകുലന്‍).
*കര്‍മ്മേന്ദ്രിയങ്ങള്‍*(വചനം ദാനം ഗമനം വിസര്‍ഗ്ഗംആനന്ദം).
*ഷഡ്ഗുണങ്ങള്‍* (മൂലാധാരം സ്വാധിഷ്ഠാനം അനാഹതംആജ്ഞ ലംബിക).
*സപ്തധാതുക്കള്‍*(രസം രക്തം മാംസം മേദസ് അസ്ഥിമജ്ജ ശുക്ലം).
  *അഷ്ടകരണങ്ങള്‍*(മനസ്സ് ബുദ്ധി ചിത്തം അഹങ്കാരംസങ്കല്പം നിശ്ചയം അവതാരണം അഭിമാനം).
*അഷ്ടകഷ്ടങ്ങള്‍*(കാമ ക്രോധ ലോഭ മോഹം മദംമാത്സര്യം ഡംഭം അസുയ)    *ഓരോന്നും പ്രത്യേകംപിന്നീടൊരിക്കല്‍ വിശദീകരിക്കാം.*
⚡⚡ *ഈതൊണ്ണൂറ്റിയാറും നീയാകുന്നു! തത്ത്വമസി!*⚡⚡
വര്‍ണ്ണം= *വര്‍ഗ്ഗം.*വര്‍ണ്ണധര്‍മ്മങ്ങള്‍= *ചാതുര്‍വര്‍ണ്യധര്‍മ്മങ്ങള്‍.*
*ആശ്രമധര്‍മ്മങ്ങള്‍-* _മനുഷ്യര്‍ക്ക്4ആശ്രമധര്‍മ്മങ്ങളുണ്ട്അവ-_
1)ബ്രഹ്മചര്യം 2)ഗൃഹസ്ഥാശ്രമം 3)വാനപ്രസ്ഥം4)സംന്യാസം എന്നിവയാണ്. 
അകതാര്= *മനസ്സ്.*ബന്ധമോഷം= *സാസാരബന്ധങ്ങളില്‍നിന്നുള്ള മോചനം.* ….
_അര്‍ത്ഥ.പുത്ര,മിത്ര,കളത്രാദികളാണ്സംസാരബന്ധങ്ങള്‍…._
അന്ധത്വം= *മൂഢത്വം.*ചേതസ്= *മനസ്സ്.*പരമാഗ്രഹം= *അതിയായ ആഗ്രഹം.* 
_സര്‍വ്വചരാചര ആത്മാക്കളുടേയും നാഥനുംലോകംനിറഞ്ഞപൊരുളും_
   _ആശ്രയിക്കുന്ന സര്‍വ്വരേയും_ _പോറ്റുന്നവനുമായ_ _മഹേശ്വരാ(മഹാനായ ഈശ്വരന്‍ മഹേശ്വരന്‍!_
*”ഈശ്വരത്വാന്മഹത്വാച്ച മഹേശ്വര ഇതി സ്മൃത:”*
എല്ലാദേവന്മാരുടേയുംതേജസ്ത്രിപരദഹനവേളയില്‍ശിവനുലഭിച്ചു!
_അങ്ങനെ സര്‍വ്വ ദേവന്മാരുടേയും തേജസുള്‍ക്കൊണ്ട്ശിവന്‍ മഹേശ്വരനായി)_ *ഞാനിതാവന്ദിക്കുന്നു.*
താരകാസുരന്‍റെ മക്കളായ   *കമലാക്ഷന്‍,താരകാക്ഷന്‍,വിദ്യുന്മാലി എന്നിവര്‍ബ്രഹ്മാവിനെ തപസുചെയ്ത് പ്രീതിപ്പെടുത്തിമൂന്നുപുരങ്ങളെ നേടി*
*അസുര ശില്പിയായ മയനെക്കൊണ്ട്സ്വര്‍ണം,വെള്ളി,ഇരുമ്പ് എന്നിവകൊണ്ടു നിര്‍മ്മിച്ച്ഉലകംചുറ്റുന്നവരായി മാറി മൂന്നുലോകങ്ങളും ആക്രമിച്ചുകീഴ്പ്പെടുത്തി ഗര്‍വ്വിഷ്ടരായി വാണു.*
_ഈമൂന്നുപുരങ്ങളും ആയിരം വര്‍ഷംകുടുമ്പോള്‍ഒന്നിക്കും_  _അപ്പോള്‍ ഒറ്റയസ്ത്രംകൊണ്ടുമാത്രമേ ഇവരെ കൊല്ലാനാകൂ!_ *അത്തരത്തിലൊരുവരമാണവര്‍ബ്രഹ്മാവില്‍ നിന്നുംനേടിയത്!*
 ഇവരുടെ ആക്രമണങ്ങളില്‍ പേടിച്ഛ ഇന്ദ്രാദികള്‍ ശിവനെശരണംപ്രാപിച്ചു.
*ത്രിപുരന്മാരെ കൊല്ലുവാന്‍ ശിവന് സമ്മതമായിരുന്നല്ല.*
തനിക്കതിനുകഴിവില്ലന്നും നിങ്ങളോരുത്തരുടേയുമര്‍ദ്ധതേജസ്സ് ഒന്നിച്ചുചേര്‍ത്ത് പോരാടാന്‍ ഇന്ദ്രാദികളെഅദ്ദഹമുപദേശിച്ചു.
പക്ഷെ,ശിവതേജസ്സുള്‍ക്കൊള്ളാന്‍ അവര്‍ക്കാകില്ല!പിന്നീട് സകലദേവന്മാരുടെ തേജസ്സുള്‍ക്കൊണ്ട് ശിവന്‍ത്രിപുരന്മാരെ വധിച്ചു 
*അങ്ങനെയദ്ദേഹം മഹേശ്വരനായി(പുരാണസംജ്ഞാഗഭകോശം-സി.പ്രസന്നന്‍).*
_മഹാദേവന്‍ ത്രിപുരദഹനത്തിനുപുറപ്പെട്ടപ്പോള്‍_ ⚡*’മഹാമേരു’*വില്ലായി, *വാസുകി* ഞാണായി, *ഭൂമി*തേരായി.
*സൂര്യചന്ദ്രന്മാര്‍* തേരിന്‍റെപൈതകളായി, *ചതുര്‍വേദങ്ങള്‍* കുതിരകളായി, *വിഷ്ണു*അസ്തൃവുമായി _(ത്രിപുരദഹനംപറയന്തുള്ളല്‍-കുഞ്ചന്‍നമ്പ്യാര്‍)_
മഹത്തുക്കളായവര്‍ ഭക്തിപുര്‍വ്വമര്‍ത്ഥിച്ചാല്‍ എത്രരഹസ്യസ്വഭാവമുള്ളതായാലും 
അതിനെ അങ്ങുന്ന് പറഞ്ഞുകൊടുക്കുമല്ലൊ❓ആകയാല്‍ അറിയാനുള്ള ആഗ്രഹംമൂലം 
വേവലാതിപൂണ്ടമനസ്സുമായി ഞാനപേക്ഷിക്കുന്നു,  *എന്‍റെ ഭക്തിയൊടെയുള്ള പരിചരണം*
*അവിടുത്തേയ്ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടങ്കില്‍ ദയവായിശ്രീരാമതത്ത്വമെനിക്കു പറഞ്ഞുതന്നാലും.*
തത്ത്വാര്‍ത്ഥങ്ങളും വേദജ്ഞന്മാരായസംന്ന്യാസിവര്യന്മാരുടെഭക്തിലക്ഷണം,സാംഖ്യ,യോഗലക്ഷണങ്ങള്‍,
ക്ഷേത്രത്തിലൊ സമീപത്തോ താമസിച്ചാലത്തെ ഫലവുംതപസ്സുകൊണ്ടുള്ളഫലം 
തീര്‍ത്ഥാടനം,ദാനധര്‍മ്മാദിഫലം,ചാതുര്‍വര്‍ണ്ണ്യധര്‍മ്മങ്ങള്‍ ആശ്രമധര്‍മ്മം എന്നിവ 
അങ്ങുന്നില്‍ നിന്നീകേട്ട് ഞാനതീവ സന്തുഷ്ടയായിട്ടുണ്ട്എന്‍റെ മനസ്സിലെ മൂഢത്വം അതുമൂലമകന്നിരിക്കുന്നു.
മൂഢത്വം നീങ്ങിയ മനസ്സിനുമാത്രമേദേവമാഹാത്മമുള്‍ക്കൊള്ളാനാകു! 
ഞാനതിനുപ്രാപ്തയാണങ്കില്‍ ദയവായിശ്രീരാമതത്ത്വമറിയിച്ചാലും.
sreekumar

No comments: