നാനാത്വ പ്രപഞ്ചത്തിന് ഭൗതികമായ നിദാനമായിട്ടുള്ള എട്ട് അടിസ്ഥാന ഘടകങ്ങളും പരബ്രഹ്മമെന്ന ഒരേ കാരണത്തിന്റെ വിവിധ പ്രകടനങ്ങളാണ്. അതുകൊണ്ട് സൂക്ഷ്മദൃക്കുകളായ വേദാന്ത വിദ്യാർത്ഥികൾ അവരുടെ ഏകാഗ്രതയ്ക്കുള്ള ആശ്രയ സ്ഥാനങ്ങളായി ഈ മൂർത്തികളെ പ്രയോജനപ്പെടുത്തുന്നു. ഈ എട്ട് അടിസ്ഥാനഘടകങ്ങൾ (അഷ്ടമൂർത്തി) ഭൂമി, ജലം, അഗ്നി, വായു, ആകാശം, സൂര്യൻ, ചന്ദ്രൻ, മനുഷ്യൻ (ജീവൻ) എന്നിവയാണ്.
ഇവയെല്ലാം പരമേശ്വരന്റെതന്നെ എട്ട് വിധമുള്ള രൂപങ്ങളാണ് (പരമേശ്വരസ്യ മൂർത്ത്യഷ്ടകം). ബാഹ്യപ്രപഞ്ചം (സമഷ്ടി) വ്യക്തിജീവനുമായി (വ്യഷ്ടി) ഗാഢബന്ധം പുലർത്തുന്നതും, ഘടന, വിന്യാസം, നിർമ്മാണം എന്നിവയിൽ മിക്കവാറും ഏകീഭാവം പുലർത്തുന്നതുമാണ്. വേദാന്ത പണ്ഡിതന്മാരാൽ ഗൗരവമായിത്തന്നെ പരിഗണിക്കപ്പെട്ടിട്ടുള്ള വിഷയമാണിത്.
ഭൂരംഭാംസ്യനലോऽനിലോऽംബരമഹർ-
ന്നാഥോ ഹിമാംശുഃ പുമാ-
നിത്യാഭാതി ചരാചരാത്മകമിദം
യസ്യൈവ മൂർത്ത്യഷ്ടകം
നാന്യത് കിഞ്ചന വിദ്യതേ വിമൃശതാം
യസ്മാത് പരസ്മാദ്വിഭോഃ
തസ്മൈ ശ്രീ ഗുരുമൂർത്തയേ നമ
ഇദം ശ്രീദക്ഷിണാമൂർത്തയേ.
ന്നാഥോ ഹിമാംശുഃ പുമാ-
നിത്യാഭാതി ചരാചരാത്മകമിദം
യസ്യൈവ മൂർത്ത്യഷ്ടകം
നാന്യത് കിഞ്ചന വിദ്യതേ വിമൃശതാം
യസ്മാത് പരസ്മാദ്വിഭോഃ
തസ്മൈ ശ്രീ ഗുരുമൂർത്തയേ നമ
ഇദം ശ്രീദക്ഷിണാമൂർത്തയേ.
ഭൂമി, ജലം, വായു, ആകാശം, സൂര്യൻ, ചന്ദ്രൻ, ജീവൻ ഇങ്ങനെയുള്ള അഷ്ട മൂർത്തികളായി യാതൊരുവനാണോ വർത്തിക്കുന്നത്, ചരാചരാത്മകമായ പ്രപഞ്ചമായി യാതൊരുവനാണോ പ്രകാശിക്കുന്നത്, കൂടാതെ വിവേകികളായ ചിന്തകന്മാർക്ക് യാതൊരു സർവ്വവ്യാപിയായ പരബ്രഹ്മത്തിൽ നിന്ന് അന്യമായി ഇവിടെ യാതൊന്നും കാണാൻ കഴിയുന്നില്ലയോ, ആ പരമാചാര്യനായ
ശ്രീദക്ഷിണാമൂർത്തിക്കായ്ക്കൊണ്ട് ഈ നമസ്കാരം സമർപ്പിക്കുന്നു.
ശ്രീദക്ഷിണാമൂർത്തിക്കായ്ക്കൊണ്ട് ഈ നമസ്കാരം സമർപ്പിക്കുന്നു.
ഓം. സ്വാമി ചിന്മയാനന്ദ.
No comments:
Post a Comment