ഒരിക്കൽ ഒരു സ്വാമിജി ഒരു തിളങ്ങുന്ന മോതിരം എടുത്ത് ഉയർത്തിക്കാട്ടി. എല്ലാ ഭക്തന്മാരും അത് വേണമെന്ന് ആവശ്യപ്പെട്ടു... അതേ മോതിരം കാൽക്കീഴിൽ ചവിട്ടി അതിനെ വീണ്ടും ഉയർത്തിക്കാട്ടി അപ്പോഴും അതേ ആവശ്യം ഉയർന്നു.... ആ മോതിരത്തെ ഹാമർ കൊണ്ട് അടിച്ചു പരത്തി പിന്നെയും ഉയർത്തിക്കാട്ടി അപ്പോഴും അത് ലഭിക്കാനായി എല്ലാവരും ശ്രമിച്ചു. കാരണം ആ മോതിരം സ്വർണ്ണമായിരുന്നു. അതിന്റെ മൂല്യം എല്ലാവർക്കും അറിയാമായിരുന്നു . എത് രൂപത്തിലായാലും അടിസ്ഥാന വസ്തുവിനാണല്ലോ നമ്മൾ മൂല്യം നിർണയിക്കുക.
ഇക്കഴിഞ്ഞ കോൾ വൻ ഭാഗവത സപ്താഹത്തിൽ എതാണ്ട് ആയിരത്തോട് അടുത്ത് ഭക്തന്മാർ പങ്കെടുത്തു. എല്ലാവരും ശ്രദ്ധയോടെയാണ് കേട്ടത് . ഭാഗവതമാകുന്ന സ്വർണ്ണം നൊച്ചുർജിയുടെ ഖനിയിൽ കൂടി ലഭിക്കുമ്പോൾ അതിന്റെ മൂല്യത്തിന് നിർണയിക്കാൻ പറ്റില്ല. അതിന്റെ സ്പർശനമേറ്റ കാറ്റ് ഏറ്റാൽ തന്നെ നാം എല്ലാവരും ധന്യരായി......
നാരായണീയത്തിൽ ഏട്ട് കാര്യങ്ങളിൽ ഭട്ടതിരിപ്പാട് എതെങ്കിലും ഒന്ന് അനുഷ്ഠിച്ചാൽ കലിക്കാലത്ത് ജീവിതം ധന്യമായി എന്ന് പറയുന്നു ... അതിൽ ഗീതാ പാഠം ഗംഗാസ്‌നാനം ഏകാദശി ഗായത്രി ജപം നാമജപം തുളസിപൂജ എന്നിങ്ങനെ .ഒമ്പതാമായി ഭാഗവത സപ്താഹം അത് നൊച്ചൂർ ജി യുടെ കേട്ടാൽ ജീവിതം സഫലമാവും തീർച്ച.. ഹരേ ഹരേ..
sudhir chulliyil
No comments:
Post a Comment