അവസ്ഥാ പൂജ്യതേ
എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്.
വ്യക്തിയെയല്ല.
പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര് പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു.
ഒരു മുഖ്യമന്ത്രിയെ കാണുമ്പോള് ഒരാള് വണങ്ങിയാല്,
ഒരു പ്രധാനമന്ത്രിയെ കാണുമ്പോള് ഒരാള് വണങ്ങിയാല്,
ഒരു രാഷ്ട്രപതിയെ കാണുമ്പോള് ഒരാള് വണങ്ങിയാല്,
ഒരു സന്ന്യാസിയെ കണ്ട് വണങ്ങിയാല്,
ഒരു പുരോഹിതനെ കണ്ട് വണങ്ങിയാല്,
വണങ്ങുന്നത് ആ വ്യക്തിയെയല്ല,
നാമരൂപാങ്കിതമായ ആ വ്യക്തിയെയല്ല, അവസ്ഥയെയാണ് വണങ്ങുന്നത്.
അത് അയാള് തിരിച്ചറിഞ്ഞില്ലെങ്കില് നിത്യദുഃഖത്തിനു കാരണമാകും.
No comments:
Post a Comment