സംസ്‌കൃതി പൂരകം താഴെ കൊടുത്തിരിക്കുന്ന സംഭാഷണം അടിവരയിട്ടവ മനസ്സിരുത്തി വായിക്കുക. അധ്യാപകഃ-: ഛാത്രഃ ! അഹം കൃഷ്ണഫലകേ സുധാഖണ്ഡേന ശുചിത്വബോധനസന്ദേസം ലിഖാമി! ഭവന്തഃ സര്‍വ്വേ അങ്കന്യാ ലിഖന്തു! (കുട്ടികളെ! ഞാന്‍ ബോര്‍ഡില്‍ ചോക്കുകൊണ്ട് ശുചിത്വബോധന സന്ദേശം എഴുതാം. നിങ്ങള്‍ പെന്‍സില്‍കൊണ്ട് എഴുതൂ.) ആദിത്യഃ- അഹം ലേഖന്യാ ലിഖാമി കിം? (ഞാന്‍ പേനകൊണ്ടെഴുതട്ടെ?) അധ്യാപകഃ ആം ശ്രദ്ധയാ ലിഖതു! (ശരി. ശ്രദ്ധിച്ച് എഴുതൂ) സാന്ദ്രാ - ശ്രീമന്‍! അഹം കൂര്‍ച്ചേന സ്‌ഫോടപത്രേ ലിഖാമി വാ? (സര്‍ ഞാന്‍ ബ്രഷുകൊണ്ട് ചാര്‍ട്ടിലെഴുതട്ടെ?) അധ്യാപകഃ -ആം ഭവന്തു! കൃഷ്ണ, ഭവതി വേഗേന മാ ലിഖതു (ശരി. കൃഷ്‌ണേ വേഗത്തിലെഴുതണ്ട) അരവിന്ദഃ- അഹം ത്വരയാ ആഗതവാന്‍! അതഃ പേടികാം വിസ്മൃതവാന്‍! (ഞാനിന്ന് പെട്ടെന്ന് പരിഭ്രമിച്ചാണ് പോന്നത്. അതുകൊണ്ട് ബോക്‌സ് മറന്നു) അധ്യാപകഃ- ചിന്താമസ്തു. സര്‍വ്വേ സാവധാനേന ശ്രദ്ധയാ ഉത്സാഹേന ച ലിഖന്തു (സാരമില്ല. എല്ലാവരും സാവധാനത്തില്‍ ശ്രദ്ധയോടെ ഉത്സാഹിച്ച് എഴുതണം) ഇവിടെ അടിവരയിട്ടത് തൃതീയാ വിഭക്തി പ്രയോഗങ്ങളാണ്. താഴെ പ്രഥമാ, ദ്വിതീയാ, തൃതീയ വിഭക്തി പ്രയോഗങ്ങള്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ. ഏകവചനം മാത്രം കൊടുക്കുന്നു. പുല്ലിംഗത്തില്‍ പ്രഥമ ദ്വിതീയാ തൃതീയാ ബാലകഃ ബാലകം ബാലകേന കൂര്‍ച്ചഃ കൂര്‍ച്ചം കൂര്‍ച്ചേന സഃ തം തേന കഃ കം കേന സ്ത്രീലിംഗത്തില്‍ ബാലികാ ബാലികാം ബാലികയാ ലേഖനീ ലേഖനീം ലേഖന്യാ സാ താം തയാ കാ കാം കയാ നപുംസകലിംഗത്തില്‍ ചിത്രം ചിത്രം ചിത്രേണ പുസ്തകം പുസത്കം പുസ്തകേന 'സഹ', 'വിന' എന്നീ അവ്യയശബ്ദപ്രയോഗങ്ങളുടെ കൂടെ തൃതീയാ വിഭക്തി വരും. വാചകങ്ങള്‍ ശ്രദ്ധിക്കുക. പിതാ മിത്രേണ സഹ നഗരം ഗതവാന്‍! (അച്ഛന്‍ കൂട്ടുകാരനോടൊപ്പം നഗരത്തിലേക്ക് പോയി) പുത്രീ ജനന്യാ സഹ ഉപവിശതി (മകള്‍ അമ്മയോടൊപ്പം ഇരിക്കുന്നു) അദ്യ അഹം സ്യൂതേന വിനാ ആഗതവാന്‍ (ഞാനിന്ന് ബാഗില്ലാതെയാണ് വന്നത്) ധനേന വിനാ ആപണം ന ഗച്ഛതു (പണില്ലാതെ നഗരത്തില്‍ പോകണ്ട) സൂചന: വിനാ എന്ന ശബ്ദത്തിന്റെ കൂടെ ദ്വിതീയയും പഞ്ചമിയും പ്രയോഗിക്കാം. ഉദാഃ- ജലേന വിനാ/ ജലം വിനാ/ ജലാത് വിനാ മീനഃ ന ജീവതി (ജലം ഇല്ലാതെ മത്സ്യം ജീവിക്കില്ല) മുകുന്ദമാലയിലെ ഈ കീര്‍ത്തനം ശ്രദ്ധിക്കൂ ബദ്ധേനാഞ്ജലിനാ നതേന ശിരസാ ഗാത്രൈസ്സരോമോദ്ഗമൈഃ കണ്‌ഠേന സ്വരഗദ്ഗദേന നയനേനോ- ദ്ഗീര്‍ണ്ണബാഷ്പാംബുനാ നിത്യം ത്വച്ചരണാരവിന്ദയുഗള ധ്യാനാ- മൃതാസ്വാദിനാ- മസ്മാകം സരസീരുഹാക്ഷ സതതം സംപദ്യതാം ജീവിതം (കൂപ്പുകയ്യോടെ കുനിഞ്ഞ ശിരസുമായി, രോമാഞ്ചിതമായ ശരീരത്തോടെ, സ്വരഗദ്ഗദമായ കണ്ഠത്തോടെ ഉതിര്‍ന്ന കണ്ണീരോടെ ദിവസവും ഭഗവാന്റെ തൃപ്പാദങ്ങള്‍ കാണുന്ന (ഹേ താമരക്കണ്ണ!) ഞങ്ങളുടെ ജീവിതം സഫലമാക്കണേ) ശിവാപരാധക്ഷമാപണസ്‌ത്രോത്രത്തിലെ ഈ ശ്ലോകവും വായിക്കൂ. കിം ദാനേന ധനേന വാജികരിഭിഃ പ്രാപ്‌തേന രാജ്യേന കിം കിം വാ പുത്രകളത്രമിത്ര പശുഭിര്‍- ദ്ദേഹേന ഗേഹേന കിം! ജ്ഞാതൈ്വതത്ക്ഷണഭംഗുരം സപതി രേ ത്യാ ജ്യം മനോ ദൂരതഃ സ്വാത്മാര്‍ത്ഥം ഗുരുവാക്യതോ ഭജ ഭജ ശ്രീ പാര്‍വ്വതീ വല്ലഭം!! (ദാനിയായതുകൊണ്ടും (പണം, ആന, കുതിര മുതലായവ) രാജ്യസമ്പത്തിനാലും, പുത്രകളത്രാദിലാഭവും, വലിയ വീട് ഉണ്ടാവലും മറ്റുമായ ഭൗതിക ലാഭങ്ങള്‍ താല്‍ക്കാലികമാണെന്നും അതൊക്കെ ഉപേക്ഷിച്ച് പാര്‍വതീ വല്ലഭനെ ഭജിക്കൂ എന്ന് സാരാംശം.)
No comments:
Post a Comment