Monday, November 19, 2018

സംസ്‌കൃതഭാഷ അറിഞ്ഞാലെ പൂര്‍ണമായി ഭാരതീയനെന്ന് അവകാശപ്പെടാനാകുവെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വി.സി ആര്‍. രാമചന്ദ്രന്‍ നായര്‍. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സംസ്‌കൃത സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് സംസ്‌കൃത ഭാഷ പഠനത്തിനായി ലോകം പ്രധാനമായും ആശ്രയിച്ചിരുന്നത് കേരളത്തെയാണ്. സംസ്‌കൃതം പഠിച്ചാല്‍ പിന്‍തിരിപ്പനാകുമെന്ന വാദം തെറ്റാണ്. ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ വക്കത്തമുള്ള ഏറ്റവും ആധുനിക സ്വഭാവം പുലര്‍ത്തുന്ന ഭാഷയാണ് സംസ്‌കൃതമെന്ന് ആദ്ദേഹം പറഞ്ഞു. പൈതൃതം, വ്യക്തിത്വം, സംസ്‌കാരം എന്നിവ ദേവഭാഷയായ സംസ്‌കൃതത്തിലെ ഓരോ അക്ഷരത്തിലും അടങ്ങിയിരിക്കുന്നു. മൃത ഭാഷയാണ് എന്ന് ചിലകോണുകളില്‍ നിന്നും സംസ്‌കൃതത്തെ വിശേഷിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോഴും കൃതികളും ഗ്രന്ധങ്ങളും സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോള്‍ എങ്ങനെയാണ് സംസ്‌കൃതം മൃത ഭാഷയെന്നു പറയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊതു വിദ്യാഭ്യസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു.

No comments: